ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണം- സോളിഡാരിറ്റി -------- വാതക പൈപ്പ് ലൈന്‍: ജനവാസ മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി-----

Sunday, June 23, 2013

ഇന്‍റലിജന്‍സ് റിപ്പോര്‍ട്ട് പിന്‍വലിക്കണം -ജി.ഐ.ഒ

ഇന്‍റലിജന്‍സ് റിപ്പോര്‍ട്ട്
പിന്‍വലിക്കണം -ജി.ഐ.ഒ
കോഴിക്കോട്: മതസ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട ശിരോവസ്ത്ര വിഷയം ചോദ്യം ചെയ്ത സംഘടനകളെ മതമൗലിക വാദികളായും വര്‍ഗീയസ്പര്‍ധ വളര്‍ത്തുന്നവരായും ചിത്രീകരിക്കാനുള്ള അധികാരികളുടെ ശ്രമം അപലപനീയമാണെന്ന് ജി.ഐ.ഒ സെക്രട്ടേറിയേറ്റ് അഭിപ്രായപ്പെട്ടു. വിദ്യാഭ്യാസ തൊഴില്‍ സ്ഥാപനങ്ങള്‍ക്കുള്ളില്‍  മഫ്ത ധരിച്ച കുട്ടികളുടെ ആത്മാഭിമാനത്തെയും വിശ്വാസ സ്വാതന്ത്ര്യത്തെയും ഹനിക്കുന്നത്  ജനാധിപത്യ സമൂഹത്തിന്  ലജ്ജാകരമാണ്. ശിരോവസ്ത്ര നിരോധമുള്ള സ്കൂള്‍ മാനേജ്മെന്‍റുകള്‍ക്ക് മൗനാനുവാദം നല്‍കുന്നതാണ് ഐ.ബി റിപ്പോര്‍ട്ട്. വിദ്യാഭ്യാസ അധികാരികളുടെ പേരിലിറങ്ങിയ സര്‍ക്കുലര്‍ തങ്ങളുടെ ശ്രദ്ധയില്‍ പെട്ടിട്ടില്ളെന്ന ഗവണ്‍മെന്‍റിന്‍െറ വിശദീകരണത്തിന് പിന്നിലും ഒളി അജണ്ടയുണ്ടെന്നും സെക്രട്ടേറിയറ്റ് കുറ്റപ്പെടുത്തി.

ഡി.പി.ഐ ഉത്തരവ് മതസ്വാതന്ത്ര്യത്തിനുനേരെയുള്ള കൈയേറ്റം -സോളിഡാരിറ്റി

ഡി.പി.ഐ ഉത്തരവ്
മതസ്വാതന്ത്ര്യത്തിനുനേരെയുള്ള
കൈയേറ്റം -സോളിഡാരിറ്റി
കോഴിക്കോട്: കൊല്ലം ജില്ലയിലെ ചില മാനേജ്മെന്‍റ് വിദ്യാലയങ്ങളിലെ ശിരോവസ്ത്ര സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ഉപവിദ്യാഭ്യാസ ഡയറക്ടര്‍മാര്‍ വഴി സ്കൂളുകളിലേക്ക് അയച്ച സര്‍ക്കുലര്‍ മതസ്വാതന്ത്ര്യത്തിന് നേരെയുള്ള കടന്നുകയറ്റമാണെന്ന് സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്‍റ് പി.ഐ. നൗഷാദ് പ്രസ്താവനയില്‍ പറഞ്ഞു. എല്ലാ വിഭാഗത്തിന്‍െറയും ന്യായവും ഭരണഘടനാപരവുമായ അവകാശങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുന്ന ‘സോളിഡാരിറ്റി’യെ അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമത്തിന്‍െറ ഭാഗമാണിത്. ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ഇ-മെയില്‍ വിവാദത്തിലുള്‍പ്പെടെ പിന്തുടരുന്ന മുസ്ലിം വിരുദ്ധ നിലപാടിന്‍െറ തുടര്‍ച്ചയുമാണിത്.  മതസ്പര്‍ധ വളര്‍ത്തുന്ന സര്‍ക്കുലര്‍ പിന്‍വലിച്ചില്ളെങ്കില്‍ ശക്തമായ പ്രക്ഷോഭം സര്‍ക്കാര്‍ അഭിമുഖീകരിക്കേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു.

