ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണം- സോളിഡാരിറ്റി -------- വാതക പൈപ്പ് ലൈന്‍: ജനവാസ മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി-----

Monday, May 6, 2013

ദേശീയപാത വികസനം: 20 മുതല്‍ നിരാഹാര സമരം

 ഭൂവുടമകള്‍ രേഖകള്‍ കൈമാറില്ല
ദേശീയപാത വികസനം: 
20 മുതല്‍ നിരാഹാര സമരം
കണ്ണൂര്‍: ദേശീയപാതക്കുവേണ്ടി ഭൂമി ഏറ്റെടുക്കുന്നതിന് സ്ഥല ഉടമകളോട് ജില്ല കലക്ടര്‍ ആവശ്യപ്പെട്ട രേഖകള്‍ കൈമാറേണ്ടതില്ളെന്ന് ദേശീയപാത സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ കണ്ണൂരില്‍ ചേര്‍ന്ന ജനകീയ കണ്‍വെന്‍ഷന്‍ തീരുമാനിച്ചു.
സ്വകാര്യ കമ്പനികള്‍ക്ക് വന്‍ ലാഭം കൊയ്യാനാണ് ദേശീയപാത വികസനം ബി.ഒ.ടി പദ്ധതിയാക്കിയത്. നാലുവരിപ്പാത നിര്‍മിക്കാന്‍ 30 മീറ്റര്‍ മതിയാകുമെന്നിരിക്കെ 45 മീറ്റര്‍ ഭൂമി ഏറ്റെടുക്കുന്നത് വ്യാപകമായ കുടിയിറക്കലിന് ഇടയാക്കും. ആയിരങ്ങളെ തെരുവാധാരമാക്കാന്‍ ഇടയാക്കുന്ന പദ്ധതിയുമായി സഹകരിക്കേണ്ടതില്ളെന്നും കണ്‍വെന്‍ഷനില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു.
സാധാരണ ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യം തടസ്സപ്പെടുത്തുന്ന പദ്ധതിയില്‍നിന്ന് സര്‍ക്കാര്‍ പിന്മാറണമെന്ന് യോഗം ആവശ്യപ്പെട്ടു.
മേയ് 20 മുതല്‍ ജില്ല ആസ്ഥാനത്ത് ദേശീയപാത സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ നിരാഹാര സമരം ആരംഭിക്കും. ഇതിനു മുന്നോടിയായി ജില്ലയിലെ 10 കേന്ദ്രങ്ങളില്‍ പ്രാദേശിക കൂട്ടായ്മകള്‍ സംഘടിപ്പിക്കും. ഡോ. ഡി. സുരേന്ദ്രനാഥ് അധ്യക്ഷത വഹിച്ചു.
യു.കെ. സെയ്ത്, എടക്കാട് പ്രേമരാജന്‍, പോള്‍ ടി. സാമുവല്‍, ടി.പി. ഇല്യാസ്, എം.കെ. അബൂബക്കര്‍, ഉത്തമന്‍ എടക്കാട്, ഫ്രാന്‍സിസ്, നാസര്‍ കടാങ്കോട്, മേരി എബ്രഹാം, മുഹമ്മദലി എന്നിവര്‍ സംസാരിച്ചു.

Sunday, May 5, 2013

A+


NAZER MATTANNUR


വൃക്കരോഗ നിര്‍ണയ ക്യാമ്പ്

വൃക്കരോഗ നിര്‍ണയ ക്യാമ്പ്
കണ്ണൂര്‍: സോളിഡാരിറ്റി സിറ്റി യൂനിറ്റും ഹെല്‍പിങ് ഹാന്‍ഡ്സ് കോഴിക്കോടും കണ്ണൂര്‍ സിറ്റി നാലുവയല്‍ ഐ.സി.എം സ്കൂളില്‍ സൗജന്യ വൃക്കരോഗ നിര്‍ണയ ക്യാമ്പും രക്തഗ്രൂപ് നിര്‍ണയവും വൃക്കരോഗ ബോധവത്കരണ ക്ളാസും നടത്തി. 400ഓളം പേര്‍ പങ്കെടുത്തു. സോളിഡാരിറ്റി സംസ്ഥാന സമിതിയംഗം കെ.എം. മഖ്ബൂല്‍ ഉദ്ഘാടനം ചെയ്തു. കണ്ണൂര്‍ ഏരിയ പ്രസിഡന്‍റ് കെ.കെ. ഷുഹൈബ് മുഹമ്മദ് അധ്യക്ഷത വഹിച്ചു.
ജമാഅത്തെ ഇസ്ലാമി കണ്ണൂര്‍ ഏരിയ പ്രസിഡന്‍റ് മുഹമ്മദ് ഹനീഫ മാസ്റ്റര്‍, കെ.പി. എറമു തുടങ്ങിയവര്‍ സംസാരിച്ചു. സോളിഡാരിറ്റി സിറ്റി യൂനിറ്റ് പ്രസിഡന്‍റ് കെ. ഖല്ലാന്‍ സ്വാഗതവും സഹീര്‍ നന്ദിയും പറഞ്ഞു.

