ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണം- സോളിഡാരിറ്റി -------- വാതക പൈപ്പ് ലൈന്‍: ജനവാസ മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി-----

Saturday, November 5, 2011

സമരസമിതി പ്രവര്‍ത്തകന്റെ കടക്കുമുന്നില്‍ മാലിന്യക്കൂമ്പാരം

പെട്ടിപ്പാലം മാലിന്യപ്രശ്നം:
സമരസമിതി പ്രവര്‍ത്തകന്റെ
കടക്കുമുന്നില്‍ മാലിന്യക്കൂമ്പാരം
വ്യാപാരികള്‍ ഹര്‍ത്താലാചരിച്ചു


തലശേãരി: പെട്ടിപ്പാലം സമരം അഞ്ചാം ദിവസത്തിലേക്ക് കടക്കവേ, സമരസമിതി പ്രവര്‍ത്തകന്റെ നഗരത്തിലെ കടക്കുമുന്നിലും മറ്റൊരു കടക്കു മുന്നിലും മാലിന്യക്കൂമ്പാരം പ്രത്യക്ഷപ്പെട്ടു. സമരരംഗത്തുള്ള പൊതുജനാരോഗ്യസംരക്ഷണ സമിതിയുടെ സജീവ പ്രവര്‍ത്തകന്‍ എ.പി. അര്‍ഷാദിന്റെ ലോഗന്‍സ് റോഡിലുള്ള ജെന്റ്സ് സര്‍ക്കിള്‍ കട, ഒ.വി റോഡ് സംഗമം ജങ്ഷനിലെ ക്വാളിറ്റി ബേക്സ് എന്നിവയുടെ മുമ്പിലാണ് വെള്ളിയാഴ്ച രാവിലെ പുഴുവരിക്കുന്ന മാലിന്യക്കൂമ്പാരം പ്രത്യക്ഷപ്പെട്ടത്.
സമരം തകര്‍ക്കാനായി തല്‍പരകക്ഷികള്‍ മനഃപൂര്‍വം കൊണ്ടിട്ടതാണെന്ന് വ്യാപാരികള്‍ ആരോപിച്ചു. സംഭവത്തില്‍ പ്രതിഷേധിച്ച് വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ ആഹ്വാനപ്രകാരം ഇന്നലെ ഉച്ച രണ്ടുവരെ ഒരു വിഭാഗം കളകളടച്ച് ഹര്‍ത്താലാചരിച്ചു.
മാലിന്യം കണ്ട് ക്ഷുഭിതരായ വ്യാപാരികളും നാട്ടുകാരും രാവിലെ 10.15ഓടെ ലോഗന്‍സ് റോഡ് ഉപരോധിച്ചു. ഇതോടെ അല്‍പസമയം ഗതാഗതം തടസ്സപ്പെട്ടു. തുടര്‍ന്ന് ബഹുജന ഐക്യവേദി ആഭിമുഖ്യത്തില്‍ പ്രകടനമായി നഗരംചുറ്റി നഗരസഭയിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി.  വ്യാപാരി വ്യവസായി ഏകോപന സമിതി ടൌണ്‍ യൂനിറ്റ് ചെയര്‍മാന്‍ കെ.കെ. മന്‍സൂര്‍, കെ. മുഹമ്മദ് നിയാസ്, നൌഫല്‍ ഫ്ലോറ, അഷ്ഫാഖ്, സാജിദ് കോമത്ത്, ടി.എ. ഷഹീദ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി. വ്യാപാരികള്‍ തലശേãരി സബ്കലക്ടര്‍, നഗരസഭാധ്യക്ഷ എന്നിവര്‍ക്ക് പരാതി നല്‍കി.

No comments:

Post a Comment

Thanks