ഇന്‍റലിജന്‍സ് റിപ്പോര്‍ട്ട് പിന്‍വലിക്കണം -എസ്.ഐ.ഒ

ഇന്‍റലിജന്‍സ്  റിപ്പോര്‍ട്ട്
പിന്‍വലിക്കണം  -എസ്.ഐ.ഒ
കോഴിക്കോട്: സ്കൂളുകളില്‍ ശിരോവസ്ത്രം ധരിക്കുന്നതിനുള്ള ഭരണഘടനാ അവകാശത്തിനുവേണ്ടി നിലകൊണ്ട സംഘടനകളെ കുഴപ്പക്കാരായി ചിത്രീകരിക്കുന്ന ഇന്‍റലിജന്‍സ് റിപ്പോര്‍ട്ടും സര്‍ക്കാര്‍ സര്‍ക്കുലറും പിന്‍വലിക്കണമെന്ന് എസ്.ഐ.ഒ സംസ്ഥാന പ്രസിഡന്‍റ് എസ്. ഇര്‍ഷാദ് ആവശ്യപ്പെട്ടു. മതസ്വാതന്ത്ര്യം ഭരണഘടന നല്‍കുന്ന അവകാശമാണ്. അത് ഹനിക്കുന്ന മാനേജ്മെന്‍റുകള്‍ക്കെതിരെ നടപടി സ്വീകരിക്കണം. ശിരോവസ്ത്ര വിഷയത്തില്‍ സര്‍ക്കാറിന്‍െറ നിലപാട് വ്യക്തമാക്കണമെന്ന് അദ്ദേഹം പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

Saturday, June 22, 2013

PRABODHANAM WEEKLY


ADMISSION


SCHOLARSHIP


NAHER COLLEGE


WALK IN INTERVIEW


SPEECH


കിണര്‍ മലിനീകരണം: സമഗ്രാന്വേഷണം നടത്തണം -വെല്‍ഫെയര്‍ പാര്‍ട്ടി

കിണര്‍ മലിനീകരണം: സമഗ്രാന്വേഷണം
നടത്തണം -വെല്‍ഫെയര്‍ പാര്‍ട്ടി
ന്യൂമാഹി: ന്യൂമാഹി പഞ്ചായത്തിലെ അഴീക്കല്‍ പരിമഠം പ്രദേശത്തെ കിണറുകള്‍ മലിനമാക്കിയ സംഭവത്തില്‍ സമഗ്രാന്വേഷണം നടത്തണമെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി പഞ്ചായത്ത് കമ്മിറ്റി അടിയന്തര യോഗം ആവശ്യപ്പെട്ടു. പ്രദേശത്തെ 10ഓളം വീടുകളിലെ കിണറുകളാണ് മലിനമായത്. വീട്ടുകാര്‍ക്ക് ടാങ്കറുകളില്‍ വെള്ളമത്തെിച്ചു കൊടുക്കണമെന്നും യോഗം ആവശ്യപ്പെട്ടു. പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്‍റ് എ.പി. അര്‍ഷാദ്, വൈസ് പ്രസിഡന്‍റ് ടി.വി. രാഘവന്‍, തലശ്ശേരി മണ്ഡലം കമ്മിറ്റി വൈസ് പ്രസിഡന്‍റ് ഹരിത രമേഷ് എന്നിവര്‍ സംസാരിച്ചു.
ജില്ലാ കമ്മിറ്റിയംഗം ജബീന ഇര്‍ഷാദ്, പുന്നോല്‍ യൂനിറ്റ് വൈസ് പ്രസിഡന്‍റ് പ്രേമരാജന്‍, പഞ്ചായത്ത് കമ്മിറ്റിയംഗങ്ങളായ അഹമ്മദ്, എ.പി. ഷബാന തുടങ്ങിയവരടങ്ങിയ പ്രതിനിധി സംഘം വീടുകള്‍ സന്ദര്‍ശിച്ചു.

മുണ്ടേരി ജി.എച്ച്.എസ്.എസില്‍ ‘വെളിച്ചം’

 മുണ്ടേരി ജി.എച്ച്.എസ്.എസില്‍ ‘വെളിച്ചം’
മുണ്ടേരി: മുണ്ടേരി ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ മാധ്യമം ‘വെളിച്ചം’ തുടങ്ങി. സ്കൂള്‍ ലീഡര്‍ ഇമ്രാന്‍ നാസറിന് പത്രം നല്‍കി എ.എം. മുഹമ്മദ് ഉദ്ഘാടനം ചെയ്തു. സി. അഹമ്മദ് മാസ്റ്റര്‍ പദ്ധതി വിശദീകരിച്ചു. പ്രിന്‍സിപ്പല്‍ എല്‍.കെ. ജീജ അധ്യക്ഷത വഹിച്ചു. സി.എന്‍. മദനന്‍ മാസ്റ്റര്‍, ടി.ഒ. വേണുഗോപാല്‍ എന്നിവര്‍ സംസാരിച്ചു. ഹെഡ്മിസ്ട്രസ് എ.എന്‍. അരുണ സ്വാഗതവും കരുണാകരന്‍ മാസ്റ്റര്‍ നന്ദിയും പറഞ്ഞു. പി. അഹമ്മദ്, എ. മുഹമ്മദ് എന്നിവരാണ് സ്കൂളിലേക്ക് പത്രം സ്പോണ്‍സര്‍ ചെയ്തത്.

