ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണം- സോളിഡാരിറ്റി -------- വാതക പൈപ്പ് ലൈന്‍: ജനവാസ മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി-----

Saturday, August 20, 2011

KAOSER KANNUR

ISLAM

ഞാന്മനസിലാക്കിയ ഇസ്ലാം
ഇസ്ലാം ....എന്റെ മതം ..എന്താണു ഇസ്ലാം .....ഞാന്‍ പലപ്പൊഴും ആലൊചികും എന്താണു ഇസ്ലാമിന്റെ പ്രത്യേകത..എനിക്കു ഒരുപാട് ഉത്തരങള്‍ കിട്ടി......ലോകത്തിലെ എല്ലാ മുസ്ലിങളും ആരാധിക്കുന്നതു ഒരേ ദൈവത്തെ...മഹത്തായ ഏക ദൈവത്വം .....അള്ളാഹു….എല്ലാവര്‍ കും ഒരേ വഴികാട്ടി..ഖുറാന്‍ ....ഒരേ ഒരു അന്ത്യ പ്രവചകന്‍ ..അസാധാരണമായ സമത്വം ....കറുത്തവനെന്നൊ..വെളുത്തവനെന്നൊ ഇല്ലാത്ത ..അറബിയെന്നൊ അനറബിയെന്നൊ ഇല്ലാത്ത സമത്വം ...വേറെ ഏതു ആദര്‍ ശമുന്ട്..ലോകത്തു ഇങനെ...വളരെ മനൊഹരമായ മാനവികത...ഒരു റമദാന്‍ വ്രതം ..അറിയാതെ ഒഴിവായിപ്പൊയാല്‍ ഒരു അഗതിക്കു ആഹാരം നല്കി അതിനു പ്രായശ്ചിത്തം ചെയ്യണമെന്നു പടിപ്പിച്ച ഇസ്ലാമിന്റെ മഹത്തായ മാനുഷികത..യതീമുകളെ പരിഗനിക്കാത്തവന്റെ നമസ്കാരം എനിക്കു ആവശ്യമില്ല..എന്നു പറഞ മതം ....സക്കാത്തു നല്കിയില്ലെങ്കില്‍ അവന്റെ ധനം അശുധ്ധമാണു എന്ന മഹത്തായ സന്ദേശം നല്കിയ ആദര്‍ ശം ...അയല്ക്കാരന്‍ പട്ടിണി കിടക്കുന്ന സമയത്തു വയറു നിറച്ചു ആഹാരം കഴിക്കുന്നവന്‍ എന്റെ മതത്തില്‍ പെട്ടവനല്ല എന്നു അരുളിയ കാരുണ്യതിന്റെ കടലായ പ്രവാചകന്റെ മതം ..ഇസ്ലാം ..... നീ ഒരു തിന്മ കാണുകയാണെങ്കില്‍ അതിനെ നീ കൈ ഉപയൊഗിച്ചു തടുക്കുക എന്ന വാക്യത്തിലൂടെ ലോകത്തിലെമുഴുവന്‍ തിന്മകളെയും തകര്‍ ക്കാന്‍ അഹ്വാനം ചെയ്ത മതം ...ശത്രുക്കളെ പോലും സ്നേഹിച്ച ക്ഷമയുടെയും കാരുണ്യത്തിന്റെയും നിറ കടലായ പ്രവാചകന്റെ ആദര്‍ ശമതം ....മാതാവിന്റെ കാലിനടിയിലാണു സ്വര്‍ ഗം എന്ന അധ്യാപനത്തിലൂടെ മാതാപിതാക്കളൊടു സ്നേഹത്തൊടെ വര്‍ തിക്കണം എന്നു പടിപ്പിച്ച സമാധാനം എന്നര്‍ ത്തം വരുന്ന ഇസ്ലാം ....ആരെങ്കിലും തെറ്റു ചെയ്താല്‍ അതിനു തക്കതായ ശിക്ഷയും ആരെങ്കിലും ഒരു നന്മ ചെയ്താല്‍ അതിനു തക്കതായ പ്രതിഫലവും വാഗ്ദാനം ചെയ്ത, കാരുണ്യവാനായ പടച്ചവന്റെ ലോകത്തിലെ എല്ലാ മാനവര്‍ ക്കുമായി വന്ന സ്നെഹതിന്റെ മതം...ഇസ്ലാം ...ഞാന്‍ സ്നെഹിക്കുന്നു ഈ ഇസ്ലാമിനെ ഈ പടച്ചവനെ...ഈ പ്രവാചകനെ...ഈ മഹത്തായ സന്ദേശത്തെ....ഈ ലോകത്ത് മറ്റെന്തിനെക്കാളും ....ഒരു പക്ഷെ...എന്നെക്കാള്‍ ......... അല്ല തീര്‍ ച്ചയായും എന്നെക്കാള്‍…………….
NAJEEB KM, DUBAI, 0559209097

ISLAMIC CENTRE THALASSERY

റമദാന്‍ പ്രഭാഷണം
തലശേãരി: തലശേãരി ടി.സി റോഡ് ഇസ്ലാമിക് സെന്ററില്‍
ഞായറാഴ്ച നടക്കുന്ന റമദാന്‍ പ്രഭാഷണത്തില്‍
പ്രമുഖ പണ്ഡിതന്‍ ബിശാറുദ്ദീന്‍ ശര്‍ഖി സംസാരിക്കും.
സമയം ഉച്ച ഒരു മണി.

QATAR ISLAMIC ASSOCIATION

റമദാന്‍ സംഗമവും കിറ്റ് വിതരണവും
മുഴപ്പിലങ്ങാട്: ഖത്തര്‍ ഇസ്ലാമിക് അസോസിയേഷന്റെ റിലീഫ് പ്രവര്‍ത്തനത്തിന്റെ ഭാഗമായി മുഴപ്പിലങ്ങാട് പ്രദേശത്തെ നിര്‍ധന കുടുംബങ്ങള്‍ക്ക് റമദാന്‍ കിറ്റ് വിതരണം ചെയ്തു. പരിപാടിയില്‍ അബ്ദുല്ല ഹാജി അധ്യക്ഷത വഹിച്ചു. കളത്തില്‍ ബഷീര്‍ മുഖ്യപ്രഭാഷണം നടത്തി. കെ.ടി. റസാഖ് സ്വാഗതം പറഞ്ഞു. അര്‍ഷദ് ഖിറാഅത്ത് നടത്തി. താജുദ്ദീന്‍, റസല്‍, സര്‍ഫറാസ് എന്നിവര്‍ നേതൃത്വം നല്‍കി.

