'മീഡിയാവണ്‍ ടി.വി'
ആസ്ഥാന മന്ദിരത്തിന്
ഇന്ന് (28-11-2011) ശിലയിടും
കോഴിക്കോട്: മലബാറില്‍നിന്നുള്ള ആദ്യത്തെ ടെലിവിഷന്‍ വാര്‍ത്താ ചാനല്‍ മീഡിയാവണ്‍ ടി.വിയുടെ ആസ്ഥാന മന്ദിരത്തിനും സ്റ്റുഡിയോ സമുച്ചയത്തിനും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി തിങ്കളാഴ്ച തറക്കല്ലിടും.
മാധ്യമം ബ്രോഡ്കാസ്റ്റിങ് ലിമിറ്റഡിന് (എം.ബി.എല്‍) കീഴില്‍ ആരംഭിക്കുന്ന ചാനലിന്റെ പ്രവര്‍ത്തനകേന്ദ്രം കോഴിക്കോട് മെഡിക്കല്‍ കോളജില്‍നിന്ന് രണ്ട് കിലോമീറ്റര്‍ അകലെ വെള്ളിപറമ്പിലാണ് ഉയരുന്നത്. വൈകീട്ട് മൂന്നിന് നടക്കുന്ന ശിലാസ്ഥാപന ചടങ്ങില്‍ മാധ്യമം ചെയര്‍മാന്‍ ടി. ആരിഫലി അധ്യക്ഷത വഹിക്കും.
സാമൂഹികക്ഷേമ-പഞ്ചായത്ത് മന്ത്രി ഡോ. എം.കെ. മുനീര്‍ മുഖ്യാതിഥിയായിരിക്കും.
1.60 ഏക്കര്‍ സ്ഥലത്ത് എട്ട് നിലകളിലായി 80,000 ചതുരശ്ര അടി കെട്ടിടമാണ് നിര്‍മിക്കുന്നത്. വാര്‍ത്തക്കും വിനോദ പരിപാടികള്‍ക്കുമായി പ്രത്യേക സ്റ്റുഡിയോകളുണ്ടാകുമെന്ന് ചാനല്‍ ചീഫ് എക്സിക്യൂട്ടിവ് ഓഫിസര്‍ ഡോ. അബ്ദുസ്സലാം അഹ്മദ് പറഞ്ഞു. ആസ്ഥാന മന്ദിരത്തിന്റെ ആദ്യഘട്ടം മൂന്നുമാസത്തിനകം പ്രവര്‍ത്തനസജ്ജമാകും. ഒരുവര്‍ഷമായി ഫറോക്കില്‍ പ്രവര്‍ത്തിക്കുന്ന എം.ബി.എല്‍ മീഡിയാ സ്കൂള്‍ അടുത്തവര്‍ഷം വെള്ളിപറമ്പിലേക്ക് മാറ്റും. ശിലാസ്ഥാപന ചടങ്ങില്‍ എം.പിമാരായ എം.കെ. രാഘവന്‍, ഇ.ടി. മുഹമ്മദ് ബഷീര്‍, എം.ഐ. ഷാനവാസ്, എം.എല്‍.എമാരായ പി.ടി.എ റഹീം, എളമരം കരീം, എ. പ്രദീപ്കുമാര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കാനത്തില്‍ ജമീല, മേയര്‍ പ്രഫ. എ.കെ. പ്രേമജം, എം.പി. വീരേന്ദ്രകുമാര്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. അസ്മാബി, ജില്ലാ കലക്ടര്‍ ഡോ. പി.ബി. സലീം, ഡോ. എം.ഡി. നാലപ്പാട്, മാധ്യമം എഡിറ്റര്‍ ഒ. അബ്ദുറഹ്മാന്‍, ഗള്‍ഫ് മാധ്യമം എഡിറ്റര്‍ വി.കെ. ഹംസ അബ്ബാസ്, ഖാലിദ് മൂസ നദ്വി, മാധ്യമം അസോസിയേറ്റ് എഡിറ്റര്‍ ഡോ. യാസീന്‍ അശ്റഫ്, സ്വാഗതസംഘം ചെയര്‍മാന്‍ ഡോ. അബ്ദുല്ല ചെറയക്കാട്ട്, മീഡിയ വണ്‍ സി.ഇ.ഒ ഡോ. അബ്ദുസ്സലാം അഹ്മദ് എന്നിവര്‍ സംസാരിക്കും. www.mediaonetv.in, www.madhyamam.com എന്നീ വെബ്സൈറ്റുകളില്‍ ചടങ്ങിന്റെ തത്സമയ സംപ്രേഷണം ഉണ്ടാകും.

No comments:
Post a Comment
Thanks