ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണം- സോളിഡാരിറ്റി -------- വാതക പൈപ്പ് ലൈന്‍: ജനവാസ മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി-----

Saturday, October 30, 2010

മുസ്‌ലിം രാഷ്ട്രീയ ഗതിമാറ്റം തുടരും

മുസ്‌ലിം രാഷ്ട്രീയ ഗതിമാറ്റം തുടരും
ആറുമാസത്തിനു ശേഷം നടക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിന്റെ ഗതി നിര്‍ണയിക്കുന്ന തദ്ദേശസ്ഥാപന തെരഞ്ഞെടുപ്പില്‍ മുസ്‌ലിം രാഷ്ട്രീയത്തില്‍ വന്ന മാറ്റം ശ്രദ്ധേയം. സ്വന്തമായ ഒരിടം തേടി രംഗത്തു വന്ന രണ്ട് സംഘടനകളും മത്സരഫലത്തില്‍ കാര്യമായ നേട്ടങ്ങളുണ്ടാക്കിയില്ലെങ്കിലും പ്രാദേശിക തലത്തില്‍ സംഘടനാ അടിത്തറ ഒരുക്കിക്കഴിഞ്ഞു. ഈ അടിത്തറയില്‍നിന്നു തന്നെയാകും ഇവര്‍ നിയമസഭ തെരഞ്ഞെടുപ്പിനെ നേരിടുക.
കേരളത്തിലെ പ്രമുഖ മുസ്‌ലിം രാഷ്ട്രീയ പാര്‍ട്ടി എന്ന നിലയില്‍ ലീഗ് വന്‍മുന്നേറ്റം നടത്തിയ തെരഞ്ഞെടുപ്പാണിത്. മുസ്‌ലിം വോട്ടുകള്‍ ധ്രുവീകരിക്കപ്പെടുമെന്നു കരുതിയിരുന്നെങ്കിലും അത് യു.ഡി.എഫിന് അനുകൂലമായി കേന്ദ്രീകരിക്കപ്പെട്ടു. ഇതിനു കാരണം മുസ്‌ലിംലീഗ് തന്ത്രങ്ങളായിരുന്നു. പുതിയ മുസ്‌ലിം രാഷ്ട്രീയ പാര്‍ട്ടികള്‍ നിലവില്‍ വരുമ്പോള്‍ ലീഗിന്റെ പരമ്പരാഗത വോട്ട് ബാങ്കിലാകും ചോര്‍ച്ചയുണ്ടാവുക എന്നറിഞ്ഞാണ് അവര്‍ തന്ത്രം മെനഞ്ഞത്. ഇതിന്റെ ഫലമാണ് ഈ തെരഞ്ഞെടുപ്പിലെ യു.ഡി.എഫ് മുന്നേറ്റം. സ്വന്തം വോട്ട് ബാങ്ക് ലക്ഷ്യമിട്ടെത്തിയ രണ്ട് പുതിയ സംഘടനകളില്‍ ഒന്നിനെ കൂടെ നിര്‍ത്തിയും മറ്റൊന്നിനെ അകറ്റിയുമുള്ള തന്ത്രമാണ് ലീഗ് പ്രയോഗവത്കരിച്ചത്. അതിലവര്‍ വന്‍ വിജയം നേടി.
ജമാഅത്തെ ഇസ്‌ലാമിയുടെ മുന്‍കൈയില്‍ വികസന മുന്നണിയും പോപ്പുലര്‍ ഫ്രണ്ടിന്റെ രാഷ്ട്രീയ മുഖമായ എസ്.ഡി.പി.ഐയുമാണ് ഇക്കുറി രാഷ്ട്രീയ പരീക്ഷണത്തിനിറങ്ങിയത്. ഇതില്‍ എസ്.ഡി.പി.ഐ വോട്ടുകള്‍ നഷ്ടപ്പെടാതെയും വികസന മുന്നണിയെ ഒറ്റപ്പെടുത്തിയും തെരഞ്ഞെടുപ്പിനെ നേരിടുകയായിരുന്നു മുസ്‌ലിം ലീഗ്. എസ്.ഡി.പി.ഐ യെ തീവ്രവാദ സംഘടന എന്ന പേരില്‍ പരസ്യമായി ശത്രുപക്ഷത്ത് നിര്‍ത്തുകയും രഹസ്യമായി അടവുനയങ്ങള്‍ തയാറാക്കുകയും ചെയ്തു.
മലപ്പുറം ജില്ലാ പഞ്ചായത്തില്‍ എസ്.ഡി.പി.ഐ മത്സരിച്ചിരുന്നില്ല. അതിനാല്‍ അവരുടെ വോട്ടുകള്‍ സ്വന്തമാക്കാന്‍ യു.ഡി.എഫിന് കഴിഞ്ഞു. മറ്റു പ്രാദേശിക സ്ഥാപനങ്ങളിലേക്ക് 500ല്‍പരം സീറ്റുകളില്‍ മത്സരിച്ചെങ്കിലും തെരഞ്ഞെടുത്ത ചില സീറ്റുകളില്‍ മാത്രമാണ് എസ്.ഡി.പി.ഐ സ്ഥാനാര്‍ഥികള്‍ സജീവമായത്.
അതില്‍ വിജയം നേടിയ ഏക സീറ്റാണ് വേങ്ങര പഞ്ചായത്തിലെ അരീക്കുളം വാര്‍ഡ്. യു.ഡി.എഫ് കോണ്‍ഗ്രസിന് അനുവദിച്ച വാര്‍ഡാണിത്. 2005ലെ തെരഞ്ഞെടുപ്പില്‍ ഇവിടെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി 444 വോട്ട് നേടിയിരുന്നു. ഇക്കുറി കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്ക് ലഭിച്ചത് 224 വോട്ടാണ്.
എസ്.ഡി.പി.ഐ സ്ഥാനാര്‍ഥിക്ക് 487 വോട്ട് കിട്ടി. ഈ അടവുനയം മലബാറിനു പുറത്ത് വ്യാപകമായി ഉപയോഗിച്ചിരുന്നു. വികസന മുന്നണിയെ അകറ്റി നിര്‍ത്താന്‍ മറ്റ് മുസ്‌ലിം സമുദായ സംഘടനകളെ രംഗത്തിറക്കുകയുമായിരുന്നു മറ്റൊരു തന്ത്രം. ഇതിലും മുസ്‌ലിംലീഗ് വിജയിച്ചു. ജമാഅത്ത് പ്രവര്‍ത്തകര്‍ 2005ല്‍ വിജയിച്ച മൂന്ന് സീറ്റുകളില്‍ രണ്ടെണ്ണം ഇക്കുറി അവര്‍ക്ക് നഷ്ടമായി. ഇടതുപക്ഷ ആഭിമുഖ്യം പുലര്‍ത്തിയിരുന്ന സുന്നിയിലെ എ.പി വിഭാഗം ഇക്കുറി ഐക്യമുന്നണിക്കൊപ്പം നിന്നു എന്നത് കേരളത്തില്‍ അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിലും യു.ഡി.എഫ് നേട്ടമുണ്ടാക്കുമെന്നതിന്റെ സൂചനയാണ്. ഐ.എന്‍.എല്ലിനെ അസംതൃപ്തിയില്‍ നിര്‍ത്തിക്കൊണ്ടു തന്നെ മിക്കയിടത്തും ഒപ്പം നിര്‍ത്താന്‍ യു.ഡി.എഫിന് കഴിഞ്ഞു. പി.ഡി.പി വോട്ടുകള്‍ സ്വന്തം സ്ഥാനാര്‍ഥികള്‍ക്കുതന്നെ പോയി. പൊന്നാനി ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തുനിന്ന മുജാഹിദ് മടവൂര്‍ വിഭാഗവും ഇക്കുറി യു.ഡി.എഫിനൊപ്പം നിന്നു.
ജമാഅത്തെ ഇസ്‌ലാമിക്കെതിരെ മുസ്‌ലിം സമുദായ സംഘടനകളും രാഷ്ട്രീയ സംഘടനകളും ഒന്നിച്ച ചിത്രമാണ് ഈ തെരഞ്ഞെടുപ്പില്‍ കണ്ടത്.
മൊയ്തു വാണിമേല്‍/Madhyamam/30-10-2010