Thursday, June 20, 2013

സമുദായ സംഘടനകള്‍ വര്‍ഗീയത അഴിച്ചുവിടുന്നത് മതേതരത്വത്തിന് ആപത്ത്

സമുദായ സംഘടനകള്‍
വര്‍ഗീയത അഴിച്ചുവിടുന്നത്
മതേതരത്വത്തിന് ആപത്ത്
 കൊച്ചി: താല്‍ക്കാലിക നേട്ടങ്ങള്‍ക്കും താല്‍പര്യങ്ങള്‍ക്കുമായി സാമുദായിക സംഘടനകള്‍  വര്‍ഗീയതയെ ഉപയോഗിക്കുന്നത് അവസാനിപ്പിക്കണമെന്ന് സോളിഡാരിറ്റി സംഘടിപ്പിച്ച കണ്‍വെന്‍ഷന്‍ അഭിപ്രായപ്പെട്ടു.  ‘എന്‍.എസ്.എസ് കേരളത്തെ വര്‍ഗീയവത്കരിക്കരുത്’ എന്ന തലക്കെട്ടില്‍ നടന്ന കണ്‍വെന്‍ഷന്‍  മുമ്പില്ലാത്ത വിധത്തില്‍ കേരളീയ സമൂഹം വര്‍ഗീയവത്കരിക്കപ്പെടുന്നതിലേക്കു വിരല്‍ ചൂണ്ടി. ഒരുകാലത്ത് കേരളത്തിന്‍െറ നവോത്ഥാനത്തിന് മുന്നിട്ടിറങ്ങിയ സമുദായങ്ങള്‍ തന്നെ ഇപ്പോള്‍ വര്‍ഗീയത അഴിച്ചുവിടുന്നത് മതേതരത്വത്തിന് ആപത്താണെന്നും കണ്‍വെന്‍ഷന്‍ അഭിപ്രായപ്പെട്ടു.
ഇതര സംസ്ഥാനങ്ങളെക്കാള്‍ മതസൗഹാര്‍ദം സൂക്ഷിക്കുന്ന നാടാണിതെന്ന് അധ്യക്ഷത വഹിച്ച സോളിഡാരിറ്റി സംസ്ഥാന സെക്രട്ടറി ടി. മുഹമ്മദ് വേളം ചൂണ്ടിക്കാട്ടി. സ്ഥാപനങ്ങളും പദവികളും ഉള്‍പ്പെടെയുള്ള വിഭവങ്ങള്‍ എങ്ങനെ കൈയടക്കാമെന്ന്  ആലോചിക്കുന്ന സാമുദായിക സംഘടനകള്‍ അതുപയോഗിച്ച് തങ്ങളുടെ മേല്‍ക്കോയ്മ നിലനിര്‍ത്താനാണ്  ആഗ്രഹിക്കുന്നതെന്നും  അവയുടെ നേട്ടങ്ങള്‍ അവരില്‍തന്നെയുള്ള ദുര്‍ബലരിലേക്ക് ചെല്ലുന്നില്ളെന്നും മുന്‍ കാലിക്കറ്റ് സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. കെ.കെ.എന്‍. കുറുപ്പ് പറഞ്ഞു. കേരളത്തില്‍ നിലനില്‍ക്കുന്ന രാഷ്ട്രീയ സമൂഹങ്ങളെ രൂപപ്പെടുത്തുന്നതില്‍ സമുദായങ്ങള്‍ക്ക് മുഖ്യപങ്കുണ്ടെന്ന് പ്രമുഖ ദലിത് നേതാവ് കെ.കെ. കൊച്ച് അഭിപ്രായപ്പെട്ടു. സമൂഹത്തിലെ പലരും വര്‍ഗീയ ചേരിതിരിവ് ആഗ്രഹിക്കുന്നവരാണെന്ന് യൂത്ത് കോണ്‍ഗ്രസ് നേതാവ് മാത്യു കുഴല്‍നാടന്‍ പറഞ്ഞു. കേരളത്തിലെ ഒരു സംഘടനക്കും വര്‍ഗീയ ധ്രുവീകരണമുണ്ടാക്കാന്‍ കഴിയില്ളെന്ന്  പരിസ്ഥിതി പ്രവര്‍ത്തകന്‍ സി.ആര്‍. നീലകണ്ഠന്‍ അഭിപ്രായപ്പെട്ടു. പ്രഫ. ടി.ബി. വിജയകുമാര്‍, സി.എസ്.മുരളി, അഡ്വ. എന്‍.കെ.അലി, അഡ്വ. ബിനോയ് ജോസഫ്, എം.പി.ഫൈസല്‍ എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തു.

