Saturday, May 25, 2013
പഠന ക്ളാസ്
പഠന ക്ളാസ്
കണ്ണൂര്‍: ജമാഅത്തെ ഇസ്ലാമി ചൊവ്വ വനിത ഘടകം സംഘടിപ്പിക്കുന്ന ഇസ്ലാമിക പഠനക്ളാസ് മേയ് 26ന് രാവിലെ 10ന് ഗവ. എല്‍.പി സ്കൂളില്‍ നടക്കും.
ടി.പി. മുഹമ്മദ് ശമീം, എം.കെ. സൗദ ബഷീര്‍, സി.സി. ഫാത്തിമ, വി.എന്‍. ഹാരിസ് എന്നിവര്‍ സംസാരിക്കും.

ബാഗ് നിര്‍മാണ യൂനിറ്റ് ഉദ്ഘാടനം
ബാഗ് നിര്‍മാണ യൂനിറ്റ് ഉദ്ഘാടനം
വാരം: ബൈത്തുസകാത്ത് കേരളയുടെ ധനസഹായത്തോടെ വാരം ടാക്കീസ് പരിസരത്ത് ആരംഭിച്ച വനിതകള്‍ക്കുള്ള ബാഗ് നിര്‍മാണ യൂനിറ്റ് കണ്ണൂര്‍ നൂര്‍ മസ്ജിദ് ഖത്തീബ് യു.പി. സിദ്ദീഖ് മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. വാരം ബൈത്തുസകാത്ത് ചെയര്‍മാന്‍ ഡോ. അന്‍വര്‍ അധ്യക്ഷത വഹിച്ചു. എളയാവൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് പി.വി. തങ്കമണി മുഖ്യപ്രഭാഷണം നടത്തി. പി. കുഞ്ഞിമാമു മാസ്റ്റര്‍, അബ്ദുല്‍ഖാദര്‍ എന്‍ജിനീയര്‍, കെ.എം. മഖ്ബൂല്‍ എന്നിവര്‍ സംസാരിച്ചു. കെ.കെ. ഫൈസല്‍ സ്വാഗതവും കെ.പി. മുംതാസ് നന്ദിയും പറഞ്ഞു.
വെല്‍ഫെയര്‍ പാര്‍ട്ടി കലക്ടറേറ്റ് മാര്‍ച്ച് നടത്തി
കുടിവെള്ള സ്വകാര്യവത്കരണം:
വെല്‍ഫെയര്‍ പാര്‍ട്ടി
കലക്ടറേറ്റ് മാര്‍ച്ച് നടത്തി
വെല്‍ഫെയര്‍ പാര്‍ട്ടി
കലക്ടറേറ്റ് മാര്‍ച്ച് നടത്തി
കണ്ണൂര്‍: കുടിവെള്ളം സ്വകാര്യവത്കരിക്കാനുള്ള സര്‍ക്കാര്‍ നീക്കത്തോട് യു.ഡി.എഫിലെ ഹരിത എം.എല്‍.എമാര്‍ നിലപാട് വ്യക്തമാക്കണമെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടറി റസാഖ് പാലേരി പറഞ്ഞു.
കുടിവെള്ള സ്വകാര്യവത്കരണ നടപടി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് വെല്‍ഫെയര്‍ പാര്‍ട്ടി ജില്ല കമ്മിറ്റി സംഘടിപ്പിച്ച കലക്ടറേറ്റ് മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇടതു-വലതു കക്ഷികള്‍ മൗനംപാലിച്ചാലും കേരളത്തിലെ ജനങ്ങളെ രംഗത്തിറക്കി പുതിയ കമ്പനിക്കെതിരെ ശക്തമായ പ്രക്ഷോഭത്തിനിറങ്ങും.
ദാഹജലം ലാഭത്തിന് വില്‍ക്കാനുള്ള വസ്തുവായാണ് സര്‍ക്കാര്‍ കാണുന്നത്. വാട്ടര്‍ അതോറിറ്റി 1,000 ലിറ്ററിന് 4.20 രൂപ നിരക്കില്‍ നല്‍കുന്ന വെള്ളം നിര്‍ദിഷ്ട കമ്പനി 250 രൂപക്കാണ് നല്‍കുക. ജലവിതരണം സ്വകാര്യവത്കരിച്ച ദല്‍ഹിയില്‍ 1,300 രൂപ വരെയാണ് പ്രതിമാസ വാട്ടര്‍ബില്‍. സ്വകാര്യ നിക്ഷേപത്തോടെ രൂപവത്കരിക്കുന്ന കേരള ഡ്രിങ്കിങ് വാട്ടര്‍സപൈ്ള കമ്പനി ഉപേക്ഷിക്കണമെന്നും ഇതിനെതിരെ ജനങ്ങള്‍ ശക്തമായി പ്രതികരിക്കണമെന്നും അദ്ദേഹം പറഞ്ഞു. ജില്ല പ്രസിഡന്‍റ് കെ.ടി. രാധാകൃഷ്ണന്‍ കൂടാളി അധ്യക്ഷത വഹിച്ചു. സാജിദ സജീര്‍, അനൂപ് കുമാര്‍ എന്നിവര്‍ സംസാരിച്ചു. കെ.എല്‍. അബ്ദുസലാം സ്വാഗതവും എന്‍.എം. ശഫീഖ് നന്ദിയും പറഞ്ഞു.
മാര്‍ച്ചിന് സൈനുദ്ദീന്‍ കരിവെള്ളൂര്‍, പള്ളിപ്രം പ്രസന്നന്‍, പി.ബി.എം. ഫര്‍മിസ്, മോഹനന്‍ കുഞ്ഞിമംഗലം, ഷാഹിന ലത്തീഫ് എന്നിവര്‍ നേതൃത്വംനല്‍കി. വാട്ടര്‍ അതോറിറ്റിയുടെ പൊതുടാപ്പ് മാതൃകയില്‍ കൂറ്റന്‍ പൈപ്പിനു താഴെ പുതിയ കമ്പനിയുടെ ലേബലൊട്ടിച്ച കുപ്പികള്‍ കെട്ടിത്തൂക്കിയ ദൃശ്യവും കാലിയായ വെള്ളക്കുടങ്ങള്‍ തലയിലേന്തിയ സ്ത്രീകളും പ്രകടനത്തില്‍ അണിനിരന്നു.