JIH CHOKLI AREA

ഇഫ്താര്‍ സംഗമം
പാനൂര്‍: ജമാഅത്തെ ഇസ്ലാമി ചൊക്ലി ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പാനൂര്‍ മസ്ജിദുല്‍ റഹ്മയില്‍ ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചു. കെ.ടി. അന്ത്രു മൌലവി അധ്യക്ഷത വഹിച്ചു. കെ.എ. പട്ട്യേരി മുഖ്യപ്രഭാഷണം നടത്തി. എസ്.ഐ യഹിയ, കെ.പി. ഷാഹുല്‍ ഹമീദ്, ഇ. മഹമൂദ്, പി.കെ. മൂസ, കെ.കെ.പ്രേമന്‍, മടപ്പുര ചന്ദ്രന്‍, കെ.കെ. ചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. പി.പി. അബ്ദുറഹ്മാന്‍ സമാപനപ്രസംഗം നടത്തി. എ. അബൂബക്കര്‍ സ്വാഗതവും പി.പി. റഫീഖ് നന്ദിയും പറഞ്ഞു.

SOLIDARITY MADAYI AREA

വീക്ഷണ വൈജാത്യങ്ങള്‍ക്ക്
വേദിയൊരുക്കി ഇഫ്താര്‍ വിരുന്ന്
പഴയങ്ങാടി: വിയോജിപ്പുകള്‍ രേഖപ്പെടുത്താനും വീക്ഷണ വൈജാത്യങ്ങള്‍ വളച്ചുകെട്ടില്ലാതെ അവതരിപ്പിക്കാനും സന്ദര്‍ഭമൊരുക്കി സോളിഡാരിറ്റി മാടായി ഏരിയ പഴയങ്ങാടിയില്‍ സംഘടിപ്പിച്ച ഇഫ്താര്‍ ശ്രദ്ധേയമായി. സി.കെ.മുനവ്വിര്‍ മുഖ്യപ്രഭാഷണം നടത്തി. പി.കെ.സാജിദ് നദ്വി സ്വാഗതം പറഞ്ഞു. പി.പി.കൃഷ്ണന്‍ മാസ്റ്റര്‍, വി.ആര്‍.വി. ഏഴോം, പി.വി.അബ്ദുല്ല, കെ.പി.ചന്ദ്രാംഗദന്‍, അഹമ്മദ് പരിയാരം, എ.കെ.ഗോവിന്ദന്‍, പി.അബ്ദുല്‍ ഖാദര്‍ മാസ്റ്റര്‍, സുധീര്‍ വെങ്ങര എന്നിവര്‍ സംസാരിച്ചു.

THANIMA KANNUR

തനിമ കലാസാഹിത്യവേദി ഭാരവാഹികള്‍
കണ്ണൂര്‍: തനിമ കലാസാഹിത്യവേദി പ്രവര്‍ത്തകയോഗം സലീം പൂപ്പലം ഉദ്ഘാടനം ചെയ്തു. സംസ്ഥാന സമിതിയംഗം മുഹമ്മദ് ശമീം അധ്യക്ഷത വഹിച്ചു. ജമാല്‍ കടന്നപ്പള്ളി സ്വാഗതവും സി.പി. മുസ്തഫ നന്ദിയും പറഞ്ഞു.
ജില്ലാ ഭാരവാഹികള്‍: ജമാല്‍ കടന്നപ്പള്ളി (പ്രസി) സി.പി. മുസ്തഫ (സെക്ര). കണ്‍വീനര്‍മാര്‍: കെ.കെ. ഇബ്രാഹിം മാസ്റ്റര്‍ (തിയറ്റര്‍), അബ്ബാസ് മാട്ടൂല്‍ (ദൃശ്യ മാധ്യമം), ടി. നൌഫല്‍ മാസ്റ്റര്‍ (സംഗീതം, ചിത്രകല), എം.പി. ജഅഫര്‍ (സാഹിത്യം).

JIH THALASSERY

'മആരിഫുല്‍ ഖുര്‍ആന്‍' സമാപിച്ചു
തലശേãരി: ജമാഅത്തെ ഇസ്ലാമി ടൌണ്‍ഹാള്‍ വനിതാ ഹല്‍ഖയുടെ നേതൃത്വത്തില്‍ ദീനുല്‍ ഇസ്ലാം മദ്റസയില്‍ സംഘടിപ്പിച്ച 10 ദിവസം നീണ്ട 'മആരിഫുല്‍ ഖുര്‍ആന്‍' പിപാടി സമാപിച്ചു. സമാപനത്തോടനുബന്ധിച്ച് നടന്ന 'ഖുര്‍ആന്‍ പ്രശ്നോത്തരി'യില്‍ ഒന്നും രണ്ടും മൂന്നും സ്ഥാനം നേടിയ സബീന ഫസല്‍, സബിത നിസാര്‍, നസീമ മഹ്മൂദ് എന്നിവര്‍ക്ക് നഗരസഭാ കൌണ്‍സിലര്‍ സാബിറ മാണിയാട്ട് സമ്മാനദാനം നടത്തി. ഹല്‍ഖാ നസിമത്ത് സൈനബു സമീറ അധ്യക്ഷത വഹിച്ചു.

KANHIRODE NEWS


അല്‍ഹുദ 'സാന്ത്വനം' സമര്‍പ്പിച്ചു
കാഞ്ഞിരോട്: അല്‍ഹുദ ഇംഗ്ലീഷ് സ്കൂള്‍ വിദ്യാര്‍ഥികള്‍ മാധ്യമം ഹെല്‍ത്ത് കെയര്‍ 'സാന്ത്വനം' പദ്ധതിയിലേക്ക് സ്വരൂപിച്ച ഫണ്ട് കൈമാറി. ഉപപ്രധാനാധ്യാപിക എം. തുളസിയില്‍നിന്ന് ഹെല്‍ത്ത്കെയര്‍ പ്രോഗ്രാം എക്സിക്യൂട്ടിവ് ഓഫിസര്‍ സാജിത ഹാരിസ് ഏറ്റുവാങ്ങി. യമുന അധ്യക്ഷത വഹിച്ചു.

