Thursday, June 13, 2013
അതിവേഗ റെയില്‍പാതക്കെതിരെ പ്രക്ഷോഭം ശക്തമാകുന്നു
അതിവേഗ റെയില്‍പാതക്കെതിരെ
പ്രക്ഷോഭം ശക്തമാകുന്നു
പ്രക്ഷോഭം ശക്തമാകുന്നു
കണ്ണൂര്‍: അതിവേഗ റെയില്‍പാതക്കെതിരെ ജില്ലാ തലത്തിലുള്ള യോജിച്ച സമരത്തിന് അതിവേഗ റെയില്‍പാത വിരുദ്ധ സമിതി യോഗം തീരുമാനിച്ചു. പാത വരുന്നതോടെ കുടിയൊഴിയേണ്ടി വരുന്നവരുടെ ഭീതിയകറ്റാന്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ നേതൃത്വത്തെ സംഭവത്തിന്‍െറ നിജസ്ഥിതി ബോധ്യപ്പെടുത്താനും പ്രക്ഷോഭം ശക്തമാക്കാനും യോഗത്തില്‍ തീരുമാനമായി. കണ്ണൂര്‍ ജില്ലയിലെ പലയിടങ്ങളില്‍ ചിതറിക്കിടക്കുന്ന പ്രക്ഷോഭങ്ങളെ ഏകീകരിക്കുന്നതിന്‍െറ ഭാഗമായി ജൂണ്‍ 22ന് കലക്ടറേറ്റ് മാര്‍ച്ച് നടത്തും. നിലവില്‍ സമരസമിതികള്‍ രൂപവത്കരിച്ച സ്ഥലങ്ങളില്‍ നിന്നുള്ളവരെയും പാത കടന്നു പോകുന്ന ഇടങ്ങളില്‍ നിന്നുള്ളവരെയും പങ്കെടുപ്പിക്കും.
ജനകീയ സമരമായി വളരുന്ന അതിവേഗ പാതക്കെതിരെയുള്ള പ്രക്ഷോഭത്തിന് ചെമ്പിലോട്, കടമ്പൂര്‍, ധര്‍മടം, എടക്കാട്, കതിരൂര്‍ പഞ്ചായത്തുകളിലും തലശ്ശേരി നഗരസഭയിലെ കൊളച്ചേരി എന്നിവിടങ്ങളിലും പ്രതിരോധ സമിതികള്‍ രൂപവത്കരിച്ചിട്ടുണ്ട്.
പഞ്ചായത്ത് പ്രസിഡന്‍റുമാരുള്‍പ്പെടെയുള്ളവരാണ് സമരസമിതി ഭാരവാഹികള്‍. നിര്‍ദിഷ്ട പാത കടന്നുപോകുമ്പോള്‍ ഏറ്റവും കൂടുതല്‍ ജനങ്ങള്‍ കുടിയൊഴിപ്പിക്കപ്പെടാന്‍ സാധ്യതയുള്ള കല്യാശ്ശേരി, ചോലോറ, പുഴാതി, പാപ്പിനിശ്ശേരി, ചിറക്കല്‍ എന്നിവിടങ്ങളില്‍ പുതിയ യൂനിറ്റുകള്‍ രൂപവത്കരിക്കുന്നതിനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ട്.
നിര്‍ദിഷ്ട പാത കടന്നു പോകുന്ന സ്ഥലങ്ങളിലുള്ള ജനങ്ങള്‍ തങ്ങളുടെ അധിവാസ മേഖല ഭീഷണിയിലാണെന്നു തിരിച്ചറിയുന്നില്ളെന്നും ഇതിനായി പാത കടന്നുപോകുന്ന സ്ഥലങ്ങള്‍ കണക്കാക്കി സമിതിയുടെ നേതൃത്വത്തില്‍ സര്‍വേ നടത്തി ജനങ്ങളെ ബോധവത്കരിക്കണമെന്നും യോഗത്തില്‍ ആവശ്യമുയര്‍ന്നു. പഴയ ബസ്സ്റ്റാന്‍ഡിനു സമീപത്തെ റെയിന്‍ബോ ടൂറിസ്റ്റ് ഹോമില്‍ നടന്ന യോഗത്തില്‍ ജില്ലാ രക്ഷാധികാരി ഡോ. ഡി. സുരേന്ദ്രനാഥ് അധ്യക്ഷത വഹിച്ചു.
ജില്ലാ കണ്‍വീനര്‍ പി.ബി.എം. ഫര്‍മീസ്, ധര്‍മടം പഞ്ചായത്ത് പ്രസിഡന്‍റ് പ്രഭാകരന്‍ മാസ്റ്റര്‍, എം.കെ. രത്നാകരന്‍, പി.കെ. ബാലന്‍, ടി.പി. ഇല്യാസ്, പി.കെ. പ്രേമന്‍ എന്നിവര്‍ സംസാരിച്ചു.

പഠനോപകരണ വിതരണം
പഠനോപകരണ വിതരണം
കാഞ്ഞിരോട്: എസ്. ഐ.ഒ. കാഞ്ഞിരോട് യൂനിറ്റിന്‍്റെ ആഭിമുഖ്യത്തില്‍ പഠനോപകരണ വിതരണം നടത്തി. കാഞ്ഞിരോട് എ. യു. പി സ്കൂളിലെ അറുപതോളം വിദ്യാര്‍ഥികള്‍ക്കാണ് നോട്ടു പുസ്തകങ്ങള്‍ വിതരണം ചെയ്തത്. എസ്. ഐ.ഒ. കണ്ണൂര്‍ ജില്ല പ്രസിടന്‍്റ് ശംസീര്‍ ഇബ്രാഹിം പഠനോപകരണ വിതരണം ഉദ്ഘാടനം ചെയ്തു. വസുമതി ടീച്ചര്‍ അധ്യക്ഷത വഹിച്ചു. അഹ്മദ് പാറക്കല്‍, സി. അഹ്മദ് മാസ്റ്റര്‍, പി.സി.എം. അജ്മല്‍, ടി. അഹ്മദ് എന്നിവര്‍ ആശംസകളര്‍പ്പിച്ചു. അബൂബക്കര്‍ മാസ്റ്റര്‍ സ്വാഗതവും പ്രീത ടീച്ചര്‍ നന്ദിയും പറഞ്ഞു. എ. ഉമ്മര്‍, അര്‍ശഖ് ഹമീദ്, കെ, സാബിഖ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
എസ്.ഐ.ഒ നിയമസഭാ മാര്‍ച്ചില്‍ പ്രതിഷേധമിരമ്പി
എസ്.ഐ.ഒ നിയമസഭാ
മാര്‍ച്ചില്‍ പ്രതിഷേധമിരമ്പി
മാര്‍ച്ചില്‍ പ്രതിഷേധമിരമ്പി
തിരുവനന്തപുരം: കോളജുകള്‍ക്ക് സ്വയംഭരണാവകാശം നല്‍കാനുള്ള തീരുമാനത്തില്‍ നിയമനിര്‍മാണം നടത്തണമെന്നാവശ്യപ്പെട്ട് എസ്.ഐ.ഒ സംസ്ഥാന കമ്മിറ്റി നടത്തിയ നിയമസഭാ മാര്‍ച്ചില്‍ പ്രതിഷേധമിരമ്പി. സ്വയംഭരണാവകാശം ഇരുതല മൂര്‍ച്ചയുള്ള വാളാണെന്നും മതിയായ സൂക്ഷ്മതയും പരിശീലനവും കൂടാതെ ഉപയോഗിച്ചാല്‍ വലിയ അപകടമാകുമെന്നും മാര്‍ച്ച് ഉദ്ഘാടനം ചെയ്ത സംസ്ഥാന പ്രസിഡന്‍റ് എസ്. ഇര്‍ഷാദ് പറഞ്ഞു.
