ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണം- സോളിഡാരിറ്റി -------- വാതക പൈപ്പ് ലൈന്‍: ജനവാസ മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി-----

Thursday, December 30, 2010

OBIT

രവീന്ദ്രന്‍
കാവുംതാഴെ കക്കണ്ടി രവീന്ദ്രന്‍ (61) നിര്യാതനായി. (റിട്ട. അധ്യാപകന്‍, കോഴിച്ചാല്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂള്‍).
ഭാര്യ: അരുണ (പ്രധാനാധ്യാപിക, മുണ്ടേരി ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂള്‍).
മക്കള്‍: പ്രജീഷ് (ഇന്‍ഫോസിസ്, ബംഗളൂരു), ജിഷിത്ത് (വിദ്യാര്‍ഥിനി, തലശേãരി എന്‍ജിനീയറിങ് കോളജ്).
മരുമകള്‍: സീതാലക്ഷ്മി (വിപ്രോ, ബംഗളൂരു).
സഹോദരങ്ങള്‍: രാഘവന്‍, സൌമിനി, ലീല, ദാക്ഷായണി. സുലോചന.
29-12-2010

കണ്ണന്‍ പണിക്കര്‍
കാഞ്ഞിരോട് പാറോത്തുംചാല്‍ പാറക്കണ്ടി കണ്ണന്‍ പണിക്കര്‍ (82) നിര്യാതനായി.
ഭാര്യ: കെ.ടി. മാതു.
മക്കള്‍: രാമകൃഷ്ണന്‍, പൊന്‍മണി, മനോഹരി.
മരുമക്കള്‍: കുഞ്ഞിരാമന്‍ (വാരച്ചാല്‍), ഭരതന്‍ (കുന്നോത്ത്), സരസ്വതി (മാവിലായി).
29-12-2010



കുഞ്ഞിപ്പാത്തുമ്മ
മുണ്ടേരി കാനച്ചേരിയില്‍ കൊയക്കോട്ട് കുഞ്ഞിപ്പാത്തുമ്മ (86) നിര്യാതയായി.
പരേതനായ മൂസാന്‍കുട്ടിയുടെ ഭാര്യയാണ്.
മക്കള്‍: മുസ്തഫ (കറാച്ചി), പരേതനായ അഹമ്മദ്കുട്ടി, അഷ്റഫ് (സൌദി), അസ്മ, ആയിസു.
ജാമാതാക്കള്‍: കമാല്‍കുട്ടി ഹാജി, കമാല്‍ ഹാജി.
24-12-2010

SIO_Kanhirode


S.I.O (Students Islamic Organisation) കാഞ്ഞിരോട് യൂനിറ്റിന് പുതിയ ഭാരവാഹികള്‍
കാഞ്ഞിരോട്: 2011-2012 വര്‍ഷത്തേക്കുള്ള എസ്.ഐ. ഓ. കാഞ്ഞിരോട് യൂനിറ്റിന്റെ ഭാരവാഹികളെ പ്രഖ്യാപിച്ചു. പുതിയ പ്രസിടണ്ടായി K.M. ആശിഖിനേയും സെക്രട്ടറിയായി മുസ്തബ്ശിറിനെയും തിരഞ്ഞെടുത്തു. ജില്ലാ പ്രസിടണ്ട് M.B.M. ഫൈസല്‍ തിരഞ്ഞെടുപ്പിന് നേതൃത്തം നല്‍കി. P.C അജ്മല്‍, U.V സജ്ജാദ് തുടങ്ങിയവര്‍ സംബന്ധിച്ചു.
K.M. ആശിഖ്
കാഞ്ഞിരോട് കൊട്ടാനച്ചേരിയലെ C. ഹമീദിന്റെയും റൌദയുടെയും മകനാണ് K.M. ആശിഖ്. B.Com ബിരുദധാരിയാണ്. Tax Practitioner ആയി ജോലി ചെയ്തിട്ടുണ്ട്. നിലവില്‍ TZ Gold International കണ്ണൂര്‍ ഓഫീസില്‍ Accountant Cum Manager ആയി ജോലി ചെയ്യുന്നു.
Mob: 9388790321
മുസ്തബ്ശിര്‍
കുടിക്കുമൊട്ട അല്‍ അസ്ഹറില്‍ C. അഹ്മദ് മുന്‍ഷിയുടേയും C.P. ശരീഫയുടെയും മകനാണ് മുസ്തബ്ശിര്‍. B.Com ബിരുദധാരിയാണ്. നിലവില്‍ കണ്ണൂര്‍ L.C.C Computer Center ല്‍ MCSE-CCNA വിദ്യാര്‍ഥിയാണ്.
Mob: 9895203972

Sunday, December 26, 2010

Happy New Year 2011

KERALA DEVELOPMENT FORUM-SOLIDARITY

കെ.ടി അബ്ദുള്‍ വാഹിദ്

കണ്ണൂരില്‍ നടന്ന ദേശീയ കര ാത്തെ മത്സരത്തില്‍
ഫൈറ്റിംങില്‍ സ്വര്‍ണ്ണ മെഡല്‍ നേടിയ
കെ.ടി അബ്ദുള്‍ വാഹിദ്.
കാഞ്ഞിരോട്ടെ അബ്ദുള്‍ ജബ്ബാറിന്റേയും റാബിയയിടേയും മകനാണ്

അഫ്ര ഇസ്മാഈല്‍

ജില്ലാ സ്കൂള്‍ കലോത്സവത്തില്‍
യു.പി വിഭാഗം അറബിക് തര്‍ജമയില്‍
സംസ്ഥാന കലോത്സവത്തിലേക്ക് യോഗ്യത നേടിയ
അഫ്ര ഇസ്മാഈല്‍
(അല്‍ഹുദാ ഇംഗ്ലീഷ് സ്കൂള്‍, കാഞ്ഞിരോട്)

Thursday, December 23, 2010

പാരമ്പര്യത്തിന്റെ കരുത്തുമായി മാപ്പിളപ്പാട്ടിലും കഥാപ്രസംഗത്തിലും ഫിദ

ഫാത്തിമ ഫിദ മാതാവ് ഫരീദ, സഹോദരന്‍ ജവാദ് എന്നിവരോടൊപ്പം
പാരമ്പര്യത്തിന്റെ കരുത്തുമായി
മാപ്പിളപ്പാട്ടിലും കഥാപ്രസംഗത്തിലും ഫിദ
തലശേരി: അഞ്ജിത മൊഞ്ജുള കഞ്ചള പാടി ജില്ലാ കലോല്‍സവത്തിലെ യു.പി വിഭാഗം മാപ്പിളപ്പാട്ടില്‍ ഫാത്തിമ ഫിദ ഒന്നാമതെത്തി. ഒ.എം.കരുവാരക്കുണ്ട് എഴുതിയ ഈ യൂസുഫ് നബി ചരിതം കേട്ടുപഠിച്ചാണ് ഫിദ അവതരിപ്പിച്ചത്. കാഞ്ഞിരോട് അല്‍-ഹുദ ഇംഗ്ളീഷ് മീഡിയം യു.പി സ്കൂളിലെ ആറാം ക്ളാസ് വിദ്യാര്‍ത്ഥിനിയാണ് ഫിദ. കഴിഞ്ഞ ദിവസം കഥാപ്രസംഗത്തിലും ഫിദക്ക് എ ഗ്രേഡ് ലഭിച്ചിരുന്നു. അറബി ഗാനത്തിലും മല്‍സരിക്കുന്നുണ്ട്.
മുസ്ലിംലീഗ് വേദികളിലെ യുവപ്രഭാഷകരില്‍ ശ്രദ്ധേയനായിരുന്ന ടി.എന്‍.എ ഖാദറിന്റെയും പഠിക്കുന്ന കാലത്ത് ഇരിട്ടി വിദ്യാഭ്യാസ ജില്ലയില്‍ കലാതിലകമായിരുന്ന ഫരീദയുടെയും മകളാണ് ഫിദ. പൈതൃകമായി ലഭിച്ച പിതാവിന്റെ പ്രസംഗവും മാതാവിന്റെ പാട്ടുമാണ് ഫിദയെ കലോല്‍സവ വേദികളില്‍ അനിഷേധ്യയാക്കുന്നത്. ഫിദക്ക് എ ഗ്രേഡ് നേടിക്കൊടുത്ത കഥാപ്രസംഗം രചിച്ചതും ഈണം പകര്‍ന്നതും മാതാവ് ഫരീദ തന്നെയാണ്. കാഞ്ഞങ്ങാട് നെഹ്റു കോളജില്‍ റാഗിംഗിനിരയായി മനോനില തകര്‍ന്ന ചെറുവത്തൂരിലെ സാവിത്രിയെ കുറിച്ചുള്ള വാര്‍ത്ത അടിസ്ഥാനമാക്കിയാണ് ഫരീദ കഥാപ്രസംഗം രചിച്ചത്. സാവിത്രിയായി സ്റേജില്‍ ജീവിച്ച ഫാത്തിമ ഫിദ കാണികളുടെ മനസില്‍ ആധിയുടെ കനല്‍കോരിയിട്ടു.
ഖാദറിന്റെയും ഫരീദയുടെയും രണ്ടാമത്തെ മകളാണ് ഫിദ. മൂത്തമകന്‍ മുഹമ്മദ് ജവാദും കലാരംഗത്ത് സജീവമാണ്. സി.ബി.എസ്.സി സംസ്ഥാന കലോല്‍സവത്തില്‍ മാപ്പിളപ്പാട്ടില്‍ എ ഗ്രേഡ് ഉണ്ടായിരുന്നു ജവാദിന്. പ്രാദേശിക ചാനലുകളില്‍ അവതാരകനായും ജവാദ് തിളങ്ങുന്നു.
Courtesy:Chandrika/22-12-2010

