പ്രീ ഹോസ്പിറ്റല്‍ കെയര്‍ കോഴ്സ്:
അപേക്ഷ ക്ഷണിച്ചു
കോഴിക്കോട്: ദുരന്തങ്ങളുണ്ടാകുമ്പോഴും അപകടഘട്ടങ്ങളിലും മനോനില കൈവിടാതെ അടിയന്തര ചികിത്സ നല്‍കുന്ന പ്രീ ഹോസ്പിറ്റല്‍ കെയര്‍ കോഴ്സിന്റെ രണ്ടം ബാച്ചിന് അപേക്ഷ ക്ഷണിച്ചു. ആംബുലന്‍സുകളെയാകെ ഒരൊറ്റ ശൃംഖലയിലാക്കി അടിയന്തര ചികിത്സ, ദുരന്തനിവാരണ പ്രവര്‍ത്തനം എന്നിവ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി കോഴിക്കോട് ആരംഭിച്ച സര്‍ക്കാര്‍^സര്‍ക്കാറിതര സംവിധാനങ്ങളുടെ കൂട്ടായ്മയായ 'എയ്ഞ്ചല്‍സ്' ആണ് കോഴ്സ് സംഘടിപ്പിക്കുന്നത്. ഇന്ത്യയിലും വിദേശത്തും ധാരാളം ജോലിസാധ്യതയുള്ളതാണിത്.
എയ്ഞ്ചല്‍സ് ഇന്റര്‍നാഷനല്‍ ഫൌണ്ടേഷന്‍ എക്സിക്യൂട്ടിവ് ഡയറക്ടര്‍ ഡോ. പി.പി. വേണുഗോപാലിന്റെ നേതൃത്വത്തില്‍ ഗവണ്‍മെന്റ്^സ്വകാര്യ ആശുപത്രികളിലായി ഒരുവര്‍ഷം നീളുന്നതാണ് കോഴ്സ്. ഇത് വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് ജില്ലാ ഭരണനേതൃത്വം അമേരിക്കയിലെ ജോര്‍ജ് വാഷിങ്ടണ്‍ യൂനിവേഴ്സിറ്റി, മിംസ് ആശുപത്രി, ഐ.ഐ.ഇ.എം.എസ് കോട്ടയം എന്നിവയുടെ മുദ്രകളുള്ള സര്‍ട്ടിഫിക്കറ്റ് നല്‍കും. ജോര്‍ജ് വാഷിങ്ടണ്‍ യൂനിവേഴ്സിറ്റിയിലെ വിദഗ്ധരും ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കും. സാമൂഹിക പ്രതിബദ്ധതയുള്ളവര്‍ക്ക് അപേക്ഷിക്കാം. കോഴ്സ് സൌജന്യമാണ്. പ്രായപരിധി ഇല്ല. ശനി, ഞായര്‍ ദിവസങ്ങളിലാണ് ക്ലാസുകള്‍. കോഴ്സ് കോഓഡിനേറ്റര്‍, 'എയ്ഞ്ചല്‍സ് ഇന്റര്‍നാഷനല്‍ ഫൌണ്ടേഷന്‍, റൂം നമ്പര്‍ 3/8, മൂന്നാംനില, ജയന്തി ബില്‍ഡിങ്, പാളയം, കോഴിക്കോട്, ഫോണ്‍: 09846339291 എന്ന വിലാസത്തില്‍ നേരിട്ടോ, www.angelsindia.org എന്ന വെബ്സൈറ്റില്‍നിന്നോ അപേക്ഷാഫോറം ലഭിക്കും. പൂരിപ്പിച്ച അപേക്ഷകള്‍ ലഭിക്കേണ്ട അവസാന തീയതി നവംബര്‍ 21.

No comments:
Post a Comment
Thanks