പെരിങ്ങാടി അല്‍ഫലാഹ് സ്കൂള്‍ ആര്‍ട്സ് ഫോറം സംഘടിപ്പിച്ച ചിത്രകലാ ക്യാമ്പ് ചിത്രകാരന്‍ ശിവകൃഷ്ണന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്യുന്നു.
ചിത്രകലാ ക്യാമ്പ്
ന്യൂമാഹി: പെരിങ്ങാടി അല്‍ഫലാഹ് സ്കൂള്‍ ആര്‍ട്സ് ഫോറം സംഘടിപ്പിക്കുന്ന ത്രിദിന ചിത്രകലാ ക്യാമ്പ് ചിത്രകാരനും മികച്ച അധ്യാപകനുള്ള ദേശീയ അവാര്‍ഡ് ജേതാവുമായ ശിവകൃഷ്ണന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍ കെ.എം. സാദിഖ് അധ്യക്ഷത വഹിച്ചു. പി.ടി.എ പ്രസിഡന്റ് അഹമ്മദ് പെരിങ്ങാടി, മാനേജര്‍ എം. ദാവൂദ്, ബഷീര്‍ മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു. ക്യാമ്പ് കണ്‍വീനര്‍ മുഹമ്മദ് പ്രശാന്ത് സ്വാഗതവും ഷീബ ടീച്ചര്‍ നന്ദിയും പറഞ്ഞു. വിവിധ വിദ്യാലയങ്ങളില്‍നിന്നായി നൂറോളം വിദ്യാര്‍ഥികള്‍ പങ്കെടുത്തു
No comments:
Post a Comment
Thanks