ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണം- സോളിഡാരിറ്റി -------- വാതക പൈപ്പ് ലൈന്‍: ജനവാസ മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി-----

Thursday, August 16, 2012

ഗള്‍ഫ് കുടുംബസംഗമം

ഗള്‍ഫ് കുടുംബസംഗമം
കണ്ണൂര്‍: ജില്ലാ ഗള്‍ഫ് പ്രവര്‍ത്തക കുടുംബസംഗമം ആഗസ്റ്റ് 21ന് രാവിലെ 10 മുതല്‍ കണ്ണൂര്‍ ചേംബര്‍ ഹാളില്‍ നടത്തുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. ജമാഅത്തെ ഇസ്ലാമി സംസ്ഥാന അസി. അമീര്‍ എം.കെ. മുഹമ്മദലി സംഗമം ഉദ്ഘാടനം ചെയ്യും.

Tuesday, August 14, 2012

EID GAH


HAPPY INDEPENDENCE DAY

 
 

WELFARE PARTY


UNITY ITI


WANTED


സമൂഹ നോമ്പുതുറ

സമൂഹ നോമ്പുതുറ
തലശ്ശേരി: ന്യൂമാഹി പെരിങ്ങാടി അല്‍ഫലാഹ് ഇംഗ്ളീഷ് സ്കൂള്‍ പി.ടി.എയുടെ ആഭിമുഖ്യത്തില്‍ സമൂഹ നോമ്പുതുറയും ഇഫ്താര്‍ മീറ്റും സംഘടിപ്പിച്ചു. ഇംതിയാസ് കവിയൂര്‍ ഉദ്ഘാടനം ചെയ്തു. എം. ദാവൂദ് അധ്യക്ഷത വഹിച്ചു. പി.പി. അബ്ദുറഹിമാന്‍, എം.എം. നാസര്‍, സജിത എന്നിവര്‍ സംസാരിച്ചു.
പൊന്ന്യം ജോളി ലൈബ്രറി ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച സമൂഹ നോമ്പുതുറ കതിരൂര്‍ പഞ്ചായത്ത് പ്രസിഡന്‍റ് കെ.വി. പവിത്രന്‍ ഉദ്ഘാടനം ചെയ്തു. കെ. നൂറുദ്ദീന്‍ അധ്യക്ഷത വഹിച്ചു. ഭാസ്കരന്‍ കൂരാരത്ത്, ഇബ്രാഹിംകുട്ടി ബാഖഫി, എം.സി. പവിത്രന്‍, പി. ജനാര്‍ദനന്‍, കെ. പവിത്രന്‍ എന്നിവര്‍ സംസാരിച്ചു.

‘മാലിന്യ നിക്ഷേപം തടയും’

‘മാലിന്യ നിക്ഷേപം തടയും’
തലശ്ശേരി: പെട്ടിപ്പാലത്ത് നിയമ വിരുദ്ധമായി നഗരസഭ നടത്തുന്ന മാലിന്യ നിക്ഷേപം  തടയുമെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി ന്യൂമാഹി പഞ്ചായത്ത് സെക്രട്ടേറിയറ്റ് പ്രസ്താവനയില്‍ അറിയിച്ചു. പെട്ടിപ്പാലത്ത് മാലിന്യ നിക്ഷേപം നിയമ വിരുദ്ധമാണെന്ന് കോസ്റ്റല്‍ സോണ്‍ അതോറിറ്റിയും വെളിപ്പെടുത്തിയ സാഹചര്യത്തില്‍ മാലിന്യം തള്ളലിലൂടെ നഗരസഭാധികൃതര്‍ നിയമവാഴ്ച വെല്ലുവിളിക്കുകയാണെന്നും പ്രസ്താവനയില്‍ പറഞ്ഞു.