പുതിയ ഹയര്‍ സെക്കന്‍ഡറി: സര്‍ക്കാര്‍ ശാസ്ത്രീയ പഠനം നടത്തണം -എസ്.ഐ.ഒ
പുതിയ ഹയര്‍ സെക്കന്‍ഡറി: സര്‍ക്കാര്‍
ശാസ്ത്രീയ പഠനം നടത്തണം -എസ്.ഐ.ഒ
ശാസ്ത്രീയ പഠനം നടത്തണം -എസ്.ഐ.ഒ
കോഴിക്കോട്: സംസ്ഥാനത്ത് ഹയര്‍ സെക്കന്‍ഡറി സ്കൂളുകളില്ലാത്ത 148 പഞ്ചായത്തുകളില്‍ ഹയര്‍ സെക്കന്‍ഡറികള്‍ ആരംഭിക്കാനുള്ള തീരുമാനം പുന$പരിശോധിക്കണമെന്ന് എസ്.ഐ.ഒ സംസ്ഥാന സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു. അര ലക്ഷത്തിലധികം സീറ്റുകള്‍ കഴിഞ്ഞ വര്‍ഷം ഒഴിഞ്ഞു കിടക്കെ ശാസ്ത്രീയമായ പഠനം നടത്താതെ വീണ്ടും അനുവദിക്കുന്നത് സംസ്ഥാനത്ത് കൂടുതല്‍ ഹയര്‍ സെക്കന്‍ഡറി സീറ്റുകള്‍ ഒഴിഞ്ഞുകിടക്കാനും സര്‍ക്കാറിന് കൂടുതല്‍ സാമ്പത്തിക ബാധ്യത വരുത്താനും ഇടവരുത്തും. മലബാര്‍ മേഖലയില്‍ ഹയര്‍ സെക്കന്‍ഡറി പ്രവേശനത്തിന് മതിയായ സീറ്റുകളില്ലാത്ത സാഹചര്യമുണ്ട്. ഇത്തരം പ്രദേശങ്ങള്‍ കണ്ടത്തെി ആവശ്യമായ സ്ഥലങ്ങളില്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളുകളും ബാച്ചുകളും അനുവദിക്കണം.സ്കൂളുകളില്‍ വിദ്യാര്‍ഥികള്‍ക്ക് ആനുപാതികമായി അധ്യാപക തസ്തികകള്‍ സൃഷ്ടിക്കണമെന്നും സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡന്‍റ് എസ.് ഇര്‍ഷാദ് അധ്യക്ഷത വഹിച്ചു. സെക്രട്ടറിമാരായ കെ.എസ് നിസാര്‍, എ അനസ്, കെ.പി തൗഫീഖ്, സി.ടി സുഹൈബ്, പി.പി ജുമൈല്‍, അസി. സെക്രട്ടറി അബ്ദുറഹീം ചേന്ദമംഗല്ലൂര്‍ എന്നിവര്‍ സംസാരിച്ചു. ജനറല്‍ സെക്രട്ടറി കെ.വി സഫീര്‍ഷ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
കുടിവെള്ള വിതരണം
കുടിവെള്ള വിതരണം
പഴയങ്ങാടി: പഴയങ്ങാടി പ്രദേശത്തെ ആയിരത്തിലേറെ കുടുംബങ്ങള്‍ക്ക് കുടിവെള്ളമത്തെിക്കുന്ന പുതിയ പദ്ധതിയുമായി വെല്‍ഫെയര്‍ പാര്‍ട്ടി ഓഫ് ഇന്ത്യ. മുട്ടം യൂനിറ്റിന്‍െറ ആഭിമുഖ്യത്തില്‍ രണ്ടാഴ്ചയിലേറെയായി ചെമ്പനാട്, പൊള്ളയില്‍, മുട്ടം, വെള്ളച്ചാല്‍, ചൈനാക്ളേ, വെങ്ങര, മൂലക്കീല്‍ ഭാഗങ്ങളിലാണ് ജല വിതരണം നടത്തുന്നത്. രണ്ടാഴ്ച ജല വിതരണം തുടരും. എസ്.കെ. മുസ്തഫ, സന്തോഷ് മൂലക്കീല്‍, എസ്.വി.പി. സക്കരിയ എന്നിവര്‍ വിതരണത്തിന് നേതൃത്വം നല്‍കി.
സ്വീകരണം നല്‍കി
സ്വീകരണം നല്‍കി
വീരാജ്പേട്ട: ജമാഅത്തെ ഇസ്ലാമി ഹിന്ദ് കര്‍ണാടക ശൂറാ അംഗങ്ങള്‍ക്ക് ഖാസിമുല്‍ ഉലൂം മദ്റസയില്‍ പൗരസ്വീകരണം നല്‍കി. ചടങ്ങില്‍ വീരാജ്പേട്ട പ്രാദേശിക അമീര്‍ കെ.പി.കെ. മുഹമ്മദ് അധ്യക്ഷത വഹിച്ചു. മേഖലാ നാസിം യു. അബ്ദുസലാം ആമുഖ പ്രഭാഷണം നടത്തി. സംസ്ഥാന അമീര്‍ മുഹമ്മദ് അബ്ദുല്ല ജാവീദ്, കേന്ദ്ര ശൂറാ അംഗം സയ്യിദ് അമീനുല്‍ ഹസന്‍ എന്നിവര്‍ പ്രഭാഷണം നടത്തി. മൂന്നു ദിവസം നീണ്ട ജമാഅത്തെ ഇസ്ലാമി കര്‍ണാടക സംസ്ഥാന കൂടിയാലോചനാ സമിതി യോഗം വീരാജ്പേട്ടയില്‍ നടന്നു.
Wednesday, May 22, 2013
ജി.ഐ.ഒ രക്ഷാകര്‍തൃ വിദ്യാര്‍ഥിനി സംഗമം
ജി.ഐ.ഒ രക്ഷാകര്‍തൃ വിദ്യാര്‍ഥിനി സംഗമം
പഴയങ്ങാടി: ജി.ഐ.ഒ സംസ്ഥാന വ്യാപകമായി നടത്തുന്ന സ്ത്രീ സുരക്ഷ കാമ്പയിനോടനുബന്ധിച്ച് ജി.ഐ.ഒ മാടായി ഏരിയ രക്ഷാകര്‍തൃവിദ്യാര്‍ഥിനി സംഗമം നടത്തി. ‘സ്ത്രീ സുരക്ഷ നിയമങ്ങള്‍ കുടുംബം, തൊഴില്‍, പൊതു ഇടം’ എന്ന വിഷയത്തില്‍ അഡ്വ. മഹേഷ് വി. കൃഷ്ണന്‍, ‘ആധുനിക സാങ്കേതിക വിദ്യകള്‍ ഉപയോഗം, ദുരുപയോഗം, ചതിക്കുഴികള്‍’ എന്ന വിഷയത്തില്‍ കെ. സകരിയ എന്നിവര്‍ ക്ളാസെടുത്തു. ഏരിയ പ്രസിഡന്‍റ് മര്‍ജാന ഷമീര്‍ അധ്യക്ഷത വഹിച്ചു. ഏരിയ കോഓഡിനേറ്റര്‍ റുഫൈദ നന്ദി പറഞ്ഞു.
