ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണം- സോളിഡാരിറ്റി -------- വാതക പൈപ്പ് ലൈന്‍: ജനവാസ മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി-----

Sunday, November 6, 2011

നഗരസഭയെ 'തൂക്കിക്കൊല്ലാന്‍ വിധിച്ചു'

 നഗരസഭയെ
'തൂക്കിക്കൊല്ലാന്‍  വിധിച്ചു'
തലശേãരി: പെട്ടിപ്പാലത്ത് വര്‍ഷങ്ങളായി മാലിന്യം തള്ളി പരിസ്ഥിതിയെ തകര്‍ത്ത്, മനുഷ്യാരോഗ്യത്തെ രോഗങ്ങളുടെ ഇരിപ്പിടമാക്കി മാറ്റിയ തലശേãരി നഗരസഭയെ 'മരണംവരെ തൂക്കി ക്കൊല്ലാന്‍' വിദ്യാര്‍ഥിനികളുടെ ജനകീയ വിചാരണ 'വിധിച്ചു'.
തലശേãരി ബ്രൈറ്റ് ഇംഗ്ലീഷ് മീഡിയം സ്കൂളിലെ വിദ്യാര്‍ഥിനികളാണ് പൊതുജനാരോഗ്യ സംരക്ഷണ സമിതിയുടെ സമരപ്പന്തലില്‍ ജനകീയ വിചാരണ നടത്തിയത്. സ്കൂളിലെ ജി.ഐ.ഒ ഏരിയ കണ്‍വീനര്‍ ഫഹ്മിയ അബ്ദുല്ല നഗരസഭക്കെതിരായ കുറ്റപത്രം വായിച്ചു.
മുഹ്സിന വിചാരണ നടത്തി. വി.കെ. സഫ്രീന വിധി പ്രഖ്യാപിച്ചു. മര്‍ഷിന, ഫര്‍ഷിന എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.

No comments:

Post a Comment

Thanks