ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണം- സോളിഡാരിറ്റി -------- വാതക പൈപ്പ് ലൈന്‍: ജനവാസ മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി-----

Thursday, August 23, 2012

പൊലീസ് അനാസ്ഥ അവസാനിപ്പിക്കണം -സോളിഡാരിറ്റി

പൊലീസ് അനാസ്ഥ അവസാനിപ്പിക്കണം
-സോളിഡാരിറ്റി
കണ്ണൂര്‍: പുല്ലൂപ്പി കൗസര്‍ സ്കൂളിലെ അധ്യാപകനായ സുലൈമാന്‍െറ മരണത്തിന് ഉത്തരവാദികളായ അത്താഴക്കുന്ന് പുല്ലൂപ്പിക്കടവ് ഭാഗത്തെ സദാചാര ഗുണ്ടകളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് സോളിഡാരിറ്റി ജില്ലാ സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു. മരണം നടന്ന് ദിവസങ്ങള്‍ കഴിഞ്ഞിട്ടും പ്രതികളെ അറസ്റ്റ് ചെയ്യാത്ത പൊലീസ് നടപടി ഉന്നത രാഷ്ട്രീയ നേതാക്കളുടെ ഇടപെടല്‍ മൂലമാണെന്ന് സെക്രട്ടേറിയറ്റ് ആരോപിച്ചു. പൊലീസ് അനാസ്ഥ തുടര്‍ന്നാല്‍ പൊതുജനങ്ങളെ അണിനിരത്തി ശക്തമായ പ്രക്ഷോഭത്തിന് നേതൃത്വം നല്‍കുമെന്ന് സോളിഡാരിറ്റി പ്രസ്താവിച്ചു. ജില്ലാ പ്രസിഡന്‍റ് ഫാറൂഖ് ഉസ്മാന്‍ അധ്യക്ഷത വഹിച്ചു.

സദാചാര ഗുണ്ടകളെ അറസ്റ്റ് ചെയ്യണം -ജമാഅത്തെ ഇസ്ലാമി

സദാചാര ഗുണ്ടകളെ അറസ്റ്റ് ചെയ്യണം
-ജമാഅത്തെ ഇസ്ലാമി
കണ്ണൂര്‍: പുല്ലൂപ്പിയിലെ അധ്യാപകനായ സുലൈമാന്‍െറ ദുരൂഹ മരണത്തിലേക്ക് നയിച്ച ക്രിമിനലുകളെ അറസ്റ്റുചെയ്യണമെന്നും പ്രദേശത്തെ ഗുണ്ടാവിളയാട്ടം അവസാനിപ്പിക്കണമെന്നും ജമാഅത്തെ ഇസ്ലാമി ജില്ലാ സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു.
വയനാട് സ്വദേശിയായ സുലൈമാന്‍ പ്രദേശത്തെ ഗുണ്ടാസംഘത്തിന്‍െറ അനാശാസ്യ പ്രവര്‍ത്തനങ്ങളെ ചോദ്യംചെയ്തതിന്‍െറ പേരില്‍ ക്രൂര മര്‍ദനങ്ങള്‍ക്കിരയായിരുന്നു. വ്യാജാരോപണങ്ങള്‍ നടത്തി മാനഹാനി വരുത്തിയതാണ് സുലൈമാനെ ആത്മഹത്യയിലേക്ക് നയിച്ചത്. ഗുണ്ടാസംഘത്തെക്കുറിച്ച് വ്യക്തമായ വിവരം ലഭിച്ചിട്ടും അവരെ സംരക്ഷിക്കുന്ന പൊലീസ് നടപടി ദുരൂഹമാണെന്ന് യോഗം ആരോപിച്ചു. ജില്ലാ ആക്ടിങ് പ്രസിഡന്‍റ് കെ.പി. അബ്ദുല്‍ അസീസ് അധ്യക്ഷത വഹിച്ചു.

പഴശ്ശി: വെല്‍ഫെയര്‍ പാര്‍ട്ടി പ്രക്ഷോഭ സംഗമം നാളെ

പഴശ്ശി: വെല്‍ഫെയര്‍ പാര്‍ട്ടി
പ്രക്ഷോഭ സംഗമം നാളെ
കണ്ണൂര്‍: പഴശ്ശി പദ്ധതി സോഷ്യല്‍ ഓഡിറ്റിങ്ങിന് വിധേയമാക്കണമെന്ന് ആവശ്യപ്പെട്ട് വെല്‍ഫെയര്‍ പാര്‍ട്ടി ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന പ്രക്ഷോഭ സംഗമം നാളെ വൈകീട്ട് നാലുമണിക്ക് ഇരിട്ടി ബസ്സ്റ്റാന്‍ഡ് പരിസരത്ത് നടക്കും. ജില്ലാ പ്രസിഡന്‍റ് കെ.ടി. രാധാകൃഷ്ണന്‍ കൂടാളി ഉദ്ഘാടനം ചെയ്യും.