പല വിഷയങ്ങളിലും ഉമ്മന്‍ചാണ്ടി ഏകാധിപതിയെപ്പോലെയാണ് പെരുമാറുന്നതെന്ന് സോളിഡാരിറ്റി സംസ്ഥാന സെക്രട്ടറി സാദിഖ് ഉളിയില്‍ പറഞ്ഞു. എസ്.ഐ.ഒ സംസ്ഥാന സെക്രട്ടറി സഫീര്‍ ഷാ, കെ.എസ്. നിസാര്‍ തുടങ്ങിയവര്‍ സംസാരിച്ചു. സംസ്ഥാന സമിതി അംഗങ്ങളായ തൗഫീഖ് കെ.പി, സി.ടി. സുഹൈബ്, ശിയാസ് പെരുമാതുറ, സക്കീര്‍ നേമം തുടങ്ങിയവര്‍ നേതൃത്വം നല്‍കി. യൂനിവേഴ്സിറ്റി കോളജിന് മുന്നില്‍ നിന്നാരംഭിച്ച മാര്‍ച്ച് നിയമസഭക്ക് മുന്നില്‍ പൊലീസ് തടഞ്ഞു. പൊലീസും സമരക്കാരും തമ്മില്‍ ഏറെനേരം ബാരിക്കേഡില്‍ പിടിവലി ഉണ്ടായി. ബാരിക്കേഡ് സമരക്കാര്‍ മറിച്ചിട്ടു.
Wednesday, June 12, 2013
വിദ്യാര്‍ഥികളെ അനുമോദിച്ചു
വിദ്യാര്‍ഥികളെ അനുമോദിച്ചു
സിദ്ധാപുരം: എസ്.എസ്.എല്‍.സി, പി.യു.സി പരീക്ഷകളില്‍ ഉന്നതവിജയം നേടിയ സിദ്ധാപുരം, നെല്ലിഹുദിക്കേരി പ്രദേശങ്ങളിലെ വിദ്യാര്‍ഥികളെ ഹിറ എജുക്കേഷന്‍ ആന്‍ഡ് സര്‍വീസ് ട്രസ്റ്റ് അനുമോദിച്ചു. സിദ്ധാപുരം ഇഖ്റ പബ്ളിക് സ്കൂളില്‍ നടന്ന പരിപാടി ജമാഅത്തെ ഇസ്ലാമി മംഗലാപുരം മേഖല ഉപാധ്യക്ഷന്‍ കെ.പി. മുഹമ്മദ് ഇസ്ഹാഖ് ഉദ്ഘാടനം ചെയ്തു. കുടക് ജില്ലാ സെക്രട്ടറി പി.കെ. അബ്ദുറഹ്മാന്‍ അധ്യക്ഷത വഹിച്ചു.
കഴിഞ്ഞ മൂന്നുവര്‍ഷമായി ഉന്നതവിജയം നേടിയ നെല്ലിഹുദിക്കേരി ഗവ. യു.പി കോളജിലെയും സിദ്ധാപുരം ഗവ. ജൂനിയര്‍ കോളജിലെയും പ്രിന്‍സിപ്പല്‍മാരെ ആദരിച്ചു. പ്രിന്‍സിപ്പല്‍ കെഞ്ചപ്പ, ജയേന്ദ്ര, ഇഖ്റ പബ്ളിക് സ്കൂള്‍ പ്രധാനാധ്യാപകന്‍ സി.പി. ജോണ്‍, കൃഷ്ണവേണി, സിസ്റ്റര്‍ റമോന, ഹിറ ട്രസ്റ്റ് സെക്രട്ടറി അബ്ദുറഊഫ് എന്നിവര്‍ സംസാരിച്ചു.

‘സ്ത്രീകള്‍ അബലകളെന്ന ധാരണ തിരുത്തണം’
‘സ്ത്രീകള്‍ അബലകളെന്ന
ധാരണ തിരുത്തണം’
ധാരണ തിരുത്തണം’
മട്ടന്നൂര്‍: സ്ത്രീകള്‍ അബലകളെന്ന സമൂഹത്തിന്‍െറ ധാരണ തിരുത്താന്‍, വിശുദ്ധിയും തന്‍േറടവും ഉയര്‍ത്തിപ്പിടിച്ച് ജീവിക്കാന്‍ സ്ത്രീകള്‍ക്ക് കഴിയണമെന്ന് കെ.കെ. സുബൈദ ടീച്ചര്‍ അഭിപ്രായപ്പെട്ടു. ജി.ഐ.ഒ ഇരിട്ടി ഏരിയ സംഘടിപ്പിച്ച സ്ത്രീ സുരക്ഷാ ക്യാമ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍. ഏരിയാ പ്രസിഡന്‍റ് എം.കെ. ശബ്ന അധ്യക്ഷത വഹിച്ചു. സി. ഹസ്ന, എ.കെ. ബഫ്ലാസ്, പി.വി. സാബിറ ടീച്ചര്‍, ഷഹനാസ് ഇരിക്കൂര്‍ എന്നിവര്‍ സംസാരിച്ചു.