ACCOUNTS CLERK


VIDYA 2013


MEDIAONE


വാദിഹുദ പൂര്‍വ വിദ്യാര്‍ഥി സംഗമം

 വാദിഹുദ പൂര്‍വ വിദ്യാര്‍ഥി സംഗമം
ദുബൈ: ദൈവിക പ്രാതിനിധ്യം കൂടി വളര്‍ത്തിയെടുക്കുന്ന വിദ്യാഭ്യാസം കൊണ്ടേ ഉത്തമ വ്യക്തിയെയും ഉന്നത സമൂഹത്തെയും സൃഷ്ടിക്കാന്‍ സാധിക്കുകയുള്ളൂവെന്ന് ‘ഗള്‍ഫ് മാധ്യമം’ ചീഫ് എഡിറ്റര്‍ വി.കെ. ഹംസ അബ്ബാസ് അഭിപ്രായപ്പെട്ടു. പഴയങ്ങാടി വാദിഹുദ പൂര്‍വ വിദ്യാര്‍ഥികളുടെയും രക്ഷിതാക്കളുടെയും സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മനുഷ്യാസ്ഥിത്വത്തിന്‍െറ പ്രസക്തി തന്നെ ദൈവത്തിന്‍െറ പ്രതിനിധിയായി അവനെ അയച്ചുവെന്നതാണ്. ഈ ഗുണം നഷ്ടപ്പെടുമ്പോഴാണ് അവന്‍ മൃഗീകരിക്കപ്പെടുന്നത്. ആധുനിക ലോകം കണ്ടത്തെിയ വിദ്യാഭ്യാസ-മാനേജ്മെന്‍റ് രീതികള്‍ ഖുര്‍ആനികാധ്യാപനങ്ങളുടെ പ്രസക്തി അടയാളപ്പെടുത്തുന്നതാണ്. വിജ്ഞാനവും വിവേകവും സക്രിയതയും ആര്‍ജിച്ചെടുക്കലായിരിക്കണം വിദ്യാഭ്യാസത്തിന്‍െറ ലക്ഷ്യം. അറിവ് പകര്‍ന്നുകൊടുക്കുന്നിടത്ത് കേരളത്തില്‍ വാദിഹുദയെ പോലുള്ള ഇസ്ലാമിക വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പതിറ്റാണ്ടുകള്‍ക്ക് മുമ്പ് വിഭാവനം ചെയ്ത പഠനരീതി വലിയ ചലനങ്ങളുണ്ടാക്കി.  33 വര്‍ഷം മുമ്പ് ആരംഭിച്ച വാദിഹുദക്ക് കീഴില്‍ ഇപ്പോള്‍ 13 കലാലയങ്ങളുണ്ട്. ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കുള്ള കേന്ദ്രവും ആരംഭിച്ചതായി വാദിഹുദ ചെയര്‍മാന്‍ കൂടിയായ ഹംസ അബ്ബാസ് പറഞ്ഞു. ‘രക്ഷിതാക്കള്‍ നേരിടുന്ന മൂന്ന് വെല്ലുവിളികള്‍’ എന്ന വിഷയത്തില്‍ വിദഗ്ധ കൗണ്‍സിലര്‍ സംഗീത് ഇബ്രാഹിം ക്ളാസ് നയിച്ചു. അക്കാദമിക് ഡയറക്ടര്‍ മുഹമ്മദ് സാജിദ് അധ്യക്ഷത വഹിച്ചു. എസ്.കെ അബ്ദുല്ല സ്വാഗതവും എസ്.എല്‍.പി റഫീഖ് നന്ദിയും പറഞ്ഞു.
ജസീം അബ്ദുല്‍ കരീം ഖിറാഅത്ത് നടത്തി. വാദിഹുദ അലുംനി ഫോറം ഭാരവാഹികള്‍: വി.കെ. ഹംസ അബ്ബാസ് (മുഖ്യരക്ഷാധികാരി), എസ്.പി. അബ്ദുറഹ്മാന്‍ (രക്ഷാധികാരി), എം.പി ഹാറൂണ്‍ (പ്രസി.), ടി.കെ. നസീര്‍ (വൈസ് പ്രസി.), ഷക്കീബ് അഹ്മദ് (സെക്രട്ടറി).

ജനവിരുദ്ധ രാഷ്ട്രീയത്തിനെതിരെ ‘രോഷാഗ്നി’


 
 
 

ജനവിരുദ്ധ രാഷ്ട്രീയത്തിനെതിരെ 
‘രോഷാഗ്നി’
 കണ്ണൂര്‍: വെല്‍ഫെയര്‍ പാര്‍ട്ടി ഓഫ് ഇന്ത്യ ജില്ല കമ്മിറ്റി സംഘടിപ്പിച്ച രോഷാഗ്നി ജനവിരുദ്ധ രാഷ്ട്രീയത്തിനെതിരായ പ്രതിഷേധ ജ്വാലയായി. വിമര്‍ശത്തിന്‍െറ മുള്ളുകള്‍ നിറഞ്ഞ പരിഹാസശരങ്ങളുതിര്‍ത്ത് ഹാസ്യത്തിന്‍െറ മേമ്പൊടിയോടെ അരങ്ങേറിയ പരിപാടി വേറിട്ട സമരരീതിയായി. സ്റ്റേഡിയം കോര്‍ണറില്‍ സംസ്ഥാന വൈ. പ്രസിഡന്‍റ് തെന്നിലാപുരം രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.
സമത്വസുന്ദരമായ സാമൂഹിക വ്യവസ്ഥിതിയുടെ സൃഷ്ടിക്ക് തടസ്സംനില്‍ക്കുന്ന നിലപാടാണ് മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികള്‍ സ്വീകരിക്കുന്നതെന്നും വിയോജിപ്പിന് ഇടം അനുവദിക്കാത്ത രീതിയില്‍ നമ്മുടെ ജനാധിപത്യ ബോധം ജീര്‍ണിച്ചുവെന്നും അദ്ദേഹം പറഞ്ഞു. ജില്ല പ്രസിഡന്‍റ് രാധാകൃഷ്ണന്‍ കൂടാളി അധ്യക്ഷത വഹിച്ചു.
ഉല്ലാസ്കുമാര്‍ കരിവെള്ളൂര്‍, കരിവെള്ളൂര്‍ രത്നകുമാര്‍ എന്നിവരും സംഘവും അവതരിപ്പിച്ച ആക്ഷേപ ഹാസ്യ ഓട്ടന്തുള്ളലോടെയാണ് പരിപാടിക്ക് തുടക്കംകുറിച്ചത്.
വില്‍പാട്ട്, ഹാസ്യ ഒപ്പന, നാടോടി നൃത്തം, സമരഗാനമേള, തെരുവുനാടകം, മാജിക് പ്രദര്‍ശനം എന്നിവയും അരങ്ങേറി.  ജീവിക്കാന്‍ അനുവദിക്കാത്ത ഭരണകൂടത്തിന് താക്കീത് നല്‍കി പ്രതിഷേധത്തിന്‍െറ അഗ്നി ജ്വലിപ്പിച്ചാണ് പരിപാടി സമാപിച്ചത്.
വിവിധ മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തില്‍ ചെറു ജാഥകളായാണ് പ്രവര്‍ത്തകര്‍ സമരവേദിയിലത്തെിയത്.
പള്ളിപ്രം പ്രസന്നന്‍, വി.കെ. ഖാലിദ്, സൈനുദ്ദീന്‍ കരിവെള്ളൂര്‍, മോഹനന്‍ കുഞ്ഞിമംഗലം, മധു കക്കാട്, ജബീന ഇര്‍ഷാദ്, സി. ഇംതിയാസ്, രഹന ടീച്ചര്‍ എന്നിവര്‍ നേതൃത്വം നല്‍കി. അഡ്വ. കെ.എല്‍. അബ്ദുല്‍ സലാം സ്വാഗതവും എന്‍.എം. ഷഫീഖ് നന്ദിയും പറഞ്ഞു.