മദ്യവില്‍പന: കോടതി നിര്‍ദേശം സ്വാഗതാര്‍ഹം-വെല്‍ഫെയര്‍ പാര്‍ട്ടി

മദ്യവില്‍പന: കോടതി നിര്‍ദേശം
സ്വാഗതാര്‍ഹം-വെല്‍ഫെയര്‍ പാര്‍ട്ടി
തിരുവനന്തപുരം: പകല്‍സമയത്തെ മദ്യ ഉപഭോഗവും വില്‍പനയും നിരോധിക്കണമെന്ന ഹൈകോടതി നിര്‍ദേശം വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എ. അബ്ദുല്‍ ഹക്കീം സ്വാഗതം ചെയ്തു. ഘട്ടംഘട്ടമായി മദ്യം നിരോധിക്കുമെന്ന വാഗ്ദാനം നടപ്പില്‍വരുത്തുന്നതിന് ഉപകരിക്കുന്ന നിര്‍ദേശമാണിത്. പകല്‍ സമയത്തെ മദ്യ ഉപഭോഗം ഇല്ലാതാക്കുന്നത് തൊഴില്‍ മേഖലകളെ ശക്തിപ്പെടുത്തുന്നതിനും വാഹനാപകടങ്ങള്‍ കുറയ്ക്കുന്നതിനും ഒരുപരിധി വരെ ഉപകരിക്കും. ഉപഭോഗം ഗണ്യമായി കുറയ്ക്കുന്നതിനും സാധിക്കും. പ്രഖ്യാപിത നയം നടപ്പാക്കുന്നതില്‍ സര്‍ക്കാറിന് ആത്മാര്‍ഥതയുണ്ടെങ്കില്‍ കോടതി നിര്‍ദേശത്തോട് അനുകൂലമായി പ്രതികരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

എന്‍ഡോസള്‍ഫാന്‍: അവഗണന അവസാനിപ്പിക്കണം -സോളിഡാരിറ്റി

എന്‍ഡോസള്‍ഫാന്‍: അവഗണന
അവസാനിപ്പിക്കണം -സോളിഡാരിറ്റി
കോഴിക്കോട്: എന്‍ഡോസള്‍ഫാന്‍ അമ്മമാരുടെ സമരത്തോടും നഷ്ടപരിഹാര ലിസ്റ്റ് പ്രഖ്യാപനത്തിലും സര്‍ക്കാറിന്‍െറ അവഗണന പ്രതിഷേധാര്‍ഹമാണെന്ന് സോളിഡാരിറ്റി സംസ്ഥാന ജനറല്‍ സെക്രട്ടറി ടി. മുഹമ്മദ് വേളം. സോളിഡാരിറ്റി ഇടപെടലിനെ തുടര്‍ന്ന് ദേശീയ മനുഷ്യാവകാശ കമീഷന്‍ നിര്‍ദേശിച്ച അഞ്ചുലക്ഷം രൂപ നല്‍കുന്നതില്‍നിന്ന് ബഹുഭൂരിഭാഗം രോഗികളെയും ഒഴിവാക്കാനുള്ള നിന്ദ്യമായ ശ്രമമാണ് ഇപ്പോള്‍ നടക്കുന്നത്. ലിസ്റ്റിലെ അപാകത പരിഹരിക്കാന്‍ അടിയന്തര ശ്രമം വേണം. അമ്മമാരുടെ സമരം അവസാനിപ്പിക്കാതിരിക്കുന്നത് കേരളത്തിന് അപമാനമാണ്. നഷ്ടപരിഹാരം ലഭിക്കാതെ ഇരകള്‍ ആത്മഹത്യ ചെയ്യുന്ന അവസ്ഥയാണ് കാസര്‍കോട്ട് നിലവിലുള്ളത്. എന്‍ഡോസള്‍ഫാന്‍ പ്രശ്നപരിഹാരത്തിന് മുഖ്യമന്ത്രി അടിയന്തരമായി ഇടപെട്ടില്ളെങ്കില്‍ വ്യാപക പ്രതിഷേധം സംഘടിപ്പിക്കാന്‍ സോളിഡാരിറ്റി മുന്‍കൈയെടുക്കുമെന്ന് അദ്ദേഹം അറിയിച്ചു.

