ജമാഅത്തെ ഇസ്ലാമി ഭവന പദ്ധതിയുടെ താക്കോല്‍ ദാനം നിര്‍വഹിച്ചു
ജനസേവനം മതത്തിന്റെ ആത്മാവ്
-ശൈഖ് മുഹമ്മദ് കാരകുന്ന്
ജനസേവനം മതത്തിന്റെ ആത്മാവ്
-ശൈഖ് മുഹമ്മദ് കാരകുന്ന്
മട്ടന്നൂര്‍: ജനസേവനം മതത്തിന്റെ ആത്മാവാണെന്നും ദൈവത്തോടുള്ള ആരാധന അതിനുള്ള പ്രചോദനമാണെന്നും ജമാഅത്തെ ഇസ്ലാമി അസി. അമീര്‍ ശൈഖ് മുഹമ്മദ് കാരകുന്ന്.
ജമാഅത്തെ ഇസ്ലാമി ഉളിയില്‍ യൂനിറ്റിന്റെ ആഭിമുഖ്യത്തില്‍ നിര്‍മിച്ച അഞ്ച് വീടുകളുടെ താക്കോല്‍ദാനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. ലോകത്ത് കോടീശ്വരന്മാരുള്ള രാജ്യമെന്ന ഖ്യാതിയുള്ള ഇന്ത്യയില്‍ മഹാഭൂരിപക്ഷവും ദരിദ്രരായിരിക്കെ ഇത്തരം സംരംഭങ്ങള്‍ മഹനീയമാണെന്നും ജനസേവനത്തിന്റെ മാര്‍ഗത്തില്‍ ഒന്നും ചെയ്യാതിരിക്കുന്നത് മതനിഷേധമാണെന്ന വേദവാക്യം ഓര്‍മിക്കണമെന്നും അദ്ദേഹം പറഞ്ഞു. വി.കെ. കുട്ടു അധ്യക്ഷത വഹിച്ചു.
ഇരിട്ടി ബ്ലോക് പഞ്ചായത്ത് പ്രസിഡന്റ് കെ. ശ്രീധരന്‍ ഉദ്ഘാടനം ചെയ്തു. മൌണ്ട്ഫ്ലവര്‍ സ്കൂളില്‍നിന്ന് സി.ബി.എസ്.ഇ പരീക്ഷയില്‍ ഉന്നതവിജയം നേടിയവര്‍ക്ക് കീഴൂര്‍^ചാവശേãരി പഞ്ചായത്ത് പ്രസിഡന്റ് കെ. അബ്ദുല്‍റഷീദ് ഉപഹാരം നല്‍കി. സോളിഡാരിറ്റി സംസ്ഥാന സമിതിയംഗം കെ.എം. മഖ്ബൂല്‍ മുഖ്യപ്രഭാഷണം നടത്തി. ഗ്രാമപഞ്ചായത്ത് മെംബര്‍മാരായ വിനോദ്കുമാര്‍, എന്‍. രാജന്‍, കൂരന്‍മുക്ക് മഹല്ല് പ്രസിഡന്റ് കെ. മഹമൂദ് ഹാജി, പി.എന്‍. മൊയ്തൂട്ടി, പി.വി. സാബിറ എന്നിവര്‍ വീടുകളുടെ താക്കോല്‍ ഏറ്റുവാങ്ങി. കെ. സാദിഖ് സ്വാഗതവും കെ. ബഷീര്‍ നന്ദിയും പറഞ്ഞു. എ. ഗഫൂര്‍ മാസ്റ്റര്‍ ഖിറാഅത്ത് നടത്തി.

No comments:
Post a Comment
Thanks