Thursday, August 18, 2011

KERALA AGAINST CORRUPTION







Protest against Anna Azare's arrest in Kannur by Kerala Against Curruption

SOLIDARITY KANNUR

പോരാട്ടത്തിന്റെ വഴിയില്‍ ഐക്യദാര്‍ഢ്യവുമായി
സോളിഡാരിറ്റി ഇഫ്താര്‍
കണ്ണൂര്‍: ജില്ലയിലെ സാമൂഹിക സാംസ്കാരിക പരിസ്ഥിതി മേഖലകളിലെ സമരപോരാളികളുടെ ഒത്തുചേരലായി സോളിഡാരിറ്റി ജില്ല കമ്മിറ്റി സംഘടിപ്പിച്ച ഇഫ്താര്‍ സംഗമം. വിവിധ സമര സേവന മേഖലകളിലെ പ്രവര്‍ത്തകരുടെ ആശയ കൈമാറ്റത്തിന്റെ വേദിയായ സൌഹൃദത്തിന്റെ ഇഫാതാറിന് സോളിഡാരിറ്റി ജില്ല പ്രസിഡന്റ് ഫാറൂഖ് ഉസ്മാന്‍ അധ്യക്ഷത വഹിച്ചു. യു.പി. സിദ്ദീഖ് മാസ്റര്‍ മുഖ്യപ്രഭാഷണം നടത്തി. ടി.പി. ശറഫുദ്ദീന്‍, സുനില്‍ കുമാര്‍ മക്തബ്, പള്ളിപ്രം പ്രസന്നന്‍, കെ.എം. മഖ്ബൂല്‍, യു.കെ. സഈദ്, പ്രശാന്ത് ബാബു, പനയന്‍ കുഞ്ഞിരാമന്‍, സി.ടി. ഫൈസല്‍, ബാബു പാറാല്‍, എന്‍. അബ്ദുള്ള, ഫൈസല്‍ മാടായി, ഇംതിയാസ് താണ, ടി.കെ. മുഹമ്മദലി, പ്രേമന്‍ പാതിരിയാട്, അബ്ദുല്‍ റഷീദ് ടി.കെ., എന്‍.എം. ശഫീഖ്, ടി.കെ. അസ്ലം, കെ.എന്‍. ജുറൈജ് തുടങ്ങിയവര്‍ സംസാരിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി ടി.കെ മുഹമ്മദ് റിയാസ് സ്വാഗതവും, കെ. സാദിഖ് നന്ദിയും പറഞ്ഞു.

KANHIRODE NEWS

അനുമോദിച്ചു
കാഞ്ഞിരോട്: മുണ്ടേരി ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂളില്‍നിന്ന് എസ്.എസ്.എല്‍.സി പരീക്ഷയില്‍ എല്ലാ വിഷയത്തിലും എ പ്ലസ് നേടിയവരെയും പ്ലസ്ടു പരീക്ഷയില്‍ ഉയര്‍ന്ന മാര്‍ക്ക് നേടിയവരെയും പി.ടി.എയുടെ ആഭിമുഖ്യത്തില്‍ അനുമോദിച്ചു. ഉപഹാര സമര്‍പ്പണം കെ. സുധാകരന്‍ എം.പിയും കണ്ണൂര്‍ ജില്ലാ പഞ്ചായത്തംഗം പി.കെ. ശബരീഷ്കുമാറും ചേര്‍ന്ന് നിര്‍വഹിച്ചു. മുണ്ടേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി. ശ്യാമള അധ്യക്ഷത വഹിച്ചു. എടക്കാട് ബ്ലോക് പഞ്ചായത്തംഗം എം.പി. മുഹമ്മദലി, ഗ്രാമപഞ്ചായത്തംഗങ്ങളായ സി. ലത, പി.സി. നൌഷാദ്, ശ്രീനിവാസന്‍, പി.ടി.എ പ്രസിഡന്റ് മാവള്ളി കൃഷ്ണന്‍, മുണ്ടേരി ഗംഗാധരന്‍ എന്നിവര്‍ സംസാരിച്ചു.

JIH MUTTAM

ഖുര്‍ ആന്‍ പ്രശ്നോത്തരി
മുട്ടം: ജമാഅത്തെ ഇസ്ലാമി പ്രാദേശിക ജമാഅത്തിന്റെ ആഭിമുഖ്യത്തില്‍ ആഗസ്ത് 21ന് രാവിലെ 10ന്് മുട്ടം ഇസ് ലാമിക് സെന്ററില്‍ ഖുര്‍ആന്‍ പ്രശ്നോത്തരി മത്സരം സംഘടിപ്പിക്കുന്നു. പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും പങ്കെടുക്കാം. വിജയികള്‍ക്ക് സമ്മാനങ്ങള്‍ നല്‍കും. ഫോണ്‍: 9446681431.
ഇഫ്താര്‍ കിറ്റ് വിതരണം
മുട്ടം : ജമാഅത്തെ ഇസ്ലാമി മുട്ടം പ്രാദേശിക ജമാഅത്തിന്റെ ആഭിമുഖ്യത്തില്‍ നിര്‍ധനരായ 122 കുടുംബങ്ങള്‍ക്ക് ഇഫ്താര്‍ കിറ്റുകള്‍ വിതരണം ചെയ്തു. പ്രാദേശിക അമീര്‍ അബ്ദുല്‍ അസീസ് പുതിയങ്ങാടി നേതൃത്വം നല്‍കി.
ഇഫ്താര്‍ സംഗമം
മുട്ടം: ജമാഅത്തെ ഇസ്ലാമി പ്രാദേശിക ജമാഅത്തിന്റെ ആഭിമുഖ്യത്തില്‍ മുട്ടം ഇസ്ലാമിക് സെന്ററില്‍ തര്ബിയത്ത് ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചു. ജമാഅത്തെ ഇസ്ലാമി ജില്ലാ സമിതി അംഗം വി. എന്‍. ഹാരിസ് പഠന ക്ലാസ് നടത്തി. ഇബ്രാഹിം മാസ്റര്‍ ഖുര്‍ആന്‍ വിവരിച്ചു. അബ്ദുല്‍ അസീസ് പുതിയങ്ങാടി അധ്യക്ഷത വഹിച്ചു. സെക്രട്ടറി എന്‍. എ. താഹാ സലിം സ്വാഗതം പറഞ്ഞു.

