ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണം- സോളിഡാരിറ്റി -------- വാതക പൈപ്പ് ലൈന്‍: ജനവാസ മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി-----

Saturday, January 12, 2013

JIH KANNUR AREA CONFERENCE

 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 

കാഴ്ചയുടെ വസന്തം തീർത്ത് അൽഫലാഹ് എക്സ്പോ ശ്രദ്ധേയമാകുന്നു..

 
 
 
 
 
 
 
 
കാഴ്ചയുടെ വസന്തം തീർത്ത് ൽഫലാഹ്  
 എക്സ്പോ ശ്രദ്ധേയമാകുന്നു..

ർട്ട്, പുരാവസ്തു ശേഖരങ്ങ, പഠനോപകരണ പ്രദർശനങ്ങൾ, മെഡിക്ക, അപൂർവ്വയിനം സ്റ്റാമ്പ് &കോയി കലക്ഷനുക, പ്രശസ്തരായ ധാരാളം ചിത്രകാരന്മാരുടെ ചിത്രങ്ങളുടെ പ്രദർശനം, വിവിധ ശാസ്ത്ര ശാഖകളിലുള്ള എക്സിബിറ്റുക, ജ്യോതിശാസ്ത്രപ്രദർശനം, ഇസ്ലാമികമായ ധാർമിക കാഴ്ചപ്പാടൂകളും ദീനീ വിജ്ഞാനീയങ്ങളും സരളമായി അവതരിപ്പിക്കുന്ന ഇസ്ലാമിക് എക്സിബിഷ ...... വ്യത്യസ്തമായ അനുഭവങ്ങളും അറിവും പകർന്നു തരാ നിങ്ങൾക്കായി സജ്ജമാക്കിയിരിക്കുന്ന്ഉ. ജനുവരി 10,11, 12 തീയ്യതികളി ൽഫലാഹ് ക്യാമ്പസി..


