ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണം- സോളിഡാരിറ്റി -------- വാതക പൈപ്പ് ലൈന്‍: ജനവാസ മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി-----

Saturday, December 17, 2011

എ.ഐ.സി.എല്‍ കണ്ണൂരില്‍ പ്രവര്‍ത്തനമാരംഭിക്കുന്നു

എ.ഐ.സി.എല്‍ കണ്ണൂരില്‍
പ്രവര്‍ത്തനമാരംഭിക്കുന്നു
കണ്ണൂര്‍: ഇസ്ലാമിക സാമ്പത്തിക ക്രമമനുസരിച്ച് പ്രവര്‍ത്തിക്കുന്ന സാമ്പത്തിക സ്ഥാപനമായ ആള്‍ട്ടര്‍നേറ്റീവ് ഇന്‍വെസ്റ്റ്മെന്റ് ആന്‍ഡ് ക്രെഡിറ്റ്സ് ലിമിറ്റഡ് (എ.ഐ.സി.എല്‍) കണ്ണൂരില്‍ പ്രവര്‍ത്തനം ആരംഭിക്കുന്നു. കമ്പനിയുടെ കണ്ണൂര്‍ ഓഫിസിന്റെ ഉദ്ഘാടനം ഈമാസം 21ന് വൈകീട്ട് നാലുമണിക്ക് കണ്ണൂര്‍ ചേംബര്‍ ഹാളില്‍ നടക്കുന്ന ചടങ്ങില്‍ ഇന്ത്യന്‍ സെന്റര്‍ ഫോര്‍ ഇസ്ലാമിക് ഫിനാന്‍സ് ജനറല്‍ സെക്രട്ടറി എച്ച്.അബ്ദുല്‍ റഖീബ് നിര്‍വഹിക്ക്കും. എ.ഐ.സി.എല്‍ ചീഫ് എക്സിക്യൂട്ടിവ് ഓഫിസര്‍ കെ.കെ. അലി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
എ.ഐ.സി.എല്‍ ഡയറക്ടര്‍ ടി. ആരിഫലി, ഇന്‍കല്‍ ചെയര്‍മാന്‍ ടി. ബാലകൃഷ്ണന്‍ ഐ.എ.എസ് എന്നിവര്‍ മുഖ്യാതിഥികളായിരിക്കും. കൊച്ചി ആസ്ഥാനമായി 10 വര്‍ഷം മുമ്പ് തുടങ്ങിയ എ.ഐ.സി.എല്ലിന്റെ മൂന്നാമത്തെ ഓഫിസാണ് കണ്ണൂരില്‍ തുറക്കുന്നത്. ഉദ്ഘാടനത്തോടനുബന്ധിച്ച് 'ഇസ്ലാമിക സാമ്പത്തികക്രമത്തെ അറിയുക' എന്ന തലക്കെട്ടില്‍ സെമിനാറും സംഘടിപ്പിക്കും. 21ന് രാവിലെ 9.30 മുതല്‍ ചേംബര്‍ ഹാളില്‍ നടക്കുന്ന സെമിനാറില്‍ ഇസ്ലാമിക് ഫിനാന്‍സിന്റെ വിവിധ തലങ്ങള്‍ സംബന്ധിച്ച് ബന്ധപ്പെട്ട മേഖലയിലെ വിദഗ്ധര്‍ പ്രഭാഷണം നടത്തും. സെമിനാറില്‍ പങ്കെടുക്കാനാഗ്രഹിക്കുന്നവര്‍ 9446945939 എന്ന നമ്പറിലോ info@aiclindia.com എന്ന വിലാസത്തിലോ ബന്ധപ്പെട്ട് പേര് രജിസ്റ്റര്‍ ചെയ്യണം.
റിസര്‍വ് ബാങ്ക് അനുമതിയോടെ ആളുകളില്‍നിന്ന് ഓഹരി സ്വീകരിച്ച് ഇസ്ലാമിക സാമ്പത്തിക ക്രമം അനുസരിച്ച് പ്രവര്‍ത്തിക്കുന്ന എ.ഐ.സി.എല്‍ മികച്ച പ്രകടനമാണ് കാഴ്ചവെച്ചിട്ടുള്ളതെന്ന് കെ.കെ. അലി പറഞ്ഞു. എട്ടു വര്‍ഷമായി തുടര്‍ച്ചയായി ഡിവിഡന്റ് നല്‍കുന്ന കമ്പനിക്ക് 700 നിക്ഷേപകരും ഏഴു കോടിയുടെ ആസ്തിയുമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

No comments:

Post a Comment

Thanks