ഡിജിറ്റല്‍ സ്മാര്‍ട്ട് ക്ളാസ് ഉദ്ഘാടനം
ഡിജിറ്റല്‍ സ്മാര്‍ട്ട്
ക്ളാസ് ഉദ്ഘാടനം
ക്ളാസ് ഉദ്ഘാടനം
ചാലാട്: ചാലാട് ഹിറാ ഇംഗ്ളീഷ് സ്കൂള്‍ ഡിജിറ്റല്‍ സ്മാര്‍ട്ട് ക്ളാസ് പള്ളിക്കുന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് കെ.പി. വിദ്യ ഉദ്ഘാടനം ചെയ്തു. ചാലാട് ഹിറാ ചാരിറ്റബിള്‍ ട്രസ്റ്റ് ചെയര്‍മാന്‍ കെ.പി. അബ്ദുല്‍ അസീസ് അധ്യക്ഷത വഹിച്ചു. പുല്ലൂപ്പി കൗസര്‍ ഇംഗ്ളീഷ് സ്കൂള്‍ പ്രിന്‍സിപ്പല്‍ ഇ.പി. ഉണ്ണികൃഷ്ണന്‍, സ്കൂള്‍ പി.ടി.എ പ്രസിഡന്‍റ് കെ. ഹനീഫ് എന്നിവര്‍ സംസാരിച്ചു. ഹിറാ ഇംഗ്ളീഷ് സ്കൂള്‍ പ്രിന്‍സിപ്പല്‍ സോണിയ രവീന്ദ്രന്‍ സ്വാഗതവും സ്കൂള്‍ മാനേജര്‍ കെ. മുഹമ്മദ് റാസിഖ് നന്ദിയും പറഞ്ഞു.
ചാലാട്: അല്‍-മദ്റസത്തുല്‍ ഇസ്ലാമിയ്യ സെക്കന്‍ഡറി മദ്സറയും ഡിജിറ്റല്‍ സ്മാര്‍ട്ട് ക്ളാസും ബിനാസ് അല്‍ അസ്ഹരി ഉദ്ഘാടനം ചെയ്തു. അല്‍-മദ്സറത്തുല്‍ ഇസ്ലാമിയ്യ പ്രിന്‍സിപ്പല്‍ കെ. ജസീര്‍ മൗലവി അധ്യക്ഷത വഹിച്ചു. എന്‍.വി. ഹുസൈന്‍കുഞ്ഞി, കെ.പി. ഹാഷിം തുടങ്ങിയവര്‍ സംസാരിച്ചു. കെ. മുഹമ്മദ് റാസിഖ് സ്വാഗതവും കെ. മുഹമ്മദ് ഫൈസല്‍ നന്ദിയും പറഞ്ഞു.

അതിവേഗ റെയില്‍പാത വിരുദ്ധ സമിതി കണ്‍വെന്‍ഷന്‍ ഇന്ന്
അതിവേഗ റെയില്‍പാത വിരുദ്ധ
സമിതി കണ്‍വെന്‍ഷന്‍ ഇന്ന്
സമിതി കണ്‍വെന്‍ഷന്‍ ഇന്ന്
കണ്ണൂര്‍: അതിവേഗ റെയില്‍പാത വിരുദ്ധ സമിതി ജില്ലാ കണ്‍വെന്‍ഷന്‍ ബുധനാഴ്ച നടക്കും. പഴയ ബസ്സ്റ്റാന്‍ഡിലെ റെയിന്‍ബോ ഓഡിറ്റോറിയത്തില്‍ വൈകീട്ട് 4.30ന് നടക്കുന്ന കണ്‍വെന്‍ഷനില്‍ വിവിധ പ്രാദേശിക കമ്മിറ്റികളും ഇരകളായിട്ടുള്ള നാട്ടുകാരും പങ്കെടുക്കും. ചെയര്‍മാന്‍ എടക്കാട് പ്രേമരാജന്‍ അധ്യക്ഷത വഹിക്കും.
Tuesday, June 11, 2013
സോളിഡാരിറ്റിയെ പഠനവിധേയമാക്കണം -കെ.പി. ശശി
സോളിഡാരിറ്റിയെ പഠനവിധേയമാക്കണം -കെ.പി. ശശി
തിരുവനന്തപുരം: ജനകീയ സമരങ്ങളിലും മനുഷ്യാവകാശ രംഗങ്ങളിലും സജീവമായിരുന്ന സോളിഡാരിറ്റിയെ കേരളീയ സമൂഹം പഠനവിധേയമാക്കണമെന്ന് പ്രമുഖ ഡോക്യുമെന്‍ററി സംവിധായകന്‍ കെ.പി. ശശി പറഞ്ഞു.
സോളിഡാരിറ്റിയുടെ 10 വര്‍ഷത്തെ പ്രവര്‍ത്തനങ്ങളെ നിരൂപണംചെയ്ത് മുസ്തഫ ദേശമംഗലം സംവിധാനം ചെയ്ത പോരാട്ടങ്ങളുടെ 10 വര്‍ഷങ്ങള്‍ എന്ന ഡോക്യുമെന്‍ററി പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം.
സംഘ്പരിവാര്‍ സാംസ്കാരികത ദേശീയതയുമായി രംഗത്തുവന്നപ്പോള്‍ ബദലായി മറു സാംസ്കാരിക ദേശീയത ഉയര്‍ത്തിപ്പിടിപ്പിക്കുന്നതിന് പകരം സാമ്പത്തിക ദേശീയതയെ ആണ് അഭിസംബോധന ചെയ്തതെന്ന് പ്രമുഖ ആക്ടിവിസ്റ്റ് ജെ.ദേവിക പറഞ്ഞു. സോളിഡാരിറ്റിയുടെ അജണ്ട രഹസ്യമല്ളെന്ന് പെഡസ്ട്രിയന്‍ പിക്ചേഴ്സ് പ്രതിനിധിയും ഡോക്യുമെന്‍ററി സംവിധായകനുമായ ദീപു പറഞ്ഞു. തീരദേശ മഹിളാവേദി നേതാവ് മാഗ്ളിന്‍ പീറ്റര്‍, സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്‍റ് പി.ഐ. നൗഷാദ്, ശ്രീമിത്ത്, അഡ്വ ഷാനവാസ് തുടങ്ങിയവരും സംസാരിച്ചു.റോംബസും പെഡസ്ട്രിയന്‍ പിക്ചേഴ്സും ചേര്‍ന്നാണ് ഡോക്യുമെന്‍ററി നിര്‍മിച്ചത്.

