കുടകില്‍ മലയാളികള്‍ക്കുനേരെ അക്രമം:
നടപടിയെടുക്കണമെന്ന് കോടിയേരി
നടപടിയെടുക്കണമെന്ന് കോടിയേരി
തലശേãരി: കര്‍ണാടകയിലെ കുടക് ജില്ലയില്‍ മലയാളികളായ കര്‍ഷകര്‍ക്കും വ്യാപാരികള്‍ക്കും നേരെയുള്ള സാമൂഹികവിരുദ്ധ അക്രമങ്ങളില്‍ നടപടി കൈക്കൊള്ളണമെന്ന് ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്‍ കര്‍ണാടക മുഖ്യമന്ത്രിയോടും ആഭ്യന്തരമന്ത്രിയോടും ആവശ്യപ്പെട്ടു. നിരവധി മലയാളികള്‍ കൂര്‍ഗില്‍ കൃഷിക്കും വ്യാപാരത്തിനുമായി താമസിക്കുന്നുണ്ട്. അടുത്തകാലത്തായി സാമൂഹികവിരുദ്ധരായ ചിലര്‍ മലയാളികള്‍ക്കുനേരെ അക്രമം നടത്തുകയാണ്. തലശേãരി സ്വദേശികളായ പാറന്റവിട ഉസ്മാനും മുനീറും ഗുണ്ടകളാല്‍ ആക്രമിക്കപ്പെട്ട സംഭവത്തോടെ കുടകിലെ മലയാളി സമൂഹം കടുത്ത ഭീതിയിലാണെന്നും അക്രമസംഭവങ്ങളില്‍ പ്രതികളായവര്‍ക്കെതിരെ നിയമനടപടി കൈക്കൊള്ളണമെന്നും മന്ത്രി കര്‍ണാടക സര്‍ക്കാറിന് അയച്ച കത്തില്‍ ആവശ്യപ്പെട്ടു.
മാക്കൂട്ടം ചുരംറൂട്ടില്‍ അവശ്യ ബസ്
സര്‍വീസില്ല; യാത്രക്കാര്‍ ദുരിതത്തില്‍
സര്‍വീസില്ല; യാത്രക്കാര്‍ ദുരിതത്തില്‍
ഇരിട്ടി: ഏറെകാലത്തെ മുറവിളികള്‍ക്കുശേഷം മാക്കൂട്ടം ചുരംറോഡ് അറ്റകുറ്റ പണിപൂര്‍ത്തിയാക്കിയിട്ടും റൂട്ടിലൂടെ ആവശ്യത്തിന് ബസ് സര്‍വീസ് നടത്താത്തത് യാത്രക്കാരെ ദുരിതത്തിലാക്കുന്നു.
മാക്കൂട്ടം ചുരംറോഡ് പണിപൂര്‍ത്തിയായതോടെ ഇരിട്ടി വഴി കര്‍ണാടകയിലേക്കുള്ള യാത്രക്കാരുടെ എണ്ണം കൂടിവരികയാണ്. മാനന്തവാടി ചുറ്റിപ്പോകുന്നതിനുപകരം ഇരിട്ടിവഴി കൂട്ടുപുഴ മാക്കൂട്ടം ചുരംറോഡിലൂടെ കര്‍ണാടകയിലേക്കെത്താന്‍ എളുപ്പമായതോടെ യാത്രക്കാര്‍ കൂടുതലും ഈ റൂട്ടിനെയാണ് ആശ്രയിക്കുന്നത്. വീരാജ്പേട്ട, മൈസൂര്‍, ബംഗളൂരു എന്നിവിടങ്ങളിലേക്ക് യാത്രക്കാരുടെ എണ്ണം കൂടിയെങ്കിലും ആവശ്യമായ ബസ് സര്‍വീസുകള്‍ ഇവിടേക്കില്ല.
കേരള, കര്‍ണാടക റോഡ് ട്രാന്‍സ്പോര്‍ട്ട്, ടൂറിസ്റ്റ് ബസുള്‍പ്പെടെ നാമമാത്രമായ ബസുകള്‍ മാത്രമാണ് ഇരിട്ടിവഴി കര്‍ണാടകയിലെ വിവിധ സ്ഥലങ്ങളിലേക്ക് സര്‍വീസ് നടത്തുന്നുണ്ട്. ഇതിനുപുറമെ ഏതാനും സ്വകാര്യ ബസുകളുമുണ്ട്.
എന്നാല്‍, ഈ സൌകര്യങ്ങളൊന്നും യാത്രക്കാര്‍ക്ക് മതിയാകാത്ത അവസ്ഥയാണുള്ളത്. ആഘോഷവേളകളിലാണ് യാത്രക്കാര്‍ ഏറെ ബുദ്ധിമുട്ടുന്നത്. മിക്ക ബസുകളിലും ആളുകള്‍ തിങ്ങിനിറഞ്ഞുനിന്നിട്ടുവേണം യാത്ര ചെയ്യാന്‍. യാത്രക്കാരുടെ പ്രയാസം കണക്കിലെടുത്ത് വീരാജ്പേട്ട, മൈസൂര്‍, ബംഗളൂരു എന്നിവിടങ്ങളിലേക്ക് കൂടുതല്‍ ബസ് സര്‍വീസുകള്‍ ആരംഭിക്കാന്‍ ഇരു സര്‍ക്കാറുകളും നടപടിയെടുക്കണമെന്ന ആവശ്യം ശകതമായിട്ടുണ്ട്.

Courtesy: Madhyamam/19-04-2011
No comments:
Post a Comment
Thanks