ഇഫ്താര്‍ സംഗമം

ഇഫ്താര്‍ സംഗമം
 മട്ടന്നൂര്‍: സോളിഡാരിറ്റി ഇരിട്ടി ഏരിയയുടെ ആഭിമുഖ്യത്തില്‍ മട്ടന്നൂരില്‍ ഇഫ്താര്‍ സംഗമം നടത്തി. നഗരസഭാ കൗണ്‍സിലര്‍ സി.വി. ശശീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. അന്‍സാര്‍ ഉളിയില്‍ അധ്യക്ഷത വഹിച്ചു. ടി.കെ. അസീസ് റമദാന്‍ സന്ദേശം നല്‍കി. അഷ്റഫ് പുറവൂര്‍, പി.എ. താജുദ്ദീന്‍, നൗഷാദ് കീച്ചേരി, കെ.വി. സന്ദീപ്, റഫീഖ്, സന്തോഷ്, ഷുഹൈബ് കൊതേരി എന്നിവര്‍ സംസാരിച്ചു. ടി.കെ. മുനീര്‍ സ്വാഗതവും നൗഷാദ് മത്തേര്‍ നന്ദിയും പറഞ്ഞു.

ഇഫ്താര്‍ സംഗമം

ഇഫ്താര്‍ സംഗമം
 ജമാഅത്തെ ഇസ്ലാമി ഇരിക്കൂര്‍ ഹല്‍ഖയുടെ ആഭിമുഖ്യത്തില്‍ സിദ്ദീഖ് നഗര്‍ മസ്ജിദു സിദ്ദീഖില്‍ നടന്ന ഇഫ്താര്‍ സംഗമത്തില്‍ സി.കെ. മുനവ്വിര്‍ സന്ദേശം നല്‍കി. കെ. അബ്ദുസലാം ഹാജി, സി. മാമു ഹാജി, കെ.ടി. സിയാദ് ഹാജി, കെ.പി. അബ്ദുല്‍ അസീസ് മാസ്റ്റര്‍, പി. വാഹിദ് ഹാജി, കെ.പി. മൊയ്തീന്‍കുഞ്ഞി മാസ്റ്റര്‍, എം.പി. മുസമ്മില്‍ എന്നിവര്‍ പങ്കെടുത്തു. എന്‍. അബ്ദുറഷീദ്, എം.പി. നസീര്‍, സി.എ. സിദ്ദീഖ് ഹാജി, ടി.പി. അബ്ദുല്ല, സി. ഉമ്മര്‍കുട്ടി എന്നിവര്‍ നേതൃത്വം നല്‍കി.

ഇഫ്താര്‍ സംഗമം

ഇഫ്താര്‍ സംഗമം
ഇരിക്കൂര്‍: കൊളപ്പ ഹൊറൈസണ്‍ ഇംഗ്ളീഷ് സ്കൂള്‍ പി.ടി.എ, മാനേജ്മെന്‍റ്, വിദ്യാര്‍ഥി കൗണ്‍സില്‍ എന്നിവയുടെ ആഭിമുഖ്യത്തില്‍ മതസൗഹാര്‍ദ സമ്മേളനവും ഇഫ്താര്‍ സംഗമവും നടത്തി. മതസൗഹാര്‍ദ സമ്മേളനം കാന്‍ഫെഡ് സംസ്ഥാന ജന. സെക്രട്ടറി മുരളി ചൂളിയാട് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്‍റ് സി.എം. അമീറുദ്ദീന്‍ അധ്യക്ഷത വഹിച്ചു.പ്രിന്‍സിപ്പല്‍ എം. സുകുമാരന്‍ സ്വാഗതവും സമീറ നവാസ് നന്ദിയും പറഞ്ഞു.