കേരള ഹജ്ജ് ഗ്രൂപ് ഉംറ സംഘം യാത്ര ആറിനും ഏഴിനും

കേരള ഹജ്ജ് ഗ്രൂപ്  ഉംറ സംഘം യാത്ര
ആറിനും ഏഴിനും
കോഴിക്കോട്: കേരള ഹജ്ജ് ഗ്രൂപ് നേതൃത്വത്തിലുള്ള മേയ് മാസ ഉംറ സംഘം ആറ്, ഏഴ് തീയതികളില്‍ പുണ്യഭൂമിയിലേക്ക് യാത്രതിരിക്കും. ജമാഅത്തെ ഇസ്ലാമി മേഖലാ നാസിം പി. അബ്ദുറഹിമാന്‍ വളാഞ്ചേരിയാണ് യാത്രാ അമീര്‍. കേരള ഹജ്ജ് ഗ്രൂപ് പ്രതിനിധികളായ പി.പി. അബ്ദുല്‍ മജീദ് , അബൂബക്കര്‍ കാരകുന്ന് എന്നിവര്‍ സംഘത്തെ അനുഗമിക്കും. തീര്‍ഥാടകര്‍ക്കുള്ള ഒന്നാംഘട്ട ഉംറ ക്യാമ്പ് കഴിഞ്ഞദിവസം ആലുവ ഹിറാ കോംപ്ളക്സ്, ഹിറാ സെന്‍റര്‍ കോഴിക്കോട് എന്നിവിടങ്ങളില്‍  നടന്നു. തുടര്‍ മാസങ്ങളിലേക്കുള്ള ബുക്കിങ് തുടരുന്നതായി സെക്രട്ടറി അറിയിച്ചു.

Saturday, May 4, 2013

ആരാമം’ ജില്ലാതല പ്രചാരണം തുടങ്ങി

 ആരാമം’ ജില്ലാതല
പ്രചാരണം  തുടങ്ങി
കണ്ണൂര്‍: ആരാമം വനിതാ മാസിക ജില്ലാതല പ്രചാരണത്തിന് തുടക്കമായി. കണ്ണൂര്‍ മുനിസിപ്പല്‍ ചെയര്‍പേഴ്സന്‍ എം.സി. ശ്രീജക്ക് ആദ്യകോപ്പി നല്‍കി ജമാഅത്തെ ഇസ്ലാമി വനിതാ വിഭാഗം ജില്ലാ പ്രസിഡന്‍റ് എ.ടി. സമീറ ഉദ്ഘാടനം ചെയ്തു. ജി.ഐ.ഒ ജില്ലാ പ്രസിഡന്‍റ് ഹസ്ന സാദിഖ്, ജമാഅത്തെ ഇസ്ലാമി വനിതാ വിഭാഗം ജില്ലാ വൈസ് പ്രസിഡന്‍റ് സൈറാബാനു, ജില്ലാ സമിതിയംഗം ടി.പി. ആയിഷ എന്നിവര്‍ സംബന്ധിച്ചു.

Friday, May 3, 2013

എസ്.ഐ.ഒ ദേശീയ പ്രസിഡന്‍റ് അഷ്ഫാഖ് അഹമ്മദിന് ഉജ്ജ്വല സ്വീകരണം

 
 
 
 
 
 

 
 
 
 
 
 

