'മലബാറുകാര്‍ക്ക് പ്രവാസം
അവസാന കച്ചിത്തുരുമ്പ്'
അവസാന കച്ചിത്തുരുമ്പ്'
തലശേãരി: പ്രവാസമാണ് മലബാറുകാരുടെ അവസാന കച്ചിത്തുരുമ്പെന്ന് എസ്.ഐ.ഒ സംസ്ഥാന സെക്രട്ടറി പി.കെ. സാദിഖ് മമ്പാട് അഭിപ്രായപ്പെട്ടു. 'മലബാര്‍ വികസനത്തിന്റെ കണക്ക് ചോദിക്കുന്നു'വെന്ന മലബാര്‍ നിവര്‍ത്തന പ്രക്ഷോഭത്തിന്റെ ഭാഗമായി തലശേãരി പുതിയ ബസ്സ്റ്റാന്‍ഡ് പരിസരത്ത് നടത്തിയ പൊതുയോഗത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. കേരളത്തില്‍നിന്നുള്ള പ്രവാസികളില്‍ 60 ശതമാനം പേരും മലബാറില്‍ നിന്നുള്ളവരാണ്. സി.പി.എമ്മും മുസ്ലിംലീഗും കോണ്‍ഗ്രസും ഭരണത്തിലുണ്ടായിട്ടും മലബാറിനെ അവഗണിക്കുകയായിരുന്നെന്നും സാദിഖ് മമ്പാട് ആരോപിച്ചു. സോളിഡാരിറ്റി ജില്ലാ സമിതിയംഗം സി.കെ. മുനവ്വിര്‍ ഉദ്ഘാടനം ചെയ്തു. ഏരിയാ പ്രസിഡന്റ് പി.എ. സഹീദ് അധ്യക്ഷത വഹിച്ചു. ജമാഅത്തെ ഇസ്ലാമി ജില്ലാ സെക്രട്ടറി കളത്തില്‍ ബഷീര്‍ സംസാരിച്ചു. മുഹമ്മദ് നിയാസ് സ്വാഗതവും ഏരിയാ സെക്രട്ടറി കെ. സാജിദ് നന്ദിയും പറഞ്ഞു.
No comments:
Post a Comment
Thanks