മെറിറ്റ് കം മീന്‍സ് സ്കോളര്‍ഷിപ് പരീക്ഷ

 മെറിറ്റ് കം മീന്‍സ്
സ്കോളര്‍ഷിപ് പരീക്ഷ
വിളയാങ്കോട്: ബി.എസ്സി ഫിസിക്സ്, ബി.എസ്സി സൈക്കോളജി, ബി.കോം  വിഷയങ്ങളില്‍ സ്കോളര്‍ഷിപ്പോടെ പഠിക്കാന്‍ താല്‍പര്യമുള്ള 70 ശതമാനത്തില്‍ കൂടുതല്‍ മാര്‍ക്കോടെ പ്ളസ്ടു വിജയിച്ച വിദ്യാര്‍ഥികള്‍ക്ക് വിറാസില്‍ അവസരം. ഇന്ന് രാവിലെ 10ന് കോളജില്‍ നടക്കുന്ന പരീക്ഷയില്‍ പങ്കെടുത്ത് മികവ് തെളിയിക്കുന്നവര്‍ക്ക് ടി.ഐ.ടി ഗ്രൂപ് സ്കോളര്‍ഷിപ് നല്‍കും.
താല്‍പര്യമുള്ള വിദ്യാര്‍ഥികള്‍ കോളജില്‍ എത്തണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു. നേരത്തേ അപേക്ഷിക്കാത്തവര്‍ക്കും പരീക്ഷ എഴുതാം. ഫോണ്‍: 0497 2800614, 2800194.

സിറ്റി ഗവ. ഹയര്‍ സെക്കന്‍ഡറിയില്‍ ‘വെളിച്ചം’



സിറ്റി ഗവ. ഹയര്‍ സെക്കന്‍ഡറിയില്‍ ‘വെളിച്ചം’
കണ്ണൂര്‍: സിറ്റി ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ മാധ്യമം ‘വെളിച്ചം’ തുടങ്ങി. ജമാഅത്തെ ഇസ്ലാമി വനിതാ വിഭാഗം മുന്‍ ജില്ലാ പ്രസിഡന്‍റ് എ. സറീന വിദ്യാരംഗം കലാവേദി കണ്‍വീനര്‍ പി. മാഹിറിന് പത്രം കൈമാറി ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപകന്‍ ഇന്‍ചാര്‍ജ് കെ.വി. പ്രകാശ് ബാബു അധ്യക്ഷത വഹിച്ചു.
എസ്.പി. മധുസൂധനന്‍, മാധ്യമം സീനിയര്‍ മാര്‍ക്കറ്റിങ് എക്സിക്യൂട്ടിവ് എന്‍. റഫീഖ്, ടി.പി. ഫാത്തിമ തുടങ്ങിയവര്‍ സംസാരിച്ചു. സ്റ്റാഫ് സെക്രട്ടറി പി.വി. വിനോദ് കുമാര്‍ സ്വാഗതവും വി.എം. ഖാലിദ് നന്ദിയും പറഞ്ഞു. ജമാഅത്തെ ഇസ്ലാമി വനിതാ വിഭാഗം സിറ്റി യൂനിറ്റാണ് സ്കൂളില്‍ പത്രം സ്പോണ്‍സര്‍ ചെയ്തത്.

കോളജുകളുടെ സ്വയംഭരണാവകാശം: എസ്.ഐ.ഒ മാര്‍ച്ചില്‍ പ്രതിഷേധമിരമ്പി

 