രാഷ്ട്രീയ ഗുണ്ടായിസത്തിലും യു.എ.പി.എ
ഉപയോഗിക്കാന്‍ തയാറാവുമോ -ആരിഫലി
  കണ്ണൂര്‍: കണ്ണൂരിലെ ഗുണ്ടാ രാഷ്ട്രീയത്തിന്‍െറ ഭാഗമായി നടന്ന റെയ്ഡുകള്‍, അക്രമസംഭവങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട് യു.എ.പി.എ എന്ന കാടന്‍ നിയമം ചുമത്താന്‍ കേരള സര്‍ക്കാര്‍ തയാറുണ്ടോ എന്ന് ജമാഅത്തെ ഇസ്ലാമി കേരള അമീര്‍ ടി. ആരിഫലി. എസ്.ഐ.ഒ ദേശീയ പ്രസിഡന്‍റ് അഷ്ഫാഖ് അഹമ്മദിന് എസ്.ഐ.ഒ സംസ്ഥാന കമ്മിറ്റി കണ്ണൂരിലൊരുക്കിയ സ്വീകരണ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
നാറാത്ത് ഒരു പാര്‍ട്ടിയുമായി ബന്ധപ്പെട്ട കേന്ദ്രത്തില്‍നിന്ന് ഒരു വാളും രണ്ട് ബോംബുകളും പിടികൂടപ്പെട്ടുവെന്നാണ് പറയുന്നത്. ഒരു വാളായാലും അര വാളായാലും കൃത്യമായ അന്വേഷണം നടത്തണം. ഈ സംഭവം പൊലീസും പത്രങ്ങളും കൈകാര്യം ചെയ്തത് ലോകത്ത് ഇത്തരമൊരു സംഭവമുണ്ടായിട്ടില്ല എന്ന മട്ടിലാണ്.
കണ്ണൂരില്‍ ഗുണ്ടാ രാഷ്ട്രീയത്തിന്‍െറ ഭാഗമായി പല നേതാക്കളുടെയും വീടുകളില്‍നിന്നും ഓഫിസുകളില്‍നിന്നും ബോംബുകളും വടിവാളുകളും പിടിച്ചെടുത്തിട്ടുണ്ട്. ഇത്തരം സംഭവങ്ങളില്‍ യു.എ.പി.എ ചുമത്താന്‍ കേരളത്തിലെ മതേതരത്വം ഉദ്ഘോഷിക്കുന്ന സര്‍ക്കാര്‍ സന്നദ്ധമാകുമോ? ഒരു പ്രത്യേക ഭാഗത്തുനിന്നുള്ള സംഭവമായതിനാല്‍ ഒരു സമുദായത്തെയും സമുദായവുമായി ബന്ധപ്പെട്ട മത-സാംസ്കാരിക സംഘടനകളെയും ഇതിന്‍െറ പേരില്‍ കരിവാരിത്തേക്കാന്‍ ശ്രമമുണ്ടാകുന്നു. ഇന്ത്യയിലുംലോകത്ത് പൊതുവായും രൂപപ്പെട്ട ഇസ്ലാമോഫോബിയയുടെ പശ്ചാത്തലത്തില്‍ കേരളത്തിലെ രാഷ്ട്രീയ പാര്‍ട്ടികളും മാധ്യമങ്ങളും കിട്ടാവുന്ന അവസരമെല്ലാം ഉപയോഗപ്പെടുത്തുകയാണ്. സമുദായത്തിന്‍െറ മൊത്ത കുത്തക അവകാശപ്പെടുന്ന മുസ്ലിംലീഗും മതസംഘടനകളും ഇത് തിരിച്ചറിയണം.
ലോകത്തെ ഏറ്റവും കാട്ടാളത്തം നിറഞ്ഞ കരിനിയമമാണ് യു.എ.പി.എ. മഅ്ദനി ഉള്‍പ്പെടെയുള്ള മുസ്ലിം യുവാക്കളെ ജയിലിലടക്കാന്‍ ഉപയോഗിച്ചത് ഈ നിയമമാണ്. നിരവധി മുസ്ലിം യുവാക്കളെ അന്യായമായി തുറുങ്കിലടച്ചിരിക്കുകയാണെന്ന് ഇന്ത്യന്‍ പ്രസിഡന്‍റും പ്രധാനമന്ത്രിയും സുപ്രീം കോടതി ജഡ്ജിമാരും പറയുന്നു. എന്നിട്ടും ഇതിന് മാറ്റം വാരാത്തതിനു കാരണം ഇസ്രായേലിന്‍െറയും അതിന്‍െറ ചാരസംഘടനയായ മൊസാദിന്‍െറയും പ്രവര്‍ത്തനഫലമാണെന്ന് വിശ്വസിക്കേണ്ടിയിരിക്കുന്നുവെന്ന് ആരിഫലി പറഞ്ഞു.
സാമൂഹിക തിന്മകള്‍ക്കും സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ക്കുമെതിരെ വിദ്യാര്‍ഥിസമൂഹം രംഗത്തിറങ്ങണമെന്ന് സമ്മേളനത്തില്‍ സംസാരിച്ച എസ്.ഐ.ഒ ദേശീയ പ്രസിഡന്‍റ് അഷ്ഫാഖ് അഹമ്മദ് അഭിപ്രായപ്പെട്ടു.
സാമൂഹികമാറ്റത്തിനുതകുന്ന വിദ്യാഭ്യാസക്രമത്തിലൂടെ മാത്രമേ രാജ്യത്ത് മൂല്യാധിഷ്ഠിത വ്യവസ്ഥ രൂപപ്പെടുകയുള്ളൂവെന്ന് അദ്ദേഹം പറഞ്ഞു.
എസ്.ഐ.ഒ സംസ്ഥാന പ്രസിഡന്‍റ് എസ്. ഇര്‍ഷാദ് അധ്യക്ഷത വഹിച്ചു. ജമാഅത്തെ ഇസ്ലാമി സംസ്ഥാന ജനറല്‍ സെക്രട്ടറി പി. മുജീബ് റഹ്മാന്‍, സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്‍റ് പി.ഐ. നൗഷാദ്, എസ്.ഐ.ഒ കര്‍ണാടക സംസ്ഥാന പ്രസിഡന്‍റ് തൗസീഫ് അഹമ്മദ്, ജി.ഐ.ഒ സംസ്ഥാന പ്രസിഡന്‍റ് പി. റുക്സാന എന്നിവര്‍ സംസാരിച്ചു. കെ.വി. സഫീര്‍ ഷാ സ്വാഗതവും ഷംസീര്‍ ഇബ്രാഹിം നന്ദിയും പറഞ്ഞു.
അഖിലേന്ത്യ പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ട ശേഷം ആദ്യമായി കണ്ണൂരിലത്തെിയ അഷ്ഫാഖ് അഹമ്മദിന് പ്രവര്‍ത്തകര്‍ ഉജ്ജ്വല സ്വീകരണമാണ് നല്‍കിയത്. നഗരത്തില്‍ ഉശിരന്‍ വിദ്യാര്‍ഥി പ്രകടനം നടന്നു.
സ്റ്റേറ്റ് ബാങ്ക് പരിസരത്തുനിന്ന് ആരംഭിച്ച പ്രകടനം സ്റ്റേഷന്‍ റോഡ്, പഴയ ബസ്സ്റ്റാന്‍ഡ് വഴി സ്റ്റേഡിയം കോര്‍ണറിലെ പൊതുസമ്മേളന നഗരിയില്‍ സമാപിച്ചു. ദേശീയ പ്രസിഡന്‍റിനെ തുറന്ന വാഹനത്തിലാണ് സമ്മേളന വേദിയിലേക്ക് ആനയിച്ചത്. സി.ടി. സുഹൈബ്, കെ.എസ്. നിസാര്‍, കെ.പി. തൗഫീഖ്, മുഹമ്മദ് ആഷിഖ്, കെ. നാജിയ, ഹസ്ന ഉളിയില്‍, ബിനാസ് എന്നിവര്‍ പ്രകടനത്തിന് നേതൃത്വം നല്‍കി. വളപട്ടണം പാലത്തില്‍നിന്ന് ആരംഭിച്ച ബൈക്ക് റാലിയും ഉണ്ടായി.