Wednesday, August 22, 2012

പ്രവാസി വോട്ടവകാശം പരിഷ്കരിക്കണം - പ്രവാസി കുടുംബസംഗമം

 
 പ്രവാസി വോട്ടവകാശം പരിഷ്കരിക്കണം - പ്രവാസി കുടുംബസംഗമം
 കണ്ണൂര്‍: പരമാവധി പൗരന്മാര്‍ക്ക് പങ്കാളികളാവാന്‍ അവസരം ലഭിക്കുന്ന വിധം പ്രവാസി വോട്ടവകാശം പരിഷ്കരിക്കണമെന്ന് ജമാഅത്തെ ഇസ്ലാമി ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച പ്രവാസി കുടുംബസംഗമം ആവശ്യപ്പെട്ടു. നിലവിലെ സംവിധാനത്തില്‍ രാജ്യത്തെ പ്രവാസികളില്‍ ചെറിയൊരു ശതമാനത്തിന് മാത്രമേ അവസരം ലഭിക്കുന്നുള്ളൂ. എയര്‍ ഇന്ത്യ ഉള്‍പ്പെടെയുള്ള വിമാനക്കമ്പനികള്‍ നടത്തുന്ന കൊള്ള ചെറുക്കണമെന്നും പ്രവാസികളുടെ തൊഴില്‍, കുടുംബ, സാമൂഹിക പ്രശ്നങ്ങളില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ അവഗണന അവസാനിപ്പിക്കണമെന്നും സംഗമം ആവശ്യപ്പെട്ടു.
വഖഫ് ബോര്‍ഡ് അംഗം പി.പി. അബ്ദുറഹ്മാന്‍ പെരിങ്ങാടി ഉദ്ഘാടനം ചെയ്തു. ജമാഅത്തെ ഇസ്ലാമി ജില്ലാ ആക്ടിങ് പ്രസിഡന്‍റ് കെ.പി. അബ്ദുല്‍ അസീസ് അധ്യക്ഷത വഹിച്ചു. കാസര്‍കോട് ജില്ലാ പ്രസിഡന്‍റ് യു.പി. സിദ്ദീഖ് മാസ്റ്റര്‍ മുഖ്യപ്രഭാഷണം നടത്തി. വിവിധ അസോസിയേഷനുകളെ പ്രതിനിധാനം ചെയ്ത്  എ.സി.എം. ബഷീര്‍, സാലിം മൂസ, ടി.കെ. സാജിദ്, എ. നാസര്‍, സി.പി. ഹാരിസ്, കെ.പി. നിസാര്‍, പി.സി. മൊയ്തു, എന്‍.സി. ബഷീര്‍ എന്നിവര്‍ സംസാരിച്ചു. കുട്ടികളുടെ കലാപരിപാടിയും അരങ്ങേറി. വിവിധ മത്സരങ്ങളില്‍ വിജയികളായവര്‍ക്ക് പി.കെ. നിയാസ് സമ്മാനങ്ങള്‍ വിതരണം ചെയ്തു. ജില്ലാ സെക്രട്ടറി കളത്തില്‍ ബഷീര്‍ സ്വാഗതം പറഞ്ഞു.

Tuesday, August 21, 2012

പഴശ്ശി പദ്ധതിക്കെതിരെ 24ന് ബഹുജന സംഗമം

പഴശ്ശി പദ്ധതിക്കെതിരെ 24ന് ബഹുജന സംഗമം
ഇരിട്ടി: ഷട്ടര്‍ അടച്ച് ജനങ്ങളെ ദ്രോഹിച്ച പഴശ്ശി അധികൃതരുടെ ജനദ്രോഹ നടപടിയില്‍ പ്രതിഷേധിച്ചും പഴശ്ശി പദ്ധതിയെ സോഷ്യല്‍ ഓഡിറ്റിങ്ങിന് വിധേയമാക്കണമെന്നും ആവശ്യപ്പെട്ട് 24ന് വൈകീട്ട് നാലിന് വെല്‍ഫെയര്‍ പാര്‍ട്ടി ജില്ലാ കമ്മിറ്റി ആഭിമുഖ്യത്തില്‍ ഇരിട്ടിയില്‍ ബഹുജന സംഗമം നടത്തും. ഷട്ടറുകള്‍ തുറക്കാതെ 2009ലും വെള്ളം കയറി ഇരിട്ടി ഉള്‍പ്പെടെയുള്ള ടൗണുകള്‍ വെള്ളത്തിനടിയിലായിരുന്നു. നിരവധി വ്യാപാര സ്ഥാപനങ്ങളില്‍ വെള്ളം കയറുകയും വീടുകളും കൃഷികളും നശിക്കുകയും ചെയ്തതിനെതുടര്‍ന്ന് കോടികളുടെ നഷ്ടമുണ്ടായി. ജനങ്ങളെ ദ്രോഹിക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും നാശനഷ്ടം നേരിട്ടവര്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്നുമാവശ്യപ്പെട്ടാണ് ബഹുജനസംഗമം നടത്തുന്നതെന്ന് നേതാക്കള്‍ പറഞ്ഞു.