Wednesday, December 22, 2010

ഇശലുകളുടെ പെരുമഴ തീര്‍ത്ത് ഫാത്തിമ ഫിദ


ഇശലുകളുടെ പെരുമഴ തീര്‍ത്ത് ഫാത്തിമ ഫിദ
തലശേãരി: ശാസ്ത്രീയ സംഗീതത്തിന്റെ മികവില്‍ ഫാത്തിമ ഫിദക്ക് മാപ്പിളപ്പാട്ടില്‍ മികവാര്‍ന്ന വിജയം. കാഞ്ഞിരോട് അല്‍ഹുദ ഇംഗ്ലീഷ് മീഡിയം സ്കൂളിലെ ആറാംക്ലാസ് വിദ്യാര്‍ഥിനിക്ക് തുണയായത് വര്‍ഷങ്ങളായുള്ള സംഗീതാഭ്യസനം. ഒ.എം.കരുവാരകുണ്ടിന്റെ 'അഞ്ചിതമൊഞ്ചുള്ള കഞ്ചകവഞ്ചി....' എന്നുതുടങ്ങുന്ന പാട്ട് ആലപിച്ചാണ് ഫാത്തിമ ഒന്നാമതെത്തിയത്. ശാസ്ത്രീയ സംഗീതത്തിന്റെ ചേരുവകളുമായി ഇമ്പമാര്‍ന്ന ഇശലുകള്‍ തീര്‍ത്ത് സദസ്സിന്റെ മൊത്തം കൈയടി വാങ്ങിയ ഫിദ ശരിക്കും പാട്ടിന്റെ പാലാഴിതന്നെ സൃഷ്ടിച്ചു. പഠിച്ചെത്തിയ പാട്ട് ഇത്തിരി വിഷമം പിടിച്ചതായതിനാല്‍ പാടിപ്പരിചയിച്ച രസമുള്ള ഈ പാട്ട് പാടുകയായിരുന്നു. രണ്ടു വര്‍ഷമായി ശാസ്ത്രീയ സംഗീതം അഭ്യസിക്കുന്ന ഈ കുരുന്നു ഗായിക ചാനലുകളിലും പരിപാടി അവതരിപ്പിച്ചിട്ടുണ്ട്്.
റാഗിങ്ങിനിരയായ സാവിത്രി എന്ന പെണ്‍കുട്ടിയുടെ കഥ തന്മയത്വത്തോടെ അവതരിപ്പിച്ച് കഥാപ്രസംഗത്തിലും ഫാത്തിമ കഴിവു തെളിയിച്ചു. ഉമ്മ ഫരീദ ഖാദര്‍ രചിച്ച് പരിശീലിപ്പിച്ച കഥ അവതരിപ്പിച്ചാണ് കഥാപ്രസംഗത്തില്‍ എ ഗ്രേഡ് നേടിയത്. അറബി ഗാനത്തില്‍കൂടി ഇനി മത്സരിക്കാനുണ്ട്. ഉളിയിലില്‍ നടന്ന ഉത്തരമേഖല മജ്ലിസ് ഫെസ്റ്റില്‍ അറബി ഗാനം, കഥാപ്രസംഗം, ഇസ്ലാമിക ഗാനം എന്നിവയില്‍ ഒന്നാംസ്ഥാനം നേടിയിരുന്നു. ജ്യേഷ്ഠന്‍ മുഹമ്മദ് ജവാദും മികച്ച പാട്ടുകാരനാണ്. യൂത്ത്ലീഗ് നേതാവ് ടി.എന്‍.എ. ഖാദറിന്റെ മകളാണ് ഫാത്തിമ ഫിദ.
22-12-2010/madhyamam

Monday, December 20, 2010

വിസ വാഗ്ദാനം ചെയ്ത് കബളിപ്പിച്ചതായി പരാതി


വിസ വാഗ്ദാനം ചെയ്ത് കബളിപ്പിച്ചതായി പരാതി
കണ്ണൂര്‍: കുവൈത്തിലേക്ക് വിസ വാഗ്ദാനം നല്‍കി പണം തട്ടിയെടുത്ത് കബളിപ്പിച്ചതിന് കണ്ണൂര്‍ സ്വദേശിയായ യുവാവിനെതിരെ മൂന്ന് തൃശൂര്‍ സ്വദേശികള്‍ ഡിവൈ.എസ്.പിക്ക് പരാതി നല്‍കി. ഏച്ചൂര്‍ വട്ടപ്പൊയില്‍ ഫാത്തിമ മന്‍സിലില്‍ എ.പി. ഫൈസലിനെതിരെ തൃശൂര്‍ മന്നലാംകുന്നിലെ അസനാരകത്ത് എ.എ. ഷാജി, പെരുവഴിപ്പുറത്ത് പി.കെ. അബ്ദുല്‍ കരീം, കുട്ടിയത്ത് ഹൌസില്‍ കെ.എം. മുജാഫ് എന്നിവരാണ് കണ്ണൂര്‍ ഡിവൈ.എസ്.പിക്ക് പരാതി നല്‍കിയത്.
പരാതിക്കാരിലൊരാളായ മുജാഫിനെ മുന്‍പരിചയമുള്ള ഫൈസല്‍ കുവൈത്തിലേക്ക് ലേബര്‍ വിസ നല്‍കാമെന്ന് വിശ്വസിപ്പിച്ച് അഡ്വാന്‍സായി 75,000 രൂപ വീതം വാങ്ങി വിശ്വാസവഞ്ചന നടത്തിയെന്നാണ് പറയുന്നത്.പണം തിരികെ ചോദിച്ചപ്പോള്‍ അപമര്യാദയായി പെരുമാറുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതായി പരാതിയില്‍ ആരോപിച്ചു.
20-12-2010/Madhyamam