Friday, October 29, 2010

RESULT

ജനകീയ രാഷ്ട്രീയത്തിന് അടിത്തറ പാകിയ തെരഞ്ഞെടുപ്പ് -ജമാഅത്തെ ഇസ്ലാമി



ജനകീയ രാഷ്ട്രീയത്തിന് അടിത്തറ പാകിയ
തെരഞ്ഞെടുപ്പ് -ജമാഅത്തെ ഇസ്ലാമി
കോഴിക്കോട്: ഇടതു-വലതു മുന്നണികള്‍ക്ക് ബദലായി കേരളത്തില്‍ ഉയര്‍ന്നുവരുന്ന ജനപക്ഷ രാഷ്ട്രീയത്തിന് അടിത്തറ പാകുന്നതാണ് തദ്ദേശ തെരഞ്ഞെടുപ്പ് ഫലങ്ങളെന്ന് ജമാഅത്തെ ഇസ്ലാമി സംസ്ഥാന രാഷ്ട്രീയകാര്യ സെക്രട്ടറി ഹമീദ് വാണിമേല്‍ അഭിപ്രായപ്പെട്ടു.
തദ്ദേശസ്ഥാപനങ്ങളെ സങ്കുചിത കക്ഷി രാഷ്ട്രീയത്തില്‍ നിന്ന് മുക്തമാക്കി വികസനോന്മുഖ രാഷ്ട്രീയം ഉയര്‍ത്തിപ്പിടിക്കുന്ന ജമാഅത്തെ ഇസ്ലാമി അതിനുവേണ്ടി പ്രാദേശികമായ ജനകീയസംരംഭങ്ങള്‍ ഉയര്‍ത്തിക്കൊണ്ടു വരാന്‍ ആഹ്വാനം ചെയ്തു. തുടര്‍ന്ന് സംസ്ഥാനത്തെങ്ങും പ്രാദേശികമായ ജനകീയ സംഘടനകള്‍ രൂപം കൊള്ളുകയും തെരഞ്ഞെടുപ്പില്‍ മത്സരിക്കുകയും ചെയ്തു. പരമ്പരാഗതമായ മുന്നണികള്‍ക്കതീതമായി ജനങ്ങളെ സംഘടിപ്പിക്കാനും ശക്തമായ മത്സരം കാഴ്ചവെക്കാനും ഈ സംഘങ്ങള്‍ക്ക് കഴിഞ്ഞതായി പ്രസ്താവനയില്‍ പറഞ്ഞു. ഏഴ് പഞ്ചായത്ത് വാര്‍ഡുകളില്‍ വിജയം വരിച്ച ജനകീയ മുന്നണികള്‍ ആറ് മുന്‍സിപ്പല്‍ വാര്‍ഡുകളിലും 73 പഞ്ചായത്ത് വാര്‍ഡുകളിലും രണ്ടാം സ്ഥാനത്തെത്തി. പല സീറ്റുകളിലും വിരലിലെണ്ണാവുന്ന വോട്ടുകള്‍ക്കാണ് വിജയം കൈവിട്ടു പോയത്. തൃശൂര്‍ ജില്ലയിലെ കാതിക്കുടത്ത് ഫാക്ടറി മലിനീകരണവിരുദ്ധ സമര സമിതി രണ്ട് സീറ്റുകളില്‍ വിജയിച്ചതും പ്രത്യേകം എടുത്തു പറയേണ്ടതാണ്.
വിജയ സാധ്യതയുള്ള പല വാര്‍ഡുകളിലും ജനകീയ മുന്നണി സ്ഥാനാര്‍ഥികളെ പരാജയപ്പെടുത്താന്‍ എല്‍.ഡി.എഫും യു.ഡി.എഫും ഒത്തു കളിച്ചതായി ഹമീദ് കുറ്റപ്പെടുത്തി.
വോട്ടിംഗ് നില പരിശോധിച്ചാല്‍ ഇത് വ്യക്തമാവും. പണവും മദ്യവും കള്ളവോട്ടും നിര്‍ബാധം ഒഴുകിയ തെരഞ്ഞെടുപ്പില്‍ അതിശക്തമായ മുന്നണി ഘടനക്കെതിരെ കരുത്തുറ്റ മത്സരം കാഴ്ചവെക്കാനും മുന്നേറ്റങ്ങള്‍ സൃഷ്ടിക്കാനും പ്രാദേശിക ജനകീയ സംഘങ്ങള്‍ക്ക് സാധിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പിലൂടെ കേരളത്തില്‍ രൂപപ്പെട്ടുകഴിഞ്ഞ ജനകീയരാഷ്ട്രീയത്തെ കൂടുതല്‍ വിപുലപ്പെടുത്താന്‍ ബോധപൂര്‍വമായ ശ്രമങ്ങള്‍ ഉണ്ടാകേണ്ടതുണ്ട്^ അദ്ദേഹം പറഞ്ഞു.
ജനകീയ സംഘടനകളുടെ രൂപവത്കരണത്തിലും തെരഞ്ഞെടുപ്പിലും സജീവമായി പങ്കുകൊണ്ട സംഘടനാബന്ധുക്കളെയും പരിസ്ഥിതി^ മനുഷ്യാവകാശ^സാംസ്കാരിക പ്രവര്‍ത്തകരെയും അദ്ദേഹം അഭിനന്ദനം അറിയിച്ചു
28-10-2010

കണ്ണൂരില്‍ എസ്.ഡി.പി.ഐ സ്ഥാനാര്‍ഥിയെ വിജയിപ്പിച്ചത് ആര്?


കണ്ണൂരില്‍ എസ്.ഡി.പി.ഐ സ്ഥാനാര്‍ഥിയെ വിജയിപ്പിച്ചത് ആര്?
തദ്ദേശ തിരഞ്ഞെടുപ്പില്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ രാഷ്ട്രീയ വിഭാഗമയ എസ്.ഡി.പി.ഐ അഞ്ചിടങ്ങളില്‍ വിജയിച്ചു കഴിഞ്ഞു. കണ്ണൂര്‍ നഗരസഭയിലെ എസ്.ഡി.പി.ഐ സ്ഥാനാര്‍ഥി സുഫീറയുടെ ജയം വിവാദമായിക്കഴിഞ്ഞു. എല്‍.ഡി.എഫ് പിന്തുണയോടെയാണ് ഇവിടെ എസ്.ഡി.പി.ഐ സ്ഥാനാര്‍ഥി വിജയിച്ചതെന്ന ആരോപണവുമായി ഇടത് സ്വതന്ത്ര സ്ഥാനാര്‍ഥിയായ ഷസീന തന്നെ രംഗത്തെത്തി. ഇന്നലെ വൈകീട്ട് ചില കോണ്‍ഗ്രസ്, മുസ്‌ലിം ലീഗ് പ്രവര്‍ത്തകര്‍ക്കൊപ്പം കണ്ണൂര്‍ മീഡിയാ സെന്ററിലെത്തി അവര്‍ മാധ്യമപ്രവര്‍ത്തകരോട് ഇക്കാര്യം പറയുകയും ചെയ്തു.
എസ്.ഡി.പി.ഐ സ്ഥാനാര്‍ഥി സുഫീറക്ക് 325 വോട്ടും യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ഹസിനക്ക് 290 ഇടത് സ്വതന്ത്ര സ്ഥാനാര്‍ഥിയായ ഷസീനക്ക് 169 വോട്ടുമാണ് ലഭിച്ചത്. ഖസാനക്കോട്ടയില്‍ എല്‍.ഡി.എഫ്-എസ്.ഡി.പി.ഐ രഹസ്യ ധാരണയുണ്ടായിരുന്നുവെന്നാണ് എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയുടെ ആരോപണം. വോട്ടെടുപ്പ് ദിവസം ഉച്ചയോടെ എല്‍.ഡി.എഫ് പ്രവര്‍ത്തകര്‍ തന്നോട് തിരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തില്‍ നിന്ന് മാറി നില്‍ക്കാന്‍ ആവശ്യപ്പെട്ടുവെന്നും ഇത് എസ്.ഡി.പി.ഐ സ്ഥാനാര്‍ഥിയെ സഹായിക്കാനുമായിരുന്നുവെന്നാണ് ഷസീന ആരോപിക്കുന്നത്. എന്നാല്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയുടെ പ്രസ്താവനക്കെതിരെ സി.പി.ഐ.എം രംഗത്ത് വന്ന് കഴിഞ്ഞു. കോണ്‍ഗ്രസിന്റെയും ലീഗിന്റെയും സ്വാധീന വലയത്തില്‍പ്പെട്ടാണ് എല്‍.ഡി.എഫ് സ്ഥാനാര്‍ഥി ഈ പ്രസ്താവനയുമായി രംഗത്ത് വന്നതെന്ന് സി.പി.ഐ.എം നേതാവ് എം.പ്രകാശന്‍ മാസ്റ്റര്‍ ഡൂള്‍ ന്യൂസിനോട് പറഞ്ഞു. സി.പി.ഐ.എമ്മിന് ശക്തിയുള്ള സ്ഥലമല്ല ഇത്. കഴിഞ്ഞ തവണ ഐ.എന്‍.എല്‍ സ്ഥാനാര്‍ഥിയാണ് ഇവിടെ വിജയിച്ചത്. തിരഞ്ഞെടുപ്പില്‍ ഐ.എന്‍.എല്‍ എല്‍.ഡി.എഫിനൊപ്പമില്ലെന്നിരിക്കെ എല്‍.ഡി.എഫ് വോട്ട് മറിച്ചുവെന്ന് പറയുന്നത് അടിസ്ഥാന രഹിതമാണെന്നും പ്രകാശന്‍ മാസ്റ്റര്‍ പറഞ്ഞു. അതേസമയം ഖസാനക്കോട്ട ഐ.എന്‍.എല്‍ ശക്തി കേന്ദ്രമാണെന്നും ഇവിടെ എസ്.ഡി.പി.ഐക്ക് യു.ഡി.എഫാണ് വോട്ട് മറിച്ചിതെന്നും ഐ.എന്‍.എല്‍ സെക്യുലര്‍ നേതാവ് എന്‍.കെ അബ്ദുല്‍ അസീസ് ഡൂള്‍ ന്യൂസിനോട് പറഞ്ഞു. കണ്ണൂരില്‍ എസ്.ഡി.പി.ഐയും ലീഗും തമ്മില്‍ രഹസ്യ ധാരണയുണ്ടാക്കിയിട്ടുണ്ട്. മത്സരിച്ച 17 സീറ്റുകളിലും ലീഗിന് ജയിക്കാന്‍ കഴിഞ്ഞത് ഇതുകൊണ്ടാണ്. ഈ വസ്തുത മറച്ച് പിടിക്കാനാണ് ഇപ്പോള്‍ ലീഗും കോണ്‍ഗ്രസും സ്ഥാനാര്‍ഥിയെ രംഗത്തിറക്കി ആരോപണമുന്നയിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്ത് ബി.ജെ.പി നേട്ടമുണ്ടാക്കിയതും എസ്.ഡി.പി.ഐ ആദ്യ തിരഞ്ഞെടുപ്പില്‍ തന്നെ അക്കൗണ്ട് തുറന്നതും ചര്‍ച്ചയായിക്കൊണ്ടിരിക്കുമ്പോഴാണ് കണ്ണൂരിലെ എസ്.ഡി.പി.ഐ ജയത്തെക്കുറിച്ച് വിവാദമുയരുന്നത്.
28-10-2010