പ്രവാസി സംഗമം

പ്രവാസി സംഗമം
കണ്ണൂര്‍: ജില്ലാ പ്രവാസി സംഗമം കണ്ണൂര്‍ ചേംബര്‍ ഹാളില്‍ ഇന്ന് നടക്കുമെന്ന് സംഘാടക സമിതി  അറിയിച്ചു.  യു.എ.ഇ, ഖത്തര്‍, സൗദി, ബഹ്റൈന്‍,   പ്രവാസി വേദികളുടെ  പ്രവര്‍ത്തകരും കുടുംബവുമാണ് സംഗമത്തില്‍ പങ്കെടുക്കുക. രാവിലെ പത്തിന്  കേരള വഖഫ് ബോര്‍ഡ് മെംബര്‍ അബ്ദുറഹിമാന്‍ പെരിങ്ങാടി  ഉദ്ഘാടനം ചെയ്യും. ജമാഅത്തെ ഇസ്ലാമി ജില്ലാ ആക്ടിങ് പ്രസിഡന്‍റ് കെ.പി. അബ്ദുല്‍അസീസ് അധ്യക്ഷത വഹിക്കും. ജമാഅത്തെ ഇസ്ലാമി കാസര്‍കോട് ജില്ലാ പ്രസിഡന്‍റ് യു.പി. സിദ്ദീഖ് മാസ്റ്റര്‍ പ്രഭാഷണം നടത്തും.

ഇഫ്താര്‍ സംഗമം

ഇഫ്താര്‍ സംഗമം
കണ്ണൂര്‍: ചൊവ്വ കള്‍ചറല്‍ സെന്‍ററിന്‍െറ ആഭിമുഖ്യത്തില്‍ നടന്ന ഇഫ്താര്‍ സംഗമം എളയാവൂര്‍ പഞ്ചായത്ത് പ്രസിഡന്‍റ് തങ്കമണി ഉദ്ഘാടനം ചെയ്തു. യു.പി. സിദ്ദീഖ് മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു.

പെരുന്നാള്‍ നല്ല നാളേക്കുള്ള പ്രചോദനമാവണം -ടി. ആരിഫലി

 പെരുന്നാള്‍ നല്ല നാളേക്കുള്ള
പ്രചോദനമാവണം -ടി. ആരിഫലി
കോഴിക്കോട്: നല്ല നാളേക്ക് വേണ്ടി പരിശ്രമിക്കാന്‍ പെരുന്നാള്‍ പ്രചോദനമാവണമെന്ന് ജമാഅത്തെ ഇസ്ലാമി കേരള അമീര്‍ ടി. ആരിഫലി ഈദ്സന്ദേശത്തില്‍ ഉദ്ബോധിപ്പിച്ചു. ആത്മ നിയന്ത്രണവും ജീവിത വിശുദ്ധിയും പകര്‍ന്ന ഒരു മാസത്തെ വ്രതാനുഷ്ഠാനത്തിന്‍െറ ആഹ്ളാദകരമായ പരിസമാപ്തിയാണ് ചെറിയ പെരുന്നാള്‍.
പെരുന്നാളിന്‍െറ സന്തോഷവും ആഹ്ളാദവും ജാതി-മത ഭേദമന്യേ പങ്കുവെക്കപ്പെടണം. സാമുദായിക ധ്രുവീകരണവും സാമൂഹിക ബന്ധങ്ങളില്‍ ശൈഥില്യങ്ങളും സൃഷ്ടിക്കാനുള്ള ബോധപൂര്‍വ ശ്രമങ്ങള്‍ നടക്കുമ്പോള്‍ ഇത്തരം പങ്കുവെക്കലുകള്‍ക്ക് ഏറെ പ്രസക്തിയുണ്ട്- അദ്ദേഹം പറഞ്ഞു.
ക്ഷേമവും സന്തോഷവും ലഭിക്കുന്ന നല്ളൊരു നാളേക്ക് വേണ്ടി തളരാതെ പണിയെടുക്കാന്‍ ഈദ് സുദിനം പ്രചോദനമാകണം.
സന്തോഷത്തില്‍ മുഴുകുമ്പോഴും ജീവിതം തന്നെ നിഷേധിക്കപ്പെട്ട് അഭയാര്‍ഥി ക്യാമ്പുകളിലും ജയിലറകളിലുമൊക്കെ കഴിയുന്ന നിരപരാധികളായ മനുഷ്യരെ കൂടി ഓര്‍ക്കാന്‍ നമുക്ക് കഴിയണം. വംശീയ കലാപങ്ങളുടെയും ഭരണകൂട ഭീകരതയുടെയും ഇരകളായ ഈ മനുഷ്യരോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാന്‍ പെരുന്നാള്‍ നമുക്ക് അവസരമാകട്ടെയെന്നും അമീര്‍ ഓര്‍മിപ്പിച്ചു.

