ഹജ്ജ്: സുപ്രീംകോടതി വിധി
സ്വാഗതാര്‍ഹം- ജമാഅത്തെ ഇസ്ലാമി
സ്വാഗതാര്‍ഹം- ജമാഅത്തെ ഇസ്ലാമി
കോഴിക്കോട്: അടുത്തവര്‍ഷം മുതല്‍ പുതിയ ഹജ്ജ് നയം നടപ്പാക്കണമെന്ന സുപ്രീംകോടതി വിധി സ്വാഗതാര്‍ഹമാണെന്ന് ജമാഅത്തെ ഇസ്ലാമി സംസ്ഥാന സെക്രട്ടേറിയറ്റ് അഭിപ്രായപ്പെട്ടു. വിശ്വാസികള്‍ ഏറ്റവും പരിശുദ്ധമായി കരുതുന്ന ഒരു ആരാധനാ കര്‍മത്തെ അവഹേളിക്കുന്ന തരത്തിലായിരുന്നു കേന്ദ്ര ഹജ്ജ് കമ്മിറ്റിയുടെ പല നയങ്ങളും. ഇത് തിരുത്താന്‍ സുപ്രീംകോടതി നിര്‍ദേശം പ്രചോദനമാകുമെന്ന് യോഗം വിലയിരുത്തി. കഴിയാവുന്നത്രയും ആളുകളെ സര്‍ക്കാര്‍ ക്വോട്ടയില്‍ ഹജ്ജിന് കൊണ്ടുപോവുകയാണ് വേണ്ടത്. ഇതിന് പ്രയാസമുണ്ടെങ്കില്‍ ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന സ്വകാര്യ ഗ്രൂപ്പുകളെ ഏല്‍പിക്കണം. എന്നാല്‍, കൊള്ള ലാഭമെടുക്കുന്ന ഗ്രൂപ്പുകളെ തീറ്റിപ്പോറ്റുന്ന സമീപനമാണ് കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി കേന്ദ്രം സ്വീകരിച്ചത്. സുപ്രീംകോടതിയുടെ ഇടപെടല്‍ അതിനാല്‍ വിശ്വാസി സമൂഹം ആഹ്ലാദത്തോടെ സ്വീകരിക്കും -സെക്രട്ടേറിയറ്റ് ചൂണ്ടിക്കാട്ടി. സംസ്ഥാന അമീര്‍ ടി. ആരിഫലി അധ്യക്ഷത വഹിച്ചു.
No comments:
Post a Comment
Thanks