Friday, December 17, 2010

CPM-POPULAR FRONT സംഘര്‍ഷം: പ്രതികളെ ഓടിച്ചുപിടിക്കാന്‍ ശ്രമം

കാഞ്ഞിരോട് മീത്തല്‍ പ്രദേശത്ത് വീട്ടുപറമ്പില്‍ കണ്ടെത്തിയ അജ്ഞാത ബാഗ്
സി.പി.എം - പോപ്പുലര്‍ ഫ്രണ്ട് സംഘര്‍ഷം:
പ്രതികളെ ഓടിച്ചുപിടിക്കാന്‍ ശ്രമം
കാഞ്ഞിരോട്: കേസില്‍ ഉള്‍പ്പെട്ട പ്രതികളെ പിടികൂടാന്‍ പൊലീസ് ഓടുന്നതുകണ്ട് പ്രദേശവാസികള്‍ അമ്പരന്നു. കാഞ്ഞിരോട് മീത്തല്‍ പ്രദേശത്ത് വ്യാഴാഴ്ച രാവിലെയാണ് സംഭവം. പ്രതികളെ തിരഞ്ഞ് മഫ്ടി വേഷത്തില്‍ എത്തിയ പൊലീസിനെ കണ്ട പ്രതികള്‍ ഓടിമറയാന്‍ ശ്രമിച്ചപ്പോള്‍ അവരെ പിന്തുടര്‍ന്നോടിയ പൊലീസുകാരെ കണ്ട് നാട്ടുകാര്‍ അമ്പരപ്പോടെ അവര്‍ക്കു പിന്നാലെ ഓടി. പൊലീസാണെന്ന് അറിഞ്ഞതോടെ നാട്ടുകാര്‍ പിന്മാറി. ഇതിനിടെ പ്രതികള്‍ ഓടിരക്ഷപ്പെട്ടു.
കഴിഞ്ഞ ശനിയാഴ്ച മുണ്ടേരി ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂള്‍ ഗ്രൌണ്ടില്‍ നടന്ന പഞ്ചായത്തുതല കേരളോത്സവത്തോടനുബന്ധിച്ച് സി.പി.എം, പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ ഏറ്റുമുട്ടിയതിനെ തുടര്‍ന്ന് എട്ടു പേര്‍ക്ക് പരിക്കേറ്റിരുന്നു. ഇതുമായി ബന്ധപ്പെട്ട് അമ്പതോളം പേര്‍ക്കെതിരെ ചക്കരക്കല്ല് പൊലീസ് കേസെടുത്തിരുന്നു. ഇതിലെ പ്രതികളെ തേടിയാണ് കാഞ്ഞിരോട്ടും പരിസരപ്രദേശത്തും പൊലീസ് തിരച്ചില്‍ നടത്തിയത്.
അതേസമയം, പരിസരത്തെ ഒരു വീട്ടുപറമ്പില്‍ അജ്ഞാത ബാഗ് കണ്ടെത്തിയത് നാട്ടുകാരുടെ ഭീതി വര്‍ധിപ്പിച്ചു. വിവരമറിയിച്ചതനുസരിച്ച് സ്ഥലത്തെത്തിയ ചക്കരക്കല്ല് പൊലീസ് ബാഗ് പരിശോധിച്ചെങ്കിലും പഴകിയ വസ്ത്രങ്ങളും ഒരു എസ്.എസ്.എല്‍.സി സര്‍ട്ടിഫിക്കറ്റും മാത്രമാണ് കണ്ടെത്താനായത്.
16-12-2010/Madhyamam

Wednesday, December 15, 2010

സ്കൂള്‍ കലോല്‍സവങ്ങളില്‍ കാഞ്ഞിരോട് അല്‍ഹുദ സ്കൂളിന് മികച്ച നേട്ടം

സ്കൂള്‍ കലോല്‍സവങ്ങളില്‍
കാഞ്ഞിരോട് അല്‍ഹുദ സ്കൂളിന്
മികച്ച നേട്ടം

കാഞ്ഞിരോട്: സ്കൂള്‍ കലോല്‍സവങ്ങളില്‍ കാഞ്ഞിരോട് അല്‍ഹുദ സ്കൂളിന് മികച്ച നേട്ടം.മേഖല മജ്ലിസ് ഫെസ്റ്റ്, കണ്ണൂര്‍ നോര്‍ത്ത് ഉപജില്ല അറബിക് കലോല്‍സവം എന്നിവയില്‍ അല്‍ഹുദ സ്കൂള്‍ വിദ്യാര്‍ഥികള്‍ നിരവധി സമ്മാനങ്ങള്‍ നേടിയെടുത്തു.
കണ്ണൂര്‍ നോര്‍ത്ത് ഉപജില്ല അറബിക് കലോല്‍സവം UP വിഭാഗത്തില്‍ അല്‍ഹുദ സ്കൂള്‍ വിദ്യാര്‍ഥികള്‍ മികച്ച നിലവാരത്തോടെ ഓവറോള്‍ ചാമ്പ്യന്‍മാരായി. LP വിഭാഗത്തിലും ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് അല്‍ഹുദ സ്കൂളിനാണ്. മേഖല മജ്ലിസ് ഫെസ്റ്റില്‍ LP, UP വിഭാഗങ്ങളില്‍ ഓവറോള്‍ രണ്ടാം സ്ഥാനവും അല്‍ഹുദ സ്കൂളിനാണ്.

മേഖല മജ്ലിസ് ഫെസ്റ്റില്‍ LP, UP വിഭാഗങ്ങളില്‍ ഓവറോള്‍ രണ്ടാം സ്ഥാനം നേടിയ അല്‍ഹുദ സ്കൂള്‍ ടീം

കണ്ണൂര്‍ നോര്‍ത്ത് ഉപജില്ല അറബിക് കലോല്‍സവം LP വിഭാഗത്തില്‍ ഒന്നാം സ്ഥാനം നേടിയ അല്‍ഹുദ സ്കൂള്‍ ടീം

കണ്ണൂര്‍ നോര്‍ത്ത് ഉപജില്ല അറബിക് കലോല്‍സവം UP വിഭാഗത്തില്‍ ഒന്നാം സ്ഥാനം നേടിയ അല്‍ഹുദ സ്കൂള്‍ ടീം

അഞ്ജു


മട്ടന്നൂര്‍ ഉപജില്ലാ അറബി കലോത്സവത്തില്‍
(യു.പി സ്കൂള്‍)
ക്വിസ്, മോണോആക്ട്, സംഭാഷണം, തര്‍ജമ എന്നിവയില്‍ എ ഗ്രേഡ് നേടിയ അഞ്ജു (കൂടാളി എച്ച്.എസ്.എസ്)

കാഞ്ഞിരോട് അല്‍ ഹുദ സ്കൂളിലെ തുളസി ടീച്ചറുടെ മകളാണ്.

14-12-10

ഫാത്തിമ ഫിദ


കണ്ണൂര്‍ നോര്‍ത്ത് ഉപജില്ലാ കലോത്സവത്തില്‍
ലളിതഗാനം, മാപ്പിളപ്പാട്ട് ,കഥാപ്രസംഗം, അറബി ഗാനം
എന്നിവയില്‍ ഒന്നാംസ്ഥാനവും എ ഗ്രേഡും നേടിയ
ഫാത്തിമ ഫിദ
(കാഞ്ഞിരോട് അല്‍ഹുദ സ്കൂള്‍)
13-12-2010