JIH THALASSERY

ജമാഅത്തെ ഇസ്ലാമി സംഘടിപ്പിച്ച ഇഫ്താര്‍ സംഗമം തലശേãരി ഇസ്ലാമിക് സെന്ററില്‍ കേരള അസിസ്റ്റന്റ് അമീര്‍ എം.കെ. മുഹമ്മദലി ഉദ്ഘാടനം ചെയ്യുന്നു
ഇഫ്താര്‍ സംഗമം നടത്തി
തലശേãരി: ജമാഅത്തെ ഇസ്ലാമി ആഭിമുഖ്യത്തില്‍ തലശേãരി ഇസ്ലാമിക് സെന്ററില്‍ ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചു. കേരള അസിസ്റ്റന്റ് അമീര്‍ എം.കെ. മുഹമ്മദലി ഉദ്ഘാടനം ചെയ്തു. ജമാഅത്ത് ജില്ലാ പ്രസിഡന്റ് കളത്തില്‍ ബഷീര്‍ അധ്യക്ഷത വഹിച്ചു. ഐ.എന്‍.എല്‍ സംസ്ഥാന പ്രസിഡന്റ് എസ്.എ. പുതിയവളപ്പില്‍, ജില്ലാ പഞ്ചായത്തംഗം കെ. രവീന്ദ്രന്‍, നഗരസഭാ കൌണ്‍സിലര്‍മാരായ ഇ.കെ. ഗോപിനാഥ്, ടി.സി. അബ്ദുല്‍ കിലാബ് എന്നിവര്‍ ആശംസ നേര്‍ന്നു. എം.കെ. അബ്ദുല്‍ അസീസ് സ്വാഗതം പറഞ്ഞു.

Wednesday, August 17, 2011

JIH KANNUR

കേശാരാധന അവസാനിച്ചുകാണാന്‍ ആഗ്രഹം:
ടി. പത്മനാഭന്‍

കണ്ണൂര്‍: പ്രവാചകന്റെ പേരില്‍ നടക്കുന്ന കേശാരാധന അവസാനിച്ചുകാണാന്‍ ആഗ്രഹിക്കുന്ന ആളാണ് താനെന്ന് പ്രമുഖ സാഹിത്യകാരന്‍ ടി. പത്മനാഭന്‍. കണ്ണൂരില്‍ ജമാഅത്തെ ഇസ്ലാമി ജില്ലാ കമ്മിറ്റി ഒരുക്കിയ ഇഫ്താര്‍ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രവാചകന്റെ പേരില്‍ മാത്രമല്ല, മറ്റെല്ലാ തരത്തിലുമുള്ള കേശാരാധന അവസാനിക്കണമെന്നാണ് ആഗ്രഹം. എല്ലാ പ്രവാചകന്മാരും പറഞ്ഞത് നല്ല കാര്യങ്ങള്‍ മാത്രമാണ്. എന്നാല്‍, അനുയായികള്‍ പതുക്കെ അതില്‍നിന്ന് അകന്നുപോവുകയാണുണ്ടായത്. ഒരാള്‍ക്ക് 32 പല്ലുകളാണ് ഉണ്ടാവുക. എന്നാല്‍, ശ്രീബുദ്ധന്റെ പല്ല് മുഖ്യപ്രതിഷ്ഠയായി ആരാധിക്കുന്ന ക്ഷേത്രങ്ങളുടെ എണ്ണം വെച്ചുനോക്കിയാല്‍ ബുദ്ധന് 3200 പല്ലുകളുണ്ടാവേണ്ടതാണ്.
മുഹമ്മദ് നബിയുടേതെന്നു പറയുന്ന കേശത്തിനായി കോടികള്‍ മുടക്കി ആരാധനാലയം നിര്‍മിക്കുന്നതായുള്ള വാര്‍ത്തകളും ചര്‍ച്ചകളും പത്രങ്ങളില്‍ കാണുകയുണ്ടായി. പ്രസ്തുത ആരാധനാലയത്തില്‍ ഏറ്റവും പൂജനീയ തലത്തില്‍വെച്ച് ബഹുമാനിക്കുന്ന വസ്തു പ്രവാചക കേശമാണ് എന്നാണ് മനസ്സിലാക്കിയത്. കേശം പ്രവാചകന്റേതു തന്നെയാണോയെന്ന് അറിയില്ല. വാദത്തിനുവേണ്ടി അത് അംഗീകരിച്ചാല്‍പോലും കേശാരാധനയെ മുഹമ്മദ് നബി അംഗീകരിക്കാനിടയില്ല. പല്ലാരാധനയെ ശ്രീബുദ്ധനും അംഗീകരിക്കില്ല. നിഴലിന്റെ പിറകേ നടക്കുന്നവരായി നാം മാറരുത്. നന്മ എവിടെകണ്ടാലും അംഗീകരിക്കാനുള്ള മനസ്സ് ഉണ്ടാവണമെന്നും ടി. പത്മനാഭന്‍ പറഞ്ഞു.

SOLIDARITY KANNUR


അണ്ണാഹസാരെയുടെ അറസ്റ്റില്‍ വ്യാപക പ്രതിഷേധം
കണ്ണൂര്‍: ലോക് ജനപാല്‍ ബില്ലിനുവേണ്ടി നിരാഹാര സത്യഗ്രഹം പ്രഖ്യാപിച്ച ഗാന്ധിയന്‍ അണ്ണാഹസാരെയെ പൊലീസ് അറസ്റ്റ് ചെയ്തതില്‍ വ്യാപക പ്രതിഷേധം. അറസ്റ്റില്‍ പ്രതിഷേധിച്ച് സോളിഡാരിറ്റി യൂത്ത് മൂവ്മെന്റ് നഗരത്തില്‍ പ്രകടനം നടത്തി. ജില്ലാ വൈസ് പ്രസിഡന്റ് എന്‍.എം. ശഫീഖ് ഉദ്ഘാടനം ചെയ്തു. ജില്ലാ ജനറല്‍ സെക്രട്ടറി ടി.കെ. മുഹമ്മദ് റിയാസ്, ടി.കെ. മുഹമ്മദ് അസ്ലം എന്നിവര്‍ സംസാരിച്ചു. ഏരിയ പ്രസിഡന്റ് ടി. അസീര്‍, ടി.പി. ഇല്യാസ്, സക്കീര്‍ ഹുസൈന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

