സംവാദം സംഘടിപ്പിച്ചു
പിലാത്തറ: വിളയാങ്കോട് വിറാസ് കോളജ് എന്‍.എസ്.എസ് യൂനിറ്റിന്റെ ആഭിമുഖ്യത്തില്‍ മനുഷ്യാവകാശ ദിനാചരണത്തിന്റെ ഭാഗമായി 'മാധ്യമങ്ങളും മനുഷ്യാവകാശവും' എന്ന വിഷയത്തില്‍ സംവാദം സംഘടിപ്പിച്ചു. സംവാദം ടി.ഐ.ടി ഗ്രൂപ്പ് ജനറല്‍ സെക്രട്ടറി എ. മുഹമ്മദ്കുഞ്ഞി ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍ പി. മുഹമ്മദ് ഇഖ്ബാല്‍ അധ്യക്ഷത വഹിച്ചു. കെ.പി. അരവിന്ദന്‍, പി.കെ. സതീശന്‍, ടി.വി. പത്മനാഭന്‍, രാഘവന്‍ കടന്നപ്പള്ളി, പ്രകാശന്‍, ജോസ് പരിയാരം എന്നിവര്‍ സംബന്ധിച്ചു. എന്‍.എസ്.എസ് പ്രോഗ്രാം ഓഫിസര്‍ എ.പി. ഷമീര്‍ സ്വാഗതവും കെ.എം. ആനിസ നന്ദിയും പറഞ്ഞു.
No comments:
Post a Comment
Thanks