Monday, December 13, 2010

SOLIDARITY PAVILION

കേരളോത്സവത്തിനിടെ സംഘര്‍ഷം; 50 പേര്‍ക്കെതിരെ കേസ്


കേരളോത്സവത്തിനിടെ സംഘര്‍ഷം;
50 പേര്‍ക്കെതിരെ കേസ്
മുണ്ടേരി പഞ്ചായത്ത് കേരളോത്സവത്തിനിടെയുണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെട്ട് സി.പി.എം, എസ്.ഡി.പി.ഐ പ്രവര്‍ത്തകരായ 50 പേര്‍ക്കെതിരെ കേസെടുത്തു. സി.പി.എം പ്രവര്‍ത്തകരായ കണ്ണോത്ത് റിജിത്ത്, റിഗേഷ്, ബിജു, ഗിരീശന്‍ എന്നിവരെ വെട്ടിപ്പരിക്കേല്‍പിച്ചതിന് എസ്.ഡി.പി.ഐ പ്രവര്‍ത്തകരായ ഷമീര്‍ മുണ്ടേരി, ഷിഖില്‍ കമാല്‍പീടിക, ഷഫീഖ് മീത്തലെപള്ളി, അലി മീത്തലെപള്ളി, നവാസ് പുറവൂര്‍, റമീസ് മായന്‍മുക്ക്, കണ്ടാലറിയാവുന്ന മറ്റ് അഞ്ചുപേര്‍ എന്നിവര്‍ക്കെതിരെയും എസ്.ഡി.പി.ഐ പ്രവര്‍ത്തകരായ ടി.വി. അബ്ദുല്‍ ഖാദര്‍, ശരീഫ്, ഹാരിസ്, ഇസ്മാഈല്‍ എന്നിവരെ മര്‍ദിച്ചതിന് സി.പി.എം പ്രവര്‍ത്തകരായ അശോകന്‍, സനീഷ്, ബിജു, സുജിത്ത്, സൂരജ്, സനീഷ്, ജിഷിന്‍, പ്രജീഷ്, രതീശന്‍, കണ്ടാലറിയാവുന്ന മറ്റു 30 പേര്‍ എന്നിവര്‍ക്കെതിരെയുമാണ് ചക്കരക്കല്ല് പൊലീസ് കേസെടുത്തത്.ശനിയാഴ്ച വൈകുന്നേരം മുണ്ടേരി ഹയര്‍സെക്കന്‍ഡറി സ്കൂള്‍ ഗ്രൌണ്ടില്‍ ഫുട്ബാള്‍ സെമിഫൈനല്‍ മത്സരം നടക്കുന്നതിനിടെയാണ് എസ്.ഡി.പി.ഐ^സി.പി.എം പ്രവര്‍ത്തകര്‍ തമ്മില്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയത്.
തലമുണ്ട എ.കെ.ജി ക്ലബും മായന്‍മുക്ക് ബ്രദേഴ്സ് ക്ലബും തമ്മിലായിരുന്നു മത്സരം. ടീമുകളെ അനുകൂലിച്ച് കാണികളില്‍നിന്ന് ഇരുസംഘങ്ങള്‍ അണിനിരക്കുകയും ഇത് സംഘര്‍ഷത്തില്‍ കലാശിക്കുകയുമായിരുന്നു. സ്ഥലത്ത് ശക്തമായ പൊലീസ് കാവല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.സംഘര്‍ഷത്തെത്തുടര്‍ന്ന് ഫുട്ബാള്‍ മത്സരം നിര്‍ത്തിവെച്ചിരുന്നു. ഞായറാഴ്ച കലാമത്സരങ്ങള്‍ നടന്നു.

മുണ്ടേരി പഞ്ചായത്ത് കേരളോത്സവം സമാപിച്ചു


മുണ്ടേരി പഞ്ചായത്ത് കേരളോത്സവം സമാപിച്ചു
കാഞ്ഞിരോട്: മുണ്ടേരി പഞ്ചായത്ത് കേരളോത്സവം സമാപിച്ചു. ഞായറാഴ്ച നടത്തിയ കായികമത്സരത്തിനൊടുവില്‍ രാഷ്ട്രീയപാര്‍ട്ടികള്‍ തമ്മില്‍ ഏറ്റുമുട്ടി എട്ടുപേര്‍ക്ക് പരിക്കേറ്റതിനെത്തുടര്‍ന്ന് സംഘര്‍ഷം നിലനില്‍ക്കുന്നതിനാല്‍ പൊതുജനങ്ങള്‍ ചടങ്ങില്‍നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു.
പൊലീസ് സാന്നിധ്യത്തില്‍ മുണ്ടേരി ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ നടന്ന സമാപനസമ്മേളനം എടക്കാട് ബ്ലോക് പഞ്ചായത്ത് പ്രസിഡന്റ് വി.കെ. പ്രകാശിനി ഉദ്ഘാടനം ചെയ്തു. മുണ്ടേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി. ശ്യാമള അധ്യക്ഷത വഹിച്ചു. എം.പി. മുഹമ്മദലി, സി. ഉമ, കട്ടേരി പ്രകാശന്‍, പി.സി. നൌഷാദ്, കെ.ടി. ഭാസ്കരന്‍, സി. കുമാരന്‍ മാസ്റ്റര്‍, കെ.സി. വാസന്തി ടീച്ചര്‍ എന്നിവര്‍ സംസാരിച്ചു. പി. ചന്ദ്രന്‍ സ്വാഗതവും വി.വി. പ്രജീഷ് നന്ദിയും പറഞ്ഞു. സമ്മാനദാനം സി. ശ്യാമള നിര്‍വഹിച്ചു.

അധ്യാപകന്റെ വീട്ടുകിണറ്റില്‍ കീടനാശിനി ഒഴിച്ചു


അധ്യാപകന്റെ വീട്ടുകിണറ്റില്‍ കീടനാശിനി ഒഴിച്ചു
കാഞ്ഞിരോട്: കോണ്‍ഗ്രസ് പ്രവര്‍ത്തകരായ അധ്യാപക ദമ്പതികളുടെ വീട്ടുകിണറ്റില്‍ വിഷാംശമുള്ള കീടനാശിനി ഒഴിച്ചതായി പരാതി.മാണിയൂര്‍ വേശാലയിലുള്ള ഗ്രാമികയിലെ മധു^വിജയകുമാരി ദമ്പതികളുടെ വീട്ടുകിണറാണ് കീടനാശിനി ഒഴിച്ച് മലിനമാക്കിയത്. വീട്ടുകാരുടെ പരാതിപ്രകാരം ചക്കരക്കല്ല് പൊലീസ് കേസെടുത്തു.
ശനിയാഴ്ച അര്‍ധരാത്രിയാണ് സംഭവം. രാവിലെ കിണര്‍വെള്ളത്തിന്റെ മണം മാറിയതിനാല്‍ വീട്ടുകാര്‍ നാട്ടുകാരെ അറിയിക്കുകയായിരുന്നു.മധു മാസ്റ്റര്‍ വിദ്യാര്‍ഥികള്‍ക്കൊപ്പം പഠനയാത്രയിലായിരുന്നു. ശനിയാഴ്ച രാത്രി അജ്ഞാതര്‍ ഭാര്യ വിജയകുമാരിയെ ഫോണിലൂടെ അസഭ്യം പറഞ്ഞതായും ഭീതി കാരണം അയല്‍വാസിയെ അറിയിച്ചതിനെത്തുടര്‍ന്ന് രാത്രി ഒന്നര വരെ അയല്‍വാസികള്‍ വീടിന് സുരക്ഷ നല്‍കിയതായും അതിനുശേഷമാണ് കൃത്യം നടത്തിയതെന്നും ടീച്ചര്‍ പറഞ്ഞു.

