ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണം- സോളിഡാരിറ്റി -------- വാതക പൈപ്പ് ലൈന്‍: ജനവാസ മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി-----

Sunday, May 15, 2011

SOLIDARITY KANHIRODE AREA


 'ചേലോറ ട്രഞ്ചിങ് ഗ്രൌണ്ട്:
ശാശ്വത പരിഹാരം വേണം'
ചക്കരക്കല്ല്: ചേലോറ ട്രഞ്ചിങ് ഗ്രൌണ്ട് പ്രശ്നത്തില്‍ സ്ഥിരമായ പരിഹാരം വേണമെന്ന് സോളിഡാരിറ്റി യൂത്ത്മൂവ്മെന്റ് കാഞ്ഞിരോട് ഏരിയ കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു. വിഷയത്തില്‍ അധികൃതരുടെ ഒളിച്ചുകളി അവസാനിപ്പിക്കണം. മാലിന്യനിക്ഷേപം കാരണം കുടിവെള്ളം മലിനമാക്കപ്പെടുന്നത് ജനങ്ങളോടുള്ള കടുത്ത ദ്രോഹമാണ് ^യോഗം വിലയിരുത്തി. ജില്ലാ സമിതിയംഗം വി.എന്‍. ഹാരിസ് ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് ഫൈസല്‍ വാരം അധ്യക്ഷത വഹിച്ചു. സി.ടി. ഷഫീഖ്, ജമാഅത്തെ ഇസ്ലാമി ഏരിയ അസി. ഓര്‍ഗനൈസര്‍ കെ.കെ. ഇബ്രാഹിം എന്നിവര്‍ സംസാരിച്ചു. ഭാരവാഹികള്‍: കെ.കെ. ഫൈസല്‍ (പ്രസി.), സി.ടി. ഷഫീഖ് (സെക്ര.), ബഷീര്‍ മുണ്ടേരി (ജനസമ്പര്‍ക്കം), എം. സജീദ് (സമൂഹം), പി.സി ഷമീം (വൈസ് പ്രസി.), സി.വി. അബ്ദു (അസി. സെക്ര.), റഫീഖ് കടാങ്കോട് (ജനസേവനം)

No comments:

Post a Comment

Thanks