Saturday, August 18, 2012

EID MUBARAK


SIO POSTER


EID GAH


KANHIRODE KOOTAM UAE


ABDULLA MUKKANNI


ASSAM HELP




ഖുര്‍ആന്‍ ക്വിസ്

ഖുര്‍ആന്‍ ക്വിസ്
പാനൂര്‍: ജമാഅത്തെ ഇസ്ലാമി പാനൂര്‍ യൂനിറ്റ് സംസ്ഥാനതലത്തില്‍ ഖുര്‍ ആന്‍ ക്വിസ് സംഘടിപ്പിച്ചു. പാനൂര്‍ മസ്ജിദ് റഹ്മയില്‍ നടന്ന മത്സരം ഒ.ടി. അബദുന്നാസര്‍ നിയന്ത്രിച്ചു. എന്‍.എന്‍. സീനത്ത് ഒന്നാം സ്ഥാനവും ഡോ. കെ.പി. അബ്ദുള്‍ കലാം രണ്ടാം സ്ഥാനവും നേടി.

പ്രസംഗമത്സരം

 പ്രസംഗമത്സരം
പയ്യന്നൂര്‍: സ്വാതന്ത്ര്യദിനാഘോഷ ഭാഗമായി വിളയാങ്കോട് വിറാസും ഫോക്ലോര്‍ അക്കാദമിയും ഡോ. സുകുമാര്‍ അഴീക്കോട് സ്മാരക അന്തര്‍കലാലയ പ്രസംഗമത്സരം സംഘടിപ്പിച്ചു. പ്രിന്‍സിപ്പല്‍ പി. മുഹമ്മദ് ഇഖ്ബാല്‍ ഉദ്ഘാടനം ചെയ്തു. യൂനിയന്‍ ചെയര്‍മാന്‍ വി.വി. മുനവ്വിര്‍ അധ്യക്ഷത വഹിച്ചു. പ്രഫ. ജുനൈദ്, പ്രഫ. മുരളീധരന്‍ എന്നിവര്‍ സംസാരിച്ചു. പ്രോഗ്രാം കണ്‍വീനര്‍ ആര്‍.സി. പ്രദീപന്‍ സ്വാഗതവും ജന. സെക്രട്ടറി യൂനുസ് സലീം നന്ദിയും പറഞ്ഞു.
13 കോളജുകളില്‍നിന്നായി 25ഓളം വിദ്യാര്‍ഥികള്‍ പങ്കെടുത്ത മത്സരത്തില്‍ നിര്‍മലഗിരിയിലെ ആല്‍ബിയ തോമസ് ഒന്നാംസ്ഥാനത്തിനര്‍ഹയായി. ക്രസന്‍റ് കോളജ് ഫാര്‍മസ്യൂട്ടിക്കല്‍ പഴയങ്ങാടിയിലെ മുഹമ്മദ് സ്വാലിഹ് രണ്ടാംസ്ഥാനവും ഡോണ്‍ബോസ്കോ ആര്‍ട്സ് കോളജിലെ അനുപമ സെബാസ്റ്റ്യന്‍ മൂന്നാംസ്ഥാനവും കരസ്ഥമാക്കി.
വൈകീട്ട് നടന്ന സമ്മാനദാന ചടങ്ങ് വിറാസ് അക്കാദമിക് ഡയറക്ടര്‍ സാജിദ് നദ്വി ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍ മുഹമ്മദ് ഇഖ്ബാല്‍ അധ്യക്ഷത വഹിച്ചു. ഫോക്ലോര്‍ അക്കാദമി ചെയര്‍മാന്‍ പ്രഫ. ബി. മുഹമ്മദ് അഹമ്മദ് സമ്മാനദാനം നിര്‍വഹിച്ചു. മാധ്യമം കണ്ണൂര്‍ ബ്യൂറോ ചീഫ് സൂപ്പി വാണിമേല്‍, വി.വി. മുനവ്വിര്‍ എന്നിവര്‍ സംസാരിച്ചു. അപര്‍ണ സ്വാഗതവും റിഷാന നന്ദിയും പറഞ്ഞു.