അണ്ണാ ഹസാരെയുടെ അറസ്റ്റില്‍ പ്രതിഷേധിച്ച് സോളിഡാരിറ്റി മട്ടന്നൂരില്‍ നടത്തിയ പ്രകടനം
പ്രകടനം നടത്തി
മട്ടന്നൂര്‍: അണ്ണാ ഹസാരെയെ അറസ്റ്റു ചെയ്തതില്‍ പ്രതിഷേധിച്ച് സോളിഡാരിറ്റി ഏരിയാ കമ്മിറ്റി മട്ടന്നൂരില്‍ പ്രകടനം നടത്തി. കെ. സാദിഖ്, നൌഷാദ്മേത്തര്‍, ടി.കെ. മുനീര്‍, റിയാസ് എന്നിവര്‍ നേതൃത്വം നല്‍കി.

SOLIDARITY KANNUR

സ്വാതന്ത്യ്രദിനം
കണ്ണൂര്‍: സോളിഡാരിറ്റി ജില്ലാകമ്മിറ്റി സമാജ്വാദി കോളനിയില്‍ സ്വാതന്ത്യ്ര ദിനാഘോഷ പരിപാടികള്‍ സംഘടിപ്പിച്ചു. ജില്ലാ പ്രസിഡന്റ് ഫാറൂഖ് ഉസ്മാന്‍ പതാക ഉയര്‍ത്തി. വി.എം. സാലിം , കെ.എം. അശ്ഫാഖ് എന്നിവര്‍ സംസാരിച്ചു. അബ്ദുറസാഖ് നന്ദി പറഞ്ഞു.
വൈകീട്ട് നടന്ന ഇഫ്താര്‍ സംഗമം ജമാഅത്തെ ഇസ്ലാമി വളപട്ടണം ഏരിയ പ്രസിഡന്റ് വി.എന്‍. ഹാരിസ് ഉദ്ഘാടനം ചെയ്തു. സോളിഡാരിറ്റി എടക്കാട് ഏരിയ പ്രസിഡന്റ് സാലിം അധ്യക്ഷത വഹിച്ചു. ശുഹൈബ് ചാലാട്, എ.വി. റഹീം, റഫീഖ് തോട്ടട, മിനി, എന്നിവര്‍ സംബന്ധിച്ചു.

SOLIDARITY KANNUR

സോളിഡാരിറ്റി ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പ്രവര്‍ത്തകര്‍ ചതിരൂര്‍ കോളനിയില്‍ വിദ്യാര്‍ഥികളുമായി സ്വാതന്ത്യ്രദിനം പങ്കിടുന്നു
സ്വാതന്ത്യ്രദിനം
ആറളം: സോളിഡാരിറ്റി യൂത്ത് മൂവ്മെന്റ് കണ്ണൂര്‍ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ആറളം ചതിരൂര്‍ കോളനി വിദ്യാലയങ്ങളിലെ കുട്ടികളോടൊപ്പം സോളിഡാരിറ്റി പ്രവര്‍ത്തകര്‍ സ്വാതന്ത്യ്രദിനം ആഘോഷിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് എന്‍.എം. ശഫീഖ് ഉദ്ഘാടനം ചെയ്തു.

MOUNTFLOWER, ULIYIL

ഉളിയില്‍ നരയമ്പാറ മൌണ്ട് ഫ്ലവര്‍ ഇംഗ്ലീഷ് മീഡിയം സ്കൂളില്‍ വിദ്യാര്‍ഥികള്‍ സ്വാതന്ത്യ്രദിന ഐക്യദാര്‍ഢ്യ പ്രതിജ്ഞയെടുക്കുന്നു

WADIHUDA PAYANGADI

പഴയങ്ങാടി വാദിഹുദ കാമ്പസില്‍ വി.കെ.ഹംസ അബ്ബാസ് പതാക ഉയര്‍ത്തുന്നു
സ്വാതന്ത്യ്രദിനം
പഴയങ്ങാടി: വിദേശികളോട് പൊരുതി നാം സ്വാതന്ത്യം നേടിയെങ്കിലും രാഷ്ട്ര ശില്‍പികള്‍ സ്വപ്നം കണ്ട ഭാരതം നമുക്ക് സൃഷ്ടിക്കാനായിട്ടില്ലെന്ന് 'ഗള്‍ഫ് മാധ്യമം' പത്രാധിപര്‍ വി.കെ.ഹംസ അബ്ബാസ്. വാദിഹുദ സ്ഥാപനങ്ങളുടെ ആഭിമുഖ്യത്തില്‍ വാദിഹുദ കാമ്പസില്‍ നടന്ന സ്വാതന്ത്യ്രദിനാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സാമ്രാജ്യത്വ ശക്തികള്‍ അജണ്ട നിശ്ചയിക്കാത്ത, അഴിമതിക്കാരില്‍ നിന്ന് തീര്‍ത്തും മുക്തമായ ഒരു നവ ഭാരത്തിന്റെ സൃഷ്ടിക്കായി പണിയെടുക്കാനുള്ള പ്രതിജ്ഞയെടുക്കാനാണ് ഈ സ്വാതന്ത്രദിനാഘോഷം ആവശ്യപ്പെടുന്നത് -അദ്ദേഹം പറഞ്ഞു.
തഅലീമുല്‍ ഇസ്ലാം ട്രസ്റ്റ് ചെയര്‍മാന്‍ കൂടിയായ വി.കെ.ഹംസ അബ്ബാസ് പതാക ഉയര്‍ത്തി. മഹമൂദ് വാടിക്കല്‍, ട്രസ്റ്റ് സെക്രട്ടറി എ.മുഹമ്മദ് കുഞ്ഞി എന്നിവര്‍ സംസാരിച്ചു. അക്കാദമിക് ഡയറക്ടര്‍ പി.കെ.സാജിദ് നദ്വി സ്വാഗതം പറഞ്ഞു. വിദ്യാര്‍ഥികളുടെ വിവിധ കലാ പരിപാടികളും മത്സര പരിപാടികളും നടന്നു.