ഗ്രാമത്തിന്‍െറ കൂടിച്ചേരലായി ഇഫ്താര്‍ സംഗമം

 
 ഗ്രാമത്തിന്‍െറ കൂടിച്ചേരലായി 
ഇഫ്താര്‍ സംഗമം
പാപ്പിനിശേരി: മതസൗഹാര്‍ദത്തിന് പുതിയ ഏടുകള്‍ വിളക്കിച്ചേര്‍ത്ത് പാപ്പിനിശേരി മസ്ജിദുല്‍ ഈമാനില്‍ സംഘടിപ്പിച്ച ഇഫ്താര്‍ സംഗമം ശ്രദ്ധേയമായി. ജമാഅത്തെ ഇസ്ലാമിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ഇഫ്താര്‍ സംഗമം ഒരു ഗ്രാമത്തിന്‍െറ ഒത്തുചേരലായി മാറുകയായിരുന്നു. കുടുംബശ്രീ പ്രവര്‍ത്തകരുള്‍പ്പെടെ നാനാവിഭാഗങ്ങളില്‍പെട്ട സ്ത്രീകള്‍ പള്ളിയുടെ മുകള്‍തട്ടിലും പുരുഷന്മാര്‍ വരാന്തയിലും ഇരുന്ന് നോമ്പുമുറിച്ചു.
സംഗമം പാപ്പിനിശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് റീന ഉദ്ഘാടനം ചെയ്തു. റമദാനിലെ വ്രതാനുഷ്ഠാനത്തിലൂടെ സഹജീവി സ്നേഹവും ജീവകാരുണ്യമനസ്സുമാണ് മുസ്ലിംകളില്‍ വളര്‍ത്തപ്പെടുന്നതെന്ന് അവര്‍ പറഞ്ഞു. വിശുദ്ധഖുര്‍ആനും പ്രവാചകചര്യയും എല്ലാവരുടെയും പൊതുസ്വത്താണെന്ന ബോധം ജനങ്ങളില്‍ വളര്‍ത്തുന്ന വിധത്തിലുള്ള ജീവിത രീതിയാണ് മുസ്ലിംകള്‍ സ്വീകരിക്കേണ്ടതെന്ന് മുഖ്യപ്രഭാഷണം നടത്തിയ സ്വാമി വിശ്വഭദ്രാനന്ദ ശക്തിബോധി പറഞ്ഞു. 
ജമാഅത്തെ ഇസ്ലാമി വളപട്ടണം ഏരിയാ പ്രസിഡന്‍റ് വി.എന്‍. ഹാരിസ് അധ്യക്ഷത വഹിച്ചു. ഫാ. സണ്ണി, ഗംഗാധരന്‍ മാസ്റ്റര്‍, കെ.കെ.പി. മുസ്തഫ, ടി.പി. മുഹമ്മദ്ശമീം എന്നിവര്‍ സംസാരിച്ചു. സി.കെ. അബ്ദുല്‍ ജബ്ബാര്‍ സ്വാഗതവും കുഞ്ഞിമുഹമ്മദ് നന്ദിയും പറഞ്ഞു.

ഇഫ്താര്‍ സംഗമം

ഇഫ്താര്‍ സംഗമം

ചക്കരക്കല്ല്: മലര്‍വാടി ബാലസംഘം ചക്കരക്കല്ല് യൂനിറ്റ് ഇഫ്താര്‍ സംഗമം നടത്തി. ജില്ലാ കോഓഡിനേറ്റര്‍ ഇബ്രാഹിം മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. ഖുര്‍ആന്‍ ക്വിസ് മത്സരത്തില്‍ ശാരിഖ ഷിറിന്‍ ഒന്നാം സ്ഥാനം നേടി. കെ.കെ. സിനിയ സുബൈര്‍, ഷിബിലി ബഷീര്‍ എന്നിവര്‍ രണ്ടും മൂന്നും സ്ഥാനം നേടി. ഏരിയാ രക്ഷാധികാരി ഇ. അബ്ദുല്‍ സലാം സമ്മാനം നല്‍കി. എം. മൊയ്തീന്‍കുട്ടി, കെ.കെ. സുബൈര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