Thursday, January 10, 2013

വിവാദം അര്‍ഥശൂന്യമെന്ന് ജമാഅത്തെ ഇസ്ലാമി

 സ്ത്രീസുരക്ഷാ നിര്‍ദേശം: വിവാദം
അര്‍ഥശൂന്യമെന്ന് ജമാഅത്തെ ഇസ്ലാമി
ന്യൂദല്‍ഹി: രാജ്യത്തെ സ്ത്രീകളുടെ സുരക്ഷക്ക് ജമാഅത്തെ ഇസ്ലാമി ഹിന്ദ് സമര്‍പ്പിച്ച ഒരു നിര്‍ദേശം മാത്രം വിവാദമാക്കിയത് അര്‍ഥശൂന്യമാണെന്ന് ജമാഅത്തെ ഇസ്ലാമി അഖിലേന്ത്യാ സെക്രട്ടറി ജനറല്‍ നുസ്റത്ത് അലി അഭിപ്രായപ്പെട്ടു. മാനഭംഗക്കേസുകളിലെ പ്രതികള്‍ക്ക് പരസ്യമായി വധശിക്ഷ നല്‍കണമെന്നതടക്കമുള്ള ജമാഅത്തിന്‍െറ മറ്റു നിര്‍ദേശങ്ങള്‍ക്ക് വ്യാപകമായ പിന്തുണ ലഭിച്ചത് സ്വാഗതാര്‍ഹമാണെന്നും അഖിലേന്ത്യാ സെക്രട്ടറി വ്യക്തമാക്കി.
സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും സുരക്ഷിതത്വം ഉറപ്പാക്കാന്‍ രാജ്യത്തെ ഓരോ സംഘടനക്കുമുള്ള നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാനാണ് ജസ്റ്റിസ് വര്‍മ കമീഷന്‍ ആവശ്യപ്പെട്ടത്. വളരെ നേരത്തേതന്നെ ഇക്കാര്യത്തില്‍ വ്യക്തമായ നിലപാട് ജമാഅത്തെ ഇസ്ലാമിക്കുണ്ട്. ആ നിലപാടിന്‍െറ അടിസ്ഥാനത്തിലാണ് നിര്‍ദേശങ്ങള്‍ സമര്‍പ്പിച്ചത്. സ്ത്രീയുടെയും പുരുഷന്‍െറയും പൂര്‍ണ സമ്മതത്തോടെയുള്ള വിവാഹത്തിലൂടെ മാത്രം ലൈംഗികത അനുവദിക്കുക, വിവാഹേതര ലൈംഗികബന്ധങ്ങള്‍ നിയമവിരുദ്ധവും ശിക്ഷാര്‍ഹവുമാക്കുക, മാനഭംഗക്കുറ്റത്തിന് പരസ്യ വധശിക്ഷ നല്‍കുക, മിശ്ര വിദ്യാഭ്യാസ രീതി ഇല്ലാതാക്കി സ്ത്രീകള്‍ക്ക് മാത്രമായി എല്ലാ തലത്തിലും വിദ്യാഭ്യാസ സ്ഥാപനങ്ങളൊരുക്കുക, ധാര്‍മിക വിദ്യാഭ്യാസം പകരാന്‍ മതസ്ഥാപനങ്ങളുടെയും പണ്ഡിതരുടെയും സേവനം പ്രയോജനപ്പെടുത്തുക, നഗരങ്ങളിലും പട്ടണങ്ങളിലും മതിയായ യാത്രാസൗകര്യമടക്കമുള്ള സുരക്ഷാക്രമീകരണങ്ങള്‍ കൊണ്ടുവരുക, വിവാഹം പ്രയാസരഹിതമാക്കുകയും സമയത്ത് നടത്താന്‍ യുവതീയുവാക്കളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുക, പത്ര-ദൃശ്യ മാധ്യമങ്ങളിലെ അശ്ളീല പ്രദര്‍ശനം കുറ്റകരമാക്കുക, മദ്യം നിരോധിക്കുക, ക്രിമിനല്‍ നിയമനടപടി ലഘൂകരിക്കുക, പരാതികളില്‍ പൊലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യാതിരിക്കുന്നത് കുറ്റകരമാക്കുക എന്നിവയാണ് ജമാഅത്ത് സമര്‍പ്പിച്ച നിര്‍ദേശങ്ങള്‍.