Sunday, December 12, 2010

കാഞ്ഞിരോട്ട് CPM-POPULAR FRONT സംഘര്‍ഷം; എട്ടുപേര്‍ക്ക് പരിക്ക്

കാഞ്ഞിരോട്ട് CPM-POPULAR FRONT സംഘര്‍ഷം; എട്ടുപേര്‍ക്ക് പരിക്ക്

കാഞ്ഞിരോട്: കേരളോത്സവത്തോടനുബന്ധിച്ച് നടത്തിയ ഫുട്ബാള്‍ മത്സരം നടന്നുകൊണ്ടിരിക്കെ കാണികളായി വന്ന സി.പി.എം, പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ ഗ്രൌണ്ട് കൈയേറി ആക്രമണം അഴിച്ചുവിട്ടു. അക്രമത്തില്‍ പരിക്കേറ്റ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരായ അബ്ദുല്‍ ഖാദര്‍ (28), ബി.കെ. ഹാരിസ് (32), ഷരീഫ് (25), ഇസ്മാഈല്‍ (26) എന്നിവരെ കണ്ണൂര്‍ കൊയിലി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അബ്ദുല്‍ ഖാദറിന്റെ പരിക്ക് ഗുരുതരമാണ്. സി.പി.എം പ്രവര്‍ത്തകരായ ഗിരീശന്‍ (37), ബൈജു (30), ശ്രീജിത്ത് (30), പ്രിഗേഷ് (30) എന്നിവരെ എ.കെ.ജി ആശുപത്രിയിലും പ്രവേശിപ്പിച്ചു. ബൈജു, ശ്രീജിത്ത് എന്നിവര്‍ക്ക് സാരമായി പരിക്കേറ്റിട്ടുണ്ട്. കസേരകളും കാണികളുടെ നിരവധി മോട്ടോര്‍ ബൈക്കുകളും തകര്‍ത്തു.
മുണ്ടേരി ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ഗ്രൌണ്ടില്‍ പഞ്ചായത്തുതല കേരളോത്സവത്തിന്റെ ഭാഗമായി ശനിയാഴ്ച നടന്ന ഫുട്ബാള്‍ മത്സരത്തിന്റെ സെമിഫൈനലിനിടയിലാണ് അക്രമം അരങ്ങേറിയത്.
ഇരുവിഭാഗത്തില്‍പെട്ട പ്രവര്‍ത്തകരും കത്തി, വടിവാള്‍, ഇരുമ്പുദണ്ഡ്, സൈക്കിള്‍ ചെയിന്‍ തുടങ്ങിയ ആയുധങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് ഗ്രൌണ്ട് കൈയേറുകയായിരുന്നു. വെള്ളിയാഴ്ച നടന്ന ഫുട്ബാള്‍ മത്സരത്തില്‍ തലമുണ്ടയിലെ റെഡ്സ്റ്റാര്‍ സ്പോര്‍ട്സ് ക്ലബ് മായന്‍മുക്ക് ക്ലബിനോട് പരാജയപ്പെട്ടിരുന്നു. കളിയുടെ അവസാനസമയം പരാജയപ്പെട്ട ക്ലബ് അംഗങ്ങള്‍, വിജയിച്ച ക്ലബംഗങ്ങളിലൊരാളെ ദേഹോപദ്രവമേല്‍പിച്ചിരുന്നു. ഇതിന്റെ തുടര്‍ച്ചയാണ് ശനിയാഴ്ച നടന്ന അക്രമസംഭവം.
കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് സി.പി.എം- എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ തമ്മില്‍ നടന്ന സംഘര്‍ഷത്തില്‍ ഇവിടെനിന്ന് പത്തോളം പേര്‍ക്ക് പരിക്കേറ്റിരുന്നു. സംഭവസ്ഥലത്ത് ചക്കരക്കല്ല് പൊലീസ് ക്യാമ്പ് ചെയ്യുന്നുണ്ട്.
Courtesy:madhyamam/12-12-2010

ഫുട്ബോള്‍ മല്‍സരത്തിനിടെ CPM-SDPI സംഘര്‍ഷം





കാഞ്ഞിരോട് ഫുട്ബോള്‍ മല്‍സരത്തിനിടെ
CPM-SDPIസംഘര്‍ഷം:
എട്ടുപേര്‍ക്ക് പരിക്ക്


മുണ്ടേരി പഞ്ചായത്ത് കേരളോല്‍സവത്തിന്റെ ഭാഗമായുള്ള ഫുട്ബോള്‍ മല്‍സരത്തിനിടെ സി.പി.എം-എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി എട്ടുപേര്‍ക്ക് പരിക്കേറ്റു. ഇന്നലെ വൈകീട്ട് 5.30ഓടെ കാഞ്ഞിരോട് ഹയര്‍സെക്കന്‍ഡറി സ്കൂള്‍ ഗ്രൌണ്ടിലാണു സംഭവം. പരിക്കേറ്റ എസ്.ഡി.പി.ഐ പ്രവര്‍ത്തകരായ പാച്ചേരിയിലെ ശരീഫ്(25), മാണിയൂര്‍ തണ്ടപ്പുറത്തെ അബ്ദുല്‍ ഖാദര്‍(28), കാഞ്ഞിരോട്ടെ ഹാരിസ്(31), കുടുക്കിമൊട്ട കോട്ടം റോഡിലെ ഇസ്മാഈല്‍(26) എന്നിവരെ കൊയിലി ആശുപത്രിയിലും സി.പി.എം പ്രവര്‍ത്തകരും തലമുണ്ട സ്വദേശികളുമായ കിളച്ചപറമ്പത്ത് ഗിരീഷന്‍ (37), റിജിത്ത് (30), റിഗേഷ് (25), ബിജു (30) എന്നിവരെ എ.കെ.ജി ആശുപത്രിയിലും പ്രവേശിപ്പിച്ചു. അബ്ദുല്‍ ഖാദറിനു വടിവാള്‍ കൊണ്ടാണു തലയ്ക്കു വെട്ടേറ്റത്. ബ്രദേഴ്സ് മായന്‍മുക്കും സെവന്‍സ് സ്റ്റാര്‍ കാഞ്ഞിരോടും തമ്മിലുള്ള മല്‍സരത്തിനിടെയാണു സംഘര്‍ഷമുണ്ടായത്. ഇടവേളയ്ക്കിടെ 30ഓളം സി.പി.എം പ്രവര്‍ത്തകര്‍ ആയുധങ്ങളുമായെത്തി അക്രമിക്കുകയായിരുന്നുവെന്ന് എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ പറഞ്ഞു. ഈ സമയം ബ്രദേഴ്സ് മായന്‍മുക്ക് ഒരു ഗോളിനു മുന്നിട്ടു നില്‍ക്കുകയായിരുന്നു. ഇവരെ പിന്തുണച്ചതാണു എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ക്കെതിരേ തിരിയാന്‍ കാരണം. സി.പി.എം പ്രവര്‍ത്തകരായ അശോകന്‍, സനീഷ്, ജിജു, സുജിത്ത്, ഷിജിന്‍, റജീഷന്‍ തുടങ്ങി 30ഓളം പേരാണു അക്രമിസംഘത്തില്‍ ഉണ്ടായിരുന്നത്. സംഘര്‍ഷത്തെ തുടര്‍ന്ന് കളി നിര്‍ത്തിവച്ചു. തിരഞ്ഞെടുപ്പ് കലാശക്കൊട്ട് ദിവസം ഇവിടെ രണ്ട് എസ്.ഡി.പി.ഐ സ്ഥാനാര്‍ഥികളെ സി.പി.എമ്മുകാര്‍ അക്രമിച്ചിരുന്നു.

എസ്.ഡി.പി.ഐ പ്രതിഷേധിച്ചു
ചക്കരക്കല്‍: ഫുട്ബോള്‍ മല്‍സരത്തിനിടെ മാരകായുധങ്ങളുമായി എസ്.ഡി.പി.ഐ പ്രവര്‍ത്തകരെ അക്രമിച്ച സി.പി.എം നടപടിയില്‍ എസ്.ഡി.പി.ഐ കണ്ണൂര്‍ മണ്ഡലം കമ്മിറ്റി പ്രതിഷേധിച്ചു. കായികമല്‍സരങ്ങളില്‍പ്പോലും അസഹിഷ്ണുത പ്രകടിപ്പിക്കുന്ന സി.പി.എം മനപ്പൂര്‍വം കുഴപ്പങ്ങള്‍ ഉണ്ടാക്കുകയാണ്. തിരഞ്ഞെടുപ്പു വേളയിലും സ്ഥാനാര്‍ഥികള്‍ക്കും പ്രവര്‍ത്തകര്‍ക്കുമെതിരേ സി.പി.എം നിരന്തരം അക്രമം നടത്തിയിരുന്നു. പോലിസ് ശക്തമായ നടപടികള്‍ കൈകൊള്ളാത്തതാണു വീണ്ടും അക്രമികള്‍ക്കു പ്രോല്‍സാഹനമാവുന്നത്. പോലിസ് ശക്തമായ നടപടി സ്വീകരിക്കണമെന്നും സി.പി.എം അക്രമം നിര്‍ത്തിയില്ലെങ്കില്‍ ജനകീയമായി പ്രതിരോധിക്കുമെന്നും മണ്ഡലം പ്രസിഡന്റ് ബി ശംസുദ്ദീന്‍ പ്രസ്താവനയില്‍ പറഞ്ഞു.
Courtesy: Thejas Daily/12-12-2010

Thursday, December 9, 2010

WELCOME TO KANHIRODE GROUP

WELCOME TO KANHIRODE GROUP
Let's forget everything else.
Be a good and devoted creation of God Almighty. Let's join together for a new beginning.
LOVE TO ALL & HATRED TOWARDS NONE.
Let's share our Views and thoughts.
Be a member of this endeavour .
A group for KANHIRODE.
All who have any relationship with KANHIRODE can also join in this group. People from KOODALI, THALAMUNDA, EACHUR, PURAVUR, KUDIKKIMETTA, KOTTANACHERY, THERU,PADANNOT and neigbhouring places can also join in this KANHIRODE GROUP.