കോളജുകളുടെ സ്വയംഭരണാവകാശം:
എസ്.ഐ.ഒ മാര്‍ച്ചില്‍ പ്രതിഷേധമിരമ്പി
കണ്ണൂര്‍: കോളജുകളുടെ സ്വയംഭരണാവകാശവുമായി ബന്ധപ്പെട്ട വിഷയത്തില്‍ സര്‍ക്കാര്‍ നിയമ നിര്‍മാണം നടത്തണമെന്നാവശ്യപ്പെട്ട് എസ്.ഐ.ഒ നടത്തിയ കലക്ടറേറ്റ് മാര്‍ച്ചില്‍ വിദ്യാര്‍ഥി രോഷമിരമ്പി. കണ്ണൂര്‍ പഴയ ബസ്സ്റ്റാന്‍ഡ് പരിസരത്ത് നിന്നാരംഭിച്ച മാര്‍ച്ചില്‍ നിരവധി വിദ്യാര്‍ഥികള്‍ പങ്കെടുത്തു. മാര്‍ച്ച് കലക്ടറേറ്റ് കവാടത്തില്‍ പൊലീസ് തടഞ്ഞു. തുടര്‍ന്ന് എസ്.ഐ.ഒ സംസ്ഥാന സെക്രട്ടറി സി.ടി. സുഹൈബ് മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. സ്വയംഭരണാവകാശം എന്ന ആശയം സ്വാഗതാര്‍ഹമാണെങ്കിലും മതിയായ ചര്‍ച്ചയും മുന്നൊരുക്കങ്ങളും കൂടാതെ നടപ്പാക്കിയാല്‍ വിപരീത ഫലമായിരിക്കും ഉണ്ടാവുകയെന്ന് അദ്ദേഹം പറഞ്ഞു. സ്വയംഭരണാവകാശം ഇരുതല മൂര്‍ച്ചയുള്ള വാളാണെന്നും നിലവിലെ എന്‍.ആര്‍. മാധവമേനോന്‍ കമ്മിറ്റി റിപ്പോര്‍ട്ട് മാനേജ്മെന്‍റുകള്‍ക്ക് അമിതാധികാരമാണ് നല്‍കുന്നതെന്നും അദ്ദേഹം ആരോപിച്ചു. സോളിഡാരിറ്റി യൂത്ത് മൂവ്മെന്‍റ് സെക്രട്ടറി സാദിഖ് ഉളിയില്‍, ശംസീര്‍ ഇബ്രാഹിം, ആഷിഖ് കാഞ്ഞിരോട് എന്നിവര്‍ സംസാരിച്ചു. ടി.എ. ബിനാസ് അധ്യക്ഷത വഹിച്ചു.

അതിവേഗ റെയില്‍: കണ്ണൂര്‍ കലക്ടറേറ്റ് മാര്‍ച്ച് നാളെ

 അതിവേഗ റെയില്‍: 
കണ്ണൂര്‍ കലക്ടറേറ്റ്  മാര്‍ച്ച് നാളെ
കണ്ണൂര്‍: അതിവേഗ റെയില്‍പാത പദ്ധതി ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് അതിവേഗ റെയില്‍ വിരുദ്ധ സമിതി നാളെ കലക്ടറേറ്റ് മാര്‍ച്ച് നടത്തുമെന്ന് ഭാരവാഹികള്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു.രാവിലെ പത്തിന് കെ.കെ. നാരായണന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും. ജനപ്രതിനിധികള്‍ പങ്കെടുക്കും.
സംസ്ഥാനം കണ്ട ഏറ്റവും വലിയ കുടിയൊഴിപ്പിക്കലിന് കാരണമാകുന്നതാണ് അതിവേഗ റെയില്‍പാതയെന്ന് സമിതി ഭാരവാഹികള്‍ ആരോപിച്ചു. 70,000 കുടുംബങ്ങള്‍ കുടിയൊഴിയേണ്ടിവരും. 20 മീറ്റര്‍ മാത്രം വീതിയില്‍ കടന്നുപോകുന്നുവെന്ന് അവകാശപ്പെടുമ്പോഴും പലയിടങ്ങളിലും 100മുതല്‍ 120മീറ്റര്‍ വരെ സര്‍വേ നടത്തിയത് ദുരൂഹമാണ്. പദ്ധതി ഉപേക്ഷിക്കാന്‍ തയാറായില്ളെങ്കില്‍ ബഹുജനങ്ങളെ അണിനിരത്തി ശക്തമായ സമരത്തിനിറങ്ങുമെന്നും അവര്‍ പറഞ്ഞു.
വാര്‍ത്താസമ്മേളനത്തില്‍ സമിതി ചെയര്‍മാന്‍ എടക്കാട് പ്രേമരാജന്‍, കണ്‍വീനര്‍ പി.ബി.എം. ഫര്‍മിസ്, ധര്‍മടം ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് പ്രഭാകരന്‍ മാസ്റ്റര്‍, പി. ഹരീന്ദ്രന്‍, ടി.പി. ഇല്യാസ് എന്നിവര്‍ പങ്കെടുത്തു.

തുണി സഞ്ചി വിതരണം ഉല്‍ഘാടനം ചെയ്തു.