വോട്ടുകച്ചവടം സജീവം

വോട്ടുകച്ചവടം സജീവം
മലപ്പുറം വാഴക്കാട് പഞ്ചായത്ത് മുണ്ടുമുഴി വാര്‍ഡില്‍ യു.ഡി.എഫിന് 671 വോട്ടും ജനകീയ വികസനമുന്നണി സ്ഥാനാര്‍ഥിക്ക് 360 വോട്ടും ലഭിച്ചപ്പോള്‍ എല്‍.ഡി.എഫിന്റെ സക്കീന സലാമിന് ലഭിച്ചത് 5 വോട്ട്. പാലക്കാട് നഗരസഭ വെണ്ണേക്കര സൗത്ത് വാര്‍ഡില്‍ ജനകീയവികസനമുന്നണി സ്ഥാനാര്‍ഥിയും സോളിഡാരിറ്റി നേതാവുമായ എം. സുലൈമാന്‍ 24 വോട്ടിന്റെ നഷ്ടത്തില്‍ 743 വോട്ടോടെ രണ്ടാം സ്ഥാനത്തെത്തിയപ്പോള്‍ ബിജെപി ക്ക് ലഭിച്ച ആകെ വോട്ട് 6..! പാര്‍ട്ടി വോട്ടുകള്‍ എവിടെ പോയി?
27-10-2010

Thursday, October 28, 2010

മുണ്ടേരി: 20 വാര്‍ഡുകളില്‍ 13 എല്‍.ഡി.എഫും 7 യു.ഡി.എഫും നേടി.

മുണ്ടേരി: 20 വാര്‍ഡുകളില്‍ 13 എല്‍.ഡി.എഫും
7 യു.ഡി.എഫും നേടി

1. കെ.സല്‍മത്ത്- മുസ്‌ലിം ലീഗ് (372)
2.
കെ.വി.ജിജില്‍- സി.പി.എം. (50)
3.
പി.പുഷ്പജ- സി.പി.എം (36)
4.
പി.സി.അഹമ്മദ്കുട്ടി- മുസ്‌ലിം ലീഗ് (145)
5.
പി.ചന്ദ്രന്‍- സി.പി.എം (105)
6.
രമണി ടീച്ചര്‍- കോണ്‍. (434)
7.
പി.സി.നൗഷാദ്- മുസ്‌ലിം ലീഗ് (475)
8.
എ.റിയാസ്- സി.പി.എം (78)
9.
പി.വി.രജനി- സി.പി.എം .(271)
10.
ബി.പി.റീഷ്മ- സി.പി.എം (248)
11.
ശൈമള- സി.പി.എം. (188)
12.
പ്രമീള- സി.പി.എം (163)
13. സി.പി.ഫല്‍ഗുണന്‍-
സി.പി.എം. (434)
14.
സി.ലത- സി.പി.ഐ. (243)
15.
പി.ശ്രീനിവാസന്‍- സി.പി.എം. (109)
16.
കട്ടേരി പ്രകാശന്‍- കോണ്‍. (35)
17.
പി.ഉഷ- സി.പി.എം. (214)
18.
ബി.ലസിജ- സി.പി.എം (290)
19.
പി.മുഹമ്മദലി- മുസ്‌ലിം ലീഗ് (448)
20.
കെ.ദാമോദരന്‍- കോണ്‍ (507)

മുണ്ടേരി നാലാംവാര്‍ഡില്‍ ലീഗിന് തിളക്കമാര്‍ന്ന ജയം

മുണ്ടേരി നാലാംവാര്‍ഡില്‍ ലീഗിന്
തിളക്കമാര്‍ന്ന ജയം
കാഞ്ഞിരോട്: മുണ്ടേരി ഗ്രാമപഞ്ചായത്തില്‍ നാലാം വാര്‍ഡില്‍ മുസ്ലിംലീഗ് സ്ഥാനാര്‍ഥിക്ക് തിളക്കമാര്‍ന്ന വിജയം. മുന്‍ മെംബറും സി.പി.എം പ്രവര്‍ത്തകയുമായ സജിതയെയാണ് ലീഗ് സ്ഥാനാര്‍ഥിയായ പി.സി. അഹമ്മദ്കുട്ടി 145 വോട്ടിനു പരാജയപ്പെടുത്തിയത്.
27-10-2010

