സോളിഡാരിറ്റി പ്രവര്‍ത്തകര്‍ കണ്ണൂര്‍ നഗരസഭ ഓഫിസിലേക്ക് നടത്തിയ മാര്‍ച്ച്
ചെയര്‍പേഴ്സനെതിരെ നരഹത്യക്ക് കേസെടുക്കണം-സോളിഡാരിറ്റി
കണ്ണൂര്‍:ചേലോറ സമരനേതാവ് കെ.കെ. മധുവിനെ മാലിന്യവാഹനം കയറ്റി കൊല്ലാനും സമരപ്പന്തല്‍ തകര്‍ക്കാനും ശ്രമിച്ചതില്‍ ചെയര്‍പേഴ്സനെതിരെ നരഹത്യക്ക് കേസെടുക്കണമെന്ന് സോളിഡാരിറ്റി ജില്ലാ സെക്രട്ടറി കെ. സാദിഖ് ആവശ്യപ്പെട്ടു. മുനിസിപ്പല്‍ ഓഫിസിലേക്ക് സോളിഡാരിറ്റി നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.ജനകീയസമരത്തെ അടിച്ചൊതുക്കാനാണ് തീരുമാനമെങ്കില്‍ അതിശക്തമായ പ്രതിഷേധങ്ങള്‍ക്ക് നേതൃത്വം നല്‍കുമെന്ന് അദ്ദേഹം പറഞ്ഞു.
ഫൈസല്‍ വാരം അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ടി.പി. ഇല്യാസ്, ആഷിഖ് കാഞ്ഞിരോട്, ടി. അസീര്‍, എം.ബി. ഫൈസല്‍, ഫൈസല്‍ മാടായി എന്നിവര്‍ നേതൃത്വം നല്‍കി.
ഫൈസല്‍ വാരം അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ടി.പി. ഇല്യാസ്, ആഷിഖ് കാഞ്ഞിരോട്, ടി. അസീര്‍, എം.ബി. ഫൈസല്‍, ഫൈസല്‍ മാടായി എന്നിവര്‍ നേതൃത്വം നല്‍കി.
കുറ്റക്കാര്‍ക്കെതിരെ നടപടി വേണം
-വെല്‍ഫെയര്‍ പാര്‍ട്ടി
കണ്ണൂര്‍: ചേലോറയില്‍ നടന്നത് നീതീകരിക്കാന്‍ പറ്റാത്ത സംഭവമാണെന്നും ഇത്തരം പ്രവൃത്തി ജനാധിപത്യ സംവിധാനത്തിനുതകുന്നതല്ലെന്നും വെല്‍ഫെയര്‍ പാര്‍ട്ടി ജില്ലാ കമ്മിറ്റി ജനറല്‍ സെക്രട്ടറി അഡ്വ. കെ.എല്‍. അബ്ദുല്‍സലാം അഭിപ്രായപ്പെട്ടു. സമരസ്ഥലത്ത് സമരക്കാര്‍ സംഘടിപ്പിച്ച പ്രതിഷേധ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. യോഗത്തില്‍ വെല്‍ഫെയര്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറി മോഹനന്‍ കുഞ്ഞിമംഗലവും പങ്കെടുത്തു.
കണ്ണൂര്‍: സംഭവത്തില്‍ ജമാഅത്തെ ഇസ്ലാമി ജില്ലാ പ്രസിഡന്റ് ടി.കെ. മുഹമ്മദലി, സെക്രട്ടറി കളത്തില്‍ ബഷീര്‍ എന്നിവര്‍ അപലപിച്ചു. അക്രമത്തില്‍ പരിക്കേറ്റ് എ.കെ.ജി ആശുപത്രിയില്‍ കിടക്കുന്ന സമരസമിതി സെക്രട്ടറി മധുവിനെ ഇരുവരും സന്ദര്‍ശിച്ചു. ചേലോറ മാലിന്യവിരുദ്ധ സമരത്തിന് നേതാക്കള്‍ പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു.
പ്രതിഷേധപ്രകടനം നടത്തി
സോളിഡാരിറ്റി യൂത്ത് മൂവ്മെന്റ് കാഞ്ഞിരോട് ഏരിയ പ്രതിഷേധപ്രകടനം നടത്തി. ഏച്ചുര്‍ ടൌണില്‍ നടന്ന പ്രകടനത്തിന് കെ.കെ. ഫൈസല്‍, സി.ടി. ശഫീഖ്, ബഷീര്‍ മുണ്ടേരി, സജീം കാഞ്ഞിരോട്, സി.ടി. അഷ്കര്‍, കെ.വി. അഷ്റഫ്, ഗഫൂര്‍ ചെമ്പിലോട് എന്നിവര്‍ നേതൃത്വം നല്‍കി.
ഞങ്ങള്‍ മുന്‍പ് പറഞ്ഞതാണ് ആദ്യം സോളിഡാരിറ്റി എന്ന മാലിന്യം നീക്കുക..അതിനു ശേഷം മാത്രമേ പെട്ടിപ്പലവും ചെലോറയും പ്രശ്നം അവസാനിക്കുകയുള്ളൂ..സോളിഡാരിറ്റി ആണ് എല്ലായിടത്തും എന്തെങ്കിലും ഒരു പ്രശ്നം ഉണ്ടായാല്‍ അത കുളമാക്കുന്നത്.
ReplyDeleteഇപ്പോള്‍ മാര്‍കിസ്റ്റ് പാര്‍ട്ടിയുടെ നേതാക്കന്മാരും സോളിഡാരിടിയുടെ തനി നിറം മനസ്സിലാക്കി തുടങ്ങി...