വെല്‍ഫെയര്‍ പാര്‍ട്ടി കലക്ടറേറ്റ് മാര്‍ച്ച്
വെല്‍ഫെയര്‍ പാര്‍ട്ടി കലക്ടറേറ്റ് മാര്‍ച്ച്
കണ്ണൂര്‍: കുടിവെള്ള വിതരണത്തിന് സ്വകാര്യപങ്കാളിത്തത്തോടെ കമ്പനി രൂപവത്കരിച്ച സര്‍ക്കാര്‍ നടപടിക്കെതിരെ വെല്‍ഫെയര്‍ പാര്‍ട്ടി നാളെ സംസ്ഥാത്തെ മുഴുവന്‍ ജില്ല കലക്ടറേറ്റിലേക്കും പ്രതിഷേധ മാര്‍ച്ച് നടത്തും. കണ്ണൂരില്‍ രാവിലെ 9.30ന് പഴയ ബസ്സ്റ്റാന്‍ഡ് പരിസരത്തുനിന്ന് മാര്‍ച്ച് ആരംഭിക്കും. സംസ്ഥാന സെക്രട്ടറി റസാഖ് പാലേരി ഉദ്ഘാടനം ചെയ്യും.
Tuesday, May 21, 2013
കണ്ണൂര്‍ ജോബ് ഫെസ്റ്റ് 31ന്
കണ്ണൂര്‍ ജോബ് ഫെസ്റ്റ് 31ന്
കണ്ണൂര്‍: ജില്ല എംപ്ളോയ്മെന്‍റ് എക്സ്ചേഞ്ചിന്‍െറ ആഭിമുഖ്യത്തില്‍ കണ്ണൂര്‍ കോളജ് ഓഫ് കോമേഴ്സിന്‍െറ സഹകരണത്തോടെ ജില്ലയിലെ തൊഴില്‍ അന്വേഷകര്‍ക്കും തൊഴിലുടമകള്‍ക്കും വേണ്ടി ‘കണ്ണൂര്‍ ജോബ് ഫെസ്റ്റ് 2013’ എന്ന പേരില്‍ മേയ് 31 ന് തൊഴില്‍ റിക്രൂട്ട്മെന്‍റ് മേള സംഘടിപ്പിക്കും. ജില്ലയിലെ ചെറുതും വലുതുമായ തൊഴില്‍ ദായകരുടെ പങ്കാളിത്തം ഉണ്ടായിരിക്കും. എഴുത്തും വായനയും അറിയുന്നവര്‍ മുതല്‍ പ്രഫഷനല്‍ യോഗ്യതയുള്ളവര്‍ക്കുവരെ പങ്കെടുക്കാം. മേള മേയ് 31ന് രാവിലെ ഒമ്പതിന് കേന്ദ്ര തൊഴില്‍ വകുപ്പ് സഹ മന്ത്രി കൊടിക്കുന്നില്‍ സുരേഷ് ഉദ്ഘാടനം ചെയ്യും. പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ മേയ് 31ന് രാവിലെ ഒമ്പതിന് കണ്ണൂര്‍ കോളജ് ഓഫ് കോമേഴ്സ് അങ്കണത്തില്‍ സര്‍ട്ടിഫിക്കറ്റിന്‍െറ പകര്‍പ്പുകള്‍ സഹിതം എത്തണം. ഫോണ്‍: 0497 2700831.
മലര്‍വാടി ബാലോത്സവം
മലര്‍വാടി ബാലോത്സവം
ചക്കരക്കല്ല്: ചക്കരക്കല്ല് മലര്‍വാടി യൂനിറ്റിന്‍െറ ആഭിമുഖ്യത്തില്‍ ചക്കരക്കല്ലില്‍ നടന്ന മലര്‍വാടി ബാലോത്സവം സക്കീന ടീച്ചര്‍ ഉദ്ഘാടനം ചെയ്തു. സക്കറിയ മാസ്റ്റര്‍ അധ്യക്ഷത വഹച്ചു. മുനീസ് മുഹമ്മദ് സ്വാഗതം പറഞ്ഞു. ഷഫീര്‍ കലാം, അഹമ്മദ്കുഞ്ഞി എന്നിവര്‍ പരിപാടി നിയന്ത്രിച്ചു. കെ. ഫിറോസ് സമ്മാനദാനം നടത്തി.
ഐഡിയല്‍ കള്‍ചറല്‍ സെന്‍റര്‍ മികച്ച ക്ളബ്
ഐഡിയല്‍ കള്‍ചറല്‍ സെന്‍റര്‍
മികച്ച ക്ളബ്
കണ്ണൂര്‍: സോളിഡാരിറ്റി യൂത്ത് മൂവ്മെന്‍റ് ദശവാര്‍ഷിക പരിപാടികളുടെ ഭാഗമായി ജില്ലയില്‍നിന്ന് മികച്ച ക്ളബായി ചപ്പാരപ്പടവ് അരിപ്പാമ്പ്ര തോട്ടീക്കല്‍ ഐഡിയല്‍ കള്‍ചറല്‍ സെന്‍ററിനെ തെരഞ്ഞെടുത്തു.