പെണ്‍കുട്ടികളുടെയും സ്ത്രീകളുടെയും സുരക്ഷിതത്വം ഉറപ്പാക്കാന്‍ അടിയന്തര നടപടികള്‍ക്കൊപ്പം ദീര്‍ഘകാല നടപടികളുമാണ് ജമാഅത്ത് ആവശ്യപ്പെട്ടത്. സ്ത്രീയെ വിദ്യാഭ്യാസപരമായി ശാക്തീകരിക്കുന്നതിന് ദീര്‍ഘവീക്ഷണത്തോടെ ജമാഅത്ത് നല്‍കിയ ഒരു നിര്‍ദേശമാണ് ഇപ്പോള്‍ വിവാദമാക്കിയിരിക്കുന്നത്. സ്കൂള്‍ തലം മുതല്‍ ഉന്നത വിദ്യാഭ്യാസ തലം വരെ സ്ത്രീകള്‍ക്കു മാത്രം വിദ്യാഭ്യാസം നേടാവുന്ന തരത്തില്‍ രാജ്യത്ത് അടിസ്ഥാനസൗകര്യങ്ങളൊരുക്കണമെന്നാണ് ജമാഅത്തിന്‍െറ നിലപാട്. വിദ്യാഭ്യാസ രംഗത്തെ സ്ത്രീമുന്നേറ്റം ലക്ഷ്യമിട്ടു കൂടിയാണ് ഇത്തരമൊരു നിലപാട് സ്വീകരിച്ചതെന്നും സെക്രട്ടറി ജനറല്‍ വിശദീകരിച്ചു. 
വിദ്യാഭ്യാസ മേഖലയില്‍ ആണിനെയും പെണ്ണിനെയും വേര്‍തിരിക്കാന്‍ തുടങ്ങിയത് ജമാഅത്തെ ഇസ്ലാമി അല്ല, സര്‍ക്കാറാണ്. സ്വകാര്യ മേഖലയില്‍ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന രാജ്യത്തെ പ്രമുഖ ട്രസ്റ്റുകളും മാനേജ്മെന്‍റുകളുമെല്ലാം ഇതാണ് ചെയ്യുന്നത്. ഇത്തരം സ്ഥാപനങ്ങളില്‍ പഠിക്കുന്ന പെണ്‍കുട്ടികളുടെ അക്കാദമിക് നിലവാരം മികച്ചതാണെന്ന് പൊതുവെ അംഗീകരിക്കപ്പെട്ടതാണ്. എന്നാല്‍, നമ്മുടേതുപോലൊരു രാജ്യത്ത് ഈ തരത്തില്‍ അടിസ്ഥാന സൗകര്യമൊരുക്കാന്‍ കാലമേറെ എടുക്കുമെന്നതുകൊണ്ടും മറ്റു വഴികളില്ലാത്തതുകൊണ്ടും മിശ്ര വിദ്യാഭ്യാസം നല്‍കാതെ കഴിയില്ല. ജമാഅത്തെ ഇസ്ലാമിയുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ മിശ്ര വിദ്യാഭ്യാസം തുടരുന്നതും ഇത്തരമൊരു സാഹചര്യത്തിലാണ്. അപ്പോഴും പെണ്‍കുട്ടികള്‍ക്ക് മാത്രമായുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുള്ള ശ്രമങ്ങള്‍ ജമാഅത്ത് തുടരുന്നുണ്ട്.
പാശ്ചാത്യവത്കരണത്തിന് അടിമപ്പെടുന്നവരെപോലെ സംസ്കാരം അടിയറ വെക്കാന്‍ ജമാഅത്ത് ഒരുക്കമല്ല. എന്നാല്‍, ആര്‍.എസ്.എസിന്‍െറയും ജമാഅത്തെ ഇസ്ലാമിയുടെയും നയങ്ങള്‍ ഒന്നാണെന്ന് പറയുന്നത് കള്ളമാണ്. സ്ത്രീകളെ പഠിപ്പിക്കണമെന്നും ജോലിക്ക് അയക്കണമെന്നും സമൂഹത്തിന്‍െറ മുഖ്യധാരയിലേക്ക് കൊണ്ടുവരണമെന്നുമാണ് ജമാഅത്ത് പറയുന്നത്. ആര്‍.എസ്.എസിനെപ്പോലെ പഠിപ്പിക്കാതെ വീട്ടിലിരുത്താനല്ളെന്നും നുസ്റത്ത് അലി കൂട്ടിച്ചേര്‍ത്തു.