ക്ളബ് ഉദ്ഘാടനം

ക്ളബ് ഉദ്ഘാടനം
പഴയങ്ങാടി: പ്രോഗ്രസിവ് ഇംഗ്ളീഷ് സ്കൂളിലെ 2012-13 വര്‍ഷത്തെ ക്ളബ് പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം സാഹിത്യകാരന്‍ പയ്യന്നൂര്‍ കുഞ്ഞിരാമന്‍ മാസ്റ്റര്‍ നിര്‍വഹിച്ചു. പ്രിന്‍സിപ്പല്‍ ഒലിപ്പില്‍ നിയാസ് അധ്യക്ഷത വഹിച്ചു. സ്കൂള്‍ ലീഡര്‍ ശമ്മാസ് സ്വാഗതവും സഫ ഹാരിഫ് നന്ദിയും പറഞ്ഞു.

‘സദാചാര ഗുണ്ടകളെ അറസ്റ്റുചെയ്യണം’

‘സദാചാര ഗുണ്ടകളെ അറസ്റ്റുചെയ്യണം’
കണ്ണൂര്‍: കൗസര്‍ ഇംഗ്ളീഷ് സ്കൂളിലെ അധ്യാപകനും ഇമാമുമായ സുലൈമാന്‍െറ മരണത്തിനിടയാക്കിയ സദാചാര ഗുണ്ടകളുടെ ആക്രമണത്തെക്കുറിച്ച് അന്വേഷിക്കണമെന്നും പ്രതികളെ അറസ്റ്റുചെയ്യണമെന്നും സോളിഡാരിറ്റി കണ്ണൂര്‍ ഏരിയാ കമ്മിറ്റി ആവശ്യപ്പെട്ടു. നിയമം കൈയിലെടുത്തുകൊണ്ടുള്ള സംഭവങ്ങള്‍ക്കെതിരെ പൊലീസ് ശക്തമായ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ടു.

സ്കോളര്‍ഷിപ്പ് അട്ടിമറി: ഉടന്‍ നടപടിയെടുക്കണം -SIO

സ്കോളര്‍ഷിപ്പ് അട്ടിമറി:
ഉടന്‍ നടപടിയെടുക്കണം
-എസ്.ഐ.ഒ
കോഴിക്കോട്: സ്വാശ്രയ, മെഡിക്കല്‍ എന്‍ജി. കോളജുകളിലെ കുറഞ്ഞ ഫീസിന് പകരം ക്രിസ്ത്യന്‍ മാനേജ്മെന്‍റിന് കീഴിലെ കോളജുകളില്‍ ഏര്‍പ്പെടുത്തിയ സ്കോളര്‍ഷിപ്പ് വ്യവസ്ഥ കേരള ക്രിസ്ത്യന്‍ പ്രഫഷനല്‍ കോളജ് മാനേജ്മെന്‍റ് ഫെഡറേഷന്‍ അട്ടിമറിച്ചതിനെതിരെ സര്‍ക്കാര്‍ നടപടിയെടുക്കണമെന്ന് എസ്.ഐ.ഒ സംസ്ഥാന പ്രസിഡന്‍റ് ശിഹാബ് പൂക്കോട്ടൂര്‍ ആവശ്യപ്പെട്ടു.
മേയ് 23ന് സര്‍ക്കാറുമായുണ്ടാക്കിയ കരാറിലെ വ്യവസ്ഥകള്‍ ഫെഡറേഷന്‍ അട്ടിമറിച്ചു. ഓരോ ബാച്ചിന്‍െറയും മുഴുവന്‍ സീറ്റിന്‍െറ പത്ത് ശതമാനം വിദ്യാര്‍ഥികള്‍ക്ക് സ്കോളര്‍ഷിപ്പ് നല്‍കുകയും ഇതില്‍ സര്‍ക്കാര്‍ സീറ്റില്‍ പ്രവേശനം നേടിയവര്‍ക്ക് മുന്‍ഗണന കൊടുക്കുകയും കോളജുകള്‍ സ്വന്തം നിലക്ക് ഉണ്ടാക്കിയ വ്യവസ്ഥ റദ്ദ് ചെയ്യുകയും വേണമെന്ന് അദ്ദേഹം പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