AL FALAH, MAHE

അല്‍ഫലാഹ് ഇംഗ്ലീഷ് സ്കൂളില്‍ പ്രിന്‍സിപ്പല്‍ കെ.എം. സാദിഖ് പതാക ഉയര്‍ത്തുന്നു
സ്വാതന്ത്യ്രദിനം
പെരിങ്ങാടി: അല്‍ഫലാഹ് ഇംഗ്ലീഷ് സ്കൂളില്‍ പ്രിന്‍സിപ്പല്‍ കെ.എം. സാദിഖ് പതാക ഉയര്‍ത്തി. ചിത്രരചനാ മത്സരവും നടന്നു. യു.പി സ്കൂള്‍ വിദ്യാര്‍ഥികള്‍ക്ക് 'എന്റെ ഗ്രാമം' എന്ന വിഷയത്തിലും ഹൈസ്കൂള്‍ വിദ്യാര്‍ഥികള്‍ക്ക് 'മത്സ്യമാര്‍ക്കറ്റ്' എന്ന വിഷയത്തിലുമാണ് മത്സരങ്ങള്‍ നടന്നത്. വിദ്യാര്‍ഥികള്‍ അവതരിപ്പിച്ച ദേശഭക്തിയുണര്‍ത്തുന്ന വിവിധ കലാപരിപാടികള്‍ അരങ്ങേറി. വാര്‍ഡംഗം ആര്‍. ഗണേശന്‍ അധ്യക്ഷത വഹിച്ചു.

JIH MADAYI AREA

അശരണര്‍ക്ക് ആശ്വാസമായി റമദാന്‍ റിലീഫ്
പഴയങ്ങാടി: ജമാഅത്തെ ഇസ്ലാമി മാടായി ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ 200 കുടുംബങ്ങള്‍ക്ക് ഓണം-റമദാന്‍ കിറ്റുകള്‍ വിതരണം ചെയ്തു. പഴയങ്ങാടി എസ്.ഐ. ഫായിസ് അലി ഉദ്ഘാടനം ചെയ്തു. ബി.പി. അബ്ദുല്‍ ഹമീദ് അധ്യക്ഷത വഹിച്ചു. എ. മുഹമ്മദ് കുഞ്ഞി സ്വാഗതവും വി.എന്‍. ഹാരിസ് നന്ദിയും പറഞ്ഞു.
ജമാഅത്തെ ഇസ്ലാമി ഏഴോം കാര്‍കൂന്‍ ഹല്‍ഖയുടെ ആഭിമുഖ്യത്തില്‍ ഓണപ്പറമ്പിലെയും പരിസര പ്രദേശത്തെയും 50 കുടുംബങ്ങള്‍ക്ക് റമദാന്‍ കിറ്റ് വിതരണം ചെയ്തു. ഓണപ്പറമ്പ് സ്കൂള്‍ മാനേജര്‍ അബ്ദുല്‍ കരീം മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. ബി.പി.അബ്ദുല്‍ ഹമീദ് അധ്യക്ഷത വഹിച്ചു. മുസ്തഫ ഇബ്റാഹിം പ്രഭാഷണം നടത്തി. കുഞ്ഞബ്ദുല്ല മാസ്റ്റര്‍ സ്വാഗതവും ഇബ്റാഹിം കുട്ടി മാസ്റ്റര്‍ നന്ദിയും പറഞ്ഞു.
ഏഴോം ഹല്‍ഖയുടെ ആഭിമുഖ്യത്തില്‍ ഏഴോം ബോട്ടുകടവ്, മൂന്നാംപീടിക, നെരുവമ്പ്രം പ്രദേശങ്ങളില്‍ നടന്ന റമദാന്‍ കിറ്റ് വിതരണം ഹല്‍ഖാ നാസിം എ.ഇബ്റാഹിം കുട്ടി മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. ജമാഅത്തെ ഇസ്ലാമി ജില്ലാ ദഅ്വ വിങ് സെക്രട്ടറി ജമാല്‍ കടന്നപ്പള്ളി പ്രഭാഷണം നടത്തി. ഹനീഫ അധ്യക്ഷത വഹിച്ചു.

KARUNYA KARIYAD

കരിയാട്ടെ ഇഫ്താര്‍ സംഗമത്തില്‍ ആര്‍. യൂസുഫ് മുഖ്യപ്രഭാഷണം നടത്തുന്നു
ഇഫ്താര്‍ സംഗമം
പെരിങ്ങത്തൂര്‍: കരിയാട് കാരുണ്യ സെന്ററിന്റെ നേതൃത്വത്തില്‍ മലര്‍വാടിയില്‍ ഇഫ്താര്‍ സംഗമം നടത്തി. ഇന്റര്‍നാഷനല്‍ ഇസ്ലാമിക് യൂനിവേഴ്സിറ്റി റിസര്‍ച് സ്കോളര്‍ ആര്‍. യൂസുഫ് മുഖ്യപ്രഭാഷണം നടത്തി. ഗാന്ധിയന്‍ പട്ട്യേരി കുഞ്ഞികൃഷ്ണന്‍ അടിയോടി, കരിയാട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.കെ. കൃഷ്ണകുമാരി, ഇ.കെ. അശോക്കുമാര്‍, ജില്ലാപഞ്ചായത്ത് അംഗം ഹമീദ് കരിയാട്, എം.ടി.കെ. ബാബു, പി.കെ. രാജന്‍ എന്നിവര്‍ സംസാരിച്ചു. വെങ്ങളത്ത് നാസര്‍ സ്വാഗതം പറഞ്ഞു.