To join Kindly Click the below image


Sunday, December 5, 2010

പുതിയ കേരളത്തിന് നമ്മള്‍ ചെറുപ്പക്കാരുടെ കൈയൊപ്പ്




സുഹൃത്തെ, ക്ഷമിക്കണം. ചോദിക്കാതെ വയ്യ. മുടി കറുത്തതാണ് എന്നതുകൊണ്ടുമാത്രം നരച്ച നിലപാടുകളുള്ള ഒരാളെ യുവാവെന്ന് വിളിക്കാമോ? കണ്ണടയില്ലെന്ന ഒറ്റക്കാരണത്താല്‍ അയാളുടെ കാഴ്ചപ്പാടുകള്‍ക്ക് തിമിരം ബാധിച്ചിട്ടില്ലെന്ന് നമുക്ക് പറയാമോ? ആരോ ചൊല്ലിക്കൊടുത്ത മുദ്രാവാക്യങ്ങള്‍ വലിയവായില്‍ ഏറ്റുവിളിക്കുന്നു എന്നതുകൊണ്ടുമാത്രം അയാള്‍ വിപ്ലവകാരിയായിരിക്കുമെന്നു കരുതാമോ?


ഇല്ല, ഇല്ല, എന്നാണുത്തരമെങ്കില്‍ ആശ്വാസമായി. താങ്കളില്‍ യുവത്വം ബാക്കിയുണ്ട്. കരുത്തുറ്റ നിലപാടുകള്‍, തീക്ഷ്ണമായ കാഴ്ചപ്പാടുകള്‍, തളരാത്ത വിപ്ലവബോധം ഇതൊക്കെയാണല്ലോ യുവത്വത്തിന്റെ സവിശേഷതകള്‍. ഇതൊന്നുമില്ലാത്തവന്റേത് എന്ത് യുവത്വം? എന്ത് യൗവ്വനം?എന്തിനിതൊക്കെ പറയുന്നു എന്നാണോ? നമ്മുടെ പ്രിയപ്പെട്ട നാടിനെ വീണ്ടെടുക്കാനും നേരെ നടത്താനും യുവാക്കള്‍ക്കല്ലാതെ മറ്റാര്‍ക്കു കഴിയും. ഇടതനെയും വലതനെയും മാറിമാറി ചുമന്നു മുതുകൊടിഞ്ഞ കേരളത്തെ രക്ഷിക്കാന്‍ 'പഞ്ചവത്സര' പരീക്ഷണങ്ങള്‍ക്കൊണ്ടാവില്ലെന്നത് നാം അനുഭവിച്ചറിഞ്ഞ യാഥാര്‍ഥ്യമാണ്. എന്നിട്ടെന്ത്; ഇപ്പോള്‍ ഭരിച്ചു മുടിച്ചവരോടുള്ള അമര്‍ഷം തീര്‍ക്കാന്‍ ജനം മുമ്പേ ഭരിച്ചുമുടിച്ചവരെ വീണ്ടും അധികാരമേല്‍പ്പിക്കുന്നു. രാഷ്ട്രീയമുക്തമാവേണ്ട പഞ്ചായത്തുകളില്‍ പോലും പാര്‍ട്ടിയേമാന്മാരെ നാം ഭരണത്തിലേറ്റുന്നു. തെരഞ്ഞെടുപ്പിന്റെ ആര്‍പ്പുവിളികളും പോര്‍വിളികളും മുറുകുമ്പോള്‍ നാം ഗാന്ധിജിയെയും വികസനത്തെയും സൗകര്യപൂര്‍വം വഴിവക്കിലിരുത്തുന്നു. അഴിമതിക്കും പകല്‍ക്കൊള്ളക്കും തോന്നിവാസിങ്ങള്‍ക്കും മാപ്പുനല്‍കുന്നു. പൊട്ടിപ്പൊളിഞ്ഞ റോഡും കുടിവെള്ളമെത്താത്ത കുടിലും സൗകര്യപൂര്‍വം മറന്നുപോവുന്നു. പിന്നെ നമുക്ക് പാര്‍ട്ടിയാണ് മതം. ചിഹ്നമാണ് ദൈവം. ഇനി നമ്മള്‍ ജനം തോറ്റാലെന്ത്, പാര്‍ട്ടി ജയിച്ചല്ലോ എന്നതാണാശ്വാസം. ഈ ആശ്വാസത്തിന്റെ സൗകര്യത്തിലാണ് നാടിന്റെ കാവലേറ്റവര്‍ രാജ്യത്തെയും പാര്‍ലമെന്റിനെയും മൂകസാക്ഷിയാക്കി ലക്ഷം കോടികള്‍ വെട്ടിവിഴുങ്ങുന്നത്. നമ്മള്‍ ജയിപ്പിച്ച പാര്‍ട്ടികള്‍ തന്നെയാണ് ഉളുപ്പില്ലാതെ ഇത്തരക്കാരെ ന്യായീകരിക്കുന്നതും, രക്ഷപ്പെടുത്താന്‍ ശ്രമിക്കുന്നതും. കീടനാശിനിയുടെ പ്രയോഗമേറ്റ് കീടങ്ങളെപ്പോലെ പിടയുന്ന മനുഷ്യജന്മങ്ങളെ കണ്ണുകൊണ്ട് കണ്ടിട്ടും നെഞ്ചുരുകാത്ത നിഷ്ഠൂരന്മാരെ തെരഞ്ഞെടുത്തതും നമ്മള്‍ തന്നെയാണ്. ഇതൊക്കെ സഹിച്ച് തീര്‍ക്കുക എന്നതാണോ നമ്മുടെ നാടിന്റെ വിധി. അല്ലേ അല്ല. നമ്മുടെ നാടും അതിന്റെ സാഹചര്യവവും മാറിയേതീരൂ എന്ന കാര്യത്തില്‍ നമുക്ക് സംശയമേയില്ല. തീര്‍ച്ചയായും മാറ്റത്തിന് ചുക്കാന്‍ പിടിക്കേണ്ടത് വിപ്ലവബോധമുള്ള യുവാക്കള്‍ തന്നെയാണ്. നാടിന്റെ ഉറങ്ങിക്കിടക്കുന്ന നീതിബോധത്തെ ഉണര്‍ത്തേണ്ടത് യുവത്വത്തിന്റെ ഗര്‍ജ്ജനമാണ്. നെറികേടുകളെ നെഞ്ചുവിരിച്ച് നേരിടേണ്ടത് യുവത്വത്തിന്റെ ആര്‍ജ്ജവം കൊണ്ടാണ്. യുവത്വം ഇങ്ങിനെയൊക്കെ ആയിരിക്കണമെന്നാണ് നമ്മുടെ ആഗ്രഹം. പക്ഷേ, കേരളത്തിന്റെ തെരുവോരങ്ങളിലേക്കൊന്ന് കണ്ണോടിച്ചുനോക്കൂ. ഓടകളില്‍ മുഖംകുത്തി അടിവസ്ത്രം മാത്രമണിഞ്ഞ് ലക്കുകെട്ട് കിടക്കുന്നത് നമ്മുടെ യുവത്വം തന്നെയല്ലേ? കഴിഞ്ഞ സായാഹ്‌നത്തില്‍ വിളിച്ച വിപ്ലവമുദ്രാവാക്യങ്ങള്‍ പോക്കറ്റിലിട്ട് ഇനിയവനുറങ്ങും. സ്വന്തം പെങ്ങള്‍ കൈയേറ്റം ചെയ്യപ്പെടുന്നതറിയാതെ; നാടിന്റെ മുതലുകള്‍ കൊള്ള ചെയ്യപ്പെടുന്നതറിയാതെ; മാഫിയാ സംഘങ്ങളുടെ വാള്‍ത്തലപ്പുകള്‍ മിന്നിമറയുന്നതറിയാതെ. അവനെ ഉണര്‍ത്തരുതെന്നാണ് സര്‍ക്കാര്‍ തീരുമാനം. നമുക്ക് മദ്യത്തിന്റെ റവന്യൂവരുമാനമാണ് വലുത്. യുവാക്കള്‍ രോഷത്തോടെ മുഷ്ടി ചുരുട്ടി ആകാശത്തേക്ക് വീശിയ റാലികളുടെ കാലം കഴിഞ്ഞു. ഇപ്പോള്‍ ഭവ്യതയോടെ ശാന്തമായി അവരില്‍ പലരും വരിനില്‍ക്കുകയാണ്. ചില്ലറ മദ്യവില്‍പ്പനശാലകള്‍ക്കു മുമ്പില്‍. ബാക്കിയുള്ള യുവാക്കളെവിടെ? ഭാഗ്യം കാത്ത് കാത്ത് ജീവിതം തുലക്കുന്ന യുവനിര്‍ഭാഗ്യവാന്മാരുടെ എണ്ണം കേരളത്തില്‍ വര്‍ധിച്ചുവരികയാണെന്നും അവര്‍ എല്ലാം തുലഞ്ഞാല്‍ ഒടുവില്‍ ആത്മഹത്യ ചെയ്യുകയാണെന്നും വിലപിക്കുന്നത് നാടുഭരിക്കുന്ന മുഖ്യമന്ത്രി. ചൂതാട്ടത്തിന് പരിഹാരം സംവാദമാണെന്ന് ധനമന്ത്രി. ചൂതാട്ടമാഫിയക്ക് വേണ്ടി കേസ് വാദിക്കാന്‍ നല്ലത് നേതാവ് തന്നെയെന്ന് ദേശീയപാര്‍ട്ടി. ലോട്ടറി മാഫിയകളുടെ മൗലികാവകാശം നിഷേധിക്കരുതെന്ന് നീതിന്യായം. എല്ലാം കേരളത്തിന്റെ സൗഭാഗ്യം. സംവാദം തീരുന്നതുവരെ യുവാക്കള്‍ ലോട്ടറിക്കടകള്‍ക്ക് മുമ്പില്‍ തിക്കിത്തിരക്കട്ടെയെന്ന് തന്നെ.