Friday, August 17, 2012

ഫിത്വര്‍ സകാത്ത·് സംഭരണം


ഗള്‍ഫ് കുടുംബസംഗമം


ഐടിയലില്‍ ഇഫ്താര്‍ സംഗമം നടത്തി


 
ഉളിയില്‍: സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ഐഡിയല്‍ അറബിക് കോളേജില്‍ ഇഫ്താര്‍ സംഗമം നടന്നു. ഐഡിയല്‍ സ്ഥാപന ബന്ധുക്കള്‍ക്ക് വേണ്ടി ഐഡിയല്‍ മാനെജ്മെന്റ് സംഘടിപ്പിച്ച പരിപാടിയില്‍ നുറു കണക്കിനാളുകള്‍ പങ്കെടുത്തു. ഐഡിയല്‍ അറബിക് കോളേജിലെയും, മൗണ്ട് ഫ്ലവര്‍ ഇംഗ്ലീഷ് സ്കൂളിലെയും സ്റ്റാഫ്‌കളും അവരുടെ കുടുംബവുമാണ് സംഗമത്തില്‍ ഒത്തു ചേര്‍ന്നത്. ഇഫ്താര്‍ സന്ദേശം പി.സി.മുനീര്‍ മാസ്റ്റര്‍ പകര്‍ന്നു നല്‍കി. സ്കൂള്‍ പ്രിന്‍സിപല്‍ പ്രഫ.അബൂബക്കര്‍ അധ്യക്ഷത വഹിച്ചു. കോളേജ് പ്രിന്‍സിപല്‍ മുഹമ്മദ്‌ സാദിഖ്‌ സ്വാഗതം പറഞ്ഞ പരിപാടിയില്‍ പ്രഫ.അബ്ദുള്ള, ടി.കെ.മുഹമ്മദാലി, ആര്‍.ടി.ചന്ദ്രന്‍, കെ.വി.നിസാര്‍, ഗഫൂര്‍ മാസ്റ്റര്‍, റോജ ടീച്ചര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

ഇഫ്താര്‍ സംഗമം

 ഇഫ്താര്‍ സംഗമം
 പരാവൂര്‍: ജമാഅത്തെ ഇസ്ലാമി മട്ടന്നൂര്‍ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പേരാവൂരില്‍ ഇഫ്താര്‍ സംഗമം നടത്തി. കണിച്ചാര്‍ പഞ്ചായത്ത് പ്രസിഡന്‍റ് പാല്‍ ഗോപാലന്‍ ഉദ്ഘാടനം ചെയ്തു. ജമാഅത്തെ ഇസ്ലാമി മട്ടന്നൂര്‍ ഏരിയ പ്രസിഡന്‍റ് കെ.വി. നിസാര്‍ അധ്യക്ഷത വഹിച്ചു. കെ.ഐ.ജി പ്രതിനിധി പി.വി. നിസാര്‍ റമദാന്‍ സന്ദേശം നല്‍കി. ബി.ജെ.പി ജില്ലാ സെക്രട്ടറി കെ. ജയപ്രകാശ്, പേരാവൂര്‍ മര്‍ച്ചന്‍റ്  വെല്‍ഫെയര്‍ സൊസൈറ്റി പ്രസിഡന്‍റ് കെ.കെ. രാമചന്ദ്രന്‍, ബ്ളോക് കോണ്‍ഗ്രസ് പ്രസിഡന്‍റ് പൊയില്‍ മുഹമ്മദ് എന്നിവര്‍ സംസാരിച്ചു. പ്രഫ. അബൂബക്കര്‍ സ്വാഗതവും പി.വി. മമ്മി നന്ദിയും പറഞ്ഞു.

