'വാരംകടവ് പാലം വഴി ബസ്റൂട്ട്
അനുവദിക്കണം'
അനുവദിക്കണം'
വാരംകടവ് പാലം വഴി പുതിയ ബസ്റൂട്ട് അനുവദിക്കണമെന്ന് സോളിഡാരിറ്റി യൂത്ത് മൂവ്മെന്റ് വാരം യൂനിറ്റ് ആവശ്യപ്പെട്ടു. വാരം, കൊളച്ചേരി, ചേലോറ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന പാലം ഉദ്ഘാടനം ചെയ്ത് മാസങ്ങളായെങ്കിലും ഇന്നും അവഗണനയിലാണ്. കാട്ടാമ്പള്ളി, പറശãിനിക്കടവ്, പുതിയതെരു, കക്കാട് ഭാഗങ്ങളിലേക്കുള്ള നൂറുകണക്കിന് യാത്രക്കാര്‍ക്ക് സ്വകാര്യ വാഹനങ്ങള്‍ മാത്രമാണ് ആശ്രയം. നിലവില്‍ വാരം കടാങ്കോട് വഴി എളുപ്പത്തില്‍ കണ്ണൂരിലെത്താനാവുന്ന പാലം അധികൃതരുടെ അവഗണനയില്‍നിന്ന് മോചിപ്പിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. റഫീഖ് കടാങ്കോട്, കെ.കെ. ഫൈസല്‍, സി. തന്‍വീര്‍ എന്നിവര്‍ സംസാരിച്ചു.
No comments:
Post a Comment
Thanks