Edakkad Block_Thalamunda Division

VOTE DETAILS FOR THALAMUNDA


NameParty
Votes


C UMA CPI(M)
5043

E K CHANDINI INC
3592

Invalid Vote

128

Dist. Panchayath Anjarakandy Division

VOTE DETAILS FOR ANJARAKANDY


NameParty
Votes


P.K.SHABAREESH KUMAR CPI(M)
26890

SUDHEESH MUNDERI INC
23415

K.P.HAREESH BABU BJP
1329

Invalid Vote

586

NOUSHAD METHAR IND
464

PREMAN C P

144

Edakkad Block-Munderi Division

VOTE DETAILS FOR MUNDERI


NameParty
Votes


M P MUHAMMADALI ML
5740

P AJITH KUMAR CPIM
5135

LIJU K BJP
387

Invalid Vote

182

Wednesday, October 27, 2010

20 th WARD_EDAYILPEEDIKA

VOTE DETAILS FOR EDAYILPEEDIKA


Name Party
Votes


K. DAMODARAN Congress
656

SHAJEER M. K. CPI(M)
149

KHALID M. P. JVS
88

Invalid Vote

18

4 th WARD-PADANNOT

VOTE DETAILS FOR PADANNOT


Name Party
Votes


AHAMMED KUTTI P.C. ML
611

P. K. SAJITHA CPM
466

Invalid Vote

20

8 th WARD-PAROTHUMCHAL

VOTE DETAILS FOR PAROTHUMCHAL


Name Party
Votes


A. RIYAS CPI(M)
460

ABDUL NASAR C.U. ML
382

M. P. MUJEEB RAHIMAN IND
102

SHAFEEQUE K. M. SDPI
37

C. H. MUSTHAFA MASTER JVS
36

Invalid Vote

27

RIYAS IND
5

7 th Ward Kanhirode

VOTE DETAILS FOR KANHIRODE


Name Party
Votes


P. C. NOUSHAD ML 615

SHAFEEK P. C. SDPI 140

A. CHANDRAN CPI 116

ASHIQUE K. M. JVS 40

Invalid Vote

16

6 th ward-KUDUKKIMETTA RESULT

VOTE DETAILS FOR KUDUKKIMETTA


Name Party
Votes


RAMANI TEACHER Congress
623

V. K. MOHINI CPM
189

SHAKKIRA P. JVS
80

Invalid Vote

15

കച്ചേരിപ്പറമ്പ്: സമാധാനത്തിന് സര്‍വകക്ഷി തീരുമാനം

കച്ചേരിപ്പറമ്പ്: സമാധാനത്തിന് സര്‍വകക്ഷി തീരുമാനം

തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എല്‍.ഡി.എഫ്-യു.ഡി.എഫ് സംഘര്‍ഷം നിലനില്‍ക്കുന്ന കച്ചേരിപ്പറമ്പില്‍ സമാധാനം നിലനിര്‍ത്താന്‍ സര്‍വകക്ഷി യോഗത്തില്‍ തീരുമാനം. അതേസമയം ചക്കരക്കല്ല് സ്റ്റേഷനില്‍ സര്‍വകക്ഷി യോഗം നടക്കുന്നതിനിടെ കച്ചേരിപ്പറമ്പിലെ സി.പി.എം പ്രവര്‍ത്തകന്‍ ടി.വി. അനൂപിന് (27) മര്‍ദനമേറ്റു. ജില്ലാ ആശുപത്രി പരിസരത്തുവെച്ചാണ് ലീഗ് പ്രവര്‍ത്തകര്‍ ആക്രമിച്ചത്. രാവിലെ 11 മണിയോടെയാണ് സര്‍വകക്ഷി യോഗം നടന്നത്. അതേസമയം തന്നെയാണ് അനൂപിനും മര്‍ദനമേറ്റത്.
സഹോദരിയെ ജില്ലാ ആശുപത്രിയില്‍ ഡോക്ടറെ കാണിക്കാന്‍ പോകവേയാണ് അനൂപിന് മര്‍ദനമേറ്റത്. മര്‍ദനം സംബന്ധിച്ച് സിറ്റി പൊലീസ് കേസെടുത്തു. അനൂപിനെ എ.കെ.ജി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ചക്കരക്കല്ല് എസ്.ഐ ഫയാസ് അലിയുടെ നേതൃത്വത്തില്‍ നടന്ന സര്‍വകക്ഷി യോഗത്തില്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടികളെ പ്രതിനിധാനം ചെയ്ത് അത്തിക്കല്‍ രാജന്‍, പി. ചന്ദ്രന്‍ (സി.പി.എം), സുധീഷ് മുണ്ടേരി, മുണ്ടേരി ഗംഗാധരന്‍ (കോണ്‍.), എം.പി. മുഹമ്മദലി, അഹമ്മദ്കുട്ടി (ഐ.യു.എം.എല്‍) എന്നിവര്‍ പങ്കെടുത്തു.
26-10-2010

Tuesday, October 26, 2010

മുണ്ടേരിയില്‍ സി.പി.എം ആക്രമണം തുടരുന്നു-യു.ഡി.എഫ്

മുണ്ടേരിയില്‍ സി.പി.എം ആക്രമണം
തുടരുന്നു-യു.ഡി.എഫ്
കണ്ണൂര്‍: മുണ്ടേരി മേഖലയില്‍ സി.പി.എം അക്രമം തുടരുന്നതായി യു.ഡി.എഫ് നേതൃത്വം ആരോപിച്ചു. കഴിഞ്ഞ ദിവസം ഫുട്ബാള്‍ കളിക്കുകയായിരുന്ന രണ്ട് വിദ്യാര്‍ഥികളെ സി.പി.എം പ്രവര്‍ത്തകര്‍ ക്രൂരമായി ആക്രമിച്ചു. ഇവര്‍ കണ്ണൂര്‍ ഗവ. ആശുപത്രിയില്‍ ചികിത്സയിലാണ്. ഇന്നലെ ബൈക്കില്‍ വന്ന സംഘം പ്രണവ്, സാജു എന്നിവരെയും ആക്രമിച്ചു. ഇവരെയും കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഉച്ചക്ക് എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയുടെ നേതൃത്വത്തില്‍ മൊയ്തീന്‍കുട്ടി എന്ന യൂത്ത്ലീഗ് പ്രവര്‍ത്തകനെ ആക്രമിച്ചതായും യു.ഡി.എഫ് ആരോപിച്ചു.
കൈപ്പക്കയില്‍, മുണ്ടേരി എന്നീ പ്രദേശങ്ങളിലുള്ള ക്രിമിനല്‍ സംഘമാണ് അക്രമം നടത്തിയത്. ഇവര്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്ന് യു.ഡി.എഫ് ആവശ്യപ്പെട്ടു.
26-10-2010

മുസ്ലിംലീഗ് ഓഫിസിനുനേരെ അക്രമം; പ്രവര്‍ത്തകരെ മര്‍ദിച്ചു




മുസ്ലിംലീഗ് ഓഫിസിനുനേരെ
അക്രമം; പ്രവര്‍ത്തകരെ മര്‍ദിച്ചു
പുറത്തീല്‍ മുസ്ലിംലീഗ് ഓഫിസിനുനേരെ അക്രമം. തിങ്കളാഴ്ച വൈകുന്നേരം 4.30ഓടെയാണ് സംഭവം. അക്രമത്തിനു പിന്നില്‍ സി.പി.എം പ്രവര്‍ത്തകരാണെന്ന് നാട്ടുകാര്‍ പറഞ്ഞു. പുറത്തീല്‍ മഖാം ഉറൂസില്‍ പങ്കെടുക്കാനെത്തിയ ലീഗ് പ്രവര്‍ത്തകനായ ടി.പി. കലാമിനെ സി.പി.എം അനുഭാവികളായ കെ.പി. കുഞ്ഞിമൂസ, നൌഫല്‍ എന്നിവരുടെ നേതൃത്വത്തില്‍ മര്‍ദിക്കുകയായിരുന്നെന്ന് നാട്ടുകാര്‍ പറഞ്ഞു. ശേഷം യു.പി സ്കൂളിനു സമീപമുള്ള ലീഗ് ഓഫിസ് തകര്‍ത്തു.
അക്രമവുമായി ബന്ധപ്പെട്ട് ഏറെനേരം സംഘര്‍ഷാവസ്ഥ നിലനിന്നു. വിവരമറിഞ്ഞെത്തിയ സിറ്റി സി.ഐ ബെന്നി, എസ്.ഐ പ്രദീപന്‍, ചക്കരക്കല്ല് എസ്.ഐ ഫായിസ് അലി എന്നിവരുടെ നേതൃത്വത്തില്‍ പൊലീസ് സംഘമെത്തി രംഗം ശാന്തമാക്കി.
25-10-2010

മുണ്ടേരി കച്ചേരിപ്പറമ്പ് സംഘര്‍ഷം: 32 പേര്‍ക്കെതിരെ കേസ്

മുണ്ടേരി കച്ചേരിപ്പറമ്പ് സംഘര്‍ഷം:
32 പേര്‍ക്കെതിരെ കേസ്
തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മുണ്ടേരി കച്ചേരിപ്പറമ്പിലുണ്ടായ സംഘര്‍ഷത്തെത്തുടര്‍ന്ന് 32 പേര്‍ക്കെതിരെ ചക്കരക്കല്ല് പൊലീസ് കേസെടുത്തു. യു.ഡി.എഫ് പ്രവര്‍ത്തകരായ പുതുക്കുടി വളപ്പില്‍ സി.വി. മുഹമ്മദ് റാസിഖ്, ഷബീര്‍ എന്നിവരെ മര്‍ദിച്ച സംഭവത്തില്‍ സി.പി.എം പ്രവര്‍ത്തകരായ രഗിന്‍, കോമത്ത് ദിപിന്‍, വിപിന്‍, അനൂപ്, കൈപ്പക്കയില്‍ റിജേഷ് തുടങ്ങി 25 പേര്‍ക്കെതിരെയും സി.പി.എം പ്രവര്‍ത്തകരായ പുതിയാണ്ടി സതീശന്‍, മാതാവ് നാരായണി എന്നിവരെ മര്‍ദിച്ച സംഭവത്തില്‍ ഏഴു പേര്‍ക്കെതിരെയും കേസെടുത്തതായി പൊലീസ് അറിയിച്ചു.
25-10-2010

കച്ചേരിപ്പറമ്പില്‍ യു.ഡി.എഫ് പ്രവര്‍ത്തകരെ മര്‍ദിച്ചതായി പരാതി

കച്ചേരിപ്പറമ്പില്‍ യു.ഡി.എഫ്
പ്രവര്‍ത്തകരെ മര്‍ദിച്ചതായി പരാതി
കാഞ്ഞിരോട്: യു.ഡി.എഫ് പ്രവര്‍ത്തകരെ ആക്രമിച്ച് പരിക്കേല്‍പിച്ചതായി പരാതി. കച്ചേരിപ്പറമ്പിലെ യു.ഡി.എഫ് പ്രവര്‍ത്തകരായ റാസിഖ്, സബി, ശഫീര്‍, സാജു, ശബീര്‍, റഊഫ്, മൊയ്തീന്‍കുട്ടി എന്നിവരെയാണ് പരിക്കുകളോടെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചത്. കച്ചേരിപ്പറമ്പിലെ മൊയ്തീന്‍ പറമ്പിനു സമീപം ഇരിക്കുകയായിരുന്നവരെ സി.പി.എം പ്രവര്‍ത്തകര്‍ ആക്രമിച്ചു പരിക്കേല്‍പിക്കുകയായിരുന്നുവെന്ന് യു.ഡി.എഫ് അറിയിച്ചു.
കണ്ണൂര്‍ സിറ്റി സി.ഐയുടെ നേതൃത്വത്തില്‍ പൊലീസ് എത്തിയത് കൂടുതല്‍ അനിഷ്ടസംഭവം ഒഴിവാക്കി. സ്ഥലത്ത് പൊലീസ് ക്യാമ്പ് ചെയ്യുന്നുണ്ട്.
24-10-2010