ഇന്നുമുതല്‍ കോഴിക്കോട് കടപ്പുറത്ത് നടക്കുന്ന യൂത്ത് സ്പ്രിങ് പരിപാടിയില്‍ യൂത്ത് ക്ളബുകളുടെ ഗ്രാന്‍റ്ഫിനാലെ മത്സരത്തിനായി ജില്ലയില്‍നിന്ന് ഐഡിയല്‍ കള്‍ചറല്‍ സെന്‍ററിനെ പങ്കെടുപ്പിക്കും. പ്രത്യേകം തയാറാക്കിയ ഫോറത്തില്‍ പ്രവര്‍ത്തനങ്ങളെയും സേവനങ്ങളെയും ആധാരമാക്കി വന്ന അപേക്ഷയില്‍നിന്നുമാണ് മികച്ച ക്ളബിനെ തെരഞ്ഞെടുത്തത്. കോഴിക്കോട് നടക്കുന്ന പരിപാടിയില്‍ ജില്ലയില്‍നിന്ന് 5000 പേരെയും ജില്ലയിലെ ആക്ടിവിസ്റ്റുകളെയും സാംസ്കാരിക പ്രവര്‍ത്തകരെയും പങ്കെടുപ്പിക്കുമെന്ന് ജില്ല ഭാരവാഹികള്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

ഖുര്‍ആന്‍ സ്റ്റഡി സെന്‍റര്‍ പരീക്ഷകള്‍ മാറ്റിവെച്ചു
ഖുര്‍ആന്‍ സ്റ്റഡി സെന്‍റര്‍ പരീക്ഷകള്‍
മാറ്റിവെച്ചു
മാറ്റിവെച്ചു
കണ്ണൂര്‍: മേയ് 19ന് നടത്തേണ്ടിയിരുന്ന ഖുര്‍ആന്‍ സ്റ്റഡി സെന്‍റര്‍ പരീക്ഷകള്‍ മേയ് 26ലേക്ക് മാറ്റിയതായി ജില്ല കോഓഡിനേറ്റര്‍ അറിയിച്ചു. കണ്ണൂര്‍ കൗസര്‍, പെരിങ്ങാടി അല്‍ഫലാഹ്, മട്ടന്നൂര്‍ ഹിറാ സെന്‍റര്‍, പയ്യന്നൂര്‍ മസ്ജിദുറഹ്മ എന്നിവയാണ് പരീക്ഷാ കേന്ദ്രങ്ങള്‍. പരീക്ഷാര്‍ഥികള്‍ ഹാള്‍ടിക്കറ്റുകള്‍ സ്റ്റഡി സെന്‍ററുകളില്‍നിന്ന് സ്വീകരിക്കണം.
Monday, May 20, 2013
‘യുവജന രോഷമുയരണം ’
‘യുവജന രോഷമുയരണം ’
കോഴിക്കോട്: കോടികള്‍ കൈയടക്കിയ കടല്‍ക്കിഴവന്മാരായ രാഷ്ട്രീയ നേതൃത്വത്തിനെതിരെ യുവജന രോഷമുയരണമെന്ന് മാധ്യമം-മീഡിയ വണ്‍ ഗ്രൂപ് എഡിറ്റര്‍ ഒ. അബ്ദുറഹ്മാന്‍ ആവശ്യപ്പെട്ടു. യൂത്ത് സ്പ്രിങ്ങിന്‍െറ ഭാഗമായി യുവജന രാഷ്ട്രീയ സിമ്പോസിയം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മണ്ഡല്‍ കമീഷന്‍ വിരുദ്ധ പ്രസ്ഥാനം, അണ്ണാഹസാരെ പ്രസ്ഥാനം, ദല്‍ഹി മാനഭംഗത്തെ തുടര്‍ന്നുണ്ടായ ജനരോഷം തുടങ്ങി അടുത്ത കാലത്തുണ്ടായ പ്രധാന ബഹുജന മുന്നേറ്റങ്ങള്‍ സവര്‍ണ-മധ്യവര്‍ഗ താല്‍പര്യമാണ് ഉയര്‍ത്തിപ്പിടിച്ചതെന്ന് മാധ്യമ പ്രവര്‍ത്തകന്‍ രാജീവ് ശങ്കര്‍ അഭിപ്രായപ്പെട്ടു. യുവജന സംഘടനകളെല്ലാം മാതൃസംഘടനകളുടെ ചട്ടുകങ്ങളാണെന്ന അഭിപ്രായം ശരിയല്ളെന്ന് എ.ഐ.വൈ.എഫ് സംസ്ഥാന കമ്മിറ്റി അംഗം അജയ് ആവള അഭിപ്രായപ്പെട്ടു. സലീന പ്രക്കാനം (ഡി.എച്ച്.ആര്‍.എം), ജുനൈദ് കടക്കല്‍ (കെ.എം.വൈ.എഫ്), ശശി പന്തളം (വെല്‍ഫെയര്‍ പാര്‍ട്ടി), യഹ്യാഖാന്‍ (ഐ.എസ്.എം), നിസാര്‍ മത്തേര്‍ (പി.ഡി.പി), താജുദ്ദീന്‍ മട്ടന്നൂര്‍ (ഐ.എന്‍.എല്‍), പി.എം. ശ്രീകുമാര്‍ (എ.ഐ.ഡി.വൈ.ഒ), പ്രമോദ് സമീര്‍ (മദ്യനിരോധന സമിതി), ടി. ശാക്കിര്‍ (സോളിഡാരിറ്റി), എഴുത്തുകാരായ സി.കെ അബ്ദുല്‍ അസീസ്, ഡോ. അസീസ് തരുവണ എന്നിവര്‍ സംസാരിച്ചു. കെ.എം. മഖ്ബൂല്‍ അധ്യക്ഷത വഹിച്ചു. എന്‍.കെ അബ്ദുസ്സലാം സ്വാഗതവും സുബ്ഹാന്‍ ബാബു നന്ദിയും പറഞ്ഞു.
ലോകത്തെയും കേരളത്തിലെയും വിവിധ ജനകീയ മുന്നേറ്റങ്ങളില്‍ ആവിഷ്കരിക്കപ്പെട്ട വിവിധ സമരരീതികളുടെ ദൃശ്യാവിഷ്കാരവും പാനല്‍ ചര്‍ച്ചയും നടന്നു. ജെ.എന്‍.യുവിലെ പശ്ചിമേഷ്യന്‍ പഠനവിഭാഗം തലവന്‍ ഡോ.എ.കെ. രാമകൃഷ്ണന്‍, മുത്തുകൃഷ്ണന്‍, ടി.കെ. ഫാറൂഖ്, ഷഹീന്‍ കെ. മൊയ്തുണ്ണി, എസ്. ഖമറുദ്ദീന്‍, വൈ. ഇര്‍ഷാദ് എന്നിവര്‍ സംസാരിച്ചു. യൂത്ത് ക്ളബുകളുടെ ഗ്രാന്‍റ് ഫിനാലെയില്‍ വികാസ് വടക്കുംപുറം (മലപ്പുറം), സൗപര്‍ണിക പബ്ളിക് ലൈബ്രറി ആന്‍ഡ് ക്ളബ് തിരുവമ്പാടി (കോഴിക്കോട്), വിവേകാനന്ദ സേവാ കേന്ദ്രം (തൃശൂര്‍) എന്നിവ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി.