IHSAN CENTRE


മീഡിയ വണ്‍ ഉദ്ഘാടനം: സ്വാഗതസംഘമായി

മീഡിയ വണ്‍ ഉദ്ഘാടനം:
സ്വാഗതസംഘമായി 
 കോഴിക്കോട്: മാധ്യമം ബ്രോഡ്കാസ്റ്റിങ് ലിമിറ്റഡിന് കീഴില്‍ പ്രവര്‍ത്തനമാരംഭിക്കുന്ന മീഡിയ വണ്‍ ചാനല്‍ ഉദ്ഘാടനത്തിന് സ്വാഗതസംഘം രൂപവത്കരിച്ചു. കോഴിക്കോട് നടന്ന യോഗത്തില്‍  കലക്ടര്‍ കെ.വി. മോഹന്‍കുമാറിനെ സ്വാഗതസംഘം ചെയര്‍മാനായി തെരഞ്ഞെടുത്തു. മലബാര്‍ ചേംബര്‍ ഓഫ് കോമേഴ്സ് പ്രസിഡന്‍റ് അലോക് കുമാര്‍ സാബു, മുന്‍ പ്രസിഡന്‍റ് അഡ്വ. അനൂപ് നാരായണന്‍, കെ.ആര്‍.എസ് എക്സിക്യൂട്ടിവ് ഡയറക്ടര്‍ സി.പി. കുഞ്ഞുമുഹമ്മദ്, മലബാര്‍ ഗ്രൂപ് എക്സിക്യൂട്ടിവ് ഡയറക്ടര്‍ എ.കെ. നിഷാദ് എന്നിവരാണ് വൈസ് ചെയര്‍മാന്മാര്‍.
യോഗത്തില്‍ മീഡിയ വണ്‍ ഗ്രൂപ് എഡിറ്റര്‍ ഒ. അബ്ദുറഹ്മാന്‍ അധ്യക്ഷത വഹിച്ചു. കലക്ടര്‍ കെ.വി. മോഹന്‍ കുമാര്‍, ശൈഖ് മുഹമ്മദ് കാരകുന്ന് എന്നിവര്‍ സംസാരിച്ചു.  മീഡിയ വണ്‍ മാനേജിങ് ഡയറക്ടര്‍ ഡോ. അബ്ദുസ്സലാം അഹ്മദ് സ്വാഗതവും ഡയറക്ടര്‍ ഡോ. ടി. അഹമ്മദ് നന്ദിയും പറഞ്ഞു. ഫെബ്രുവരി 10ന് കോഴിക്കോട്ട് കേന്ദ്ര പ്രതിരോധമന്ത്രി എ.കെ. ആന്‍റണിയാണ് ചാനല്‍ ഉദ്ഘാടനം നിര്‍വഹിക്കുന്നത്. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍ തുടങ്ങിയ പ്രമുഖര്‍ സംബന്ധിക്കും. 

ഫലാഹ് എക്സ്പോ ഇന്ന് തുടങ്ങും

ഫലാഹ് എക്സ്പോ ഇന്ന് തുടങ്ങും
പെരിങ്ങാടി: പെരിങ്ങാടി അല്‍ഫലാഹ് സ്ഥാപനങ്ങളുടെ 31ാമത് വാര്‍ഷികാഘോഷത്തിന്‍െറ ഭാഗമായി നടക്കുന്ന ഫലാഹ് എക്സ്പോ ഇന്ന് ആരംഭിക്കും. രാവിലെ 10 മണിക്ക് കേന്ദ്ര ആഭ്യന്തര സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. വഖഫ് ബോര്‍ഡ് അംഗം പി.പി. അബ്ദുറഹ്മാന്‍ അധ്യക്ഷത വഹിക്കും. പുതുതായി നിര്‍മിച്ച ബ്ളോക്കിന്‍െറ ഉദ്ഘാടനം ജമാഅത്തെ ഇസ്ലാമി സംസ്ഥാന അമീര്‍ ടി. ആരിഫലി നിര്‍വഹിക്കും. ജംഇയ്യതുല്‍ ഫലാഹ് ചെയര്‍മാന്‍ കെ.എം. അബ്ദുറഹിം എക്സിബിഷന്‍ ഉദ്ഘാടനം ചെയ്യും. ഖുര്‍ആന്‍, സയന്‍സ്, ആര്‍ട്, മെഡിക്കല്‍, ചരിത്രം, ഐ.ടി, പ്ളാനറ്റോറിയം എന്നീ മേഖലകളില്‍ 500ലധികം പ്രദര്‍ശനങ്ങള്‍ ഒരുക്കിയിട്ടുണ്ട്. രാവിലെ ഒമ്പതു മുതല്‍ വൈകീട്ട് ആറു വരെയാണ് പ്രദര്‍ശനം. ജനുവരി 12ന് സമാപിക്കും. എല്ലാ ദിവസവും വിദ്യാര്‍ഥികളുടെ കലാപരിപാടികള്‍ നടക്കും.