സ്വാതന്ത്ര്യദിനാഘോഷം

സ്വാതന്ത്ര്യദിനാഘോഷം

വെല്‍ഫെയര്‍ പാര്‍ട്ടി ജില്ലാ കമ്മിറ്റി സ്വാതന്ത്ര്യദിനം ആഘോഷിച്ചു. ജില്ലാ കമ്മിറ്റി ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ ജില്ലാ പ്രസിഡന്‍റ് രാധാകൃഷ്ണന്‍ കൂടാളി പതാക ഉയര്‍ത്തി. അഡ്വ. കെ.എല്‍. അബ്ദുല്‍ സലാം, പള്ളിപ്രം പ്രസന്നന്‍, വി.കെ. ഖാലിദ്, സൈനുദ്ദീന്‍ കരിവെള്ളൂര്‍, മോഹനന്‍ കുഞ്ഞിമംഗലം, പി.ബി.എം. ഫര്‍മീസ്, എന്‍.എം. ശഫീഖ് എന്നിവര്‍ സംസാരിച്ചു.

Thursday, August 16, 2012

യു. വി. ആബിദക്ക് ഒന്നാം റാങ്ക്

ഖുര്‍ആന്‍ സ്റ്റഡി സെന്‍്റര്‍ കാഞ്ഞിരോട് യൂനിറ്റ് 
പരീക്ഷ ഫലം പ്രഖ്യാപിച്ചു.
യു. വി. ആബിദക്ക് ഒന്നാം റാങ്ക്.
കാഞ്ഞിരോട്: ഖുറാന്‍ സ്റ്റഡി സെന്‍്റര്‍ നടത്തിയ വാര്‍ഷിക പരീക്ഷയില്‍ കാഞ്ഞിരോട്  കേന്ദ്രത്തിന് മികച്ച വിജയം. പരീക്ഷ എഴുതിയ എല്ലാവരും ഉയര്‍ന്ന വിജയം കരസ്ഥമാക്കി. യു. വി. ആബിദക്കാണ് ഒന്നാം റാങ്ക് . യു. വി. ഹസീന (W/o. Razak Sb) രണ്ടാം റാങ്ക് നേടി. ഹഫ്സത്ത് (W/o. U. Salam Sb) , സല്‍മ (D/o. Ummer) എന്നിവര്‍ മികച്ച വിജയം നേടി. സി. അഹ്മദ് മാസ്റ്ററുടെ കീഴിലാണ് ക്ളാസ്സുകള്‍ നടക്കുന്നത്. 
  84 % മാര്‍ക്ക് നേടിയാണ് ആബിദ ഒന്നാം റാങ്ക് കരസ്ഥമാക്കിയത്. കാഞ്ഞിരോട് മായന്മുക്കിലെ 'സഫ പാലസില്‍'   പി. പി. അബ്ദുറഹ്മാന്‍്റെയും യു. വി. ഖദീജയുടെയും മകളാണ് ആബിദ.  ഉളിയിലെ ബിസിനസുകാരനായ N.N അബ്ദുല്‍ ബഷീറിന്‍െറ ഭാര്യയാണ്.   അഫ്ലഹ് ബഷീര്‍ (കൗസര്‍ സ്കൂള്‍) റിസ (അല്‍ ഹുദ സ്കൂള്‍) റനീം എന്നിവര്‍ മക്കളാണ്.
   ഖുറാന്‍ സ്റ്റഡി സെന്‍്റര്‍ പരീക്ഷയില്‍ മികച്ച വിജയം നേടിയവരെ  ജമാഅത്തെ ഇസ്ളാമി വനിതാ വിഭാഗം കാഞ്ഞിരോട് യുണിറ്റ് അഭിനന്ദിച്ചു. പി. പി. ശാക്കിറ അധ്യക്ഷത വഹിച്ചു. പി. പി. താഹിറ, മുസബ്ബിഹ, എം. ഖദീജ തുടങ്ങിയവര്‍ സംസാരിച്ചു.

SHOW


ഗള്‍ഫ് കുടുംബസംഗമം

ഗള്‍ഫ് കുടുംബസംഗമം
കണ്ണൂര്‍: ജില്ലാ ഗള്‍ഫ് പ്രവര്‍ത്തക കുടുംബസംഗമം ആഗസ്റ്റ് 21ന് രാവിലെ 10 മുതല്‍ കണ്ണൂര്‍ ചേംബര്‍ ഹാളില്‍ നടത്തുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. ജമാഅത്തെ ഇസ്ലാമി സംസ്ഥാന അസി. അമീര്‍ എം.കെ. മുഹമ്മദലി സംഗമം ഉദ്ഘാടനം ചെയ്യും.