എസ്.ഐ.ഒ നിയമസഭാ മാര്‍ച്ച് നാളെ
എസ്.ഐ.ഒ നിയമസഭാ മാര്‍ച്ച് നാളെ
കോഴിക്കോട്: കോളജുകള്‍ക്ക് സ്വയംഭരണാവകാശം നല്‍കുന്ന വിഷയത്തില്‍ സര്‍ക്കാര്‍ നിയമനിര്‍മാണം നടത്തണമെന്നാവശ്യപ്പെട്ട് എസ്.ഐ.ഒ നിയമസഭാ മാര്‍ച്ച് ബുധനാഴ്ച നടക്കും. ശക്തമായ നിയമങ്ങളില്ലാതെ നടപ്പാക്കിയാല്‍ മേനേജ്മെന്‍റുകളുടെ സ്വാര്‍ഥ താല്‍പര്യങ്ങളായിരിക്കും വിദ്യാഭ്യാസ മേഖലയില്‍ നടപ്പാക്കപ്പെടുക. ആദ്യം റിപ്പോര്‍ട്ട് നടപ്പാക്കി, പ്രശ്നങ്ങളുണ്ടാകുമ്പോള്‍ പരിഹരിക്കാം എന്ന് സര്‍ക്കാര്‍ തീരുമാനിച്ചാല്‍ സ്വാശ്രയ മേഖലയില്‍ സംഭവിച്ച അബദ്ധം ആവര്‍ത്തിക്കുമെന്നും സംസ്ഥാന പ്രസിഡന്‍റ് എസ്. ഇര്‍ഷാദ് പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി.
അനുമോദിച്ചു
അനുമോദിച്ചു
പഴയങ്ങാടി: ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് എജുക്കേഷന്‍ ആന്‍ഡ് റിസര്‍ചില്‍ ഫിസിക്സില്‍ പിഎച്ച്.ഡി പ്രവേശം ലഭിച്ച വിറാസ് കോളജ് വിദ്യാര്‍ഥിനി കെ.എം. ആനിസയെയും 10ാം ക്ളാസ്, പ്ളസ്ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ഥിനികളെയും ജി.ഐ.ഒ മാടായി ഏരിയാ കമ്മിറ്റി അനുമോദിച്ചു. പഴയങ്ങാടി വ്യാപാര ഭവനില്‍ നടന്ന ചടങ്ങില്‍ വിജയികള്‍ക്ക് ജമാഅത്തെ ഇസ്ലാമി മാടായി ഏരിയാ പ്രസിഡന്‍റ് അബ്ദുല്‍ അസീസ് പുതിയങ്ങാടി അവാര്‍ഡുകള്‍ വിതരണം ചെയ്തു. ജി.ഐ.ഒ മാടായി ഏരിയാ പ്രസിഡന്‍റ് മര്‍ജാന ഷമീര്‍ അധ്യക്ഷത വഹിച്ചു.
വിദ്യാഭ്യാസ പദ്ധതി ഉദ്ഘാടനം
വിദ്യാഭ്യാസ പദ്ധതി ഉദ്ഘാടനം
മായന്‍മുക്ക്: മായന്‍മുക്ക് സി.എച്ച് സെന്‍റര്‍ ഒന്നാം വാര്‍ഷികവും വിദ്യാഭ്യാസ പദ്ധതികളും മുസ്ലിംലീഗ് സംസ്ഥാന വൈസ് പ്രസിഡന്‍റ് വി.കെ. അബ്ദുല്‍ ഖാദര്‍ മൗലവി ഉദ്ഘാടനം ചെയ്തു. എസ്.എസ്.എല്‍.സി, പ്ളസ്ടു വിജയികള്‍ക്കുള്ള ട്രോഫിയും അവാര്‍ഡും ‘മാറ്റ്’ കലോത്സവ വിജയികള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റും ട്രോഫിയും ജില്ലാ മുസ്ലിംലീഗ് ജനറല്‍ സെക്രട്ടറി അബ്ദുറഹ്മാന്‍ കല്ലായി വിതരണം ചെയ്തു.
കണ്ണൂര്‍ നഗരസഭ ചെയര്‍പേഴ്സന്‍ റോഷ്നി ഖാലിദിനെ എ.കെ. കമാല്‍ ഹാജിയും കണ്ണൂര്‍ യൂനിവേഴ്സിറ്റിയില്‍നിന്ന് ഐ.ടി സ്പീച്ച് റെക്കഗ്നേഷന്‍ തീസിസിന് ഡോക്ടറേറ്റ് ലഭിച്ച ഡോ. ടി.എം. തസ്ലീമയെ നഗരസഭാ ചെയര്‍പേഴ്സന്‍ റോഷ്നി ഖാലിദും ഉപഹാരം നല്‍കി ആദരിച്ചു. എ.കെ. കമാല്‍ ഹാജി അധ്യക്ഷത വഹിച്ചു. എം.പി. മുഹമ്മദലി, ടി.എന്‍.എ. ഖാദര്‍, പി.സി. അഹമ്മദ്കുട്ടി, കെ.പി. അബ്ദുല്‍ സലാം, പി. ഇബ്രാഹിം, എ. മഹറൂഫ് മാസ്റ്റര്‍, അശ്റഫ് കാഞ്ഞിരോട്, ഖാദര്‍ മുണ്ടേരി, ആശിഖ് മുക്കണ്ണി, കെ. റഷീദ് എന്നിവര്‍ സംസാരിച്ചു. പി.സി. നൗഷാദ് നന്ദി പറഞ്ഞു.

ചേലോറയില്‍ മാലിന്യം തള്ളാനുള്ള ശ്രമം നാട്ടുകാര്‍ തടഞ്ഞു
ചേലോറയില്‍ മാലിന്യം തള്ളാനുള്ള
ശ്രമം നാട്ടുകാര്‍ തടഞ്ഞു
ശ്രമം നാട്ടുകാര്‍ തടഞ്ഞു
ചക്കരക്കല്ല്: മാലിന്യം തള്ളാനത്തെിയ സ്വകാര്യ വാഹനം ചേലോറയില്‍ നാട്ടുകാര്‍ തടഞ്ഞു. സമയക്രമം തെറ്റിച്ച് മാലിന്യമിറക്കാനത്തെിയതാണ് നാട്ടുകാരെ പ്രകോപിപ്പിച്ചത്. സ്ഥലത്ത് ഏറെനേരം സംഘര്‍ഷാവസ്ഥയുണ്ടായി.