സോളിഡാരിറ്റി യൂത്ത് സ്പ്രിങ് സമാപിച്ചു
ആത്മീയതയിലൂന്നിയ രാഷ്ട്രീയ മാറ്റം
കാലത്തിന്‍െറ സവിശേഷത
കാലത്തിന്‍െറ സവിശേഷത
-സല്‍മാ യാഖൂബ്
കോഴിക്കോട്: ആത്മീയതയിലൂന്നിയ രാഷ്ട്രീയ ഇടപെടല്‍ മാറ്റങ്ങള്‍ സൃഷ്ടിക്കുന്നതാണ് കാലഘട്ടത്തിന്‍െറ സവിശേഷതയെന്ന് ബ്രിട്ടനിലെ റെസ്പെക്ട് പാര്‍ട്ടി മുന്‍ ചെയര്‍പേഴ്സനും യുദ്ധവിരുദ്ധ പ്രവര്‍ത്തകയുമായ സല്‍മാ യാഖൂബ്. സോളിഡാരിറ്റി യൂത്ത് മൂവ്മെന്‍റ് ദശവാര്‍ഷിക പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ച യൂത്ത് സ്പ്രിങ്ങിന്‍െറ സമാപന സമ്മേളനം കോഴിക്കോട് കടപ്പുറത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍.
മതവിശ്വാസികളും മതേതര പ്രവര്‍ത്തകരും കൈകോര്‍ക്കുന്ന രാഷ്ട്രീയ പ്രവര്‍ത്തനം ഈ സവിശേഷതയുടെ ഭാഗമാണ്. നീതിക്ക് വേണ്ടി നിലകൊള്ളുകയെന്ന വിശുദ്ധ വേദവാക്യത്തിന്‍െറ സാമൂഹിക ആവിഷ്കാരമാണ് രാഷ്ട്രീയ പ്രവര്‍ത്തനം. സമാധാനത്തിനും സ്വാതന്ത്ര്യത്തിനും ജനാധിപത്യത്തിനും വേണ്ടിയുള്ള പ്രവര്‍ത്തനം വിശ്വാസം ആവശ്യപ്പെടുന്നു. ലോകമെങ്ങുമുള്ള സാമ്രാജ്യത്വവിരുദ്ധ പ്രവര്‍ത്തനങ്ങളിലൂടെ സാമ്രാജ്യത്വ ശക്തികള്‍ക്ക് തളര്‍ച്ചയുണ്ടായിട്ടുണ്ട്. എങ്കിലും സാമ്പത്തിക തകര്‍ച്ച നേരിടുന്ന കോര്‍പറേറ്റുകള്‍ പാവങ്ങളുടെ നികുതിപ്പണം കൊണ്ട് പ്രതിസന്ധി അതിജീവിക്കാന്‍ ശ്രമിക്കുന്നു. അതിനാല്‍ സാമ്രാജ്യത്വ വിരുദ്ധ പ്രവര്‍ത്തനംശക്തമായി മുന്നോട്ട് കൊണ്ടുപോകണം.
പാശ്ചാത്യ രാജ്യങ്ങളില്‍ യുദ്ധവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ശക്തമായത് 9/11ന് ശേഷമാണ്. ഈ കാലയളവുകളില്‍ സംസ്കാരങ്ങള്‍ തമ്മില്‍ ആശയ സംവാദങ്ങള്‍ക്ക് ഇടം ലഭിച്ചത് ബോംബുകളേക്കാള്‍ വലിയ സന്ദേശം തീര്‍ത്തു. ഉച്ചത്തില്‍ ശബ്ദിക്കുക, അല്ളെങ്കില്‍ നിശ്ശബ്ദരായിരിക്കുക എന്നതായിരുന്നു പാശ്ചാത്യ ലോകത്തെ മുസ്ലിംകള്‍ക്കു മുന്നിലുണ്ടായിരുന്ന സാധ്യത. സമുദായത്തിനകത്തും സമുദായങ്ങള്‍ തമ്മിലും ഐക്യമുണ്ടാക്കാന്‍ ശ്രമിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.
അമേരിക്കന്‍ ചിന്തകനും ആക്ടിവിസ്റ്റുമായ നോര്‍മന്‍ ഫിങ്കല്‍സ്റ്റീന്‍ മുഖ്യ പ്രഭാഷണം നടത്തി. സത്യസന്ധതയാണ് ലോകത്തിന് നേതൃത്വം നല്‍കേണ്ടതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
വ്യത്യസ്ത ആശയഗതികള്‍ക്കും ജനകീയ പ്രസ്ഥാനങ്ങള്‍ക്കും പ്രവര്‍ത്തനങ്ങള്‍ക്കുമിടയില്‍ പൊതു ഇടം രൂപപ്പെടുത്താനാണ് സോളിഡാരിറ്റി ശ്രമിച്ചതെന്ന് സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്‍റ് പി.ഐ. നൗഷാദ് പറഞ്ഞു. ഇസ്ലാമിന്‍െറ സാന്നിധ്യമായി മാറിയ സോളിഡാരിറ്റി സോഷ്യല്‍ ഓഡിറ്റിങ്ങിന് വിധേയമായാണ് 10ാം വര്‍ഷത്തിലേക്ക് കടന്നത്. സോളിഡാരിറ്റിയുടെ ഇടപെടലുകളോട് മാധ്യമങ്ങളും വിവിധ സംഘങ്ങളും അക്കാദമിക സമൂഹവും സ്വീകരിച്ച നിലപാട് സ്വയം ഓഡിറ്റിങ്ങിന് വിധേയമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കവി സച്ചിദാനന്ദന്‍, ജമാഅത്തെ ഇസ്ലാമി അഖിലേന്ത്യാ ഉപാധ്യക്ഷന്‍ പ്രഫ. കെ.എ. സിദ്ധീഖ് ഹസന്‍, കേരള അമീര്‍ ടി. ആരിഫലി, സോളിഡാരിറ്റി മുന്‍ സംസ്ഥാന പ്രസിഡന്‍റുമാരായ കൂട്ടില്‍ മുഹമ്മദലി, ഹമീദ് വാണിയമ്പലം, പി. മുജീബ് റഹ്മാന്‍ എന്നിവരും സംസാരിച്ചു. സോളിഡാരിറ്റി സംസ്ഥാന ജനറല്‍ സെക്രട്ടറി ടി. മുഹമ്മദ് വേളം സ്വാഗതവും കളത്തില്‍ ഫാറൂഖ് നന്ദിയും പറഞ്ഞു. ലോകത്തെ വിവിധ ഭാഗങ്ങളിലെ ജനകീയ പോരാളികളുടെ പ്രശസ്തമായ സമരപ്പാട്ടുകള്‍ ‘റെവലൂഷന്‍ ബാന്‍ഡ്’ അരങ്ങേറി. അറബ് ലോകത്തെ നാദവിസ്മയമായ മലയാളി ബാലന്‍ നാദിര്‍ അബദുസ്സലാം നേതൃത്വം നല്‍കി.