സ്വാതന്ത്ര്യദിനത്തില്‍ 1000 മനുഷ്യാവകാശ സദസ്സുകള്‍

സ്വാതന്ത്ര്യദിനത്തില്‍ 1000 
മനുഷ്യാവകാശ സദസ്സുകള്‍
കോഴിക്കോട്: സ്വാതന്ത്ര്യത്തിന്‍െറ ആറര പതിറ്റാണ്ടിനുശേഷവും തുടരുന്ന അസ്വാതന്ത്ര്യത്തിനെതിരെ സോളിഡാരിറ്റി യൂത്തുമൂവ്മെന്‍റ് ആഭിമുഖ്യത്തില്‍ ആഗസ്റ്റ് 15ന് സംസ്ഥാനത്ത് 1000 കേന്ദ്രങ്ങളില്‍ സ്വാതന്ത്ര്യദിന മനുഷ്യാവകാശ സദസ്സുകള്‍ സംഘടിപ്പിക്കും.
 നിരവധി മനുഷ്യര്‍  തടവുകാരായി ജയിലുകളില്‍ കഴിയുന്ന പശ്ചാത്തലത്തിലാണ് പരിപാടിയെന്ന് ജനറല്‍ സെക്രട്ടറി ടി. മുഹമ്മദ് വേളം വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. കുത്തക കമ്പകളുടെ ജനവിരുദ്ധവും പ്രകൃതി വിരുദ്ധവുമായ പദ്ധതികള്‍ക്കെതിരെ ആരെങ്കിലും ശക്തമായി രംഗത്തുവന്നാല്‍ അവരെ രാജ്യദ്രോഹക്കുറ്റം ചുമത്തി ജയിലിലടക്കുന്നു.
ഛത്തീസ്ഗഢില്‍ സോണിസൂരി എന്ന അധ്യാപിക ഇതിന് ഉദാഹരണമാണ്. ദലിതുകളും ആദിവാസികളും ന്യൂനപക്ഷങ്ങളും മറ്റു ദുര്‍ബല വിഭാഗങ്ങളും ജാമ്യം പോലും കിട്ടാതെ കെട്ടിച്ചമച്ച കേസുകള്‍ വഴി ജയിലിലടക്കപ്പെടുന്നു.
 അബ്ദുന്നാസിര്‍ മഅ്ദനിയും മലപ്പുറം പരപ്പനങ്ങാടി സക്കരിയയുമൊക്കെ ഇതിന് ഉദാഹരണമാണ്. മനുഷ്യാവകാശ പ്രവര്‍ത്തകരും ആക്ടിവിസ്റ്റുകളും മനുഷ്യാവകാശ സദസ്സുകളില്‍ പങ്കെടുക്കും. സം്സഥാന സെക്രട്ടറി ടി.എ. ഫയാസ്, മീഡിയാ സെക്രട്ടറി സി.എം. ശരീഫ് എന്നിവരും  വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

Monday, August 13, 2012

ക്വിസ് പ്രോഗ്രാം

ക്വിസ് പ്രോഗ്രാം
ചക്കരക്കല്ല്: ഖുര്‍ആനിലെ ‘ശൂറ’ അധ്യായത്തെ ആസ്പദമാക്കി ചക്കരക്കല്ല് സഫ സെന്‍ററില്‍ പൊതുജനങ്ങള്‍ക്കായി ക്വിസ് പ്രോഗ്രാം സംഘടിപ്പിച്ചു. ജമാ അത്തെ ഇസ്ലാമി കണ്ണൂര്‍ ഏരിയ വൈസ് പ്രസിഡന്‍റ് ഇ. അബ്ദുല്‍ സലാം ഉദ്ഘാടനം ചെയ്തു. കെ.കെ. ഇബ്രാഹിം മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. മത്സരത്തില്‍ ഡോ. കെ.പി. അബ്ദുല്‍ ഗഫൂര്‍ ഒന്നാം സ്ഥാനം നേടി. ആരിഫ മെഹബൂബ്, ഷമീമ ഇബ്രാഹിം  എന്നിവര്‍ രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി.

