ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണം- സോളിഡാരിറ്റി -------- വാതക പൈപ്പ് ലൈന്‍: ജനവാസ മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി-----

Sunday, May 5, 2013

ജനവിരുദ്ധ രാഷ്ട്രീയത്തിനെതിരെ ‘രോഷാഗ്നി’


 
 
 

ജനവിരുദ്ധ രാഷ്ട്രീയത്തിനെതിരെ 
‘രോഷാഗ്നി’
 കണ്ണൂര്‍: വെല്‍ഫെയര്‍ പാര്‍ട്ടി ഓഫ് ഇന്ത്യ ജില്ല കമ്മിറ്റി സംഘടിപ്പിച്ച രോഷാഗ്നി ജനവിരുദ്ധ രാഷ്ട്രീയത്തിനെതിരായ പ്രതിഷേധ ജ്വാലയായി. വിമര്‍ശത്തിന്‍െറ മുള്ളുകള്‍ നിറഞ്ഞ പരിഹാസശരങ്ങളുതിര്‍ത്ത് ഹാസ്യത്തിന്‍െറ മേമ്പൊടിയോടെ അരങ്ങേറിയ പരിപാടി വേറിട്ട സമരരീതിയായി. സ്റ്റേഡിയം കോര്‍ണറില്‍ സംസ്ഥാന വൈ. പ്രസിഡന്‍റ് തെന്നിലാപുരം രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.
സമത്വസുന്ദരമായ സാമൂഹിക വ്യവസ്ഥിതിയുടെ സൃഷ്ടിക്ക് തടസ്സംനില്‍ക്കുന്ന നിലപാടാണ് മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികള്‍ സ്വീകരിക്കുന്നതെന്നും വിയോജിപ്പിന് ഇടം അനുവദിക്കാത്ത രീതിയില്‍ നമ്മുടെ ജനാധിപത്യ ബോധം ജീര്‍ണിച്ചുവെന്നും അദ്ദേഹം പറഞ്ഞു. ജില്ല പ്രസിഡന്‍റ് രാധാകൃഷ്ണന്‍ കൂടാളി അധ്യക്ഷത വഹിച്ചു.
ഉല്ലാസ്കുമാര്‍ കരിവെള്ളൂര്‍, കരിവെള്ളൂര്‍ രത്നകുമാര്‍ എന്നിവരും സംഘവും അവതരിപ്പിച്ച ആക്ഷേപ ഹാസ്യ ഓട്ടന്തുള്ളലോടെയാണ് പരിപാടിക്ക് തുടക്കംകുറിച്ചത്.
വില്‍പാട്ട്, ഹാസ്യ ഒപ്പന, നാടോടി നൃത്തം, സമരഗാനമേള, തെരുവുനാടകം, മാജിക് പ്രദര്‍ശനം എന്നിവയും അരങ്ങേറി.  ജീവിക്കാന്‍ അനുവദിക്കാത്ത ഭരണകൂടത്തിന് താക്കീത് നല്‍കി പ്രതിഷേധത്തിന്‍െറ അഗ്നി ജ്വലിപ്പിച്ചാണ് പരിപാടി സമാപിച്ചത്.
വിവിധ മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തില്‍ ചെറു ജാഥകളായാണ് പ്രവര്‍ത്തകര്‍ സമരവേദിയിലത്തെിയത്.
പള്ളിപ്രം പ്രസന്നന്‍, വി.കെ. ഖാലിദ്, സൈനുദ്ദീന്‍ കരിവെള്ളൂര്‍, മോഹനന്‍ കുഞ്ഞിമംഗലം, മധു കക്കാട്, ജബീന ഇര്‍ഷാദ്, സി. ഇംതിയാസ്, രഹന ടീച്ചര്‍ എന്നിവര്‍ നേതൃത്വം നല്‍കി. അഡ്വ. കെ.എല്‍. അബ്ദുല്‍ സലാം സ്വാഗതവും എന്‍.എം. ഷഫീഖ് നന്ദിയും പറഞ്ഞു.

No comments:

Post a Comment

Thanks