പരിയാരത്തേക്കും അമൃതയിലേക്കും
എസ്.ഐ.ഒ മാര്‍ച്ച് നടത്തും
എസ്.ഐ.ഒ മാര്‍ച്ച് നടത്തും
കോഴിക്കോട്: സ്വാശ്രയ പ്രശ്നത്തില്‍ സര്‍ക്കാറും മാനേജ്മെന്റുകളും നടത്തുന്ന ഒളിച്ചുകളി അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന വ്യാപകമായി പ്രക്ഷോഭ പരിപാടികള്‍ സംഘടിപ്പിക്കാന്‍ എസ്.ഐ.ഒ സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനിച്ചു. സ്വാശ്രയ മാനേജ്മെന്റുകളുടേയും സര്‍ക്കാറിന്റെയും രാഷ്ട്രീയ പാര്‍ട്ടികളുടെയും ഒത്തുകളിക്ക് വിലനല്‍കേണ്ടിവരുന്നത് കേരളത്തിന്റെ ഉന്നത വിദ്യാഭ്യാസരംഗമാണ്. ഈ വിദ്യാര്‍ഥിവഞ്ചനക്കെതിരെ വിദ്യാര്‍ഥികളെ അണിനിരത്തും. സര്‍ക്കാര്‍ സീറ്റുകള്‍ ധിക്കാരപൂര്‍വം ഏറ്റെടുത്ത് കൊള്ളലാഭത്തിന് വില്‍ക്കുന്ന പരിയാരം മെഡിക്കല്‍ കോളജിലേക്കും അമൃതയിലേക്കും ഇന്ന് വിദ്യാര്‍ഥി മാര്‍ച്ച് നടത്തും. പരിയാരം മെഡിക്കല്‍ കോളജിലേക്കുള്ള മാര്‍ച്ച് സംസ്ഥാന പ്രസിഡന്റ് ശിഹാബ് പൂക്കോട്ടൂരും അമൃതയിലേക്കുള്ള മാര്‍ച്ച് സംസ്ഥാന സമിതിയംഗം ജമാല്‍ പനായിക്കുളവും ഉദ്ഘാടനം ചെയ്യും.
No comments:
Post a Comment
Thanks