Friday, October 22, 2010

CPM-SDPI CLASH IN KANHIRODE


കാഞ്ഞിരോട്ട് സി.പി.എം-എസ്.ഡി.പി.ഐ സംഘര്‍ഷം;
സ്ഥാനാര്‍ഥികള്‍ ഉള്‍പ്പെടെ മൂന്നുപേര്‍ക്ക് പരിക്ക്
കാഞ്ഞിരോട്: തെരഞ്ഞെടുപ്പ് പ്രചാരണ സമാപനത്തിനിടെ സി.പി.എം-എസ്.ഡി.പി.ഐ സംഘര്‍ഷം. സ്ഥാനാര്‍ഥികള്‍ ഉള്‍പ്പെടെ മൂന്നുപേര്‍ക്ക് പരിക്കേറ്റു.
മുണ്ടേരി പഞ്ചായത്ത് എസ്.ഡി.പി.ഐ സ്ഥാനാര്‍ഥികളായ കെ.എം. ശഫീഖ്, പി.സി. ശഫീഖ്, സി.പി.എം പ്രവര്‍ത്തകന്‍ അനില്‍കുമാര്‍ എന്നിവരെ പരിക്കുകളോടെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ നടത്തിയ ബൈക്ക് റാലി കാഞ്ഞിരോട് ബസാറില്‍വെച്ച് സി.പി.എം പ്രവര്‍ത്തകര്‍ തടഞ്ഞതാണ് സംഘര്‍ഷത്തിനു കാരണമായത്.
സമയം അവസാനിച്ചിട്ടും പ്രചാരണം നിര്‍ത്താത്തതാണ് സംഭവത്തിനു കാരണമെന്ന് സി.പി.എം നേതാക്കള്‍ പറഞ്ഞു. പൊലീസ് ഇടപെട്ടതിനാല്‍ കൂടുതല്‍ അനിഷ്ട സംഭവങ്ങള്‍ ഒഴിവായി. സ്ഥാനാര്‍ഥികളെ ആക്രമിച്ചു പരിക്കേല്‍പ്പിച്ചതിനെതിരെ തെരഞ്ഞെടുപ്പ് കമീഷന് പരാതി നല്‍കിയതായി എസ്.ഡി.പി.ഐ അറിയിച്ചു.
21-10-2010

Thursday, October 21, 2010

Obit_Kunhaleema Alarambil


കുഞ്ഞലീമ
കാഞ്ഞിരോട്: കാഞ്ഞിരോട് ആലാറമ്പില്‍ താമസിക്കുന്ന എ. കുഞ്ഞലീമ (70) നിര്യാതയായി.
പരേതനായ വെള്ളുവക്കണ്ടി അബ്ദുല്ലയുടെ ഭാര്യയാണ്.
മക്കള്‍: സൈനബ, മമ്മു, കൈച്ചു, അബ്ദുറഹിമാന്‍, അബൂബക്കര്‍, ഫാത്തിമ, സൌറ.
മരുമക്കള്‍: അഹമ്മദ്, അബ്ദുല്ലക്കുട്ടി, ഇബ്രാഹീം, മൊയ്തു.
20-10-2010

Obit_Adam Kutty


ആദംകുട്ടി
കാഞ്ഞിരോട്: മുണ്ടേരി പ്രാഥമികാരോഗ്യ കേന്ദ്രത്തിന് സമീപം നഫീസ മന്‍സിലില്‍ താമസിക്കുന്ന സി.എം. ആദംകുട്ടി (57) നിര്യാതനായി.
പരേതനായ അബ്ല്ലയുടെ മകനാണ്.
ഭാര്യ: കടവത്തുകണ്ടി നഫീസ.
മക്കള്‍: ഉവൈസ്, നുസ്രത്ത്, അബ്ദുല്ല, റിസാന.
ജാമാതാവ്: ഉമ്മര്‍ (ഇരിക്കൂര്‍).
20-10-2010