JIH PAYYANNUR AREA

ജമാഅത്തെ ഇസ്ലാമി പയ്യന്നൂര്‍ ഏരിയ സംഘടിപ്പിച്ച ഇഫ്താര്‍ സംഗമം സി. കൃഷ്ണന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യുന്നു
മനുഷ്യസാഹോദര്യം അനിവാര്യം
-സി. കൃഷ്ണന്‍ എം.എല്‍.എ
പയ്യന്നൂര്‍: മനുഷ്യനും മനുഷ്യനും തമ്മിലുള്ള സൌഹൃദത്തില്‍ വിടവ് കൂടിവരുകയാണെന്നും ഇത് തടയാന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും വിവിധ പ്രസ്ഥാനങ്ങള്‍ക്കും ബാധ്യതയുണ്ടെന്നും സി. കൃഷ്ണന്‍ എം.എല്‍.എ പറഞ്ഞു. പയ്യന്നൂരില്‍ ജമാഅത്തെ ഇസ്ലാമി ഏരിയ സമിതി സംഘടിപ്പിച്ച ഇഫ്താര്‍ സ്നേഹസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രതീക്ഷിക്കാത്ത മേഖലകളിലാണ് സംഘര്‍ഷം ഉണ്ടാവുന്നത്. സാമൂഹിക പ്രശ്നങ്ങളാണ് മനുഷ്യനെ കലാപകാരിയാക്കുന്നത്. അതുകൊണ്ട് യഥാര്‍ഥ ജനകീയ പ്രശ്നങ്ങളോട് പ്രതികരിക്കുകയാണ് സംഘടനകളും പ്രസ്ഥാനങ്ങളും ചെയ്യേണ്ടത്^അദ്ദേഹം പറഞ്ഞു. ഏരിയാ പ്രസിഡന്റ് ബി.പി. അബ്ദുല്‍ ഹമീദ് അധ്യക്ഷത വഹിച്ചു. സി.കെ. മുനവിര്‍ റമദാന്‍ സന്ദേശം നല്‍കി. ഏരിയ വൈസ് പ്രസിഡന്റ് സൈനുദ്ദീന്‍ കരിവെള്ളൂര്‍ സ്വാഗതവും പയ്യന്നൂര്‍ ഹല്‍ഖ സെക്രട്ടറി മുഹമ്മദലി മാസ്റ്റര്‍ നന്ദിയും പറഞ്ഞു.

JIH KAKKAD

ഇഫ്താര്‍ സംഗമം
കക്കാട്: ജമാഅത്തെ ഇസ്ലാമി കക്കാട് യൂനിറ്റ് എടച്ചേരി മസ്ജിദുല്‍ ഹുദയില്‍ സംഘടിപ്പിച്ച ഇഫ്താര്‍ സംഗമത്തില്‍ അമീര്‍ കീഴ്പറമ്പ് റമദാന്‍ സന്ദേശം നല്‍കി. സി.പി. മുസ്തഫ അധ്യക്ഷത വഹിച്ചു. കേരള കൌമുദി കണ്ണൂര്‍ ബ്യൂറോ ചീഫ് സി.പി. സുരേന്ദ്രന്‍,ഹരിദാസന്‍, ഉണ്ണികൃഷ്ണന്‍, മധുസൂദനന്‍ എന്നിവര്‍ സംസാരിച്ചു. അശ്റഫ് ഉള്ള്യേരി സ്വാഗതവും ഹാരിസ് കൊളപ്പാല നന്ദിയും പറഞ്ഞു. പി.ടി.ഇസ്മായില്‍, പി.പി. ഫസല്‍, കെ. അന്‍ശീര്‍, ശാഹില്‍ എന്നിവര്‍ നേതൃത്വം നല്‍കി.

JIH CHAKKARAKAL













ജമാഅത്തെ ഇസ്ലാമി ചക്കരക്കല്ല് ഘടകം സംഘടിപ്പിച്ച ഇഫ്താര്‍ സംഗമം കെ.കെ. നാരായണന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യുന്നു.
വ്രതം മാനുഷിക മൂല്യങ്ങളിലേക്ക്
നയിക്കും -നാരായണന്‍ എം.എല്‍.എ
ചക്കരക്കല്ല്: യഥാര്‍ഥ മാനുഷിക മൂല്യങ്ങളിലേക്ക് വ്രതം മനുഷ്യനെ നയിക്കുമെന്ന് കെ.കെ. നാരായണന്‍ എം.എല്‍.എ അഭിപ്രായപ്പെട്ടു. ജമാഅത്തെ ഇസ്ലാമി ചക്കരക്കല്ല് ഘടകം സംഘടിപ്പിച്ച ഇഫ്താര്‍ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജമാഅത്തെ ഇസ്ലാമി ജില്ലാ പ്രസിഡന്റ് ടി.കെ. മുഹമ്മദലി ഇഫ്താര്‍ സന്ദേശം നല്‍കി. കെ.കെ. ഇബ്രാഹിം മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. ചക്കരക്കല്ല് പെയിന്‍ പാലിയേറ്റിവ് ചെയര്‍മാന്‍ ഡോ. കെ.പി. അബ്ദുല്‍ ഗഫൂര്‍ സ്വാഗതം പറഞ്ഞു. ചെമ്പിലോട് പഞ്ചായത്ത് പ്രസിഡന്റ് എം.സി. മോഹനന്‍, അഞ്ചരക്കണ്ടി പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രന്‍ കല്ലാട്ട്, ധര്‍മടം മണ്ഡലം മുസ്ലിംലീഗ് പ്രസിഡന്റ് എം. മുസ്തഫ, യൂത്ത് കോണ്‍ഗ്രസ് നേതാവ് മുഹമ്മദ് ഫൈസല്‍, രാജീവന്‍ ചാലോട് എന്നിവര്‍ സംസാരിച്ചു. ഡോ. ജനാര്‍ദനന്‍, ഡോ. സലിം, ഇ. ബാബു, സി.സി. മാമുഹാജി, ഇ. അബ്ദുല്‍ സലാം, സി.ടി. അശ്കര്‍ എന്നിവര്‍ പങ്കെടുത്തു.