തിങ്കളാഴ്ച ഉച്ച മൂന്നിനാണ് സംഭവം. പതിവായി നഗരസഭയുടെ ലോറിയില്‍ രാവിലെ ആറിനും ഒമ്പതിനും മധ്യേയാണ് മാലിന്യം തള്ളുന്നത്. നേരത്തേയുള്ള വ്യവസ്ഥ ലംഘിച്ചത്തെിയ മാലിന്യം നഗരസഭയുടേതല്ളെന്നും സ്വകാര്യ സ്ഥാപനത്തില്‍നിന്നുള്ളതാണെന്നും ആരോപിച്ചാണ് നാട്ടുകാര്‍ സംഘടിച്ചത്. എന്നാല്‍, മാലിന്യം നഗരസഭയുടേതാണെന്നും നഗരസഭയില്‍ വാഹനമില്ലാത്തതിനാല്‍ സ്വകാര്യ വാഹനത്തില്‍ എത്തിക്കുകയായിരുന്നെന്നും നഗരസഭാ അധികൃതര്‍ പറഞ്ഞു.
എന്നാല്‍, മാലിന്യം രാവിലെ കൊണ്ടുവരുമെന്ന കലക്ടറുടെ ഉറപ്പ് ലംഘിച്ചതിനെകുറിച്ച നാട്ടുകാരുടെ ചോദ്യത്തിന് അധികൃതര്‍ക്ക് വ്യക്തമായ ഉത്തരം നല്‍കാനായില്ല.
ഇതിനിടെ മാലിന്യവുമായത്തെിയ ലോറിയുടെ താക്കോല്‍ കാണാതായതിനെതുടര്‍ന്ന് വാഹനം ഏറെനേരം വഴിയില്‍ കിടന്നു. സ്വകാര്യ സ്ഥാപനത്തിലെ മാലിന്യമാണത്തെിയതെന്നും പിടിക്കപ്പെട്ടപ്പോള്‍ നഗരസഭാധികൃതര്‍ ഏറ്റെടുത്തതാണെന്നും നാട്ടുകാര്‍ പറഞ്ഞു. ചക്കരക്കല്ല് എസ്.ഐമാരായ രാജീവ്കുമാര്‍, വത്സന്‍ എന്നിവര്‍ സ്ഥലത്തത്തെി.

Monday, June 10, 2013
അനുമോദിച്ചു
ഗോണിക്കുപ്പ: എസ്.ഐ.ഒ ഗോണിക്കുപ്പ യൂനിറ്റിന്‍െറ ആഭിമുഖ്യത്തില്‍ എസ്.എസ്.എല്‍.സി, പി.യു.സി പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ഥികളെ അനുമോദിച്ചു. കൂര്‍ഗ് പബ്ളിക് സ്കൂള്‍ സീനിയര്‍ പ്രിന്‍സിപ്പല്‍ പ്രഫ. എം.ഡി. നഞ്ചുണ്ട ഉദ്ഘാടനം ചെയ്തു.
ജമാഅത്തെ ഇസ്ലാമി കുടക് ജില്ലാ സെക്രട്ടറി പി.കെ. അബ്ദുറഹ്മാന്‍ അധ്യക്ഷത വഹിച്ചു.
ഗോണിക്കുപ്പ ഹല്‍ഖാ നാസിം തന്‍വീര്‍ അഹ്മദ്, ജി.ഐ.ഒ പ്രസിഡന്‍റ് ശഫീന, എസ്.ഐ.ഒ സംസ്ഥാന കരിയര്‍ കൗണ്‍സിലര്‍ അഖില്‍ അഹ്മദ്, യൂത്ത്വിങ് ജില്ലാ പ്രസിഡന്‍റ് സി.എച്ച്. അഫ്സര്‍, എസ്.ഐ.ഒ ജില്ലാ പ്രസിഡന്‍റ് അസ്ഹറുദ്ദീന്‍ എന്നിവര്‍ സംസാരിച്ചു. തന്‍സീല്‍ സ്വാഗതം പറഞ്ഞു.

ഖുര്‍ആന്‍ സ്റ്റഡി സെന്‍റര്‍ പുതിയ ബാച്ച് ഉദ്ഘാടനം
ഖുര്‍ആന്‍ സ്റ്റഡി സെന്‍റര്‍ പുതിയ
ബാച്ച് ഉദ്ഘാടനം
കണ്ണൂര്‍: ഖുര്‍ആന്‍ സ്റ്റഡി സെന്‍റര്‍ കൗസര്‍ യൂനിറ്റിന്‍െറ പുതിയ ബാച്ച് കൗസര്‍ കോംപ്ളക്സ് ഓഡിറ്റോറിയത്തില്‍ കാംബസാര്‍ ജുമാമസ്ജിദ് ഖത്തീബ് ഹാഫിസ് അനസ് മൗലവി ഉദ്ഘാടനം ചെയ്തു. ടി.കെ. മുഹമ്മദലി അധ്യക്ഷത വഹിച്ചു. ജമാഅത്തെ ഇസ്ലാമി ജില്ലാ പ്രസിഡന്‍റ് യു.പി. സിദ്ദീഖ് മാസ്റ്റര്‍ മുഖ്യപ്രഭാഷണം നടത്തി. എന്‍.എം. ബഷീര്‍ മാസ്റ്റര്‍, കെ.പി. ഹിഷാം മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു. ഡയറക്ടര്‍ ഡോ. പി. സലീം സ്വാഗതം പറഞ്ഞു.