Wednesday, October 20, 2010

JANAKEEYA VIKASANA MUNNANI



ജനപക്ഷ രാഷ്്ട്രീയത്തിന്റെ പുതിയ പരീക്ഷണം ആവേശത്തില്‍
തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പില്‍ ഇക്കുറി പ്രാദേശികമായി രംഗത്ത് വന്ന ജനപക്ഷമുന്നണികളുടെ പ്രവര്‍ത്തനം പോളിംങ് ദിനം അടുത്തതോടെ പിരിമുറുക്കമായി.ഇരു മുന്നണികളുടെയും വോട്ട് ബാങ്കുകളായ ചില വാര്‍ഡുകളിലാണ് പ്രദേശിക വികസന സമിതികളുടെ രംഗപ്രവേശനം പുതിയ ആവേശമായത്. ഈ വേദികളില്‍ പ്രാദേശികമായ സമര സംഘങ്ങളുടെ കൂടി പിന്തുണയുള്ളതിനാല്‍ പലേടത്തും കടുത്ത മല്‍സരമാണ്്.
കാസര്‍കോട്, കണ്ണൂര്‍ ജില്ലകളിലായി പ്രാദേശിക വികസന സമിതികള്‍ 150 ലേറെ വാര്‍ഡുകളില്‍ മല്‍സരിക്കുന്നുണ്ട്. കാസര്‍കോട് ജില്ലയില്‍ രണ്ട് ജില്ലാ പഞ്ചായത്ത് ഡിവിഷനുകളിലും കണ്ണൂര്‍ ജില്ലയില്‍ ഒരു ജില്ലാ പഞ്ചായത്ത് ഡിവിഷനിലും വികസനമുന്നണിക്ക് സ്ഥാനാര്‍ഥികളുണ്ട്. കാസര്‍കോട് ചെറുവത്തൂര്‍, പള്ളിക്കര മണ്ഡലങ്ങളിലും കണ്ണൂര്‍ അഞ്ചരക്കണ്ടിയിലുമാണ് വികസന സമിതി സ്ഥാനാര്‍ഥികള്‍ ജില്ലാ പഞ്ചായത്തിലേക്ക് ജനവിധി തേടുന്നത്. കാസര്‍കോട് ജില്ലയില്‍ ചെമ്മനാട്, പടന്ന, പള്ളിക്കര ബേനുാക്ക് ഡിവിഷനുകളിലും വികസന സമിതി സ്ഥാനാര്‍ഥികളുണ്ട്.
മല്‍സര രംഗത്ത് വെറും സ്ഥാനാര്‍ഥി സാന്നിധ്യമല്ല തങ്ങളെന്ന് തെളിയിക്കുന്നതാണ് ചില വാര്‍ഡുകളിലെ പ്രവര്‍ത്തനം. മുഖ്യധാരാ മുന്നണി പ്രവര്‍ത്തനങ്ങളെപ്പോലെ തന്നെ ഇവര്‍ ചിട്ടയാര്‍ന്ന പ്രവര്‍ത്തനത്തിലാണ്. ചില വാര്‍ഡുകളില്‍ വോട്ടര്‍മാരെ സന്ദര്‍ശിക്കുന്ന പ്രവര്‍ത്തനം മൂന്ന് ഘട്ടങ്ങള്‍ വരെ പിന്നിട്ടതായി ബന്ധപ്പെട്ട സമിതി കണ്‍വീനര്‍മാര്‍ അവകാശപ്പെട്ടു.
കാസര്‍കോട് ജില്ലയില്‍ പടന്ന,ചെറുവത്തൂര്‍, പള്ളിക്കര, ഉദുമ, ചെമ്മനാട്, കുമ്പള, എന്‍മകജെ പഞ്ചായത്തുകളിലാണ് ജനകീയമുന്നണി മികച്ച പ്രവര്‍ത്തനം നടത്തുന്നത്.എന്‍ഡോസള്‍ഫാന്‍ ദുരിതം അനുഭവിക്കുന്ന പഞ്ചായത്തുകളില്‍ കീടനാശിനിക്കെതിരായ സമര വ്യൂഹം ചില സ്ഥാനാര്‍ഥികളെ വിജയിപ്പിക്കാനുള്ള ശ്രമത്തിലാണ്. പാര്‍ടി തലങ്ങളില്‍ തന്നെ എന്‍ഡോസള്‍ഫാന്‍ വിരുദ്ധസമര മുന്നണിയില്‍ പെട്ടവരെ സ്ഥാനാര്‍ഥികളാക്കിയാണ് ഈ നീക്കത്തെ മുന്നണികള്‍ ചെറുത്തത്. എന്നിട്ടും എന്‍മകജെ പഞ്ചായത്തില്‍ സോളിഡാരിറ്റി നേതൃത്വം കൊടുക്കുന്ന സമരവേദിയുടെ നായകാനായ സുന്ദരന്‍ സ്വതന്ത്രനായി മാമ്പഴം ചിഹ്നത്തില്‍ മല്‍സരരംഗത്ത് ബഹുദൂരം മുന്നിലാണെന്ന് വികസന സമിതി ഭാരവാഹികള്‍ അറിയിച്ചു.
കണ്ണൂര്‍ ജില്ലയില്‍ 104 സീറ്റുകളിലാണ് മല്‍സരിക്കുന്നത്. ഇതില്‍ ഇരിക്കൂര്‍, മാടായി, വളപട്ടണം, പള്ളിക്കുന്ന്, പാപ്പിനിശ്ശേരി, കീഴുര്‍-ചാവശ്ശേരി പഞ്ചായത്തുകളില്‍ മികച്ച ഫോമിലാണ്.കടുത്ത മല്‍സരം നടക്കുന്ന തലശ്ശേരി, കണ്ണൂര്‍ മുനിസിപ്പാലിറ്റികളില്‍ മുന്നണിയുടെ 13 വീതം സ്ഥാനാര്‍ഥികളാണ് രംഗത്തുള്ളത്. കണ്ണൂര്‍ മുനിസിപ്പാലിറ്റിയില്‍ കോളിളക്കം സൃഷ്ടിച്ച തെക്കിബസാര്‍ മദ്യഷാപ്പ് സമരം നയിച്ചിരുന്ന ജനക്ഷേമസമിതിയാണ് 13 വാര്‍ഡുകളില്‍ ജനവിധി തേടുന്നത്. തെക്കിബസാര്‍ സമരനായിക ഉള്‍പ്പെടെ സ്ഥാനാര്‍ഥികളായി മല്‍സര രംഗത്തുണ്ട്.എസ്.ഡി.പി.ഐ.-ജനകീയ വികസന മുന്നണി സ്ഥാനാര്‍ഥികള്‍ വാശിയോടെ രംഗത്തുള്ള ചില വാര്‍ഡുകളില്‍ യു.ഡി.എഫ്. ആണ് വെപ്രാളത്തില്‍. കണ്ണൂര്‍ മുനിസിപ്പാലിറ്റി ഭരണം നിലനിര്‍ത്തുമെന്ന പ്രതീക്ഷക്കിടയിലും യു.ഡി.എഫിന് ജനക്ഷേമസമിതിയുടെ സാന്നിധ്യം തലവേദനയായിട്ടുണ്ട്. തലശ്ശേരി മുനിസിപ്പാലിറ്റിയിലും ഇതാണ് സ്ഥിതി. പാപ്പിനിശ്ശേരി, ഇരിക്കൂര്‍, വളപട്ടണം, കീഴൂര്‍ചാവശ്ശേരി,മാടായി, പഞ്ചായത്തുകളിലും സമാന സാഹചര്യമാണ്.
വാഹനജാഥകള്‍, സ്ഥാനാര്‍ഥിയുടെ പര്യടനം, ഗൃഹസമ്പര്‍ക്കം, പാരടി ഗാനങ്ങള്‍, പ്രകടകന പത്രികകള്‍ എന്നിങ്ങനെ മുഖ്യമുന്നണികളെപ്പോലെ അണിയറയില്‍ എല്ലാ സന്നാഹവും പ്രാദേശിക വികസന മുന്നണികള്‍ക്കുണ്ട്. ജില്ലാ തലങ്ങളില്‍ ഇതിന്റെ കോ ഓര്‍ഡിനേഷനുള്ളത് കൊണ്ട് ഏകീകൃതമായ വികസന കാഴ്ചപ്പാടാണ് ജനങ്ങളുടെ മുന്നില്‍ വെക്കുന്നതെന്ന് ഭാരവാഹികള്‍ അവകാശപ്പെട്ടു.കണ്ണട,ത്രാസ്,പ്രകാശിക്കുന്ന ബള്‍ബ്, തുടങ്ങിയവയാണ് മിക്കയിടത്തെയും ചിഹ്നങ്ങള്‍.
അതിനിടെ ജനക്ഷേമസമിതി സ്ഥാനാര്‍ഥികള്‍ മികച്ച പ്രകടനം കാഴ്ചവെക്കുന്ന ചില വാര്‍ഡുകളില്‍ എതിരാളികള്‍ പ്രചാരണത്തിന്റെ മാനദണ്ഡം ലംഘിക്കുന്നതായി പരാതിയുണ്ട്. പ്രവാചക നിന്ദയുമായി ബന്ധപ്പെട്ട് കൈവെട്ടി മാറ്റപ്പെട്ട അധ്യാപകന് സോളിഡാരിററി പ്രവര്‍ത്തകര്‍ രക്തം നല്‍കിയിരുന്നു. പ്രവാചകനെ നന്ദിച്ചവര്‍ക്ക് രക്തം നല്‍കിയവരാണ് സോളിഡാരിറ്റി എന്ന നിലയില്‍ വികസന മുന്നണി സ്ഥാനാര്‍ഥികള്‍ക്കെതിരെ ചിലര്‍ പ്രചാരണം നടത്തുന്നതായും ഇത് പെരുമാറ്റ ചട്ടത്തിന് വിരുദ്ധമാണെന്നും വിവിധ പ്രാദേശിക വികസന സമിതി നേതാക്കള്‍ ആരോപിച്ചു. വായുവും വെള്ളവും ജാതിമതമില്ലാത്ത ദൈവീക നീതിയായി എല്ലാവരും അനുഭവിക്കുന്ന ലോകത്ത് മനുഷ്യജീവന്‍ രക്ഷിക്കാന്‍ രക്തം നല്‍കിയതിനെ മതം നോക്കി വ്യാഖ്യാനിക്കുന്നവര്‍ക്ക് മുഴുവന്‍ ജനങ്ങളുടെയും പ്രതിനിധ്യത്തിന് വേണ്ടി മല്‍സരിക്കാന്‍ അര്‍ഹതയില്ലെന്ന് ഇതെക്കുറിച്ച് ചില പഞ്ചായത്തുകളില്‍ സോളിഡാരിറ്റി പോസ്റ്ററിലൂടെ മറുപടി പറയുന്നുണ്ട്.
cka jabbar/20-10-2010