ഇഫ്താര്‍ സംഗമം

 
  ഇഫ്താര്‍ സംഗമം
കാഞ്ഞിരോട്: ഇന്ത്യന്‍ നാഷനല്‍ ലീഗ് പുറവൂര്‍ ശാഖയുടെയും മെഹബൂബെ മില്ലത്ത് കള്‍ചറല്‍ ഫോറത്തിന്‍െറയും ആഭിമുഖ്യത്തില്‍ റിലീഫ് വിതരണവും ഇഫ്താര്‍ സംഗമവും നടത്തി. റിലീഫ് വിതരണോദ്ഘാടനം ഐ.എന്‍.എല്‍ ജില്ലാ പ്രസിഡന്‍റ് അഡ്വ. എം.സി. ഹാശിം നിര്‍വഹിച്ചു. മുന്‍ എം.എല്‍.എ കെ.കെ. ശൈലജ ടീച്ചര്‍ മുഖ്യപ്രഭാഷണം നടത്തി. കെ.എം. മഖ്ബൂല്‍ മാസ്റ്റര്‍ റമദാന്‍ സന്ദേശം നല്‍കി. ഐ.എന്‍.എല്‍ ജില്ലാ സെക്രട്ടറി അഷ്റഫ് പുറവൂര്‍ അധ്യക്ഷത വഹിച്ചു. മഹമൂദ് പാറക്കാട്ട്, താജുദ്ദീന്‍ മട്ടന്നൂര്‍, എം.പി. മുഹമ്മദലി, ഖാദര്‍ കണ്ണൂര്‍, കെ.കെ. കീറ്റുക്കണ്ടി, രാമദാസ് കതിരൂര്‍, കെ.വി. ജയചന്ദ്രന്‍, സന്ദീപ് മട്ടന്നൂര്‍, നൗഷാദ് കീച്ചേരി, പി.സി. അഹമ്മദ് ഹാജി, അഡ്വ. മനോജ്, പി.സി. അഹമ്മദ്കുട്ടി, പി.സി. നൗഷാദ്,പി.സി. കുഞ്ഞിമുഹമ്മദ്, ടി.കെ. സാജിദ്, വത്സലന്‍ പുറവൂര്‍ എന്നിവര്‍ സംസാരിച്ചു.

PRABODHANAM WEEKLY


MADHYAMAM WEEKLY


ഇഫ്താര്‍


സോളിഡാരിറ്റി കണ്ണൂര്‍ ജില്ല, കണ്ണൂര്‍ ഹെഡ് ക്വാട്ടേര്‍സ് ഹോസ്പിറ്റലില്‍ നടത്തിയ ഇഫ്താര്‍ സംഗമത്തില്‍ സംസ്ഥാന സമിതിയംഗം കെ എം മഖ്ബൂല്‍ സന്ദേശം കൈമാറുന്നു. വേദിയില്‍ യു എ ഇ കണ്ണൂര്‍ അസോസിയേഷന്‍ പ്രസിഡന്റ്‌ അഡ്വക്കെറ്റ് ശുകൂര്‍, ആര്‍ എം ഒ ഡോക്ടര്‍ സന്തോഷ്‌, പി സി ഷമീം, ടി കെ മുഹമ്മദ്‌ റിയാസ് (ജെനറല്‍ സെക്രട്ടറി, സോളിഡാരിറ്റി - കണ്ണൂര്‍.)

ലീഗ് ഹൗസ് ഉദ്ഘാടനം

 
 ലീഗ് ഹൗസ് ഉദ്ഘാടനം
കാഞ്ഞിരോട്: കാഞ്ഞിരോട് ബസാറില്‍ നിര്‍മിച്ച ലീഗ് ഹൗസിന്‍െറ ഉദ്ഘാടനം സംസ്ഥാന വൈസ് പ്രസിഡന്‍റ് വി.കെ. അബ്ദുല്‍ ഖാദര്‍ മൗലവി ഉദ്ഘാടനം ചെയ്തു. എ. അശ്റഫ് മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു.
അഡ്വ. പി.വി. സൈനുദ്ദീന്‍, അന്‍സാരി തില്ലങ്കേരി, കെ.പി. താഹിര്‍, എം.പി. മുഹമ്മദലി, അശ്റഫ് ബംഗാളിമുഹല്ല, കെ.പി സലാം, പി.സി. അഹമ്മദ്കുട്ടി, എം.പി. നൂറുദ്ദീന്‍, പി. അശ്റഫ്, നജീബ് കുനിയില്‍ , എം.കെ. റഹീം എന്നിവര്‍ സംസാരിച്ചു. എ. മഹറൂഫ് മാസ്റ്റര്‍ സ്വാഗതവും പി.സി. മുനവ്വിര്‍ നന്ദിയും പറഞ്ഞു.