വനിത സംഗമം

വനിത സംഗമം

ഏഴോം: ജമാഅത്തെ ഇസ്ലാമി ഏഴോം കാര്‍കൂന്‍ ഹല്‍ഖയുടെ ആഭിമുഖ്യത്തില്‍ വനിത സംഗമം നടത്തി. ജില്ല വനിതാഘടകം പ്രസിഡന്‍റ് ടി.പി. സമീറ ‘വനിതകളും ആനുകാലിക പ്രശ്നങ്ങളും’ എന്ന വിഷയത്തില്‍ മുഖ്യപ്രഭാഷണം നടത്തി. ഏരിയാ വനിത കണ്‍വീനര്‍ പി.ടി.പി. സാജിത സ്വാഗതവും ഹല്‍ഖ വനിത കോഓഡിനേറ്റര്‍ എം.കെ. ശരീഫ നന്ദിയും പറഞ്ഞു.

Wednesday, January 9, 2013

കൗസര്‍ ഇംഗ്ളീഷ് സ്കൂള്‍ കിഡ്സ് ഫെസ്റ്റ്

 
 പുല്ലൂപ്പി കൗസര്‍ ഇംഗ്ളീഷ് സ്കൂള്‍ കിഡ്സ് ഫെസ്റ്റ് ജില്ലാ പഞ്ചായത്ത് മെംമ്പര്‍ പി. പി.  മഹ്മൂദ് ഉദ്ഘാടനം ചെയ്യുന്നു.



UMMA





AL FALAH


കണ്ണൂര്‍ സര്‍വകലാശാല വിദൂര വിദ്യാഭ്യാസം: അപാകതകള്‍ ഉടന്‍ പരിഹരിക്കണം -എസ്.ഐ.ഒ

 കണ്ണൂര്‍ സര്‍വകലാശാല വിദൂര വിദ്യാഭ്യാസം:
അപാകതകള്‍ ഉടന്‍ പരിഹരിക്കണം -എസ്.ഐ.ഒ
കണ്ണൂര്‍: കണ്ണൂര്‍ സര്‍വകലാശാലയുടെ വിദൂര വിദ്യാഭ്യാസ വകുപ്പിനു കീഴിലെ വിദ്യാര്‍ഥികള്‍ക്ക് പാഠപുസ്തകങ്ങള്‍ ലഭ്യമാക്കാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് എസ്.ഐ.ഒ ജില്ല കാമ്പസ് സമിതി ആവശ്യപ്പെട്ടു. 30,000ത്തോളം വരുന്ന വിദ്യാര്‍ഥികളുടെ പഠനത്തെ ഗുരുതരമായി ബാധിക്കുന്ന പ്രശ്നം രാഷ്ട്രീയത്തിനതീതമായി പരിഹരിക്കാന്‍ അധികൃതര്‍ മുന്‍കൈയെടുക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. അനധ്യാപക തസ്തികയിലുള്ള വ്യക്തികള്‍ക്കു പകരം യോഗ്യതയുള്ളവരെ വിദൂര വിദ്യാഭ്യാസ വകുപ്പിന്‍െറ തലപ്പത്ത് ഉടനടി നിയമിക്കണം. വെള്ളിയാഴ്ച പ്രാര്‍ഥന സമയത്ത് സി.ബി.എസ്.ഇ പരീക്ഷ നടത്താനുള്ള തീരുമാനം തിരുത്താന്‍ വിദ്യാഭ്യാസ മന്ത്രി ഇടപെടണമെന്ന് യോഗം ആവശ്യപ്പെട്ടു.
ജില്ല കാമ്പസ് സെക്രട്ടറി അഫ്സല്‍ ഹുസൈന്‍ അധ്യക്ഷത വഹിച്ചു. കാമ്പസ് സമിതിയംഗങ്ങളായ ഷബീര്‍ എടക്കാട്, ഹംദാന്‍, ഷാനിദ് നരയന്‍പാറ എന്നിവര്‍ സംസാരിച്ചു.