Sleek Kitchen World kannur

Tuesday, October 19, 2010

MP KHALID 20 th Ward


ബഹുമാനപ്പെട്ട വോട്ടര്‍മാരെ,

ക്ഷേമം നേരുന്നു. നന്മയ്ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുന്നു. ഈ വരുന്ന ഒക്ടോബര്‍ 23ന് നടക്കുന്ന തദ്ദേശസ്വയഭരണ തിരഞ്ഞെടുപ്പില്‍ മുണ്ടേരി ഗ്രാമപഞ്ചായത്ത് 20 ാം വാര്‍ഡില്‍ ഞാന്‍ സ്ഥാനാര്‍ത്ഥിയാണെന്ന കാര്യം ഇതിനകം നിങ്ങള്‍ അറിഞ്ഞിരിക്കുമല്ലൊ.?
മുണ്ടേരി പഞ്ചായത്തില്‍ വികസനകാര്യത്തില്‍ ഏറ്റവും പിന്നോക്കം നില്‍ക്കുന്ന പ്രദേശമാണ് കാനച്ചേരി .കക്ഷിരാഷ്ട്രിയത്തിന്റെ അതിപ്രസരവും, വര്‍ഷങ്ങളായി ഒരു കക്ഷി തന്നെ സ്ഥിരമായി തിരഞ്ഞെടുക്കപ്പെടുന്നതുമായിരിക്കാം ഇതിന്റെ കാരണം ,എന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു.വാര്‍ഡിന് വേണ്ടി ഒന്നു ചെയ്തില്ലെങ്കിലും , തെരഞ്ഞെടുപ്പില്‍ മഹാഭൂരിപക്ഷത്തോടെ നമ്മള്‍ വിജയിക്കുമല്ലോ . എന്ന ഭാവം,കാര്യമായി നാട്ടിന് വേണ്ടി ഒന്നും ചെയ്യാതിരിക്കാന്‍ ഇവരെ പ്രേരിപ്പിക്കുന്നുണ്ടാകാം...... ഈ ഒരു മനോഭാവത്തെ ഈ തെരഞ്ഞെടുപ്പോടെ, ഇവിടത്തെ വോട്ടര്‍മാര്‍ തിരുത്തുവാന്‍ പോകുന്നുവെന്നാണ് , വാര്‍ഡിലെ ജനങ്ങളെ നേരില്‍ കണ്ടപ്പോള്‍ എനിക്ക് മനസിലാക്കാന്‍ സാധിച്ചത്.
നമ്മുടെ സമീപപ്രദേശങ്ങളിലുള്ള വാര്‍ഡുകളിലും , പഞ്ചായത്തുകളിലും ഒന്ന് ശ്രദ്ധിച്ചാല്‍ മിക്കവാറും, ഇടവഴികള്‍ വരെ,താര്‍ചെയ്തും തെരുവ്വിളക്കുകള്‍ സ്ഥാപിച്ചും അത്യാവശ്യം,സൌകര്യമുള്ളതായി നമ്മുക്ക് കാണാം. പക്ഷെ നമ്മുടെ നാട്ടില്‍ പല രംഗത്തും, വികസനമെത്താതെ, വര്‍ഷങ്ങളായി ജനങ്ങളുടെ മുറവിളികള്‍ മാത്രം ബാക്കിയാവുന്ന, പരിതാപകരമായ ഒരവസ്ഥയില്‍ നിന്നാണ് , ഇങ്ങനെ ഒരു മത്സരത്തിന് എന്നെ പ്രേരിപ്പിച്ചത് . പഞ്ചായത്തില്‍ ഏറ്റവും പിന്നോക്കം നില്‍ക്കുന്ന പ്രദേശം എന്ന് മേല്‍ സുചിപ്പിച്ചതിനെ ശരിവെക്കുന്ന, നമ്മുടെ നാടിന്റെ ഏതാനും ചില പ്രശ്നങ്ങള്‍ ഞാന്‍ നിങ്ങളുടെ ശ്രദ്ധയില്‍ വെക്കുന്നു.
  • കാനച്ചേരി - പറക്കോട്ട് റോഡ് , നിങ്ങള്‍ക്കറിയാം 10 വര്‍ഷത്തിലധികമായി പണിപൂര്‍ത്തിയാക്കാതെ ഉപയോഗശൂന്യമായി കിടക്കുന്ന അവസ്ഥ.
  • ഇടയില്‍ പീടികയില്‍ നിന്നും കല്ലില്‍ ഭാഗത്തേക്ക് വഴി നടക്കാന്‍ സാധ്യമാകുന്നില്ല .വീട്ട് മുറ്റങ്ങള്‍ക്ക് മുന്നിലൂടെയും , ചളിചവിട്ടിയും , നടന്ന് പോകുന്ന നൂറ് കണക്കിനാളുകള്‍ - ഈ ഭാഗത്തേക്ക് ഒരു നടപ്പാത നിര്‍മ്മാണം , എന്റെ പരിഗണനയിലുള്ള പ്രധാനപ്പെട്ട വിഷയമാണ്.
  • കാനച്ചേരി മദ്രസ- സിദ്ധിഖ് പള്ളി റോഡ് ,സഞ്ചാരയോഗ്യമല്ല- പൊട്ടിപിളര്‍ന്ന് നാശമായി കിടക്കുന്നു.
  • കാനച്ചേരി- കുലോത്തിന്റവിട റോഡ് , വളരെ ശോചനീയമായ അവസ്ഥ- വഴി നടക്കാന്‍ പോലും സാധ്യമല്ല
  • ഖുബൈബ് പള്ളിക്കരിക്കിലുള്ള കനാല്‍ റോഡ് ഇത് വരെയായി താര്‍ ചെയ്യാന്‍ പരിഗണിച്ചിട്ടില്ല.
  • ഇടവഴികളും , ഉള്‍വഴികളും , കുന്നുകളും , താഴ്വാരങ്ങളും, നിറഞ്ഞ് നില്‍ക്കുന്ന നമ്മുടെ പ്രദേശത്ത് തെരുവ് വിളക്കുകളുടെ കാര്യം മഹാകഷ്ടം , അത്യാവശ്യമായിടത്ത് തെരുവ് വിളക്കുകള്‍ ഇല്ല, ഉള്ളവ ക്യത്യമായി പ്രവര്‍ത്തിക്കുന്നില്ല.
  • നമ്മുടെ പ്രദേശത്ത് ഒരു PHC Sub Centre നിലവിലുണ്ടെങ്കിലും പോളിയോ തുള്ളിമരുന്ന് വിതരണമല്ലാതെ മറ്റൊന്നു ഇവിടെ വച്ച് ക്യത്യമായി നടക്കുന്നില്ല. ഡോക്ടറുടെ സേവനം ലഭ്യമല്ല-അത്യാവശ്യമരുന്ന് വിതരണവും നടക്കുന്നില്ല.
  • കാനച്ചേരി - പറക്കോട്ട്- കല്ലില്‍ ഭാഗത്ത് നിലനില്‍ക്കുന്ന വോള്‍ട്ടേജ് പ്രശ്നം ഇതുവരെയായി പരിഹരിക്കാന്‍ സാധിച്ചിട്ടില്ല.
  • നമ്മുടെ വാര്‍ഡില്‍ പിന്നോക്കം നില്‍ക്കുന്ന പ്രദേശമായ കല്ലില്‍ ഭാഗത്ത് ഹരിജനങ്ങളടക്കം നിരവധി പാവപ്പെട്ട കുടുംബങ്ങള്‍ക്ക് കുടിവെള്ളം ക്യത്യമായി ലഭിക്കുന്നില്ല. ഈ പ്രദേശത്ത് വെള്ളവും, വെളിച്ചവും ,വഴിയും ,ക്യത്യമായിട്ടില്ല.
ഇങ്ങനെ നിരവധി പ്രശ്നങ്ങള്‍ നമ്മുടെ വാര്‍ഡുമായി ബന്ധപ്പെട്ട് നിങ്ങള്‍ക്ക് കാണുവാന്‍ സാധിക്കും. എല്ലാം ഇവിടെ കുറിക്കുവാന്‍ സാധിക്കുകയില്ല. എന്നെ വിജയിപ്പിക്കുകയാണെങ്കില്‍ മേല്‍പ്രശ്നങ്ങള്‍ എല്ലാം ഒറ്റയടിക്ക് പരിഹരിച്ച് കളയാം, എന്ന വ്യാമോഹമോ, വാഗ്ദാനമോ, എനിക്കില്ല. പക്ഷെ ഇത്തരം നാടിന് വേണ്ട പ്രശ്നങ്ങള്‍ ആയിരിക്കും. എന്റെ സജീവ പരിഗണനയിലും ശദ്ധയിലും ഉണ്ടാവുക ,എന്റെ മാത്രം നിങ്ങളോട് വിനയത്തോടെ ഞാന്‍ അറിയിക്കുന്നു.
എന്നെ നിങ്ങള്‍ തിരഞ്ഞെടുക്കുകയാണെങ്കില്‍ , ഈ പ്രദേശത്തെ ജനങ്ങളെ മത-ജാതി-കക്ഷി-രാഷ്ട്രിയ- സംഘടനാ- പക്ഷപാതിത്വങ്ങള്‍ക്കതീതമായി , ഒരു പോലെ കാണുവാാനും തികച്ചും സ്വതന്ത്രമായ കാഴ്ചപ്പാടൊടെ , സമൂഹത്തിലെ പാവപ്പെട്ടവര്‍ക്കും ദുര്‍ബലവിഭാഗങ്ങള്‍ക്തും വേണ്ടി പ്രത്യേകിച്ചും നിലകൊള്ളുവാനും, യാതൊരുവിധ സ്വാര്‍ത്ഥമോഹങ്ങളോ, സ്വജനപക്ഷപാതിത്വമോ, അനീതിയോ , അഴിമതിയോ, ഇല്ലാത്ത സംശുദ്ധമായൊരു സാമൂഹിക പ്രവര്‍ത്തനം എന്നില്‍ നിന്നും നിങ്ങള്‍ക്ക് പ്രതീക്ഷിക്കാമെന്നും നിങ്ങള്‍ക്ക് ഞാന്‍ ഉറപ്പു പറയുന്നു.
ആയതിനാല്‍ ഇത്തവണത്തെ നിങ്ങളുടെ ഗ്രാമപഞ്ചായത്തിലേക്കുള്ളഒരു വോട്ട് എന്റെ ചിഹ്നമായ 'കുട' അടയാളത്തില്‍ നല്‍കി -വമ്പിച്ച ഭൂരിപക്ഷത്തില്‍ എന്നെ വിജയിപ്പിക്കണമെന്ന് വിനീതമായി അഭ്യര്‍ത്ഥിക്കുന്നു.
നിങ്ങള്‍ക്കെല്ലാവര്‍ക്കും,ക്ഷേമപൂര്‍ണ്ണമായ ഒരു ജീവിതം ഉണ്ടാവട്ടെ എന്നു പ്രാര്‍ത്ഥിക്കുന്നു,

സ്നേഹപൂര്‍വ്വം നിങ്ങളുടെ നാട്ടുകാരന്‍
എം.പി.ഖാലിദ് (മുള്ളന്‍ന്റവിട ഖാലിദ്), കാനച്ചേരി.