Sunday, May 19, 2013
രക്ഷാകര്‍തൃ വിദ്യാര്‍ഥിനി സംഗമം
രക്ഷാകര്‍തൃ വിദ്യാര്‍ഥിനി സംഗമം
വളപട്ടണം: കാമ്പയിന്‍ ഭാഗമായി ജി.ഐ.ഒ വളപട്ടണം ഏരിയാ കമ്മിറ്റി രക്ഷാകര്‍തൃ വിദ്യാര്‍ഥിനി സംഗമം നടത്തി. അഡ്വ. കെ. ബിന്ദു നിയമ ബോധവത്കരണം നടത്തി. വെബ്ലാന്‍സ് വെബ് സൊലൂഷന്‍ ടെക്നിക്കല്‍ ഹെഡ് നദീര്‍ ‘ആധുനിക സാങ്കേതികവിദ്യകള്‍’ എന്ന വിഷയത്തിലും ക്ളാസെടുത്തു. ജഹാന, നിഷാന എന്നിവര്‍ ‘ഖുര്‍ആനില്‍നിന്ന്’ അവതരിപ്പിച്ചു. ജി.ഐ.ഒ വളപട്ടണം ഏരിയാ പ്രസിഡന്‍റ് ടി.പി. അശീറ ആമുഖ പ്രഭാഷണം നടത്തി. വളപട്ടണം ഏരിയാ സെക്രട്ടറി ഇഫ്റത്ത് സ്വാഗതവും ജി.ഐ.ഒ ജില്ല സെക്രട്ടറി നാജിയ സമാപന പ്രസംഗവും നടത്തി.
ഗാന്ധിജി ഫലസ്തീന്‍ പോരാട്ടത്തെ പിന്തുണച്ചത് നയവ്യതിയാനമല്ല -നോര്‍മന്‍ ഫിങ്കല്‍സ്റ്റീന്‍
ഗാന്ധിജി ഫലസ്തീന്‍ പോരാട്ടത്തെ പിന്തുണച്ചത് നയവ്യതിയാനമല്ല
-നോര്‍മന്‍ ഫിങ്കല്‍സ്റ്റീന്‍
കോഴിക്കോട്: അഹിംസ രാഷ്ട്രീയ നയമായി സ്വീകരിച്ച മഹാത്മാ ഗാന്ധി ഫലസ്തീനിലെ സായുധ പോരാട്ടത്തെ പിന്തുണച്ചത് തന്‍െറ നയത്തില്‍നിന്നുള്ള വ്യതിയാനമല്ളെന്ന് പ്രമുഖ അമേരിക്കന്‍ ചിന്തകനും ആക്ടിവിസ്റ്റുമായ നോര്‍മന്‍ ഫിങ്കല്‍സ്റ്റീന്‍. ഒരു സാഹചര്യത്തിലും ആയുധം കൈയിലെടുക്കാത്ത നിലപാടിനെയല്ല ഗാന്ധിജി അഹിംസ എന്നുപറഞ്ഞത്. ഫലസ്തീനികള്‍ നേരിടുന്ന പ്രത്യേക സാഹചര്യത്തില്‍ സായുധ പോരാട്ടത്തെ ഗാന്ധിജി അംഗീകരിച്ചിരുന്നു.
ഉറച്ചുനിന്ന് പ്രതിസന്ധികളെ നേരിടുന്നതാണ് ഗാന്ധിജി വിഭാവനം ചെയ്ത അഹിംസ. അതിനാലാണ് ഗാന്ധിജി ഫലസ്തീന്‍ പോരാട്ടത്തെ പിന്തുണച്ചത്. സോളിഡാരിറ്റി യൂത്ത് മൂവ്മെന്‍റിന്‍െറ ദശവാര്‍ഷിക പരിപാടികളുടെ ഭാഗമായ യൂത്ത് സ്പ്രിങ്ങിലെ ഓപണ്‍ ഫോറത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആധുനിക രാഷ്ട്രീയ സാഹചര്യത്തില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെടേണ്ട വ്യക്തിയാണ് ഗാന്ധി. സ്വന്തത്തെ നിലക്ക് നിര്‍ത്തി സമൂഹത്തിനുവേണ്ടി സമര്‍പ്പിക്കാന്‍ ഗാന്ധി വ്യക്തികളെ പരിശീലിപ്പിച്ചു. മനസ്സിലും ആത്മാവിലും ശരീരത്തിലും അഹിംസ പരിശീലിക്കേണ്ടതുണ്ട്. ഗാന്ധി സ്വന്തം ശരീരത്തെക്കുറിച്ചും ശരീര ഭാരത്തെക്കുറിച്ചും ശ്രദ്ധയുള്ളയാളായിരുന്നു. സമഗ്രമായ വ്യക്തി സാമൂഹിക രാഷ്ട്രീയ നയമാണ് ഗാന്ധിയുടെ അഹിംസയെന്നും അദ്ദേഹം വിലയിരുത്തി.
സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്‍റ് പി.ഐ. നൗഷാദ്, പ്രവര്‍ത്തക സമിതിയംഗം ശഹിന്‍ കെ. മൊയ്തുണ്ണി, മാധ്യമം അസോസിയേറ്റ് എഡിറ്റര്‍ യാസീന്‍ അശ്റഫ് തുടങ്ങിയവര്‍ പങ്കെടുത്തു.
ഞായറാഴ്ച വൈകീട്ട് 4.30ന് നടക്കുന്ന സമാപന ചടങ്ങില്‍ ബ്രിട്ടനിലെ റെസ്പെക്ട് പാര്‍ട്ടിയുടെ മുന്‍ ചെയര്‍പേഴ്സന്‍ സല്‍മാ യാക്കൂബ്, ഡോ. നോര്‍മന്‍ ഫിങ്കല്‍സ്റ്റീന്‍, പ്രഫ.കെ.എ. സിദ്ദീഖ് ഹസന്‍, ടി. ആരിഫലി എന്നിവര്‍ പങ്കെടുക്കും.

ഗതാഗത നിയന്ത്രണം
കോഴിക്കോട്: സോളിഡാരിറ്റി യൂത്ത് സ്പ്രിങ് സമാപനത്തില്‍ പങ്കെടുക്കാന്‍ പ്രവര്‍ത്തകരുമായി വരുന്ന മലപ്പുറം ഭാഗത്തുനിന്നുള്ള വാഹനങ്ങള്‍ മീഞ്ചന്ത, പുഷ്പ ജങ്ഷന്‍, ഫ്രാന്‍സിസ് റോഡ് വഴി ബീച്ചിലും മെഡിക്കല്‍ കോളജ് ഭാഗത്തുനിന്നും വരുന്നവ സി.എച്ച് ഓവര്‍ബ്രിഡ്ജ് വഴിയും ബാലുശ്ശേരി ഭാഗത്തുനിന്നുള്ളവ എരഞ്ഞിപ്പാലം ക്രിസ്ത്യന്‍കോളജ്, ഗാന്ധിറോഡ് വഴിയും കണ്ണൂര്‍ ഭാഗത്തുനിന്നുള്ളവ വെങ്ങാലി വഴിയും ബീച്ചില്‍ എത്തണം.

