ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണം- സോളിഡാരിറ്റി -------- വാതക പൈപ്പ് ലൈന്‍: ജനവാസ മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി-----

Monday, October 29, 2012

ഈദ് സുഹൃദ്സംഗമവും കലാസന്ധ്യയും

 
 
 
 ഈദ് സുഹൃദ്സംഗമവും കലാസന്ധ്യയും
കണ്ണൂര്‍: ജമാഅത്തെ ഇസ്ലാമി വനിതാ വിഭാഗം കണ്ണൂര്‍ ഏരിയാ സമിതിയുടെ ആഭിമുഖ്യത്തില്‍ കൗസര്‍ ഓഡിറ്റോറിയത്തില്‍ ഈദ് സുഹൃദ്സംഗമവും കലാസന്ധ്യയും സംഘടിപ്പിച്ചു. മുന്‍ സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷണര്‍ പി. കമാല്‍കുട്ടി ഉദ്ഘാടനം ചെയ്തു.  തനിമ കലാസാഹിത്യ വേദി ജില്ലാ പ്രസിഡന്‍റ് ജമാല്‍ കടന്നപ്പള്ളി ഈദ് സന്ദേശ പ്രഭാഷണം നടത്തി. ജമാഅത്തെ ഇസ്ലാമി വനിതാ വിഭാഗം ഏരിയാ കണ്‍വീനര്‍ എ. സറീന അധ്യക്ഷത വഹിച്ചു. ഓള്‍ ഇന്ത്യാ ഡെമോക്രാറ്റിക് വിമന്‍സ് അസോസിയേഷന്‍ ജില്ലാ ട്രഷറര്‍ കെ. ലക്ഷ്മി, വെല്‍ഫെയര്‍ പാര്‍ട്ടി ജില്ലാ കമ്മിറ്റിയംഗം മധു കക്കാട് എന്നിവര്‍ സംസാരിച്ചു.
പി. ശാക്കിറ സ്വാഗതവും യു.വി. സുബൈദ നന്ദിയും പറഞ്ഞു. തനിമ കലാസാഹിത്യവേദി പ്രവര്‍ത്തകര്‍ ഗാനവിരുന്നും കലാപരിപാടികളും അവതരിപ്പിച്ചു.
  
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 


കുടുംബ സംഗമം

കുടുംബ സംഗമം
മട്ടന്നൂര്‍: ജമാഅത്തെ ഇസ്ലാമി ഉളിയില്‍ പ്രാദേശിക ഘടകത്തിന്‍െറ ആഭിമുഖ്യത്തില്‍ പെരുന്നാള്‍ കുടുംബ സംഗമം നടത്തി. സി.പി. ഹാരിസ് വളപട്ടണം ഈദ് സന്ദേശം നല്‍കി. ജമാഅത്തെ ഇസ്ലാമി കാസര്‍കോട് ജില്ലാ പ്രസിഡന്‍റ് യു.പി. സിദ്ദീഖ് മാസ്റ്റര്‍ സമാപന പ്രഭാഷണം നടത്തി. കണ്ണൂര്‍ ജില്ലാ പ്രസിഡന്‍റ് ടി.കെ. മുഹമ്മദലി, ഏരിയാ പ്രസിഡന്‍റ് കെ.വി. നിസാര്‍, ജില്ലാ സമിതിയംഗം പി.സി. മുനീര്‍ മാസ്റ്റര്‍, കെ. അബ്ദുല്‍ റഷീദ്, കെ. സാദിഖ് എന്നിവര്‍ സംസാരിച്ചു. കുട്ടികളുടെ കലാപരിപാടികളും ഉണ്ടായിരുന്നു.

Sunday, October 28, 2012

EID GAH

 
 CHAKKARAKAL
PUTHIYA THERU
 MATTANNUR
VIRAJ PETTA

നഴ്സുമാരുടെ സമരത്തിന് ഐക്യദാര്‍ഢ്യം

 നഴ്സുമാരുടെ സമരത്തിന് ഐക്യദാര്‍ഢ്യം
 തളിപ്പറമ്പ്: തളിപ്പറമ്പ് ലൂര്‍ദ് ആശുപത്രിക്ക് മുന്നില്‍ നഴ്സുമാര്‍ നടത്തുന്ന സമരത്തിന് സോളിഡാരിറ്റി തളിപ്പറമ്പ് ഏരിയാ കമ്മിറ്റി ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. സോളിഡാരിറ്റി ജില്ലാ സെക്രട്ടറി സാദിഖ് ഉളിയില്‍ സമരപന്തലില്‍ അഭിവാദ്യം അര്‍പ്പിച്ച് സംസാരിച്ചു. ഐക്യദാര്‍ഢ്യ പ്രകടനത്തിന് സി.എച്ച്. മിഫ്താഫ്, ഫൈസല്‍ മാടായി, കെ.കെ. ഖാലിദ്, വി.കെ. മുനീര്‍ എന്നിവര്‍ നേതൃത്വം നല്‍കി. പെരുന്നാള്‍ ദിനത്തില്‍ നമസ്കാരത്തിനുശേഷം സ്ത്രീകളും കുട്ടികളും യുവാക്കളും സമരപന്തലിലേക്ക് ഐക്യദാര്‍ഢ്യ യാത്ര നടത്തി. ജമാഅത്തെ ഇസ്ലാമി ഏരിയാ വൈസ് പ്രസിഡന്‍റ് കെ.പി. ആദംകുട്ടി സംഗമം ഉദ്ഘാടനം ചെയ്തു. ഏരിയാ പ്രസിഡന്‍റ് സി.എച്ച്. മിഫ്താഫ് അധ്യക്ഷത വഹിച്ചു.
.

