അല്‍ഫലാഹ് ഇംഗ്ളീഷ് സ്കൂളില്‍ ത്രിദിന ചിത്രകലാക്യാമ്പ്
മാഹി: പെരിങ്ങാടി അല്‍ഫലാഹ് ഇംഗ്ളീഷ് സ്കൂളിലെ ആര്‍ട്സ് ഫോറം മൂന്ന് ദിവസം നീ−് നില്‍ക്കുന്ന ചിത്രകലാക്യാമ്പ് സംഘടിപ്പിക്കുന്നു. അല്‍ഫലാഹ് കാമ്പസില്‍ ഈ മാസം 11,12,13 തീയതികളിലായാണ് ക്യാമ്പ് നടക്കുന്നത്. ജലഛായം, കാര്‍ട്ടൂണ്‍, അക്രിലിക്, ക്ളേ മോഡലിംഗ്, ഹ്രസ്വചലചിത്ര നിര്‍മ്മാണം തുടങ്ങിയ വിഷയങ്ങളില്‍ പ്രഗത്ഭരായ ചിത്രകാരന്മാര്‍ ക്ളാസ്സുകള്‍ കൈകാര്യം ചെയ്യും. കൂടാതെ ക്യാമ്പിനോടനുബന്ധിച്ച് ഡോക|മെന്ററി, സിനിമ, സ്ളൈഡ് ഷോ എന്നിവയുടെ പ്രദര്‍ശനവും ഉ−ായിരിക്കും.യു.പി. ഹൈ സ്കൂള്‍ തലത്തില്‍ പഠിക്കുന്ന ചിത്രകലയില്‍ താത്പര്യമുള്ള വിദ്യാര്‍ത്ഥികള്‍ക്ക് പേര് രജിസ്റര്‍ ചെയ്യാവുന്നതാണ്. ക്യാമ്പില്‍ പങ്കെടുക്കുന്നവര്‍ക്ക് ചിത്രരചനാ സാമഗ്രികളും ഭക്ഷണ-താമസ സൌകര്യങ്ങ ളും ഏര്‍പ്പെടുത്തുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. വിശദവിവരങ്ങള്‍ക്ക് 9048822838 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.
No comments:
Post a Comment
Thanks