Saturday, May 18, 2013
വിറാസില്‍ ഡിഗ്രി പ്രവേശം
വിറാസില്‍ ഡിഗ്രി പ്രവേശം
പിലാത്തറ: വിളയാങ്കോട് പ്രവര്‍ത്തിക്കുന്ന വാദിഹുദ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് റിസര്‍ച് ആന്‍ഡ് അഡ്വാന്‍സ്ഡ് സ്റ്റഡീസില്‍ (വിറാസ്) ബി.എസ്സി ഫിസിക്സ്, ബി.എസ്സി സൈക്കോളജി, ബി.കോം (കമ്പ്യൂട്ടര്‍ ആപ്ളിക്കേഷന്‍), ബി.സി.എ കോഴ്സുകളിലേക്ക് പ്രവേശത്തിനുള്ള അപേക്ഷാഫോറം കോളജില്‍നിന്ന് വിതരണം ചെയ്തു തുടങ്ങി.
കോളജ് വെബ്സൈറ്റിലും (www. wiraskannur.com) ലഭ്യമാണ്. 100 രൂപയാണ് അപേക്ഷാഫോറം വില.
പൂരിപ്പിച്ച അപേക്ഷകള്‍ മേയ് 25നകം കോളജില്‍ എത്തിക്കണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു. ഫോണ്‍: 0497 2800614.

സോളിഡാരിറ്റി യൂത്ത് സ്പ്രിങ്ങിന് പ്രൗഢമായ തുടക്കം

കോഴിക്കോട്: പ്രതിരോധ സമരങ്ങളുടെ പത്തു വര്‍ഷത്തെ അനുഭവക്കരുത്തുമായി സോളിഡാരിറ്റി യൂത്ത് മൂവ്മെന്‍റിന്‍െറ ദശവാര്‍ഷികാഘോഷം ‘യൂത്ത് സ്പ്രിങ്ങിന്’ കോഴിക്കോട് കടപ്പുറത്ത് പ്രൗഢമായ തുടക്കം. അമേരിക്കന്‍ രാഷ്ട്രീയ നിരീക്ഷകയും ഗവേഷകയുമായ സാറ മര്‍സേക് മൂന്നു ദിവസത്തെ ആഘോഷ പരിപാടികള്‍ ഉദ്ഘാടനം ചെയ്തു.
അമിതമായ സ്വകാര്യവത്കരണം മൂലം ഇന്ത്യ ലോകത്തെ ഏറ്റവും വലിയ അഴിമതി രാഷ്ട്രമായി മാറിയെന്ന് ഉദ്ഘാടന സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നിര്‍വഹിച്ച് മനുഷ്യാവകാശ പ്രവര്‍ത്തകനും സുപ്രീംകോടതി അഭിഭാഷകനുമായ അഡ്വ. പ്രശാന്ത് ഭൂഷണ്‍ പറഞ്ഞു. ധാതുസമ്പത്തുകൊണ്ട് സമ്പന്നമാണ് ഇന്ത്യ. സാമ്പത്തിക ഉദാരവത്കരണത്തിന്‍െറ ഭാഗമായി ധാതു ഖനന മേഖല സ്വകാര്യവത്കരിച്ചപ്പോള്‍ ആദിവാസികളടക്കമുള്ള അധ$സ്ഥിതരെ അവരുടെ ആവാസ കേന്ദ്രങ്ങളില്‍നിന്ന് ആട്ടിപ്പായിക്കുകയാണ് സര്‍ക്കാറും സ്വകാര്യ മുതലാളിമാരും. ഇതിനെ പ്രതിരോധിക്കുന്നവരെ മാവോയിസ്റ്റ് മുദ്ര ചാര്‍ത്തി പീഡിപ്പിക്കുന്നു.
സി.ബി.ഐയും പൊലീസുമൊക്കെ ഭരിക്കുന്നവരുടെ ഉപകരണമാണ്. അഴിമതി നടത്തുന്നവര്‍ തന്നെയാണ് അത് അന്വേഷിക്കുന്ന സി.ബി.ഐ പോലുള്ള ഏജന്‍സികളെയും പൊലീസിനെയും നിയന്ത്രിക്കുന്നത്. പൊലീസ്-സി.ബി.ഐ ഘടനയിലും മറ്റും സമഗ്ര അഴിച്ചുപണി അനിവാര്യമാണെന്ന് പ്രശാന്ത് ഭൂഷണ്‍ പറഞ്ഞു. സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്‍റ് പി.ഐ. നൗഷാദ് അധ്യക്ഷത വഹിച്ചു.
പ്രതിരോധത്തിന്‍െറ പുതിയ ചരിത്രം സൃഷ്ടിക്കാന്‍ സോളിഡാരിറ്റിക്ക് സാധിച്ചു എന്ന് അദ്ദേഹംപറഞ്ഞു. എം.ഐ. അബ്ദുല്‍ അസീസ്, എസ്.ഐ.ഒ സംസ്ഥാന ജനറല്‍ സെക്രട്ടറി സഫീര്‍ഷാ, ജി.ഐ.ഒ സംസ്ഥാന പ്രസിഡന്‍റ് പി. റുക്സാന എന്നിവരും സംസാരിച്ചു. സോളിഡാരിറ്റി ജനറല്‍ സെക്രട്ടറി ടി. മുഹമ്മദ് വേളം സ്വാഗതവും പ്രോഗ്രാം കണ്‍വീനര്‍ ശിഹാബ് പൂക്കോട്ടൂര്‍ നന്ദിയും പറഞ്ഞു.
