ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണം- സോളിഡാരിറ്റി -------- വാതക പൈപ്പ് ലൈന്‍: ജനവാസ മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി-----

Thursday, June 9, 2011

KOODALI NEWS

 
 കൂടാളി -ചക്കരക്കല്ല് റോഡ്
തകര്‍ന്നു; യാത്ര ദുഷ്കരം
മട്ടന്നൂര്‍: തകര്‍ന്നുകിടക്കുന്ന റോഡ് നന്നാക്കാത്തത് കാലവര്‍ഷത്തോടെ ദുരിതയാത്ര ഇരട്ടിയാക്കി. കൂടാളിയില്‍നിന്ന് പോസ്റ്റോഫിസ് വഴി ചക്കരല്ലിലേക്കുള്ള റോഡാണ് തീര്‍ത്തും തകര്‍ന്നത്. കാല്‍നട പോലും സാധ്യമാകാത്ത വിധം തകര്‍ന്ന റോഡിലൂടെ വാഹനങ്ങളും പോകാന്‍ മടിക്കുന്നു.വര്‍ഷങ്ങളായി റോഡ് നന്നാക്കാന്‍ അധികൃതര്‍ തയാറായിട്ടില്ലെന്ന് നാട്ടുകാര്‍ പറയുന്നു. റോഡില്‍ വന്‍കുഴികള്‍ നിറഞ്ഞിരിക്കുകയാണ്.
 കാലേകൂട്ടി അറ്റകുറ്റപ്പണി നടത്താതിരുന്നതാണ് ഇപ്പോള്‍ ദുരിതം ഇരട്ടിയാക്കിയത്. മഴയില്‍ വെള്ളം നിറഞ്ഞ കുഴികളില്‍ വാഹനങ്ങള്‍ അകപ്പെടുന്നതിനാല്‍ അപകടസാധ്യതയും നിലനില്‍ക്കുന്നു. റോഡിന്റെ തകര്‍ച്ച ചെറിയ വാഹനങ്ങളെയാണ് ഏറെ പ്രയാസപ്പെടുത്തുന്നത്. താറ്റ്യോട് ഭാഗത്താണ് റോഡ് കൂടുതല്‍ തകര്‍ന്നിട്ടുള്ളത്. തൊഴിലുറപ്പു പദ്ധതിയുടെ ഭാഗമായി നേരത്തേ കുഴികളില്‍ മണ്ണിട്ടുനികത്തിയിരുന്നെങ്കിലും കനത്ത മഴ തുടങ്ങിയതോടെ റോഡ് പഴയപടി തന്നെയായി മാറി.രണ്ട് ബസുകള്‍ മാത്രമാണ് ഇതുവഴി കടന്നുപോകുന്നത്. റോഡിന്റെ തകര്‍ച്ച മൂലം ചെറിയ വാഹനങ്ങള്‍ ഓട്ടം നിര്‍ത്തിവെച്ചാല്‍ പ്രദേശത്തുകാര്‍ കൂടുതല്‍ പ്രയാസം നേരിടും. സ്കൂള്‍ കുട്ടികള്‍ അടക്കം ദുരിതപര്‍വം താണ്ടിയാണ് ഈ റോഡിലൂടെ കടന്നുപോകുന്നത്.

No comments:

Post a Comment

Thanks