Saturday, October 16, 2010

JANAKEEYA VIKASANA SAMITHI

പരാജയ ഭീതി അകറ്റാന്‍;
ദുഷ്പ്രചാരണം നടത്തരുത്

തെരഞ്ഞെടുപ്പില്‍ പങ്കെടുക്കുന്നത് ജയിക്കാനാണ്.
പക്ഷെ, ഒരിടത്ത് ഒരാള്‍ക്കേ ജയിക്കാനാവൂ.
ഓരോ സ്ഥാനാര്‍ഥികള്‍ക്കും ജയിക്കാന്‍ മോഹിക്കാം.
എന്നാല്‍, ജയം പോലെ തന്നെ പരാജയവും ഉറപ്പാണ്.
പരാജയം ഭീതിയായി മാറുമ്പോഴും ജയിക്കാനുള്ള നല്ല വഴി തേടുകയാണ് ലക്ഷണമൊത്ത ജനാധിപത്യ മാര്‍ഗം.
അല്ലാതെ പരാജയ ഭീതി അകറ്റാന്‍ ദുഷ്പ്രചാരണം നടത്തരുത്.
അത്, വിലകുറഞ്ഞ ഏര്‍പ്പാടാണ്.
ചിലരുടെ ദുഷ്പ്രചാരണം മറുപടി അര്‍ഹിക്കുന്നില്ല.
പക്ഷെ, ചില വാദങ്ങള്‍ക്ക് മറുപടി പറയാതിരിക്കാനും വയ്യ.


വാദം ഒന്ന്: മുസ്ലിം വോട്ട് ഭിന്നിപ്പിക്കുന്നതിനല്ലേ നിങ്ങള്‍ മല്‍സരിക്കുന്നത്?
ഉത്തരം: അല്ല. ജനാധിപത്യത്തില്‍ നല്ലതും ചീത്തയും തിരിച്ചറിയാനുള്ള വിവേകം നഷ്ടപ്പെട്ടിട്ടില്ലാത്തവരുടെ മനസ്സറിഞ്ഞ മല്‍സരമാണിത്. ജനം കുറെ കാലമായി നിങ്ങളോട് പൊറുക്കുന്നു. ഇനി അതിന് വയ്യ.
മുസ്ലിംവോട്ട് ഭിന്നിക്കരുതെന്ന് ആഗ്രഹിക്കേണ്ടവര്‍ ഞങ്ങള്‍ മാത്രമല്ല. സമുദായ രാഷ്ട്രീയത്തില്‍ ഇത്വരെയും ഒന്നാം സ്ഥാനത്തായിരുന്നുവെന്ന് സ്വയം അഭിമാനിക്കുന്ന ചിലരുണ്ടല്ലൊ. അവര്‍ക്കാണ് ഇതിന്റെ ആദ്യത്തെ ഉത്തരവാദിത്വം. സമുദായത്തില്‍ ഞങ്ങളല്ലാത്ത മറ്റൊരു രാഷ്ട്രീയത്തെയും അംഗീകരിക്കില്ലെന്ന ഇവരുടെ ദുര്‍വാശിയുള്ള കാലം വരെ സമുദായത്തിന്റെ വോട്ട് ഒറ്റക്കെട്ടാവുകയില്ല. ആദ്യം നിങ്ങളുടെ ദുര്‍വാശി വെടിയുക. ജനം വിധി എഴുതും മുമ്പ്.

വാദം രണ്ട്: നിങ്ങള്‍ മല്‍സരിക്കുന്നത് സമുദായ വിരോധികളെ വിജയിപ്പാക്കാനല്ലേ?
ഉത്തരം: അല്ല. ആണെങ്കില്‍ അത് ആദ്യം ബോധ്യപ്പെടേണ്ടത് ഇങ്ങിനെ ചോദിക്കുന്നവര്‍ക്കല്ലേ? സമുദായ വിരോധികള്‍ ജയിക്കുമെന്ന് ഭയമുള്ള വാര്‍ഡുകളില്‍ ജയിക്കാന്‍ സാധ്യതയുള്ള സമുദായത്തിലെ മറ്റ് സ്ഥാനാര്‍ഥിയെയും പിന്തുണക്കുകയാണ് കരണീയം. കൊണ്ടും കൊടുത്തും നേടുകയാണ് നല്ല ലക്ഷണം.

വാദം മൂന്ന്: പത്ത് വോട്ട് പോലും നേടാനാവാത്ത നിങ്ങള്‍ എന്തിന് മല്‍സരിക്കുന്നു?
ഉത്തരം: ഈ വാദം ഉന്നയിക്കുന്ന രണ്ട് കൂട്ടരുണ്ട്. മലപ്പുറം ജില്ല 'ഇന്ത്യന്‍യൂനിയന്‍' ആയി അംഗീകരിക്കുന്നവരാണ് ഒന്ന്. ഇക്കൂട്ടര്‍ക്ക് 2005ലെ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ഇവരുടെ 'ഇന്ത്യന്‍യൂനിയനില്‍' ലഭിച്ചത് 34.90 ശതമാനം വോട്ടാണ്! മലപ്പുറത്തിന് പുറത്ത് എം.എല്‍.എ.ഉള്ള എറണാകുളം ജില്ലയില്‍ ഇവര്‍ പഞ്ചായത്തില്‍ നേടിയത് 2.10 ശതമാനം. പത്തനംതിട്ടയില്‍ വെറും 67 വോട്ട് (0.00 ശത.) കൊല്ലത്ത് 0.30 ശതമാനവും, കോട്ടയത്ത് 0.10 ശതമാനവും, ഇടുക്കിയില്‍ 0.30 ശതമാനവും വോട്ട് നേടിയ ഇന്ത്യന്‍യൂനിയന്‍ പാര്‍ട്ടിക്കാരേ ദയവായി കാലിലെ മന്ത് മറച്ച് വെച്ചാലും!
കണ്ണൂര്‍ നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ മൂന്നാം സ്ഥാനത്തിന് വേണ്ടി പോലും പൊരുതാന്‍ കെല്‍പില്ലെന്ന് തെളിയിച്ച വേറൊരു കൂട്ടരുണ്ട്.! അന്ന് കുറ്റ്യാടി മുതല്‍ കന്യാകുമാരി വരെയുള്ളവര്‍ കണ്ണൂരില്‍ തമ്പടിച്ച് പ്രചാരണം നടത്തിയിട്ടും കണ്ണൂരില്‍ ഒരു വാര്‍ഡില്‍ പോലും മുന്നിലെത്താന്‍ ഇവര്‍ക്കായില്ല.

വാദം നാല്: നിങ്ങള്‍ ഒരാള്‍ ജയിച്ചിട്ട് പഞ്ചായത്തില്‍/മുനിസിപ്പാലിറ്റിയില്/ബ്ലോക്കില്‍ എന്ത് നേടാന്‍?
ഉത്തരം: കെ.എം.സീതിസാഹിബ് മുതല്‍ ഇബ്രാഹിംസുലൈമാന്‍ സേട്ടുമാര്‍ വരെ ഈ ചോദ്യത്തെ നേരിട്ടവരായിരുന്നില്ലേ കൂട്ടരേ!

വാദം അഞ്ച്: പ്രവാചകനെ നിന്ദിച്ചതിന് കൈവെട്ടിമാറ്റപ്പെട്ട ആളെ ഓര്‍മയുണ്ടോ? അയാള്‍ക്ക് രക്തം നല്‍കി സഹായിച്ചവര്‍ക്ക് മല്‍സരിക്കാന്‍ പാടുണ്ടോ? അവര്‍ക്ക് വോട്ട് ചെയ്യാനും?
ഉത്തരം: പാടുണ്ട്. മുഹമ്മദ്നബി പോലും തന്നെ അപമാനിച്ച, ദ്രോഹിച്ച ആളുകളോട് ക്ഷേമാന്വേഷണം നടത്തിയ കാരുണ്യത്തിന്റെ പ്രവാചകനാണ്. ഈ കാരുണ്യം വറ്റിയവരാണ് കൈവെട്ടിയത്. ഇലക്ഷന്‍ പെരുമാറ്റച്ചട്ടത്തിന് വിരുദ്ധവും നിന്ദ്യവുമായ നിലയില്‍ കൈവെട്ടിനെ 'അഭിമാന'മായി പ്രചരിപ്പിക്കുന്നവര്‍ കാരുണ്യമില്ലാത്തവരാണ്. കരുണയുള്ളവരുടെ വോട്ടിന് ഇവര്‍ക്ക് അര്‍ഹതയില്ല.

മാന്യ വോട്ടര്‍മാരേ,
തിരിച്ചറിവാണ് ജനാധിപത്യത്തിന്റെ വിളക്ക്. ഈ വിളക്ക് കെടാതെ സൂക്ഷിക്കുക.
കണ്ണുണ്ടായാല്‍ മാത്രം പോര, ജനാധിപത്യത്തിന്റെ നേര്‍കാഴ്ചക്ക് കണ്ണടയും വേണം.