CAR SALE


Saturday, October 27, 2012

EID GAH 2012

 
 
 
 
 
 
 
 
 
 

COLLAGE EXHIBITION

 
 

വീണ്ടും മാലിന്യം തള്ളുന്നു

 ന്യൂമാഹി പഞ്ചായത്ത് ഒത്താശയില്‍
പെട്ടിപ്പാലത്ത് വീണ്ടും മാലിന്യം തള്ളുന്നു
 
തലശ്ശേരി: തീരദേശ അതോറിറ്റിയുടെ ഉത്തരവ് അവഗണിച്ച് രാത്രികാലങ്ങളില്‍ പെട്ടിപ്പാലത്ത് മാലിന്യം തള്ളുന്നു. തലശ്ശേരി നഗരസഭക്കെതിരെയും ഇതിന് കൂട്ടുനില്‍ക്കുന്ന ന്യൂമാഹി പഞ്ചായത്ത് അധികൃതര്‍ക്കെതിരെയും വാറന്‍റ് ആക്ഷന്‍ ഉള്‍പെടെയുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് മാലിന്യവിരുദ്ധ കര്‍മസമിതി ആവശ്യപ്പെട്ടു.
സമിതി ചെയര്‍മാന്‍ എന്‍.വി. അജയ കുമാര്‍ തീരദേശ അതോറിറ്റിക്ക് അയച്ച കത്തിലാണ് നടപടി ആവശ്യപ്പെട്ടിരിക്കുന്നത്. നിയമ വ്യവസ്ഥ വെല്ലുവിളിച്ചാണ് നഗരസഭ പെട്ടിപ്പാലത്ത് മാലിന്യം തള്ളുന്നത്.
നഗരസഭാധികൃതര്‍ക്ക് പെട്ടിപ്പാലത്ത് മാലിന്യം തള്ളാന്‍ ന്യൂമാഹി പഞ്ചായത്ത് ഒത്താശ ചെയ്യുകയാണ്. സി.ആര്‍.സെഡ് നിയമ പ്രകാരം പെട്ടിപ്പാലത്ത് മാലിന്യം തള്ളുന്നത് നിയമവിരുദ്ധമാണെന്നും അജയ കുമാര്‍ കത്തിലൂടെ അറിയിച്ചു. പെട്ടിപ്പാലത്ത് നിയമ ലംഘനം തടയാന്‍ പൊലീസ് ഒൗട്ട് പോസ്റ്റ് സ്ഥാപിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

GAIL


 GAIL നിര്മ്മാണ പ്രവര്ത്തനങ്ങള് തുടങ്ങിയ കൊടക്കാട് വലിയ പൊയില് പ്രദേശം ഗ്യാസ് പൈപ്പ് ലൈന് വിക്ടിംസ് ഫോറം ജില്ലാ നേതാക്കള് പ്രദേശവാസികളോടൊപ്പം സന്ദര്ശിക്കുന്നു.

 നിര്‍ദ്ദിഷ്ട ഗ്യാസ് പൈപ്പ് ലൈന്‍ പദ്ധതിക്കായി ഗെയില്‍ അധികൃതര്‍ റബ്ബറും തെങ്ങുകളുമടക്കം നൂറു കണക്കിന് മരങ്ങള്‍ സ്ഥലമുടമകളുടെ സമ്മതമില്ലാതെ വെട്ടിമാറ്റിയതില്‍ ഗ്യാസ് പൈപ്പ് ലൈന്‍ വിക്ടിംസ് ഫോറം ജില്ലാ  കമ്മിറ്റി യോഗം ശക്തമായി പ്രതിഷേധിച്ചു. പദ്ധതിക്കുള്ള പൂര്‍ണ്ണാനുമതി ഇതുവരെ ലഭ്യമായില്ലെന്ന് ഹൈക്കോടതിയില്‍ ഗെയില്‍ അധികൃതര്‍ തന്നെ സത്യവാങ്മൂലം നല്‍കിയെന്നിരിക്കെ അനുമതിയില്ലാതെ പദ്ധതിയുമായി മുന്നോട്ടുപോകന്ന ഗെയില്‍ അധികൃതരുടെ നടപടിക്കെതിരെ യോഗം ശക്തമായി അപലപിച്ചു. 
ജില്ലാ ചെയര്‍മാന്‍ എ. ഗോപാലന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ ജനറല്‍ കണ്‍വീനര്‍ യു.കെ. സെയ്ത് , dr. ഡി. സുരേന്ദ്രനാഥ്, രാമന്‍ കുട്ടി വെള്ളാവ്, കെ.​എം. മാത്യു, സൈനുദ്ദീന്‍ കരിവെള്ളൂര്‍, കെ. സാദിഖ് എന്നിവര്‍ സംസാരിച്ചു.