വാദിഹുദ പൂര്‍വ വിദ്യാര്‍ഥി സംഗമം
ദുബൈ: ദൈവിക പ്രാതിനിധ്യം കൂടി വളര്‍ത്തിയെടുക്കുന്ന വിദ്യാഭ്യാസം കൊണ്ടേ ഉത്തമ വ്യക്തിയെയും ഉന്നത സമൂഹത്തെയും സൃഷ്ടിക്കാന്‍ സാധിക്കുകയുള്ളൂവെന്ന് ‘ഗള്‍ഫ് മാധ്യമം’ ചീഫ് എഡിറ്റര്‍ വി.കെ. ഹംസ അബ്ബാസ് അഭിപ്രായപ്പെട്ടു. പഴയങ്ങാടി വാദിഹുദ പൂര്‍വ വിദ്യാര്‍ഥികളുടെയും രക്ഷിതാക്കളുടെയും സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മനുഷ്യാസ്ഥിത്വത്തിന്‍െറ പ്രസക്തി തന്നെ ദൈവത്തിന്‍െറ പ്രതിനിധിയായി അവനെ അയച്ചുവെന്നതാണ്. ഈ ഗുണം നഷ്ടപ്പെടുമ്പോഴാണ് അവന്‍ മൃഗീകരിക്കപ്പെടുന്നത്. ആധുനിക ലോകം കണ്ടത്തെിയ വിദ്യാഭ്യാസ-മാനേജ്മെന്‍റ് രീതികള്‍ ഖുര്‍ആനികാധ്യാപനങ്ങളുടെ പ്രസക്തി അടയാളപ്പെടുത്തുന്നതാണ്. വിജ്ഞാനവും വിവേകവും സക്രിയതയും ആര്‍ജിച്ചെടുക്കലായിരിക്കണം വിദ്യാഭ്യാസത്തിന്‍െറ ലക്ഷ്യം. അറിവ് പകര്‍ന്നുകൊടുക്കുന്നിടത്ത് കേരളത്തില്‍ വാദിഹുദയെ പോലുള്ള ഇസ്ലാമിക വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പതിറ്റാണ്ടുകള്‍ക്ക് മുമ്പ് വിഭാവനം ചെയ്ത പഠനരീതി വലിയ ചലനങ്ങളുണ്ടാക്കി. 33 വര്‍ഷം മുമ്പ് ആരംഭിച്ച വാദിഹുദക്ക് കീഴില്‍ ഇപ്പോള്‍ 13 കലാലയങ്ങളുണ്ട്. ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കുള്ള കേന്ദ്രവും ആരംഭിച്ചതായി വാദിഹുദ ചെയര്‍മാന്‍ കൂടിയായ ഹംസ അബ്ബാസ് പറഞ്ഞു. ‘രക്ഷിതാക്കള്‍ നേരിടുന്ന മൂന്ന് വെല്ലുവിളികള്‍’ എന്ന വിഷയത്തില്‍ വിദഗ്ധ കൗണ്‍സിലര്‍ സംഗീത് ഇബ്രാഹിം ക്ളാസ് നയിച്ചു. അക്കാദമിക് ഡയറക്ടര്‍ മുഹമ്മദ് സാജിദ് അധ്യക്ഷത വഹിച്ചു. എസ്.കെ അബ്ദുല്ല സ്വാഗതവും എസ്.എല്‍.പി റഫീഖ് നന്ദിയും പറഞ്ഞു.
ജസീം അബ്ദുല്‍ കരീം ഖിറാഅത്ത് നടത്തി. വാദിഹുദ അലുംനി ഫോറം ഭാരവാഹികള്‍: വി.കെ. ഹംസ അബ്ബാസ് (മുഖ്യരക്ഷാധികാരി), എസ്.പി. അബ്ദുറഹ്മാന്‍ (രക്ഷാധികാരി), എം.പി ഹാറൂണ്‍ (പ്രസി.), ടി.കെ. നസീര്‍ (വൈസ് പ്രസി.), ഷക്കീബ് അഹ്മദ് (സെക്രട്ടറി).

No comments:
Post a Comment
Thanks