പരിപാടിയുടെ ഭാഗമായുള്ള എക്സിബിഷന്‍ ചെറുകഥാകൃത്ത് പി.കെ. പാറക്കടവ് ഉദ്ഘാടനം ചെയ്തു. ഫിലിംഫെസ്റ്റിവല്‍ സിനിമാ സംവിധായകന്‍ ഷെറി ഉദ്ഘാടനം ചെയ്തു. മധു ജനാര്‍ദനന്‍, പി. ബാബുരാജ്, ടി.പി. മുഹമ്മദ് ശമീം എന്നിവര്‍ സംസാരിച്ചു. സംസ്ഥാനത്തിന്‍െറ വിവിധ ഭാഗങ്ങളില്‍നിന്നുള്ള യുവസേവന പ്രതിഭകളെ ആദരിക്കുന്ന ചടങ്ങില്‍ തൃശൂര്‍ കിഡ്നി കെയര്‍ ഫൗണ്ടേഷന്‍ സ്ഥാപകന്‍ ഫാദര്‍ ഡേവിഡ് ചിറമേല്‍ മുഖ്യാതിഥിയായിരുന്നു. ഡോ. ഇദ്രീസ്, വി. മുഹമ്മദ്കോയ, സിദ്ദീഖ് കളന്‍തോട്, കരീം കാരശ്ശേരി, റഈസ് വെളിമുക്ക്, ബഷീര്‍ കൊണ്ടോട്ടി എന്നിവരെ ആദരിച്ചു. ജമാഅത്തെ ഇസ്ലാമി സെക്രട്ടറി ടി.കെ. ഹുസൈന്‍, കെ.കെ. ബഷീര്‍, ജലീല്‍ മോങ്ങം എന്നിവര്‍ സംസാരിച്ചു. പരിപാടിയുടെ ഭാഗമായി നടന്ന കുടുംബ വിചാരണ സദസ്സ് വ്യത്യസ്ത മേഖലയില്‍നിന്നുള്ളവരുടെ ആശയസംവാദം കൊണ്ട് ശ്രദ്ധേയമായി. കുടുംബഘടനയിലെ പുതിയ മാറ്റങ്ങളോടും പുതുതലമുറയിലെ ശീലങ്ങളോടും ഉള്ള സമൂഹത്തിന്‍െറ നിസ്സംഗത ഭാവിയില്‍ കൂടുതല്‍ സങ്കീര്‍ണമായ പ്രതിസന്ധികള്‍ കുടുംബങ്ങളില്‍ രൂപപ്പെടാന്‍ ഇടയാക്കുമെന്ന് പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു. പ്രഫ. എന്‍.പി. ഹാഫിസ് മുഹമ്മദ്, നാസിറുദ്ദീന്‍ ആലുങ്ങല്‍, ഹബീബ ഹുസൈന്‍, സഫിയ അലി, കെ. ജസീം, ടി.പി. മുഹമ്മദ് ശമീം എന്നിവര്‍ പങ്കെടുത്തു. വൈ. ഇര്‍ശാദ് മോഡറേറ്ററായിരുന്നു. കവിസദസ്സ് പി.പി. രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. വീരാന്‍കുട്ടി, സഹീറാ തങ്ങള്‍, ജമീല്‍ അഹമ്മദ്, മലികാ മറിയം, ജസീല്‍ പേരാമ്പ്ര തുടങ്ങിയവര്‍ പങ്കെടുത്തു. യൂത്ത് കള്‍ചര്‍ സംവാദം ഡോ. പി.കെ. പോക്കര്‍ ഉദ്ഘാടനം ചെയ ്തു. താഹ മാടായി, കെ.പി. ശശി, കെ.കെ. ബാബുരാജ്, സ്വാമി വിശ്വഭദ്രാനന്ദ ശക്തിബോധി, എ.എസ്. അജിത്കുമാര്‍, സി. ദാവൂദ്, എം. നൗഷാദ് എന്നിവര്‍ സംസാരിച്ചു.
ഇന്ന് യുവജന രാഷ്ട്രീയം സിമ്പോസിയം, യുവസംരംഭകരുടെ ഒത്തുചേരല്‍, വേറിട്ട ആക്ടിവിസ്റ്റുകളുടെ ഒത്തുചേരല്‍, ന്യൂ മീഡിയ ആക്ടിവിസം, കഥാവേദി, യൂത്ത് ക്ളബുകളുടെ ഗ്രാന്‍റ് ഫിനാലെ, ഡോക്യുമെന്‍ററി, പ്രദര്‍ശനം, നാടകം എന്നിവ നടക്കും.

പ്രതിരോധത്തിന് ആത്മീയാടിത്തറ
വേണം -സാറ മര്‍സേക്
വേണം -സാറ മര്‍സേക്
കോഴിക്കോട്: ജീവിതത്തിന്‍െറ എല്ലാ മേഖലകളിലും യുവാക്കള്‍ പ്രതിരോധം ശക്തമാക്കണമെന്ന് അമേരിക്കന്‍ രാഷ്ട്രീയ നിരീക്ഷകയും ഗവേഷകയുമായ സാറ മര്‍സേക്. സോളിഡാരിറ്റി യൂത്ത് സ്പ്രിങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍. ദുര്‍ബലരെ പാര്‍ശ്വവത്കരിക്കുകയും അവരെ മാനസികമായി കീഴ്പ്പെടുത്തുകയുമാണ് നവലിബറലിസം ചെയ്യുന്നത്. ഉദാരവത്കരണത്താല്‍ മനസ്സിനും ശരീരത്തിനും പക്ഷാഘാതം സംഭവിച്ചുപോയവരാണ് അമേരിക്കന്‍ യുവത. അവരെ കുറിച്ചോര്‍ക്കുമ്പോള്‍ തനിക്ക് സങ്കടമാണ്. എന്നാല്‍, ഫലസ്തീന്‍ ജനതയുടെ പോരാട്ടവീര്യം ലോകത്തെ വിപ്ളവ പ്രസ്ഥാനങ്ങള്‍ക്ക് ആവേശമാണ്.
വിശ്വാസത്തില്‍ ഊന്നിയ പ്രസ്ഥാനങ്ങള്‍ എങ്ങനെയാണ് പ്രതിരോധശേഷിയുള്ള സമൂഹത്തെ വളര്‍ത്തിയെടുക്കുന്നത് എന്നതാണ് എന്‍െറ ഗവേഷണ വിഷയം. വിമോചനത്തിന്‍െറ ആത്മീയ പാഠങ്ങള്‍ അറിയുകയും പഠിക്കുകയും ചെയ്യണം. അടിച്ചമര്‍ത്തപ്പെടുന്നവരെ എല്ലാവിധ ബന്ധനങ്ങളില്‍നിന്നും മോചിപ്പിക്കാന്‍ ആത്മീയാടിത്തറയുള്ള പ്രതിരോധം ഉയര്‍ന്നുവരണമെന്നും അവര്‍ പറഞ്ഞു. സോളിഡാരിറ്റിയില്‍ ആത്മീയ രാഷ്ട്രീയത്തിന്‍െറ മാതൃക തനിക്ക് നിരീക്ഷിക്കാന്‍ സാധിക്കുന്നതായും അവര്‍ പറഞ്ഞു.

Subscribe to:
Posts (Atom)

.jpg)

.jpg)

.jpg)
.jpg)