ദേശീയപാത വികസനം:
സോളിഡാരിറ്റി സമരജാഥ നാളെ
സോളിഡാരിറ്റി സമരജാഥ നാളെ
തളിപ്പറമ്പ്: ദേശീയപാത വികസനത്തിന്റെ പേരില്‍ കുടിയിറക്കപ്പെടുന്നവര്‍ക്ക് ന്യായമായ നഷ്ടപരിഹാരം നല്‍കുക, ബി.ഒ.ടി അടിസ്ഥാനത്തിലുള്ള വികസനം തള്ളിക്കളയുക, ജനസാന്ദ്രത കുറഞ്ഞ പ്രദേശങ്ങളിലൂടെ റോഡ് പണിയുക എന്നീ ആവശ്യങ്ങളുന്നയിച്ച് 16ന് സോളിഡാരിറ്റി തളിപ്പറമ്പ് ഏരിയാ കമ്മിറ്റി നിര്‍ദിഷ്ട കുറ്റിക്കോല്‍^ചുടല ബൈപാസ് പ്രദേശങ്ങളിലൂടെ സമരജാഥ സംഘടിപ്പിക്കും. രാവിലെ ഒമ്പതിന് കോരന്‍പീടികയില്‍ ജില്ലാ ജനറല്‍ സെക്രട്ടറി ടി.കെ. റിയാസ് ഉദ്ഘാടനം ചെയ്യും. വൈകീട്ട് 6.30ന് കുപ്പത്ത് സമാപന സമ്മേളനം ജില്ലാ പ്രസിഡന്റ് ഫാറൂഖ് ഉസ്മാന്‍ ഉദ്ഘാടനം ചെയ്യും. ദേശീയപാത സമരസമിതി കണ്‍വീനര്‍ യു.കെ. സെയ്ദ് മുഖ്യപ്രഭാഷണം നടത്തും. സംഘാടക സമിതി യോഗത്തില്‍ ഏരിയാ പ്രസിഡന്റ് മിഫ്താഫ് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് എം. നാരായണന്‍, എ.വി. ഷരീഫ്, കെ.കെ. ഖാലിദ് എന്നിവര്‍ സംസാരിച്ചു.
No comments:
Post a Comment
Thanks