Tuesday, January 8, 2013

AL FALAH

 
 
 
 

SOLIDARITY CENTRE


SOLIDARITY CHALAD


അല്‍ഫലാഹ് വാര്‍ഷികാഘോഷം പത്തിന് തുടങ്ങും

 അല്‍ഫലാഹ് വാര്‍ഷികാഘോഷം
പത്തിന് തുടങ്ങും
തലശ്ശേരി: അല്‍ഫലാഹ് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വാര്‍ഷികാഘോഷം ജനുവരി പത്ത് മുതല്‍ 12 വരെ പെരിങ്ങാടി അല്‍ഫലാഹ് കാമ്പസില്‍ നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ‘ഫലാഹ് എക്സ്പോ 2013’ എന്ന് പേരിട്ട പരിപാടി പത്തിന് രാവിലെ പത്തിന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്യും.
പെരിങ്ങാടി അല്‍ഫലാഹ് കാമ്പസിന്‍െറ പുതിയ ബ്ളോക് ഉദ്ഘാടനം ജമാഅത്തെ ഇസ്ലാമി കേരള അമീര്‍ ടി. ആരിഫലി നിര്‍വഹിക്കും. ജംഇയ്യത്തുല്‍ ഫലാഹ് ട്രസ്റ്റ് ചെയര്‍മാന്‍ കെ.എം. അബ്ദുറഹീം എക്സിബിഷന്‍ ഉദ്ഘാടനം ചെയ്യും. വിദ്യാ കൗണ്‍സില്‍ സെക്രട്ടറി എസ്. കമറുദ്ദീന്‍ ഡിജിറ്റല്‍ ക്ളാസ് റൂമിന്‍െറയും കെ.കെ. മമ്മുണ്ണി മൗലവി നവീകരിച്ച ലൈബ്രറിയുടെയും നൂറുല്‍ അമീന്‍ കുടിവെള്ള പദ്ധതിയുടെയും ഉദ്ഘാടനം നിര്‍വഹിക്കും.
ഉച്ചക്ക് രണ്ടിന് നടക്കുന്ന കിഡ്സ് ഫെസ്റ്റ് ജമാഅത്തെ ഇസ്ലാമി ജില്ല പ്രസിഡന്‍റ് ടി.കെ. മുഹമ്മദലി ഉദ്ഘാടനം ചെയ്യും.11ന് ഉച്ചക്ക് 11ന് നടക്കുന്ന മാധ്യമ സെമിനാര്‍ കോടിയേരി ബാലകൃഷ്ണന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും. ‘മാധ്യമങ്ങളും വര്‍ഗീയതയും’ എന്ന വിഷയത്തില്‍ സോളിഡാരിറ്റി സംസ്ഥാന സെക്രട്ടറി ടി. മുഹമ്മദ് വേളം വിഷയാവതരണം നടത്തും. ‘മാധ്യമം’ എഡിറ്റര്‍ ഒ. അബ്ദുറഹ്മാന്‍ അധ്യക്ഷത വഹിക്കും. വൈകീട്ട് അഞ്ചിന് നടക്കുന്ന കലാപരിപാടി കുടുംബ കോടതി ജില്ല ജഡ്ജി പി. ഇന്ദിര ഉദ്ഘാടനം ചെയ്യും. ജമാഅത്തെ ഇസ്ലാമി വനിത വിഭാഗം പ്രസിഡന്‍റ് കെ.എന്‍. സുലൈഖ മുഖ്യപ്രഭാഷണം നടത്തും. 12ന് വൈകീട്ട് അഞ്ചിന് നടക്കുന്ന സമാപന സമ്മേളനം മന്ത്രി കെ.പി. മോഹനന്‍ ഉദ്ഘാടനം ചെയ്യും. ജമാഅത്തെ ഇസ്ലാമി ജനറല്‍ സെക്രട്ടറി പി. മുജീബുറഹ്മാന്‍ മുഖ്യപ്രഭാഷണം നടത്തും. വാര്‍ത്താസമ്മേളനത്തില്‍ അല്‍ഫലാഹ് ഇന്‍സറ്റിറ്റ്യൂഷന്‍ മാനേജര്‍ എം. ദാവൂദ്, വുമന്‍സ് കോളജ് പ്രിന്‍സിപ്പല്‍ എന്‍.എം. ബഷീര്‍ മാസ്റ്റര്‍, പി.ടി.എ പ്രസിഡന്‍റ് എം.എം. നാസര്‍, പ്രശാന്ത് ഒളവിലം എന്നിവര്‍ പങ്കെടുത്തു.

