ഇഫ്താര്‍ സംഗമം
പാടിയോട്ടുചാല്‍: പാടിയോട്ടുചാല്‍ ജമാഅത്തെ ഇസ്ലാമി ഹല്‍ഖയുടെ ആഭിമുഖ്യത്തില്‍ നന്മ സാംസ്കാരിക കേന്ദ്രത്തില്‍ ഇഫ്താര്‍ സംഗമം നടത്തി. എം.ടി.പി. ഹംസ അധ്യക്ഷത വഹിച്ചു. ശിഹാബ് അരവഞ്ചാല്‍, ഫസറുദ്ദീന്‍ എന്നിവര്‍ സംസാരിച്ചു. അഷ്റഫ് പൈങ്ങോത്ത് റമദാന്‍ സന്ദേശം നല്‍കി.
ഇഫ്താര്‍ സംഗമവും റിലീഫ് വിതരണവും
ഐ.എന്‍.എല്‍ പുറവൂര്‍ ശാഖ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ റമദാന്‍ റിലീഫ് വിതരണവും ഇഫ്താര്‍ സംഗവും നടത്തി. നിര്‍ധന കുടുംബാംഗങ്ങള്‍ക്ക് തയ്യല്‍ മെഷീനുകളും അരിയും വിതരണം ചെയ്തു. ജമാഅത്തെ ഇസ്ലാമി ജില്ലാ പ്രസിഡന്റ് ടി.കെ. മുഹമ്മദലി റമദാന്‍ സന്ദേശം നല്‍കുകയും റിലീഫ് വിതരണോദ്ഘാടനം നടത്തുകയും ചെയ്തു. ഐ.എന്‍.എല്‍ ജില്ലാ ജനറല്‍ സെക്രട്ടറി അഷ്റഫ് പുറവൂര്‍ അധ്യക്ഷത വഹിച്ചു.
No comments:
Post a Comment
Thanks