CHAKKARAKAL NEWS

ബാര്‍ വിരുദ്ധ സമര നേതാവിന് വധഭീഷണി
ചക്കരക്കല്ല്: ചക്കരക്കല്ലിലെ ബാര്‍ വിരുദ്ധ ജനകീയ സമിതി നേതാവിന് ഫോണിലൂടെ വധഭീഷണി. ചക്കരക്കല്ലിലെ കെ.വി. കോരനെയാണ് കഴിഞ്ഞ ദിവസം ഭീഷണിപ്പെടുത്തിയത്. ഇതുസംബന്ധിച്ച് ബാര്‍വിരുദ്ധ സമിതി ചക്കരക്കല്ല് പൊലീസില്‍ പരാതി നല്‍കി. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, കൃഷി മന്ത്രി കെ.പി. മോഹനന്‍ എന്നിവര്‍ക്ക് ഫാക്സ് സന്ദേശമയച്ചിട്ടുണ്ട്. മദ്യനിരോധന സമിതി ജില്ലാ കമ്മിറ്റി, സോളിഡാരിറ്റി, ജില്ലാ പരിസ്ഥിതി സമിതി, ഏകതാ പരിഷത്ത്, എസ്.വൈ.എസ്, പൌരാവകാശ സമിതി തുടങ്ങിയ സംഘടനകള്‍ പ്രതിഷേധിച്ചു.

Tuesday, August 16, 2011

JIH KANNUR

JIH Asst. Ameer Shiek Muhammed Karakunnu speaks at Koaser Complex, Kannur on 14-08-2011

JIH KANNUR

ജമാഅത്തെ ഇസ്ലാമി കണ്ണൂര്‍ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടന്ന ഇഫ്താര്‍ സംഗമം ടി. പത്മനാഭന്‍ ഉദ്ഘാടനം ചെയ്യുന്നു
സ്നേഹസംഗമമായി ഇഫ്താര്‍ വിരുന്ന്
കണ്ണൂര്‍: വിഭാഗീയതയുടെ അതിരുകള്‍ മറന്ന് വിവിധ മതങ്ങളിലും വിശ്വാസങ്ങളിലും പെട്ടവര്‍ ഒന്നിച്ചിരുന്ന ഇഫ്താര്‍ സംഗമം ശ്രദ്ധേയമായി. ജമാഅത്തെ ഇസ്ലാമി ജില്ലാകമ്മിറ്റി കണ്ണൂര്‍ കൌസറില്‍ സംഘടിപ്പിച്ച ഇഫ്താര്‍ വിരുന്ന് മതസൌഹാര്‍ദത്തിന്റെ വിളംബര വേദികൂടിയായി.
സാംസ്കാരിക, രാഷ്ട്രീയ, ഉദ്യോഗസ്ഥ, വ്യവസായ, പൊതുരംഗങ്ങളില്‍നിന്നുള്ള നിരവധിപേര്‍ ഇഫ്താര്‍ വിരുന്നില്‍ പങ്കെടുത്തു.
സാഹിത്യകാരന്‍ ടി. പത്മനാഭന്‍ ഉദ്ഘാടനം ചെയ്തു. അയല്‍ക്കാരന്‍ പട്ടിണി കിടക്കുമ്പോള്‍ വയറുനിറയെ ഭക്ഷണം കഴിക്കുന്നവന്‍ തന്റെ വിശ്വാസികളില്‍ പെട്ടവനല്ല എന്ന മുഹമ്മദ് നബിയുടെ വചനം ബാല്യകാലത്ത് വായിച്ചത് ഇപ്പോഴും മറന്നിട്ടില്ലെന്ന് ടി. പത്മനാഭന്‍ പറഞ്ഞു. ഖലീഫ ഉമര്‍ എന്ന ഭരണാധികാരിയെയും വ്യക്തിയെയും കുറിച്ച് വായിച്ചതും തന്റെ ജീവിതത്തെ ഏറെ സ്വാധീനിച്ച കാര്യമാണെന്നും ടി. പത്മനാഭന്‍ പറഞ്ഞു.
സമകാലിക സമൂഹത്തില്‍ ഇസ്ലാമിന്റെ പ്രതിനിധാനമാണ് ജമാഅത്തെ ഇസ്ലാമി നിര്‍വഹിക്കുന്നതെന്ന് ഇഫ്താര്‍ സന്ദേശം നല്‍കി ജമാഅത്തെ ഇസ്ലാമി അസിസ്റ്റന്റ് അമീര്‍ ശൈഖ് മുഹമ്മദ് കാരകുന്ന് പറഞ്ഞു. ബഹുസ്വര സമൂഹത്തില്‍ മതവിശ്വാസികള്‍ തമ്മില്‍ ശരിയായി പരസ്പരം അറിയുന്നതിലൂടെയേ സമൂഹങ്ങള്‍ തമ്മില്‍ അടുപ്പം സാധ്യമാകുകയുള്ളൂ, ഇഫ്താര്‍ സംഗമത്തിന്റെ ലക്ഷ്യവും അതാണ്. ഓണം, ക്രിസ്മസ്, പെരുന്നാള്‍ വേളകളിലും ഇത്തരം പരിപാടികള്‍ ഒരുക്കാറുണ്ടെന്നും ശൈഖ് മുഹമ്മദ് കാരകുന്ന് പറഞ്ഞു.
ത്യാഗവും ഭോഗവും ജീവിതപ്രക്രിയയുടെ അനിവാര്യതയാണെന്ന് സ്വാമി ശിവാനന്ദ ശക്തിബോധിനി പറഞ്ഞു. ത്യാഗാധിഷ്ഠിതമായ ജീവിതത്തിന് ശരീരത്തെ ക്രമപ്പെടുത്തുകയാണ് വ്രതമെടുക്കുമ്പോള്‍ നാം ചെയ്യുന്നതെന്ന് സ്വാമി പറഞ്ഞു. നോമ്പും പ്രാര്‍ഥനയും നമ്മുടെ ഉള്ളിലെ എല്ലാ മാലിന്യവും നീക്കം ചയ്യുന്നതാണെന്ന് ഫാ. ദേവസ്യ ഇലത്തറ പറഞ്ഞു. ആധ്യാത്മിക തലത്തില്‍ നമ്മെ ഒന്നിപ്പിക്കുന്നു എന്നതാണ് ഇഫ്താര്‍ സംഗമത്തിന്റെ ആശയമെന്നും അദ്ദേഹം പറഞ്ഞു.
ഗള്‍ഫ് മാധ്യമം ചീഫ് എഡിറ്റര്‍ വി.കെ. ഹംസ അബ്ബാസ് അധ്യക്ഷത വഹിച്ചു. ജമാഅത്തെ ഇസ്ലാമി ജില്ലാപ്രസിഡന്റ് ടി.കെ. മുഹമ്മദലി സ്വാഗതം പറഞ്ഞു.