യോഗ്യതയില്ലാത്തവരെ നിയോഗിക്കരുത് -തനിമ

യോഗ്യതയില്ലാത്തവരെ
അക്കാദമി സ്ഥാപനങ്ങളില്‍
നിയോഗിക്കരുത് -തനിമ
കോഴിക്കോട്: യോഗ്യരും പ്രാപ്തരുമല്ലാത്തവരെ അക്കാദമി സ്ഥാപനങ്ങളില്‍ തിരുകിക്കയറ്റി കേരളത്തിന്‍െറ സാംസ്കാരിക പൈതൃകത്തിന്‍െറ പിന്തുടര്‍ച്ച ഇല്ലാതാക്കരുതെന്ന് തനിമ കലാ സാഹിത്യവേദി സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ആവശ്യപ്പെട്ടു. കേരളപ്പിറവിക്കുശേഷം തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാറുകളുടെ സാംസ്കാരിക ഇച്ഛാശക്തിയാണ് നമ്മുടെ സാംസ്കാരിക സ്ഥാപനങ്ങള്‍ ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളില്‍നിന്ന് തലയുയര്‍ത്തി നില്‍ക്കാന്‍ കാരണം. എന്നാല്‍, ഇന്ന് ബംഗാളും കര്‍ണാടകയും മഹാരാഷ്ടയുമൊക്കെ വ്യത്യസ്ത കലാസാഹിത്യ പ്രവര്‍ത്തനങ്ങളുടെ പേരില്‍ മലയാളത്തേക്കാള്‍ ബഹുദൂരം മുന്നിലാണെന്ന്  സെക്രട്ടേറിയറ്റ് പറഞ്ഞു. സംസ്ഥാന പ്രസിഡന്‍റ് ആദം അയൂബ് അധ്യക്ഷത വഹിച്ചു.

Sunday, August 12, 2012

ASSAM HELP

ഇഫ്താര്‍ സംഗമം

ഇഫ്താര്‍ സംഗമം
പാനൂര്‍: ജമാഅത്തെ ഇസ്ലാമി കടവത്തൂര്‍ യൂനിറ്റിന്‍െറ ആഭിമുഖ്യത്തില്‍ ഐഡിയല്‍ ലൈബ്രറി ഹാളില്‍ ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചു. പ്രഫ. എം. ഉസ്മാന്‍ അധ്യക്ഷത വഹിച്ചു. രാജു കാട്ടുപുനം, വി.പി.ശ്രീധരന്‍, കെ. ബാലകൃഷ്ണന്‍, അക്കാനിശ്ശേരി ചന്ദ്രന്‍, സുധാകരന്‍ മാസ്റ്റര്‍, വി.ഗോപാലന്‍ മാസ്റ്റര്‍ തുടങ്ങിയവര്‍ സംസാരിച്ചു. അഡ്വ. കെ.കെ. അബ്ദുല്‍ഖാദര്‍ സ്വാഗതം പറഞ്ഞു.

ജമാഅത്തെ ഇസ്ലാമി ഇഫ്താര്‍ സംഗമം

 
 
