പഴയങ്ങാടി വാദിഹുദയില്‍ നടന്ന ജമാഅത്തെ ഇസ്ലാമി പ്രവര്‍ത്തകസംഗമം സംസ്ഥാന അസി. അമീര്‍ എം.ഐ. അബ്ദുല്‍ അസീസ് ഉദ്ഘാടനം ചെയ്യുന്നു.
പുതിയ സാമൂഹിക ക്രമത്തിനുവേണ്ടി
കര്‍മരംഗത്തിറങ്ങുക -എം.ഐ. അബ്ദുല്‍ അസീസ്
കര്‍മരംഗത്തിറങ്ങുക -എം.ഐ. അബ്ദുല്‍ അസീസ്
പഴയങ്ങാടി: രാഷ്ട്രീയ സാമൂഹികരംഗങ്ങളിലെ ജീര്‍ണത തുടച്ചുമാറ്റാന്‍ മതവിശ്വാസികള്‍ രംഗത്തിറങ്ങണമെന്ന് ജമാഅത്തെ ഇസ്ലാമി സംസ്ഥാന അസി. അമീര്‍ എം.ഐ. അബ്ദുല്‍ അസീസ് പറഞ്ഞു. പഴയങ്ങാടി വാദിഹുദയില്‍ നടന്ന ജമാഅത്തെ ഇസ്ലാമി പ്രവര്‍ത്തകസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ദൈവത്തോടുള്ള വിശ്വാസികളുടെ ബാധ്യത ദൈവത്തിന്റെ സൃഷ്ടികളോടുള്ള സേവനത്തിലൂടെയാണ് നിര്‍വഹിക്കപ്പെടേണ്ടത്. രാഷ്ട്രീയം സാമൂഹിക സേവനമാണെന്നും ജീവിതവിശുദ്ധി പുലര്‍ത്തുന്നവര്‍ക്ക് മാറ്റത്തിന്റെ വലിയ മാതൃക കാണിക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു.
ജമാഅത്തെ ഇസ്ലാമി ജില്ലാ പ്രസിഡന്റ് ടി.കെ. മുഹമ്മദലി അധ്യക്ഷത വഹിച്ചു. സി.ടി. സാദിഖലി മൌലവി, എം.കെ. മുഹമ്മദലി, അബ്ദുല്‍ അസീസ് പുതിയങ്ങാടി എന്നിവര്‍ വിവിധ സെഷനുകളില്‍ ക്ലാസെടുത്തു. ജമാഅത്തെ ഇസ്ലാമി വനിതാ വിഭാഗം പ്രസിഡന്റ് സൌദ പടന്ന, സോളിഡാരിറ്റി ജില്ലാ പ്രസിഡന്റ് കെ.എം. മഖ്ബൂല്‍, എസ്.ഐ.ഒ ജില്ലാ പ്രസിഡന്റ് മഹറൂഫ്, ജി.ഐ.ഒ ജില്ലാ സെക്രട്ടറി കെ.കെ. നാജിയ എന്നിവര്‍ സംസാരിച്ചു. ബഷീര്‍ കളത്തില്‍ സ്വാഗതവും എസ്.എ.പി. അബ്ദുസ്സലാം നന്ദിയും പറഞ്ഞു.
No comments:
Post a Comment
Thanks