 
 

തുണി സഞ്ചി വിതരണം ഉല്‍ഘാടനം ചെയ്തു.
മുണ്ടേരി ഗ്രാമപഞ്ചായത്ത്  വാര്‍ഡ് 16 ആരോഗ്യ ശുചിത്വ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ പ്ളാസ്റ്റിക് നിയന്ത്രണപരിപാടി "സുസ്ഥിര"യുടെ ഭാഗമായി എല്ലാ വീടുകള്‍ക്കും തുണിസഞ്ചി നല്‍കുതിന്‍്റെ ഉല്‍ഘാടനം മുണ്ടേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്‍്റ് ശ്രീമതി ശ്യാമള ഉല്‍ഘാടനം ചെയ്തു. വാര്‍ഡ് മെമ്പര്‍ ശ്രീ കട്ടേരി പ്രകാശന്‍  അദ്ധ്യക്ഷത വഹിച്ച പരിപാടിയില്‍ കുടംബശ്രീ പ്രവര്‍ത്തക ശ്രീമതി അനിത  തുണിസഞ്ചി ഏറ്റുവാങ്ങി. ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ശ്രീ കെ സതീശന്‍ പനിനിയന്ത്രണ മാര്‍ഗ്ഗങ്ങളെക്കുറിച്ച് ക്ളാസ്സെടുത്തു. പരിപാടിയില്‍ ഭാസ്കരന്‍ മാസ്റ്റര്‍, ഷമില്‍ എം. വി, ഷീലത എിവര്‍ സംസാരിച്ചു.  ് പ്രീത്ത് അഴീക്കോട്  മഴക്കാലരോഗ ബോധവല്‍ക്കരണ മാജിക് ഷോ അവതരിപ്പിച്ചു.

Wednesday, June 19, 2013

ASET


PRABODHANAM WEEKLY


എസ്.ഐ.ഒ കലക്ടറേറ്റ് മാര്‍ച്ച് ഇന്ന്

 കോളജുകളുടെ സ്വയംഭരണാവകാശം:
എസ്.ഐ.ഒ കലക്ടറേറ്റ് മാര്‍ച്ച് ഇന്ന്
കണ്ണൂര്‍: കോളജുകള്‍ക്ക് സ്വയംഭരണാവകാശം നല്‍കുന്ന വിഷയത്തില്‍ സര്‍ക്കാര്‍ സമഗ്രമായ നിയമനിര്‍മാണം നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് എസ്.ഐ.ഒ ആഭിമുഖ്യത്തില്‍ ഇന്ന് കലക്ടറേറ്റ് മാര്‍ച്ച് നടത്തും.
സംസ്ഥാന ജന. സെക്രട്ടറി കെ.വി. സഫീര്‍ ഷാ ഉദ്ഘാടനം ചെയ്യും. യോഗത്തില്‍ ജില്ലാ പ്രസിഡന്‍റ് ശംസീര്‍ ഇബ്രാഹിം അധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡന്‍റ് ടി.എ. ബിനാസ്, സെക്രട്ടറിമാരായ റംസി സലാം, അഫ്സല്‍ ഹുസൈന്‍, ആര്‍.എ. സാബിഖ്  എന്നിവര്‍ സംസാരിച്ചു.

കക്കാട് പുഴ ശുചീകരിച്ചു

 കക്കാട് പുഴ ശുചീകരിച്ചു
കണ്ണൂര്‍ : മഴക്കാലമായതോടെ കേരളം മുമ്പെങ്ങും കാണാത്ത വിധത്തിലുള്ള പകര്‍ച്ച  വ്യാധികളുടെ പിടിയില്‍ അകപ്പെട്ടത് തെറ്റായ വികസന നയങ്ങളുടെ ഫലമായാണെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി കണ്ണൂര്‍ ജില്ല പ്രസി കെ. ടി. രാധാകൃഷ്ണന്‍ കൂടാളി പ്രസ്താവിച്ചു. പകര്‍ച്ച വ്യാധികള്‍ നിയന്ത്രിക്കുന്നതിന്‍്റെ ഭാഗമായി വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന തലത്തില്‍ സംഘടിപ്പിക്കുന്ന ശുചീകരണ സേവന ബോധവല്‍കരണ പരിപാടിയുടെ ജില്ലാ തല ഉദ്ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം. കേരളം ഇത്ര ഭീകര രോഗങ്ങള്‍ക്ക് അടിമപ്പെടാന്‍ കാരണം മാലിന്യ സംസ്കരണ രംഗത്തുള്ള സര്‍ക്കാറിന്‍്റെ പരാജയവും പൊതു ജനങ്ങളുടെ ബോധവല്‍ക്കരരണമില്ലായ്മയും ആണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു .
കക്കാട് പുഴയോരത്ത് നടന്ന പരിപാടിയില്‍ ജില്ലാ വൈസ് പ്രസിഡന്‍്റ്  സൈനുദ്ദീന്‍ കരിവെള്ളൂര്‍ അദ്ധ്യക്ഷത വഹിച്ചു. പുഴ ശുചീകരണത്തിനു പള്ളിപ്രം പ്രസന്നന്‍ , എന്‍ എം ശഫീക്ക്, മോഹനന്‍ കുഞ്ഞിമംഗലം, എന്‍. എം. കോയ, സി. ഇംതിയാസ്, ബെന്നി ഫെര്‍ണാല്‍സ്, തുടങ്ങിയവര്‍ നേത്രത്വം നല്‍കി .