പൗരന് കാവലാകേണ്ട ഭരണകൂടം ഒറ്റുകാരും ദല്ലാള്‍മാരുമായി അധഃപതിച്ചിരിക്കുന്നു. വികസനമെന്നപേരില്‍ അവര്‍ വില്‍പന പൊടിപൊടിക്കുന്നു. മണ്ണും കുന്നും കായലും കടലും കാടും റോഡും.... ദൈവത്തിന്റെ സ്വന്തം നാട്ടില്‍ വില്‍ക്കാനെന്തുണ്ട് ബാക്കി? കണ്ടല്‍ക്കാടുകള്‍ വെട്ടിത്തെളിച്ചും വയലുകള്‍ ഒന്നാകെ നികത്തിയെടുത്തും സിമന്റ്കൂടുകള്‍ പണിതുയര്‍ത്തുന്നു. ഇത് വികസനമല്ല വിനാശമാണെന്നു പറയേണ്ടതാരാണ്? രാജ്യം പൊരുതിനേടിയ സ്വാതന്ത്ര്യം കാശുറപ്പിച്ച് കൈമാറുന്ന സാമ്രാജ്യത്വ സേവകരാണിന്ന് നാടു ഭരിക്കുന്നത്. ചെറുത്തുനില്‍ക്കേണ്ടവര്‍ കിടന്നുറങ്ങുമ്പോള്‍ തെരുവുകള്‍ ഓരോന്നായി അഭയാര്‍ഥികളുടെ നിലവിളികൊണ്ട് നിറയുകയാണ്. ചങ്കുറപ്പുള്ള യുവാക്കളില്ലെന്ന ധൈര്യത്തിലല്ലേ വികസനരാക്ഷസന്മാര്‍ നാടിന്റെ നെഞ്ചിലേക്ക് ബുള്‍ഡോസറുരുട്ടുന്നത്?യുവസുഹൃത്തെ,സത്യം പറയൂ.... താങ്കളുടെ മനസ്സാക്ഷി ഒരു മാറ്റം ആഗ്രഹിക്കുന്നില്ലേ? അന്തസ്സ്‌കെട്ട പാര്‍ട്ടിക്കൊടികള്‍ പിടിച്ച്, പഴകിപ്പുളിച്ച മുദ്രാവാക്യങ്ങള്‍ ആവര്‍ത്തിച്ചുരുവിട്ട് നാം എത്രകാലമാണീ നെറികേടുകളെ നോക്കിനില്‍ക്കുക. ഇത് നമ്മുടെ കൂടി നാടല്ലേ? ആര്‍ത്തിയുടെ ഏജന്റുമാര്‍ തിന്നുതീര്‍ക്കുന്നത് നമ്മുടെ കൂടി സമ്പത്തല്ലേ? വമ്പന്മാരുടെ കാല്‍ക്കീഴില്‍ ഞെരിഞ്ഞമര്‍ന്നിരിക്കുന്നത് നമ്മുടെ തന്നെ മണ്ണല്ലേ? തെരുവോരങ്ങളില്‍ നിസ്സഹായമായി നിലവിളിക്കുന്നത് നമ്മുടെ കൂടി ചോരയല്ലേ? നമ്മുടെ പ്രിയപ്പെട്ട ഈ നാടിനുവേണ്ടിയും ജനതക്കുവേണ്ടിയും, അല്ല നമുക്കുവേണ്ടി നാം എന്തെങ്കിലും ചെയ്‌തേ തീരൂ.നാടിനുവേണ്ടിയുള്ള ഏത് നല്ല കാല്‍വെപ്പിലും താങ്കളുടെ കൂടെ സോളിഡാരിറ്റിയുണ്ടാകും. യുവത്വം ബാക്കിനില്‍ക്കുന്നവരുടെ ഒത്തുചേരലാണ് സോളിഡാരിറ്റി. സോളിഡാരിറ്റിയെന്നാല്‍ ഐക്യദാര്‍ഡ്യം എന്നാണര്‍ഥം. ധര്‍മത്തോടും നീതിയോടുമുള്ള ഐക്യദാര്‍ഡ്യം. അധര്‍മത്തോടും അനീതിയോടുമുള്ള ചെറുത്തുനില്‍പ്പ്. അതുതന്നെയാണീ യുവജനപ്രസ്ഥാനം. എന്താണ് തെളിവ്? മറ്റൊന്നുമല്ല. സോളിഡാരിറ്റി ഈ മണ്ണില്‍ ജീവിച്ച ഏഴുവര്‍ഷങ്ങള്‍. അതിന്റെ ജീവിതം തന്നെയാണിതിനൊക്കെ സാക്ഷി.സംശയമുണ്ടെങ്കില്‍ കുടിവെള്ളത്തിനുവേണ്ടി നിലവിളിച്ച പ്ലാച്ചിമടയിലെ ഗ്രാമീണരോടു ചോദിക്കൂ, സോളിഡാരിറ്റിയെ അറിയാമോയെന്ന്. ആ ഗ്രാമമാണല്ലോ കൊക്കക്കോളയെ കെട്ടുകെട്ടിച്ചത്. അല്ലെങ്കില്‍ ചെങ്ങറയില്‍ മണ്ണിനുവേണ്ടി ഭരണകൂടത്തോട് കയര്‍ത്ത പച്ചമനുഷ്യരോട്. അതുമല്ലെങ്കില്‍ തീരങ്ങള്‍ തിരിച്ചുപിടിക്കാനിറങ്ങിയ കടലിന്റെ മക്കളോട്, ആറാട്ടുപുഴയിലെ സാധാരണക്കാരോട്, കുത്തകയെ ചെറുത്ത വ്യാപാരികളോട്, കിനാലൂരിലെ ജനങ്ങളോട്. അവരൊക്കെ സോളിഡാരിറ്റിയെ അറിയും. അവരോടൊപ്പമാണ് സോളിഡാരിറ്റി മുഖവും മതവും നോക്കാതെ സമരം ചെയ്തത്. നോട്ട് വാങ്ങാതെ ചെറുത്തുനിന്നത്. നെഞ്ചുറപ്പോടെ പോരാടിയത്. ഇനി ഇവിടുത്തെ ഭരണ മേലാളന്മാരെപ്പോലെ താങ്കളും ചോദിക്കുമോ എന്തിനാണ് 'വികസന'ത്തെ എതിര്‍ത്തതെന്ന്? വികസനത്തെ സോളിഡാരിറ്റി എതിര്‍ക്കാറില്ല. വികസനഭീകരതകളെ നോക്കിനില്‍ക്കാറുമില്ല. മനുഷ്യരെ തുരത്തുന്നത്, മണ്ണില്‍ വിഷം ചൊരിയുന്നത് എന്ത് വികസനമാണ്? അതുകൊണ്ടാണ് മണ്ണിനും മനുഷ്യനും വേണ്ടി വികസനത്തിന് ഒരു തിരുത്ത് വേണമെന്ന് സോളിഡാരിറ്റി ആവശ്യപ്പെടുന്നത്. ദേശീയപാത വില്‍ക്കാതെ വികസിപ്പിക്കണമെന്ന് പറയുന്നതും അതുകൊണ്ടുതന്നെ. കാട്ടാമ്പള്ളിയിലെ പാടശേഖരങ്ങളില്‍ ജനങ്ങളോടൊപ്പം കൃഷിയിറക്കിയതും കേരളത്തിലെ നൂറുകണക്കിന് ജനങ്ങള്‍ക്ക് വീടുകള്‍ പണിതതുമൊക്കെ സോളിഡാരിറ്റിയുടെ വികസന സംരംഭങ്ങള്‍ തന്നെയാണ്. കൂടുതലറിയാന്‍ കാസര്‍കോഡ് എന്‍ഡോസള്‍ഫാന്‍ നക്കിത്തുടച്ച ഗ്രാമങ്ങളിലേക്ക് പോവണം. അവിടെ സോളിഡാരിറ്റി നടപ്പാക്കിയ പുനരധിവാസപദ്ധതി താങ്കളുടെ മനസ്സാക്ഷിയെ തൊട്ടുണര്‍ത്താതിരിക്കില്ല. എന്‍ഡോസള്‍ഫാന്റെ ഇരകളെക്കുറിച്ച് സ്‌ക്രീനിലിരുന്ന് വലിയവായില്‍ ടോക്‌ഷോ നടത്തുന്നവര്‍ സോളിഡാരിറ്റിയെക്കുറിച്ച് ഒന്നും പറയില്ല. പക്ഷേ, കാസര്‍കോട്ടെ പച്ചമനുഷ്യര്‍ സോളിഡാരിറ്റി ഏറെക്കാലമായി തുടരുന്ന എന്‍ഡോസള്‍ഫാന്‍ വിരുദ്ധ പോരാട്ടത്തെ ഒരിക്കലും മറക്കില്ല. ഇനിയും അറിയണമെങ്കില്‍ സോളിഡാരിറ്റി നടപ്പാക്കിയ ഏതെങ്കിലും കുടിവെള്ളപദ്ധതി സന്ദര്‍ശിക്കുക. വികസനത്തിന്റെ ജനകീയ ഭാവമെന്താണെന്ന് താങ്കള്‍ക്കാ പാവങ്ങള്‍ ഗദ്ഗദത്തോടെ പറഞ്ഞുതരും.