ആംവെ നിയമവിധേയമാക്കാനുള്ള ശ്രമം ഉപേക്ഷിക്കണം -സോളിഡാരിറ്റി
ആംവെ നിയമവിധേയമാക്കാനുള്ള
ശ്രമം ഉപേക്ഷിക്കണം -സോളിഡാരിറ്റി
ശ്രമം ഉപേക്ഷിക്കണം -സോളിഡാരിറ്റി
കണ്ണൂര്‍: ആംവെ നടത്തുന്ന മള്‍ട്ടി ലെവല്‍ മാര്‍ക്കറ്റിങ്ങും വഞ്ചനയും പുറത്തുവന്നിരിക്കെ കമ്പനി നിയമവിധേയമാക്കി ഒത്തുകളിക്കാനുള്ള ശ്രമം ഉപേക്ഷിക്കണമെന്ന് സോളിഡാരിറ്റി കണ്ണൂര്‍ ജില്ലാ ിസെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു. ട്രേഡ് യൂനിയനുകളും വിപ്ളവ പാര്‍ട്ടികളും ഇത്തരത്തില്‍ തട്ടിപ്പു രീതികള്‍ക്കുവേണ്ടി സംഘടിക്കുകയും സംസാരിക്കുകയും ചെയ്യുന്നത് ഇവരുടെ ഉദ്ദേശ്യശുദ്ധിയെ ചോദ്യം ചെയ്യുന്നു. നൂറുകണക്കിനാളുകള്‍ തട്ടിപ്പിനിരയാവുകയും കേസ് നല്‍കുകയും ചെയ്ത സംഭവത്തില്‍ ഒരക്ഷരം മിണ്ടാത്തവര്‍ ഇത്തരം അനീതിക്കുവേണ്ടി ഓശാന പാടുന്നത് തീര്‍ത്തും ഖേദകരമാണെന്ന് സെക്രട്ടേറിയറ്റ് അഭിപ്രായപ്പെട്ടു. ജില്ലാ പ്രസിഡന്‍റ് ഫാറൂഖ് ഉസ്മാന്‍ അധ്യക്ഷത വഹിച്ചു. ജന. സെക്രട്ടറി ടി.കെ. മുഹമ്മദ് റിയാസ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കെ.എം. മഖ്ബൂല്‍, കെ. മുഹമ്മദ് നിയാസ്, ടി.പി. ഇല്യാസ്, എ.പി. അജ്മല്‍ എന്നിവര്‍ സംസാരിച്ചു.
‘ഒരു കൈ ഒരു തൈ’ കാമ്പയിന് തുടക്കം
‘ഒരു കൈ ഒരു തൈ’ കാമ്പയിന് തുടക്കം
കരൂപ്പടന്ന (തൃശൂര്‍ ): ‘നടൂ ഒരു കുഞ്ഞുതൈ, നേടൂ ഒരു തലമുറക്ക് തണല്‍’ എന്ന മുദ്രാവാക്യവുമായി മലര്‍വാടി ബാലസംഘം സംഘടിപ്പിക്കുന്ന ‘ഒരു കൈ ഒരു തൈ’ പരിസ്ഥിതി ബോധവത്കരണ കാമ്പയിന് തുടക്കം. സംസ്ഥാന തല ഉദ്ഘാടനം കരൂപ്പടന്ന ജെ ആന്‍ഡ് ജെ സീനിയര്‍ സെക്കന്‍ഡറി സ്കൂളില്‍ കേരള റിവര്‍ റിസര്‍ച് സെന്‍റര്‍ ഡയറക്ടര്‍ ഡോ. ലത വൃക്ഷത്തൈ നട്ട് നിര്‍വഹിച്ചു.
ഇന്ന് നാമനുഭവിക്കുന്ന പരിസ്ഥിതി പ്രശ്നങ്ങള്‍ക്ക് ഉത്തരവാദികള്‍ ഇളംതലമുറയല്ളെന്നും മുതിര്‍ന്ന തലമുറയാണെന്നും ഡോ. ലത അഭിപ്രായപ്പെട്ടു. കാമ്പയിന്‍െറ ഭാഗമായി മലര്‍വാടി ബാലസംഘാംഗങ്ങള്‍ സംസ്ഥാനത്ത് അരലക്ഷം വൃക്ഷത്തൈകള്‍ നട്ടുപിടിപ്പിച്ച് സംരക്ഷിക്കും.
കരൂപ്പടന്ന ബാലസംഘം പ്രവര്‍ത്തകര്‍ പരിസ്ഥിതി ഗാനം ആലപിച്ചു. സംസ്ഥാന കോഓഡിനേറ്റര്‍ അബ്ബാസ് വി. കൂട്ടില്‍ അധ്യക്ഷത വഹിച്ചു.
മലര്‍വാടി അംഗങ്ങള്‍ തങ്ങളുടെ കൂട്ടുകാരെ മരം നടാന്‍ പ്രേരിപ്പിക്കുന്ന ‘ഗ്രീന്‍ ഷേക്ക് ഹാന്‍ഡ്’ പദ്ധതി ഉദ്ഘാടനം മലര്‍വാടി സംസ്ഥാന രക്ഷാധികാരി ടി.കെ. ഹുസൈന്‍ നിര്‍വഹിച്ചു. വെള്ളാങ്ങല്ലൂര്‍ പഞ്ചായത്ത് പ്രസിഡന്‍റ് കെ.എ. മുഹമ്മദ് കായംകുളം, ജൈവ കര്‍ഷകന്‍ സലീം കാട്ടകത്ത്, കെ.കെ. യൂസഫ്, വീരാന്‍ പി. സെയ്ത്, കെ.എം. സഈദ്, മുസ്തഫ മങ്കട, ഫൈസല്‍ തൃശൂര്‍, ശംസുദ്ദീന്‍ ചാവക്കാട്, ശംസുദ്ദീന്‍ വേളം എന്നിവര്‍ സംബന്ധിച്ചു.
കാമ്പയിനോടനുബന്ധിച്ച് സംസ്ഥാനത്തെ ആയിരം മലര്‍വാടി യൂനിറ്റുകളില്‍ ‘പച്ചപ്പ് -കാര്‍ഷിക പ്രദര്‍ശനം, ‘മഴ ദൃശ്യങ്ങള്‍’, ഷോര്‍ട്ട് ഫിലിം പ്രദര്‍ശനം, , ‘വിജ്ഞാനപ്പച്ച’ പ്രശ്നോത്തരി, വഴിയോരപ്പച്ച, ഹരിതപ്രതിജ്ഞ, നന്മമരം, വിത്തറിവ്, കൃഷിഭവന്‍ സന്ദര്‍ശനം തുടങ്ങിയ വൈവിധ്യമാര്‍ന്ന പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുമെന്ന് കണ്‍വീനര്‍ നൂറുദ്ദീന്‍ ചേന്നര അറിയിച്ചു.