Monday, January 7, 2013

പി. റുക്സാന ജി.ഐ.ഒ പ്രസിഡന്‍റ്, ലബീബ ഇബ്രാഹീം ജന. സെക്രട്ടറി

പി. റുക്സാന ജി.ഐ.ഒ പ്രസിഡന്‍റ്, 
ലബീബ ഇബ്രാഹീം ജന. സെക്രട്ടറി
  കോഴിക്കോട്: ഗേള്‍സ് ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍ കേരളയുടെ 2013- 2014 വര്‍ഷത്തെ സംസ്ഥാന പ്രസിഡന്‍റായി പി. റുക്സാനയെയും ജനറല്‍ സെക്രട്ടറിയായി ലബീബ ഇബ്രാഹീമിനെയും തെരഞ്ഞെടുത്തു. വൈസ്പ്രസിഡന്‍റ് എം.കെ. സുഹൈല, സെക്രട്ടറി സൗദ പേരാമ്പ്ര, സമിതിയംഗങ്ങളായി എ. നജ്ദ , പി.എസ്. സുഫൈറ, പി. സുമയ്യ, എ.ആര്‍. തസ്നീം, പി.സി. മുര്‍ഷിദ, മാഹിദ ഫര്‍ഹാന, വി. ഹുസ്ന, നാഫിയ യൂസുഫ്, ഫൗസിയ, എസ്. സഹ്ല, സംറ അബ്ദുല്‍റസാഖ്, പി.എച്ച്. മുബീന, സുഹദ പര്‍വീന്‍, നവാല, ടി.എം. ജാസ്മിന്‍, എ.പി. റഹ്മത്ത് എന്നിവരെയും തെരഞ്ഞെടുത്തു. ജമാഅത്തെ ഇസ്ലാമി കേരള അമീര്‍ ടി.ആരിഫലി തെരഞ്ഞെടുപ്പിന് നേതൃത്വം നല്‍കി.

PRABODHANAM WEEKLY


ഇസ്ലാമില്‍ കാര്‍ക്കശ്യം ഉന്നയിച്ചവര്‍ ഇപ്പോള്‍ ഇസ്ലാമിനെ വരവേല്‍ക്കുന്നു -അമീര്‍

 
 