ജമാഅത്തെ ഇസ്ലാമി കോണ്‍ഗ്രസിനെ പിന്തുണക്കും

ജമാഅത്തെ ഇസ്ലാമി
കോണ്‍ഗ്രസിനെ പിന്തുണക്കും
വീരാജ്പേട്ട: ഞായറാഴ്ച നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ കുടകിലെ രണ്ട് മണ്ഡലങ്ങളിലും കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ക്ക് പിന്തുണ നല്‍കുമെന്ന് ജമാഅത്തെ ഇസ്ലാമി ജില്ല നേതാക്കള്‍ അറിയിച്ചു. വീരാജ്പേട്ട കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ബി.ടി. പ്രദീപ് കഴിഞ്ഞദിവസം ജമാഅത്ത് ജില്ല ഓഫിസിലത്തെി പിന്തുണ ആവശ്യപ്പെട്ടിരുന്നു.

അനുമോദിച്ചു

 
അനുമോദിച്ചു
എടയന്നൂര്‍: കണ്ണൂര്‍ സര്‍വകലാശാലയില്‍നിന്ന് ഡോക്ടറേറ്റ് നേടിയ ഡോ. ടി.എം. തസ്ലീമയെ എടയന്നൂര്‍ യൂനിറ്റ് മലര്‍വാടി ബാലസംഘം അനുമോദിച്ചു. ജമാഅത്തെ ഇസ്ലാമി എടയന്നൂര്‍ വനിത ഹല്‍ഖ നാസിം പി. സാജിദ ഉപഹാരം നല്‍കി. സെക്രട്ടറി കൗലത്ത്, മലര്‍വാടി കോഓഡിനേറ്റര്‍ എന്‍.പി. ഹാരിസ്, ഇബ്രാഹിം മാസ്റ്റര്‍ എന്നിവര്‍ സംബന്ധിച്ചു.

വെല്‍ഫെയര്‍ പാര്‍ട്ടി ‘രോഷാഗ്നി’ നാളെ

വെല്‍ഫെയര്‍ പാര്‍ട്ടി
‘രോഷാഗ്നി’  നാളെ
കണ്ണൂര്‍: ജീവിക്കാന്‍ സമ്മതിക്കാത്ത ഭരണകൂടത്തിനെതിരെ ജനരോഷം കാമ്പയിന്‍െറ ഭാഗമായി കണ്ണൂരില്‍ നാളെ രോഷാഗ്നി കൊളുത്തും. വൈകീട്ട് മൂന്നിന് സ്റ്റേഡിയം കോര്‍ണറില്‍ വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന വൈസ് പ്രസിഡന്‍റ് തെന്നിലാപുരം രാധാകൃഷ്ണന്‍ രോഷാഗ്നി തെളിക്കും. ജില്ല പ്രസിഡന്‍റ് രാധാകൃഷ്ണന്‍ കൂടാളി അധ്യക്ഷത വഹിക്കും. ജില്ലയിലെ 11 മണ്ഡലം കമ്മിറ്റികള്‍ ടൗണിന്‍െറ വിവിധ ഭാഗങ്ങളില്‍നിന്നും കലാവിഷ്കാരങ്ങളുടെ അകമ്പടിയോടെ പ്രകടനമായി സ്റ്റേഡിയം കോര്‍ണറില്‍ എത്തിച്ചേരും.
ഓട്ടന്തുള്ളല്‍, വില്‍പ്പാട്ട്, തെരുവുനാടകം, സമരഗാനമേള, ഹാസ്യ ഒപ്പന, മാജിക്ഷോ തുടങ്ങിയ പരിപാടികള്‍ അരങ്ങേറും.
പരിപാടിയുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി പ്രോഗ്രാം കണ്‍വീനര്‍ സൈനുദ്ദീന്‍ കരിവെള്ളൂര്‍ അറിയിച്ചു.

ആരിഫലി നാസറിന്‍െറ വീട് സന്ദര്‍ശിച്ചു

ആരിഫലി നാസറിന്‍െറ വീട് സന്ദര്‍ശിച്ചു
മട്ടന്നൂര്‍: വാഹനാപകടത്തില്‍ മരിച്ച  ‘മാധ്യമം’ മട്ടന്നൂര്‍ ലേഖകന്‍ നാസര്‍ മട്ടന്നൂരിന്‍െറ വീട് ഐഡിയല്‍ പബ്ളിക്കേഷന്‍ ട്രസ്റ്റ് ചെയര്‍മാന്‍ കൂടിയായ ജമാഅത്തെ ഇസ്ലാമി കേരള അമീര്‍ ടി. ആരിഫലി സന്ദര്‍ശിച്ചു. മട്ടന്നൂരിലെ വീട്ടിലത്തെിയ ആരിഫലി നാസറിന്‍െറ ഉമ്മയെയും സഹോദരനെയും മക്കളെയും സമാശ്വസിപ്പിച്ചു. ‘മാധ്യമം’ കണ്ണൂര്‍ ന്യൂസ് എഡിറ്റര്‍ സി.കെ.എ. ജബ്ബാര്‍, ജമാഅത്തെ ഇസ്ലാമി കണ്ണൂര്‍ ജില്ല പ്രസിഡന്‍റ് ടി.കെ. മുഹമ്മദലി, ഇരിട്ടി ഏരിയ പ്രസിഡന്‍റ് സി. അലി എന്നിവരും കൂടെ ഉണ്ടായിരുന്നു.