അരിപ്പ സമരഭൂമിയില്‍ എസ്.ഐ.ഒയുടെ പുസ്തകം വിതരണം
അരിപ്പ സമരഭൂമിയില്‍
എസ്.ഐ.ഒയുടെ
പുസ്തകം വിതരണം
എസ്.ഐ.ഒയുടെ
പുസ്തകം വിതരണം
കുളത്തൂപ്പുഴ(കൊല്ലം): പഠിക്കാന്‍ നിര്‍വാഹമില്ലാതെ സമരഭൂമിയില്‍ അകപ്പെട്ടുപോയ സമരക്കാരുടെ മക്കള്‍ക്ക് എസ്.ഐ.ഒവിന്‍െറ കൈത്താങ്ങ്. സമരഭൂമിയിലെ വിദ്യാര്‍ഥികള്‍ക്ക് എസ്.ഐ.ഒ പഠനോപകരണങ്ങള്‍ വിതരണംചെയ്തു.
സംസ്ഥാനത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ നിന്നായി സമരഭൂമിയിലത്തെിയ വിദ്യാര്‍ഥികള്‍ക്ക് ബുക്കും, പുസ്തകസഞ്ചിയും, കുടയും മറ്റുപകരണങ്ങളും നല്‍കി. ഒന്നുമുതല്‍ പ്ളസ്ടുവരെ പഠിക്കുന്ന 45 ലധികം വരുന്ന വിദ്യാര്‍ഥികള്‍ക്കാണ് പഠനോപകരണങ്ങളത്തെിച്ചത്. വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കെ.എ. ഷെഫീക്ക് പരിപാടി ഉദ്ഘാടനം ചെയ്തു. ആദിവാസി ഭൂസമരത്തിന് പിന്തുണ പ്രഖ്യാപിക്കുന്നതോടൊപ്പം സമരക്കാരുടെ വിദ്യാര്‍ഥികള്‍ വിദ്യാഭ്യാസത്തില്‍ പിന്നാക്കംപോകരുതെന്ന ഓര്‍മപ്പെടുത്തലാണ് പഠനോപകരണ വിതരണത്തിലൂടെ മനസ്സിലാക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.എസ്.ഐ.ഒ സംസ്ഥാന പ്രസിഡന്‍റ് എസ്. ഇര്‍ഷാദ് പഠനോപകരണ വിതരണം നിര്‍വഹിച്ചു. ജില്ലാ സെക്രട്ടറി ഫൈസല്‍ അധ്യക്ഷത വഹിച്ചു. ജമാഅത്തെ ഇസ്ലാമി കുളത്തൂപ്പുഴ ഏരിയാ പ്രസിഡന്‍റ് അബ്ദുസമദ്, സമരസമിതി സംസ്ഥാന പ്രസിഡന്‍റ് ശ്രീരാമന്‍ കൊയ്യോന്‍, ഊരുമൂപ്പന്‍ സി.കെ. തങ്കപ്പന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Sunday, June 9, 2013
സ്ത്രീ സ്വത്വം തിരിച്ചറിയണം - ജി.ഐ.ഒ സമ്മേളനം
സ്ത്രീ സ്വത്വം തിരിച്ചറിയണം -
ജി.ഐ.ഒ സമ്മേളനം
ജി.ഐ.ഒ സമ്മേളനം
പഴയങ്ങാടി: സ്ത്രീ തിരിച്ചറിയണമെന്നും അവിടെയാണ് സ്ത്രീ സുരക്ഷ യാഥാര്‍ഥ്യമാകുന്നതെന്നും ജി.ഐ.ഒ സംസ്ഥാന സെക്രട്ടറി സൗദ പേരാമ്പ്ര പറഞ്ഞു. സ്ത്രീ സുരക്ഷ പ്രമേയമാക്കി ജി.ഐ.ഒ മാടായി ഏരിയ കമ്മിറ്റി പഴയങ്ങാടി വ്യാപാര ഭവനില്‍ വെച്ച് സംഘടിപ്പിച്ച ഏരിയാ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു . 'സമകാലിക സമൂഹത്തിലെ സ്ത്രീ' എന്ന വിഷയത്തില്‍ ജമാഅത്തെ ഇസ്ലാമി ജില്ലാ സമിതിയംഗം അബൂ ഫാരിന്‍ മുഖ്യ പ്രഭാഷണം നടത്തി. ജി.ഐ.ഒ മാടായി ഏരിയാ പ്രസിഡല്‍് മര്‍ജാന ഷമീര്‍ അദ്ധ്യക്ഷത വഹിച്ചു. ജമാഅത്തെ ഇസ്ലാമി മാടായി ഏരിയ ഓര്‍ഗനൈസര്‍ അബ്ദുല്‍ അസീസ് പുതിയങ്ങാടി സമാപനം പ്രസംഗം നടത്തി. റഫീഹ ഖിറാഅത്തും ഫാഹിമ സ്വാഗതവും പറഞ്ഞു.
‘ഒരു കൈ ഒരു തൈ’ കാമ്പയിന് ഇന്ന് തുടക്കം
‘ഒരു കൈ ഒരു തൈ’
കാമ്പയിന് ഇന്ന് തുടക്കം
കാമ്പയിന് ഇന്ന് തുടക്കം
കോഴിക്കോട്: മലര്‍വാടി ബാലസംഘം സംസ്ഥാന വ്യാപകമായി ജൂണ്‍ മാസം ‘ഒരു കൈ ഒരു തൈ’ കാമ്പയിന്‍ നടത്തും. അരലക്ഷം വൃക്ഷത്തൈകള്‍ നട്ടുവളര്‍ത്തും. നടുക എന്നതിനപ്പുറം തൈകളുടെ സംരക്ഷണവും വളര്‍ച്ചയും കാമ്പയിന്‍ ലക്ഷ്യമാക്കുന്നു .ഗ്രീന്‍ ഷേക്ഹാന്‍ഡ്, ഹരിതപ്രതിജ്ഞ, നന്മമരം, മഴവരവേല്‍പ്, വിത്തറിവ്, പുരപ്പുറത്തോട്ടം, പച്ചപ്പ്തേടി, ബയോപെഡസ്റ്റല്‍കോളം നിര്‍മാണം, വിജ്ഞാനപ്പച്ച തുടങ്ങിയ വൈവിധ്യമാര്‍ന്ന പരിപാടികള്‍ കാമ്പയിന്‍െറ ഭാഗമായി നടക്കും. സംസ്ഥാനതല ഉദ്ഘാടനം ഞായറാഴ്ച രാവിലെ 10ന് തൃശൂര്‍ ജില്ലയിലെ കരൂപടന്ന ജെ ആന്‍ഡ് ജെ സീനിയര്‍ സെക്കന്‍ഡറി സ്കൂളില്‍ കേരള വനഗവേഷണ കേന്ദ്രത്തിലെ ശാസ്ത്രജ്ഞന്‍ ഡോ. ടി.വി. സജീവ് തൈ നട്ട് നിര്‍വഹിക്കും.