 ജമാഅത്തെ ഇസ്ലാമി ഇഫ്താര്‍ സംഗമം
ഗോണിക്കുപ്പ: ജമാഅത്തെ ഇസ്ലാമി കുടക് ജില്ലാ ഘടകം ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചു. ഗോണിക്കുപ്പ സൗഖ്യ ഓഡിറ്റോറിയത്തിലൊരുക്കിയ പരിപാടി എയര്‍ഇന്ത്യ റിട്ട. ക്യാപ്റ്റന്‍ കാളിമട രാണ നഞ്ചപ്പ ഉദ്ഘാടനം ചെയ്തു. ജമാഅത്തെ ഇസ്ലാമി മംഗലാപുരം ഘടകം ഉപാധ്യക്ഷന്‍ മുഹമ്മദ് ഇസ്ഹാഖ് റമദാന്‍ സന്ദേശം നല്‍കി. ജമാഅത്തെ ഇസ്ലാമി കുടക് ജില്ലാ സെക്രട്ടറി പി.കെ. അബ്ദുറഹ്മാന്‍ അധ്യക്ഷത വഹിച്ചു.
പത്രപ്രവര്‍ത്തക യൂനിയന്‍ ജില്ലാ  പ്രസിഡന്‍റ് ശ്രീധര്‍ നെല്ലിത്തായ, കാവേരി കോളജ് പ്രിന്‍സിപ്പല്‍ മാദയ്യ, ഗോണിക്കുപ്പ പഞ്ചായത്ത് പ്രസിഡന്‍റ് രാജേഷ്, കന്നട സാഹിത്യപരിഷത്ത് പ്രസിഡന്‍റ് എം.പി. കേശവ കമ്മത്ത് എന്നിവര്‍ സംസാരിച്ചു. പ്രഫ. സി. രാജു, നീരജ് വസന്ത്, സുമി ദേവയ്യ, ഡോ. ചന്ദ്രശേഖര്‍, ഡോ. കെ.കെ. ശിവപ്പ, ഡോ. ബെള്ളിയപ്പ എന്നിവര്‍ പങ്കെടുത്തു. യൂത്ത് വിങ് പ്രസിഡന്‍റ് മുഹമ്മദ് റാഫി സ്വാഗതവും തന്‍സീര്‍ നന്ദിയും പറഞ്ഞു.

പൂര്‍വവിദ്യാര്‍ഥി സംഘം രൂപവത്കരിച്ചു

 പൂര്‍വവിദ്യാര്‍ഥി സംഘം രൂപവത്കരിച്ചു
എളയാവൂര്‍: സി.എച്ച്.എം ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ 1996-2005 കാലയളവില്‍ സ്കൂള്‍ പഠനം പൂര്‍ത്തീകരിച്ചിറങ്ങിയ വിദ്യാര്‍ഥികളുടെ പൂര്‍വവിദ്യാര്‍ഥി സംഘം രൂപവത്കരിച്ചു. കണ്‍വീനറായി ആഷിഖ് കാഞ്ഞിരോട്, ജോ. കണ്‍വീനര്‍മാരായി റിയാസ് മുണ്ടേരി, ആഷിഖ് മുക്കണ്ണി, സാജിര്‍ എന്നിവരെ തെരഞ്ഞെടുത്തു. ഫോണ്‍: 0497 2721666,9388790321.

Saturday, August 11, 2012

SOLIDARITY POSTER

ISLAMIC SPEECH

IUML KANHIRODE

റമദാന്‍ കിറ്റ് വിതരണം

റമദാന്‍ കിറ്റ് വിതരണം
പെരിങ്ങത്തൂര്‍: യു.എ.ഇ ഇസ്ലാമിക് അസോസിയേഷന്‍െറ നേതൃത്വത്തില്‍ കരിയാട് റമദാന്‍ കിറ്റ് വിതരണം ചെയ്തു. ജമാഅത്തെ ഇസ്ലാമി ചൊക്ളി ഏരിയാ പ്രസിഡന്‍റ് കെ.കെ. അബ്ദുല്ല വിതരണ ഉദ്ഘാടനം നിര്‍വഹിച്ചു. കെ.എം. അബ്ദുല്ല, ഫാറൂഖ് മലര്‍വാടി എന്നിവര്‍ സംസാരിച്ചു.

ഇഫ്താര്‍ സംഗമം

ഇഫ്താര്‍ സംഗമം
ശ്രീകണ്ഠപുരം: ചെമ്പേരി വിമല്‍ജ്യോതി എന്‍ജിനീയറിങ് കോളജില്‍ നടന്ന ഇഫ്താര്‍ സംഗമവും ഡോക്യുമെന്‍ററി പ്രദര്‍ശനവും ഫാ. മാത്യു ചാലില്‍ ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍ ബെന്നി ജോസഫ് അധ്യക്ഷത വഹിച്ചു. എസ്.ഐ.ഒ ദഅ്വാ സെക്രട്ടറി അഫ്സല്‍ അഴിയൂര്‍ റമദാന്‍ സന്ദേശം കൈമാറി. വിദ്യാര്‍ഥികളായ അലി, ഹഫീദ്, റജീബ് എന്നിവര്‍ നേതൃത്വം നല്‍കി.