മുണ്ടേരിക്കടവ് പ്രദേശം
മാലിന്യസംഭരണിയാകുന്നു
മുണ്ടേരിമൊട്ട: മുണ്ടേരിക്കടവും പരിസര പ്രദേശവും മാലിന്യ സംഭരണിയായി മാറുകയാണ്. മുണ്ടേരി^കൊളച്ചേരി പഞ്ചായത്ത് അതിര്‍ത്തി പ്രദേശമായ ഇവിടെ മാലിന്യനിക്ഷേപത്തിനെതിരെ ഇരുപഞ്ചായത്തുകളും ഇതുവരെ നടപടി സ്വീകരിച്ചിട്ടില്ല.
കടവു പാലത്തിനു സമീപങ്ങളിലാണ് മാലിന്യം കുമിഞ്ഞുകൂടി ദുര്‍ഗന്ധം വമിക്കുന്നത്. ഇവയില്‍ മിക്കതും പ്ലാസ്റ്റിക് ബാഗുകളില്‍ നിക്ഷേപിച്ചതും അറവുമാലിന്യങ്ങളും കക്കൂസ് മാലന്യങ്ങളുമാണ്. പരിസരപ്രദേശങ്ങളിലെ അറവുശാലകളില്‍നിന്നും ഇവിടെ അവശിഷ്ടങ്ങള്‍ നിക്ഷേപിക്കുന്നത് പതിവാണ്.
ശുചിത്വകേരള പദ്ധതിയുടെ ഭാഗമായി മാലിന്യ നിക്ഷേപത്തിനെതിരെ പഞ്ചായത്ത് പല ഭാഗങ്ങളിലും ബോര്‍ഡ് സ്ഥാപിച്ചെങ്കിലും ഈ പ്രദേശത്ത് ഒരു ബോര്‍ഡുപോലും സ്ഥാപിച്ചിട്ടില്ല.
അധികൃതരുടെ അനാസ്ഥയും ഇരുപഞ്ചായത്തുകളുടെ അവഗണനയും നാട്ടുകാരില്‍ പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്. മാലിന്യനിക്ഷേപത്തിനെതിരെ ഇനിയും നടപടി സ്വീകരിച്ചിട്ടില്ലെങ്കില്‍ ശക്തമായ പ്രതിഷേധ പരിപാടികള്‍ക്ക് രൂപം നല്‍കാനുള്ള ആലോചനയിലാണ് മുണ്ടേരിക്കടവ് വാസികള്‍.

No comments:
Post a Comment
Thanks