ഇതിനൊക്കെ എവിടെനിന്നാണ് പണം അല്ലേ? താങ്കളുടെ മൗനത്തില്‍ ആ ചോദ്യമുണ്ടെന്ന് ഞങ്ങള്‍ക്കറിയാം. മദ്യമാഫിയ? അതോ ലോട്ടറി മാഫിയയോ? ആ കറുത്ത നോട്ടുകെട്ടുകള്‍ സോളിഡാരിറ്റിക്ക് വേണ്ട. പാപത്തിന്റെ ശമ്പളം സോളിഡാരിറ്റിക്കു ചേരില്ല. വിദേശഫണ്ടുകള്‍ ആരോപിക്കുകയും വേണ്ട. പണം കേരളത്തിലെ നല്ല മനുഷ്യരുടെ കാരുണ്യമുള്ള കൈകളിലുണ്ട്. അര്‍ഹര്‍ക്കിതെത്തിക്കുവാനുള്ള വിശ്വസ്തമായ കരങ്ങളാണില്ലാതായത്. സോളിഡാരിറ്റിയില്‍ അവര്‍ വിശ്വാസ്യതയുടെ തെളിമ കാണുന്നു. നേരും നെറിയും തൊട്ടറിയുന്നു. അതിനാലവര്‍ പണം തരുന്നു. ഹൃദയപൂര്‍വം ലഭിക്കുന്ന പണത്തിന്റെ കൂടെ യുവതയുടെ കായികാധ്വാനവും ചേരുമ്പോള്‍ ഫലം ഇരട്ടിയാവുന്നു. സേവനത്തിന്റെ പുതിയൊരു സംസ്‌കാരം. ഇതുതന്നെയല്ലേ നാടിനാവശ്യം.പുതിയൊരു കേരളമാണ് സോളിഡാരിറ്റിയുടെ സ്വപ്നം. നീതിയും ന്യായവും പുലരുന്ന കേരളം. നേരും നെറിയും മരിക്കാത്ത കേരളം. നമ്മുടെ വികസനം മനുഷ്യത്വപൂര്‍ണ്ണമാവണം. നമ്മുടെ നാട് തീവ്രവാദ-വര്‍ഗീയമുക്തമാവണം. നാടിന്റെ രാഷ്ട്രീയം ജനപക്ഷ രാഷ്ട്രീയമാവണം. കര്‍മശേഷിയുള്ള യുവാക്കളാണ് പുതിയ കേരളത്തിന്റെ കരുത്തുറ്റ ഈടുവെപ്പ്. യുവത്വത്തിന്റെ ഉള്‍ത്തുടിപ്പും സമര്‍പ്പണവുമാണ് നല്ലൊരു നാളെയുടെ സൃഷ്ടിപ്പിനാവശ്യം. യൗവനത്തിന്റെ കരുത്തിലും നെഞ്ചുറപ്പിലും സോളിഡാരിറ്റിക്ക് വിശ്വാസവും പ്രതീക്ഷയുമുണ്ട്. താങ്കള്‍ നന്മയെ സ്‌നേഹിക്കുന്ന ആളാണല്ലോ. അതിനാല്‍ നാടിനുവേണ്ടി നാം കൈകോര്‍ത്തേ മതിയാവൂ. തിന്മയുടെ ശക്തികളോട് നാം പൊരുതിയേ തീരൂ. സമ്പൂര്‍ണ നീതിയുടെ പക്ഷംചേരാന്‍, ജനകീയരാഷ്ട്രീയം ഉയര്‍ത്തിപ്പിടിക്കാന്‍, നിസ്വാര്‍ത്ഥസേവനം നാടിനുവേണ്ടി സമര്‍പ്പിക്കാന്‍ താങ്കളുണ്ടാവുമെന്ന് സോളിഡാരിറ്റിക്ക് പ്രതീക്ഷയുണ്ട്. അതിനാല്‍ യുവത്വം നഷ്ടപ്പെടും മുമ്പ്, നെഞ്ചുറപ്പ് മായും മുമ്പ്, നിസ്സംഗത പിടികൂടുംമുമ്പ് താങ്കളെ സോളിഡാരിറ്റിയിലേക്ക് സ്വാഗതം ചെയ്യുന്നു.


(സോളിഡാരിറ്റി സംഘടനാ കാമ്പയിനോടനുബന്ധിച്ച് പുറത്തിറക്കിയ ലഘുലേഖ)