Tuesday, June 18, 2013

‘ഒരു കൈ ഒരു തൈ’ പരിസ്ഥിതി കാമ്പയിന്‍ ഉദ്ഘാടനം

‘ഒരു കൈ ഒരു തൈ’
പരിസ്ഥിതി കാമ്പയിന്‍
ഉദ്ഘാടനം 
ചാലാട്: മലര്‍വാടി ബാലസംഘം സംസ്ഥാന വ്യാപകമായി നടത്തുന്ന ‘ഒരു കൈ ഒരു തൈ’ പരിസ്ഥിതി കാമ്പയിന്‍െറ ഭാഗമായി ചാലാട് യൂനിറ്റിന്‍െറ പരിപാടി പഞ്ഞിക്കയില്‍ ഹുദാമസ്ജിദ് പരിസരത്ത് മരം നട്ട് പള്ളിക്കുന്ന് ഗ്രാമപഞ്ചായത്ത് മെംബര്‍ പി.വി. ശോഭന ഉദ്ഘാടനം ചെയ്തു. പഞ്ഞിക്കയില്‍ ഹുദാമസ്ജിദ് സെക്രട്ടറി കെ.പി. ഹാഷിം ‘ഗ്രീന്‍കാര്‍ഡ്’ ബാലസംഘം പ്രവര്‍ത്തകര്‍ക്ക് കൈമാറി. മലര്‍വാടി ബാലസംഘം യൂനിറ്റ് കോഓഡിനേറ്റര്‍ സി.എച്ച്. ഷൗക്കത്തലി കുട്ടികള്‍ക്ക് ‘ഹരിതപ്രതിജ്ഞ’ ചൊല്ലിക്കൊടുത്തു. ടി.കെ. അസ്ലം, കെ.പി. റഫീഖ്, പി.എം. ഷറോസ്, കെ.പി. അബ്ദുല്‍മജീദ് തുടങ്ങിയവര്‍ സംസാരിച്ചു.

മുഖ്യമന്ത്രി തുടരുന്നത് അപമാനം -സോളിഡാരിറ്റി

 മുഖ്യമന്ത്രി തുടരുന്നത്
അപമാനം -സോളിഡാരിറ്റി
കോഴിക്കോട്: സോളാര്‍ തട്ടിപ്പ് കേസില്‍ ആരോപണവിധേയനായ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി സ്ഥാനത്ത് തുടരുന്നത് കേരളത്തിന് അപമാനകരമാണെന്ന് സോളിഡാരിറ്റി സംസ്ഥാന ജനറല്‍ സെക്രട്ടറി ടി. മുഹമ്മദ് വേളം പ്രസ്താവനയില്‍ പറഞ്ഞു.
കേസില്‍ മുഖ്യമന്ത്രിയുടെ അടുത്ത ആളുകള്‍ കുറ്റാരോപിതരാണ്.
വിഷയത്തില്‍ മുഖ്യമന്ത്രി നിയമസഭയില്‍ നല്‍കിയ വിശദീകരണം വസ്തുതാവിരുദ്ധമാണ്.
ബിജു രാധാകൃഷ്ണനെ അറസ്റ്റ് ചെയ്ത സ്ഥിതിക്ക് സത്യസന്ധമായ അന്വേഷണത്തിന് മുഖ്യമന്ത്രിയുടെ രാജി അനിവാര്യമായെന്നും പ്രസ്താവനയില്‍ പറഞ്ഞു.