 ഇസ്ലാമില്‍ കാര്‍ക്കശ്യം ഉന്നയിച്ചവര്‍ ഇപ്പോള്‍ ഇസ്ലാമിനെ വരവേല്‍ക്കുന്നു -അമീര്‍
 തലശ്ശേരി: ഇസ്ലാമിക നിയമവ്യവസ്ഥകളുടെ മേല്‍ കാര്‍ക്കശ്യവും കാടത്തവും ആരോപിച്ചവര്‍ സ്വന്തം ചെയ്തികളില്‍നിന്ന് കരകയറാന്‍ ഇസ്ലാമിക നിയമവ്യവസ്ഥയുടെ പിന്നാലെ വരുകയാണെന്ന് ജമാഅത്തെ ഇസ്ലാമി കേരള അമീര്‍ ടി. ആരിഫലി അഭിപ്രായപ്പെട്ടു. ചേറ്റംകുന്ന് ബ്രൈറ്റ് സ്കൂള്‍ ഗ്രൗണ്ടില്‍ ജമാഅത്തെ ഇസ്ലാമി ഏരിയ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പശ്ചിമേഷ്യയിലെ ജനകീയ വിപ്ളവങ്ങള്‍ ഇസ്ലാമിക പ്രസ്ഥാനങ്ങളുടെ കാലിക പ്രസക്തിയെയാണ് ഉയര്‍ത്തി കാണിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഇസ്ലാമിന്‍േറത് കാര്‍ക്കശ്യ നിയമവ്യവസ്ഥയാണെന്ന് പറഞ്ഞവര്‍ അതേ നിയമവ്യവസ്ഥ വന്നാലേ നമ്മുടെ സമൂഹം രക്ഷപ്പെടുകയുള്ളൂവെന്ന് ഏറ്റുപറയേണ്ടിവന്നിരിക്കുന്നു. ഇന്ത്യയിലെ സ്ത്രീ പീഡന കേസുകളില്‍ ഉയര്‍ന്ന ഏകചോദ്യം അരാജകത്വം ഇല്ലാതാക്കാനുള്ള വഴിയെന്ത് എന്നാണ്.
സ്ത്രീ സുരക്ഷക്കും കുടുംബ ഭദ്രതക്കും നേരത്തേതന്നെ ഉയര്‍ന്ന പരിഗണന നല്‍കിയ മതമാണ് ഇസ്ലാം. സ്ത്രീസുരക്ഷ ഉറപ്പുവരുത്തുന്ന കര്‍ശന ശിക്ഷാവിധികളെ പൊതുസമൂഹം ഒറ്റക്കെട്ടായി ഇപ്പോള്‍ സ്വാഗതം ചെയ്യുന്നതില്‍ ഏറെ സന്തോഷമുണ്ട്. ശിക്ഷയെക്കാള്‍ പ്രാധാന്യം സാമൂഹിക ബോധവത്കരണവും സദാചാര ജീവിത സാഹചര്യം സൃഷ്ടിക്കലുമാണ്. മാനസിക വിപ്ളവത്തിലൂടെ ഇസ്ലാമിന് അത് സാധിച്ചെടുക്കാനാകും. ശിക്ഷ നടപ്പാക്കേണ്ടതില്ലാത്തവിധം സമൂഹം ഉയര്‍ന്ന ധാര്‍മിക ബോധം പുലര്‍ത്തുകയെന്നതാണ് ഇസ്ലാമിക സാമൂഹിക ശ്രമത്തിന്‍െറ കാതല്‍.
തീവ്രവാദ ഭീകരവാദ ആരോപണങ്ങളെയും അകറ്റി നിര്‍ത്തലുകളെയും അതിജയിച്ചുകൊണ്ടാണ് ഇസ്ലാമിക പ്രസ്ഥാനങ്ങള്‍ മുന്നേറുന്നത്. അതിന്‍െറ രണ്ടാം  ഘട്ടത്തിലേക്ക് പ്രവേശിച്ചിരിക്കുകയാണ്. പശ്ചിമേഷ്യയിലെ മാറ്റങ്ങള്‍ ഇതിന്‍െറ ഭാഗമാണ് -അദ്ദേഹം ചൂണ്ടിക്കാട്ടി.
ജില്ല സെക്രട്ടറി കളത്തില്‍ ബഷീര്‍ അധ്യക്ഷത വഹിച്ചു. ഖാലിദ് മൂസ നദ്വി, പി.സി. മുനീര്‍ എന്നിവര്‍ പ്രഭാഷണം നടത്തി. ഏരിയ പ്രസിഡന്‍റ് യു. ഉസ്മാന്‍ സ്വാഗതവും ജില്ല സമിതി അംഗം സി. അബ്ദുല്‍ നാസര്‍ നന്ദിയും പറഞ്ഞു.