Wednesday, May 1, 2013

ജി.ഐ.ഒ സ്ത്രീസുരക്ഷ കാമ്പയിന്‍

ജി.ഐ.ഒ സ്ത്രീസുരക്ഷ
കാമ്പയിന്‍
കണ്ണൂര്‍: ജി.ഐ.ഒ സംസ്ഥാന വ്യാപകമായി മേയ് ഒന്നുമുതല്‍ 31 വരെ സ്ത്രീസുരക്ഷ കാമ്പയിന്‍ സംഘടിപ്പിക്കും. ഇതിനോടനുബന്ധിച്ച് നിയമ ബോധവത്കരണ ക്ളാസുകള്‍, രക്ഷാകര്‍തൃ-വിദ്യാര്‍ഥിനി സംഗമം, ഫേസ്ബുക്ക് കാമ്പയിനിങ്, ജനസമ്പര്‍ക്ക പരിപാടികള്‍, കാമ്പസ് ചര്‍ച്ചകള്‍ എന്നിവ ജില്ലയില്‍ എല്ലാ സ്ഥലങ്ങളിലും നടത്തുമെന്ന്  ജില്ല സെക്രട്ടേറിയറ്റ് അറിയിച്ചു. ജില്ല പ്രസിഡന്‍റ് ഹസ്ന ഉളിയില്‍ അധ്യക്ഷത വഹിച്ചു.

Tuesday, April 30, 2013

VATANAPALLY


WEEKLY


പഠനക്യാമ്പ്

 
പഠനക്യാമ്പ്
ചക്കരക്കല്ല്: സഫ മോറല്‍ സ്കൂളിന്‍െറ ആഭിമുഖ്യത്തില്‍ നാലുദിവസങ്ങളിലായി സംഘടിപ്പിക്കുന്ന ‘സമ്മര്‍ ബ്രീസ് ഫോര്‍ ടീന്‍സ്’ ഒഴിവുകാല പഠനക്യാമ്പ് തനിമ കലാസാഹിത്യവേദി ജില്ല കമ്മിറ്റിയംഗം കളത്തില്‍ ബഷീര്‍ ഉദ്ഘാടനം ചെയ്തു. എം. മൊയ്തീന്‍ കുട്ടി അധ്യക്ഷത വഹിച്ചു.
കെ.ടി. അബ്ദുസലാം, കെ. അര്‍ഷാദ് എന്നിവര്‍ സംസാരിച്ചു. ഇ. അബ്ദുസലാം, കെ. സക്കരിയ, കെ.കെ. ഇബ്രാഹിം മാസ്റ്റര്‍ എന്നിവര്‍ ക്ളാസെടുത്തു.

എസ്.ഐ.ഒ ദേശീയ പ്രസിഡന്‍റിന് സ്വീകരണം രണ്ടിന്

എസ്.ഐ.ഒ ദേശീയ പ്രസിഡന്‍റിന്
സ്വീകരണം രണ്ടിന്

കണ്ണൂര്‍: എസ്.ഐ.ഒ ദേശീയ പ്രസിഡന്‍റ് അഷ്ഫാഖ് അഹ്മദ് ശരീഫിന് സംസ്ഥാന ഘടകം നല്‍കുന്ന സ്വീകരണ പരിപാടി മേയ് രണ്ടിന് കണ്ണൂരില്‍ നടക്കും. വൈകീട്ട് മൂന്നിന് വിദ്യാര്‍ഥി റാലിയോടെ പരിപാടിക്ക് തുടക്കമാകും. നഗരം ചുറ്റിയശേഷം പ്രകടനം  സ്റ്റേഡിയം കോര്‍ണറില്‍ സമാപിക്കും. പൊതുസമ്മേളനം ജമാഅത്തെ ഇസ്ലാമി സംസ്ഥാന അമീര്‍ ടി. ആരിഫലി ഉദ്ഘാടനം ചെയ്യും. എസ്.ഐ.ഒ സംസ്ഥാന പ്രസിഡന്‍റ് എസ്. ഇര്‍ശാദ് അധ്യക്ഷത വഹിക്കും. എസ്.ഐ.ഒ ദേശീയ ജനറല്‍ സെക്രട്ടറി സര്‍വര്‍ ഹസന്‍, കര്‍ണാടക സംസ്ഥാന പ്രസിഡന്‍റ് തൗസീഫ് അഹമ്മദ്, ജമാഅത്തെ ഇസ്ലാമി സംസ്ഥാന ജന. സെക്രട്ടറി പി. മുജീബ് റഹ്മാന്‍, സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്‍റ് പി.ഐ. നൗഷാദ്, ജി.ഐ.ഒ സംസ്ഥാന പ്രസിഡന്‍റ് റുക്സാന, എസ്.ഐ.ഒ സംസ്ഥാന ജന. സെക്രട്ടറി കെ.വി. സഫീര്‍ ഷാ എന്നിവര്‍ പങ്കെടുക്കും.

Monday, April 29, 2013

വെല്‍ഫെയര്‍ പാര്‍ട്ടി പൊതുയോഗം

വെല്‍ഫെയര്‍ പാര്‍ട്ടി
പൊതുയോഗം
മട്ടന്നൂര്‍: വെല്‍ഫെയര്‍ പാര്‍ട്ടി മട്ടന്നൂര്‍ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ മട്ടന്നൂരില്‍ പൊതുയോഗം സംഘടിപ്പിച്ചു. ജീവിക്കാന്‍ സമ്മതിക്കാത്ത ഭരണകൂടത്തിനെതിരെ ജനരോഷം കാമ്പയിന്‍െറ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്. മാര്‍ക്കറ്റ് പരിസരത്ത് സംസ്ഥാന വൈ. പ്രസിഡന്‍റ് സുരേന്ദ്രന്‍ കരിപ്പുഴ ഉദ്ഘാടനം ചെയ്തു. എം.കെ. അബ്ദുറഹിമാന്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റി അംഗം പി. നാണി ടീച്ചര്‍ മുഖ്യ പ്രഭാഷണം നടത്തി. കോഴിക്കോട് ജില്ല ജനറല്‍ സെക്രട്ടറി ശിഹാബുദ്ദീന്‍, ഹരി. പി. നായര്‍, പി.കെ. മുഹമ്മദ് അസ്ലം എന്നിവര്‍ സംസാരിച്ചു.