ഹജ്ജ്: സര്‍ക്കാര്‍ ക്വോട്ട വെട്ടിക്കുറക്കരുത് -ജമാഅത്തെ ഇസ്ലാമി


ഹജ്ജ്: സര്‍ക്കാര്‍ ക്വോട്ട 
വെട്ടിക്കുറക്കരുത് -ജമാഅത്തെ ഇസ്ലാമി
കോഴിക്കോട് :  സൗദി സര്‍ക്കാര്‍ 20 ശതമാനം ഹജ്ജ് ക്വോട്ട വെട്ടിക്കുറച്ചതിനത്തെുടര്‍ന്ന് ഹജ്ജ് കമ്മിറ്റി മുഖേന തെരഞ്ഞെടുത്ത തീര്‍ഥാടകരുടെ ആശങ്ക പരിഹരിക്കണമെന്ന് ജമാഅത്തെ ഇസ്ലാമി കേരള അമീര്‍ ടി. ആരിഫലി ആവശ്യപ്പെട്ടു.
വെട്ടിക്കുറച്ച ഹജ്ജ് ക്വോട്ട സൗദി ഭരണകൂടം പുന$സ്ഥാപിച്ചില്ളെങ്കില്‍ സ്വകാര്യ ഹജ്ജ് ഗ്രൂപ്പുകളുടെ ക്വോട്ട വെട്ടിക്കുറക്കണമെന്ന കേന്ദ്ര നിയമമന്ത്രാലയം നല്‍കിയ നിയമോപദേശം പാലിക്കപ്പെടുന്നുവെന്ന് സര്‍ക്കാര്‍ ഉറപ്പുവരുത്തണം. ചിലവുകുറഞ്ഞ തീര്‍ഥാടനമാര്‍ഗം എന്ന നിലയില്‍ സാധാരണക്കാരും ഇടത്തരക്കാരുമാണ് ഹജ്ജ് കമ്മിറ്റിയെ ഏറെയും ആശ്രയിക്കുന്നത്. നിലവില്‍ ഹജ്ജ് കമ്മിറ്റി വഴി തെരഞ്ഞെടുക്കപ്പെട്ട 1,25,025 സീറ്റുകളും നില നിര്‍ത്തിക്കൊണ്ടു മാത്രമേ ഇന്ത്യയില്‍നിന്നുള്ള തീര്‍ഥാടകരുടെ എണ്ണം വെട്ടിക്കുറക്കാവൂ. 
34,005 സീറ്റുകളും സ്വകാര്യ മേഖലയില്‍നിന്ന് മാത്രമേ കുറവു വരുത്താവൂ. നിയമമന്ത്രാലയത്തിന്‍െറ ഉപദേശത്തെ മറികടന്ന് സ്വകാര്യ ഹജ്ജ് ഗ്രൂപ്പുകളെ സഹായിക്കാന്‍ ശ്രമിക്കുന്ന ഉദ്യോഗസ്ഥ നീക്കങ്ങള്‍ക്ക് തടയിടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Monday, June 17, 2013

SIO KANNUR AREA


SALE


MADHYAMAM WEEKLY


SPEECH


sio


ധനവ്യയനയം നടപ്പാക്കണം -സകാത് പഠനക്യാമ്പ്

 ധനവ്യയനയം നടപ്പാക്കണം
-സകാത് പഠനക്യാമ്പ്
കണ്ണൂര്‍: സാമ്പത്തികരംഗത്തെ അശാസ്ത്രീയവും കേന്ദ്രീകൃതവുമായ നിലപാടുകളാണ് രാജ്യത്തെ കൂടുതല്‍ ദാരിദ്ര്യത്തിലേക്ക് നയിക്കുന്നതെന്ന് സകാത് പഠനക്യാമ്പ്. സാമ്പത്തിക അസമത്വവും അഴിമതിയും അവസാനിപ്പിച്ച് സുതാര്യവും ഉപകാരപ്രദവുമായ ധനവ്യയനയം ഭരണകൂടം കൈക്കൊള്ളണം. ഇസ്ലാമിക സാമ്പത്തിക വ്യവസ്ഥ സമ്പത്തിന്‍െറ വികേന്ദ്രീകരണത്തെ പ്രോത്സാഹിപ്പിക്കുകയും ധൂര്‍ത്തും ദുര്‍വ്യയവും നിരോധിക്കുകയും വഴി ജനോപകാരപ്രദമായ നിലപാടാണ് പരിചയപ്പെടുത്തുന്നതെന്ന് ക്യാമ്പ് വിലയിരുത്തി.
കണ്ണൂര്‍ ബൈത്തുസകാത് സംഘടിപ്പിച്ച പഠനക്യാമ്പ് കേരള വഖഫ് ബോര്‍ഡ് മെംബര്‍ പി.പി. അബ്ദുറഹ്മാന്‍ ഉദ്ഘാടനം ചെയ്തു. യു.പി. സിദ്ദീഖ് മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. ബൈത്തുസകാത് പ്രസിഡന്‍റ് ഡോ. പി. സലീം സ്വാഗതവും കെ.പി. അബ്ദുല്‍ അസീസ് നന്ദിയും പറഞ്ഞു. ടി.എം. അഹ്മദ് പ്രാര്‍ഥന നടത്തി.