വിദ്യാഭ്യാസ നിലപാടുകള്‍ രൂപവത്കരിക്കുന്നത് നവസാമ്രാജ്യത്വ ശക്തികള്‍
വിദ്യാഭ്യാസ നിലപാടുകള്‍ രൂപവത്കരിക്കുന്നത് നവസാമ്രാജ്യത്വ
ശക്തികള്‍ -ആരിഫലി
ശക്തികള്‍ -ആരിഫലി
കൊച്ചി: രാജ്യത്തെ വിദ്യാഭ്യാസ നിലപാടുകള്‍ രൂപവത്കരിക്കുന്നത് നവസാമ്രാജ്യത്വ ശക്തികളാണെന്ന് ജമാഅത്തെ ഇസ്ലാമി കേരള അമീര്‍ ടി. ആരിഫലി. മുമ്പ് ബ്രിട്ടീഷ് സാമ്രാജ്യം അവരുടെ താല്‍പര്യം സംരക്ഷിക്കാന്‍ വിദ്യാഭ്യാസത്തെ ഉപയോഗപ്പെടുത്തിയിരുന്നെങ്കില്‍ ഇന്ന് പലതരം എന്‍.ജി.ഒകള്‍ സാമ്രാജ്യത്വ അഭീഷ്ടപ്രകാരം വിദ്യാഭ്യാസത്തെ മാറ്റിയെടുക്കുകയാണ് ചെയ്യുന്നതെന്ന് എസ്.ഐ.ഒ സംസ്ഥാന കമ്മിറ്റിയുടെ കേരള എജുക്കേഷന്‍ കോണ്‍ഗ്രസിന്‍െറ പ്രഖ്യാപനം നിര്‍വഹിച്ച് അദ്ദേഹം പറഞ്ഞു.
വിദ്യാഭ്യാസ പദ്ധതികള്‍ ആവിഷ്കരിക്കപ്പെടുന്നത് ഇപ്പോഴും സാമ്രാജ്യത്വത്തിനു വേണ്ടിയാണ്. വിദ്യാര്‍ഥികള്‍ വിദ്യാഭ്യാസത്തിന്‍െറ ഗുണഭോക്താക്കളും ഉപയോക്താക്കളും മാത്രമായിക്കൂടാ.
വിദ്യാഭ്യാസം എങ്ങനെയുള്ളതായിരിക്കണമെന്ന് പറയാനും അവര്‍ക്ക് അവകാശമുണ്ട്. പഠനപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന ഏതൊരാള്‍ക്കും അത് ഏത് ദിശയിലായിരിക്കണമെന്ന് പറയാനും കഴിയണം. വിദ്യാഭ്യാസ മേഖലയില്‍ നഷ്ടമായിക്കൊണ്ടിരിക്കുന്ന ധാര്‍മികത വീണ്ടെടുക്കപ്പെടേണ്ടതുണ്ടെന്നും വിദ്യാഭ്യാസത്തിന്‍െറ ഘടകങ്ങളില്‍അതിനും പ്രാധാന്യം നല്‍കണമെന്നും അദ്ദേഹം പറഞ്ഞു.
ഏതെങ്കിലും പ്രത്യേക മതവിഭാഗത്തിന്‍െറ ധാര്‍മികത അടിച്ചേല്‍പ്പിക്കാതെ എല്ലാ മതവിഭാഗങ്ങള്‍ക്കും യോജിക്കാവുന്ന ധാര്‍മികത ഇക്കാര്യത്തില്‍ കണ്ടെത്തേണ്ടതുണ്ട്. അഴിമതി അടക്കമുള്ള സാമൂഹിക ജീര്‍ണതകള്‍ പിഴുതെറിയും വിധമുള്ള സമൂല പരിഷ്കരണമാണ് വിദ്യാഭ്യാസത്തില്‍ വരേണ്ടതെന്നും ആരിഫലി ചൂണ്ടിക്കാട്ടി. എസ്.ഐ.ഒ സംസ്ഥാന പ്രസിഡന്‍റ് എസ്. ഇര്‍ഷാദ് അധ്യക്ഷത വഹിച്ചു. ജി.ഐ.ഒ സംസ്ഥാന സെക്രട്ടറി പി. റുക്സാന, സോളിഡാരിറ്റി സംസ്ഥാന സെക്രട്ടറി ടി. മുഹമ്മദ് വേളം, എസ്.ഐ.ഒ സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.വി. ഷഫീര്‍ ഷാ എന്നിവര്‍ സംസാരിച്ചു. ഒക്ടോബര്‍ 26, 27 തീയതികളില്‍ തിരുവനന്തപുരത്താണ് എജുക്കേഷന്‍ കോണ്‍ഗ്രസ് സംഘടിപ്പിക്കുന്നത്.

Saturday, June 8, 2013
ഖുര്‍ആന്‍ സ്റ്റഡി സെന്‍റര്‍ ഉദ്ഘാടനം നാളെ
ഖുര്‍ആന്‍ സ്റ്റഡി സെന്‍റര്‍
ഉദ്ഘാടനം നാളെ
കണ്ണൂര്‍: ഖുര്‍ആന്‍ സ്റ്റഡി സെന്‍റര്‍ കേരള, കൗസര്‍ യൂനിറ്റിന് കീഴിലുള്ള പുതിയ ബാച്ച് നാളെ രാവിലെ കൗസര്‍ കോംപ്ളക്സില്‍ കണ്ണൂര്‍ കാംബസാര്‍ ഖത്തീബ് ഹാഫിസ് അനസ് മൗലവി ഉദ്ഘാടനം ചെയ്യും. ജമാഅത്തെ ഇസ്ലാമി ജില്ലാ പ്രസിഡന്‍റ് യു.പി. സിദ്ദീഖ് മാസ്റ്റര്‍ അധ്യക്ഷത വഹിക്കും.
Subscribe to:
Posts (Atom)

.jpg)
.jpg)

.jpg)
.jpg)
.jpg)
.jpg)
.jpg)
.jpg)
.jpg)
.jpg)
.jpg)
.jpg)