'അദ്ഭുത' ചികിത്സ
നാട്ടുകാര്‍ തടഞ്ഞു
നാട്ടുകാര്‍ തടഞ്ഞു
കുടുക്കിമൊട്ട: അദ്ഭുതസിദ്ധിയിലൂടെ മാറാരോഗങ്ങള്‍ ഭേദമാക്കുന്ന സ്വാമിയുടെ ചികിത്സ നാട്ടുകാര്‍ തടഞ്ഞു. കാഞ്ഞിരോട് തെരുവില്‍ പുതുതായി താമസം തുടങ്ങിയ സ്വാമിയാണ് പരിസരവാസികളുടെ ശക്തമായ എതിര്‍പ്പിനെത്തുടര്‍ന്ന് ചികിത്സ നിര്‍ത്തിവെച്ചത്. കഴിഞ്ഞ ബുധനാഴ്ച ചികിത്സക്കെത്തിയവരെ നാട്ടുകാര്‍ മടക്കിയയച്ചിരുന്നു. ഇന്നലെ ആരാധകരും രോഗികളും സംഘടിച്ചെത്തി സ്വാമിയുടെ ചികിത്സ തുടരണമെന്നാവശ്യപ്പെട്ടത് സംഘര്‍ഷത്തിനിടയാക്കി. ശക്തമായ എതിര്‍പ്പുമായി നാട്ടുകാരും രംഗത്തെത്തിയതോടെ ചക്കരക്കല്ല് പൊലീസെത്തി സ്വാമിയെ സ്റ്റേഷനിലേക്ക് കൊണ്ടുപോയി. അഴീക്കോട് സ്വദേശിയായ വിജേഷാണ് സ്വാമിയായി ചികിത്സ നടത്തുന്നതത്രെ. ഇതിനുമുമ്പ് വട്ടപ്പൊയില്‍ കേന്ദ്രീകരിച്ചാണ് ചികിത്സ നടത്തിയതെന്നറിയുന്നു.പൊലീസ് ചോദ്യം ചെയ്തെങ്കിലും പരാതിയില്ലാത്തതിനെത്തുടര്‍ന്ന് ഇയാളെ വിട്ടയച്ചു.
No comments:
Post a Comment
Thanks