നെറ്റ്വര്‍ക് മാര്‍ക്കറ്റിങ്ങിനെതിരെ സോളിഡാരിറ്റി
എസ്.പി ഓഫിസ് മാര്‍ച്ച് നടത്തി
എസ്.പി ഓഫിസ് മാര്‍ച്ച് നടത്തി
കണ്ണൂര്‍: ജില്ലയില്‍ നെറ്റ്വര്‍ക് മാര്‍ക്കറ്റിങ് നിരോധിക്കുക, തട്ടിപ്പുകള്‍ക്ക് കൂട്ടുനില്‍ക്കുന്ന പൊലീസ് നയം തിരുത്തുക, പൊലീസിന്റെ ക്രിമിനല്‍ മാഫിയ കൂട്ടുകെട്ട് അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് സോളിഡാരിറ്റി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ എസ്.പി ഓഫിസ് മാര്‍ച്ച് നടത്തി. സോളിഡാരിറ്റി ജില്ലാ പ്രസിഡന്റ് ഫാറൂഖ് ഉസ്മാന്റെ അധ്യക്ഷതയില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ടി. മുഹമ്മദ് വേളം ഉദ്ഘാടനം ചെയ്തു. ജില്ലയില്‍ നടക്കുന്ന നെറ്റ്വര്‍ക് മാര്‍ക്കറ്റിങ് തട്ടിപ്പുകളെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തി കുറ്റക്കാരെ മാതൃകാപരമായി ശിക്ഷിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
സാമൂഹിക പ്രവര്‍ത്തകന്‍ എന്‍. സുബ്രഹ്മണ്യന്‍, ജമാഅത്തെ ഇസ്ലാമി ജില്ലാ പ്രസിഡന്റ് ടി.കെ. മുഹമ്മദലി, എസ്.ഐ.ഒ ജില്ലാ ജോ. സെക്രട്ടറി യൂനുസ് സലീം, സോളിഡാരിറ്റി ജില്ലാ ജനറല്‍ സെക്രട്ടറി ടി.കെ. മുഹമ്മദ് റിയാസ്, സെക്രട്ടറി കെ. സാദിഖ് എന്നിവര്‍ സംബന്ധിച്ചു. പഴയ ബസ്സ്റ്റാന്‍ഡ് പരിസരത്തുനിന്നാരംഭിച്ച മാര്‍ച്ചിന് സോളിഡാരിറ്റി ജില്ലാ വൈസ് പ്രസിഡന്റുമാരായ എന്‍.എം. ഷഫീഖ്്, വി.എന്‍. ഹാരിസ്, സെക്രട്ടറിമാരായ എ.പി. അജ്മല്‍, ടി.കെ. മുഹമ്മദ് അസ്ലം, കെ.എം. അഷ്ഫാഖ് എന്നിവര്‍ നേതൃത്വം നല്‍കി. കണ്ണൂര്‍ ഡിവൈ.എസ്.പി കെ.വി. സന്തോഷിന്റെ നേതൃത്വത്തില്‍ പൊലീസ് ക്ലബ് പരിസരത്ത് പൊലീസ് മാര്‍ച്ച് തടഞ്ഞു. നെറ്റ്വര്‍ക് മാര്‍ക്കറ്റിങ് പൂര്‍ണമായി നിരോധിക്കണമെന്നാവശ്യപ്പെട്ട് സോളിഡാരിറ്റി നേതാക്കള്‍ എസ്.പിക്ക് നിവേദനം നല്‍കി.

No comments:
Post a Comment
Thanks