Sunday, April 28, 2013

PRABODHANAM WEEKLY


അവധിക്കാല പഠനക്യാമ്പ് നാളെ മുതല്‍

അവധിക്കാല പഠനക്യാമ്പ് നാളെ മുതല്‍
ചക്കരക്കല്ല്: സഫ മോറല്‍ സ്കൂളിന്‍െറ ആഭിമുഖ്യത്തില്‍ ഏപ്രില്‍ 29 മുതല്‍ മേയ് രണ്ടുവരെ എട്ടുമുതല്‍ പ്ളസ് ടു വരെയുള്ള വിദ്യാര്‍ഥികള്‍ക്കായി അവധിക്കാല പഠനക്യാമ്പ് സംഘടിപ്പിക്കുന്നു. ഖുര്‍ആന്‍ ഹദീസ് പഠനം, ചരിത്രപാഠം, വ്യക്തിത്വ വികസനം, കൗമാര വിദ്യാഭ്യാസം, ഇന്‍റര്‍നെറ്റിലെ ചതിക്കുഴികള്‍, കല, സാഹിത്യം, നാടകം എന്നീ വിഷയങ്ങളില്‍ പ്രഗല്ഭര്‍ ക്ളാസെടുക്കും. രാവിലെ ഒമ്പതു മുതല്‍ ഒരുമണി വരെയാണ് ക്യാമ്പ്. നമ്പര്‍: 9447519061, 9847452248.

ഖുര്‍ആന്‍ സ്റ്റഡി സെന്‍റര്‍ ഉദ്ഘാടനം.

ഖുര്‍ആന്‍ സ്റ്റഡി
സെന്‍റര്‍ ഉദ്ഘാടനം
കാഞ്ഞിരോട്: തലമുണ്ട ഖുര്‍ആന്‍ സ്റ്റഡി സെന്‍റര്‍ ഉദ്ഘാടനം കേരള വഖഫ് ബോര്‍ഡ് അംഗം പി.പി. അബ്ദുറഹ്മാന്‍ പെരിങ്ങാടി നിര്‍വഹിച്ചു. യോഗത്തില്‍ പി.സി. മൊയ്തു മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു.
പി. മുഹമ്മദ് ഫാറൂഖ്, പി. അഹ്മദ്, പി.എ. സാജിദ, വി.പി. അബ്ദുല്‍ ഖാദര്‍, അബ്ദുസ്സലാം മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു. ടി. അഹ്മദ് സ്വാഗതവും സി. അഹ്മദ് മാസ്റ്റര്‍ നന്ദിയും പറഞ്ഞു.

മലര്‍വാടി വിജ്ഞാനോത്സവം: കാസര്‍കോട് ജേതാക്കള്‍

 
മലര്‍വാടി വിജ്ഞാനോത്സവം: 
കാസര്‍കോട് ജേതാക്കള്‍
പെരുമ്പിലാവ്: മലര്‍വാടി വിജ്ഞാനോ ത്സവം -2013 സംസ്ഥാനതല മത്സരത്തില്‍  കാസര്‍കോട് ജില്ല ജേതാക്കളായി. എറണാകുളം രണ്ടാം സ്ഥാനവും മലപ്പുറം മൂന്നാം സ്ഥാനവും കരസ്ഥമാക്കി. കാസര്‍കോട് ജില്ലയെ പ്രതിനിധീകരിച്ച് ഹരിനാരായണന്‍, എം.എസ് അര്‍ജുന്‍ എന്നിവരാണ് പങ്കെടുത്തത്. എ.പി. അഞ്ജന, യൂസുഫ് സബാഹ് എന്നിവര്‍ എറണാകുളം ജില്ലയെയും അഭിഷേക്, അമീന്‍ റസാഖ് എന്നിവര്‍  മലപ്പുറം ജില്ലയെയും പ്രതിനിധീകരിച്ചു. സംസ്ഥാനത്തെ വിവിധ സ്കൂളുകളില്‍നിന്ന് രണ്ടര ലക്ഷം കുട്ടികള്‍ പ്രാഥമിക മത്സരങ്ങളില്‍ പങ്കെടുത്തു. വിവിധ വിഷയങ്ങളില്‍ 10 റൗണ്ടുകളായാണ് മത്സരം നടന്നത്. ബാവ ചേന്ദര, ജാഫര്‍ അലി, ജമീല്‍ അഹ്മദ്, പി.ടി. ഇസ്മായില്‍, ആസിഫലി എന്നിവര്‍ നേതൃത്വം നല്‍കി. മലര്‍വാടി സംസ്ഥാന കോഓഡിനേറ്റര്‍ അബ്ബാസ് കൂട്ടില്‍, സെക്രട്ടറി മുസ്തഫ മങ്കട, കണ്‍വീനര്‍ കുഞ്ഞിമുഹമ്മദ് എന്നിവര്‍ സമാപന ചടങ്ങില്‍ സംബന്ധിച്ചു.

WEEKLY


Saturday, April 27, 2013

വെല്‍ഫെയര്‍ പാര്‍ട്ടി പൊതുയോഗം

വെല്‍ഫെയര്‍ പാര്‍ട്ടി പൊതുയോഗം
പയ്യന്നൂര്‍: മന്‍മോഹന്‍ സിങ്ങും കേന്ദ്ര സര്‍ക്കാറും ജീവിക്കാന്‍ അനുവദിക്കാതെ സ്വദേശ-വിദേശ കുത്തകകള്‍ക്ക് രാജ്യത്തെ പണയംവെക്കുകയാണെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കെ.എ. ഷെഫീഖ് പറഞ്ഞു. പയ്യന്നൂര്‍ ഗാന്ധി പാര്‍ക്കില്‍ ‘ജീവിക്കാന്‍ അനുവദിക്കാത്ത ഭരണകൂടത്തിനെതിരെ ജനരോഷം’ എന്ന കാമ്പയിന്‍ ഭാഗമായി വെല്‍ഫെയര്‍ പാര്‍ട്ടി മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മണ്ഡലം പ്രസിഡന്‍റ് ജോസഫ് ജോണ്‍ അധ്യക്ഷത വഹിച്ചു. പി.വി. ഹസന്‍കുട്ടി സ്വാഗതവും സൈനുദ്ദീന്‍ കരിവെള്ളൂര്‍ നന്ദിയും പറഞ്ഞു.

യൂത്ത്ലീഗ് നേതാവിന്‍െറ പ്രസ്താവന അപഹാസ്യം -സോളിഡാരിറ്റി

യൂത്ത്ലീഗ് നേതാവിന്‍െറ പ്രസ്താവന അപഹാസ്യം -സോളിഡാരിറ്റി
കണ്ണൂര്‍: സോളിഡാരിറ്റിയും ജമാഅത്തെ ഇസ്ലാമിയും പൊയ്മുഖം അണിഞ്ഞ സംഘടനകളാണെന്ന യൂത്ത്ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറിയുടെ പ്രസ്താവന അപഹാസ്യവും വസ്തുതയുമായി പുലബന്ധം പോലും ഇല്ലാത്തതാണെന്നും സോളിഡാരിറ്റി ജില്ല സെക്രട്ടേറിയറ്റ് പ്രസ്താവിച്ചു.
രാജ്യത്ത് സമാധാനപരമായി പ്രവര്‍ത്തിക്കുന്ന ജമാഅത്തെ ഇസ്ലാമിക്കും സോളിഡാരിറ്റിക്കും എതിരെ അക്രമപ്രവര്‍ത്തനത്തിലും ആയുധനിര്‍മാണത്തിലും ആരോപണവിധേയരായ യൂത്ത്ലീഗിന്‍െറ നേതാവ് നടത്തിയ പ്രസ്താവന പൊയ്വെടി മാത്രമാണ്.
ലീഗിനെക്കാള്‍ കൂടുതല്‍ തീവ്ര സാമുദായികതയുള്ള സംഘടനയിലേക്ക് സ്വന്തം അണികള്‍ പോകുന്നതും നാറാത്ത് പോലുള്ള ശക്തികേന്ദ്രങ്ങളില്‍ അത്തരം സംഘങ്ങള്‍ പിടിമുറുക്കുന്നതിലും യൂത്ത്ലീഗിനകത്തുണ്ടായ  പരിഭ്രാന്തി മറച്ചുവെക്കാനാണ് സോളിഡാരിറ്റിയെയും ജമാഅത്തെ ഇസ്ലാമിയെയും അനാവശ്യ വിവാദത്തിലേക്ക് വലിച്ചിഴക്കുന്നതെന്നും സെക്രട്ടേറിയറ്റ് ചൂണ്ടിക്കാട്ടി.
യോഗത്തില്‍ ജില്ല പ്രസിഡന്‍റ് ഫാറൂഖ് ഉസ്മാന്‍ അധ്യക്ഷത വഹിച്ചു.

കൂടുതല്‍ ജനാധിപത്യ കാമ്പസുകള്‍ സൃഷ്ടിക്കപ്പെടണം -പി. മുജീബുറഹ്മാന്‍

 കൂടുതല്‍ ജനാധിപത്യ കാമ്പസുകള്‍
സൃഷ്ടിക്കപ്പെടണം  -പി. മുജീബുറഹ്മാന്‍
പെരുമ്പിലാവ്: കേരളത്തില്‍ കൂടുതല്‍ ജനാധിപത്യ കാമ്പസുകള്‍ സൃഷ്ടിക്കപ്പെടണമെന്നും അതിന്‍െറ മാര്‍ഗത്തില്‍ എസ്.ഐ.ഒ നടത്തുന്ന മുന്നേറ്റങ്ങള്‍ ശ്രദ്ധേയമാണെന്നും ജമാഅത്തെ ഇസ്ലാമി സംസ്ഥാന ജനറല്‍ സെക്രെട്ടറി പി.മുജീബുറഹ്മാന്‍ പ്രസ്താവിച്ചു.
സംസ്ഥാനത്തെ തെരഞ്ഞെടുക്കപ്പെട്ട കാമ്പസ് പ്രവര്‍ത്തകര്‍ക്കായി പെരുമ്പിലാവ് അന്‍സാര്‍ കാമ്പസില്‍ എസ്.ഐ.ഒ സംസ്ഥാനകമ്മിറ്റി സംഘടിപ്പിച്ച രണ്ടു ദിവസത്തെ വര്‍ക്ക്ഷോപ്പ്  ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാന പ്രസിഡന്‍റ് എസ്. ഇര്‍ഷാദ്, സംസ്ഥാന കാമ്പസ് സെക്രട്ടറി കെ.എസ്.നിസാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.  കാമ്പസ് സംഘാടനം, കാമ്പസ് ഇലക്ഷന്‍: സമീപന‘:രീതികള്‍ , സമരം: ഇടപെടലുകളുടെ രീതിശാസ്ത്രം തുടങ്ങിയ ചര്‍ച്ചകള്‍ ശില്‍പശാലയില്‍ നടക്കും. മതം, മതേതരത്വം, നിയമവിജ്ഞാനം തുടങ്ങിയ വിഷയങ്ങളിലുള്ള പഠന ക്ളാസുകള്‍ യഥാക്രമം ശിഹാബ് പൂക്കോട്ടൂര്‍, ജോയ് കൈതാരത്ത് തുടങ്ങിയവര്‍ അവതരിപ്പിക്കും.ജി.ഐ.ഒ സംസ്ഥാന സെക്രട്ടറി ലബീബ ഇബ്രാഹിം, എസ്.ഐ.ഒ കാമ്പസ് അസി. സെക്രട്ടറി അസ്ലം അലി തുടങ്ങിയവര്‍ സംസാരിക്കും.