ചേലോറയില്‍ നാട്ടുകാര്‍ മാലിന്യവണ്ടി തടഞ്ഞു
ചേലോറ ട്രഞ്ചിങ് ഗ്രൌണ്ടിലേക്കുവന്ന മാലിന്യവണ്ടി സ്ത്രീകളും കുട്ടികളും ചേര്‍ന്ന് തടഞ്ഞു. തിങ്കളാഴ്ച രാവിലെ ഏഴരയോടെയാണ് വണ്ടി തടയല്‍ ആരംഭിച്ചത്. മാലിന്യം വേര്‍തിരിച്ച് സംസ്കരിക്കുമെന്നും കുടിവെള്ള വിതരണം കാര്യക്ഷമമാക്കുമെന്നും 12 വര്‍ഷംമുമ്പ് കലക്ടറുടെ സാന്നിധ്യത്തില്‍ നഗരസഭാധികൃതര്‍ നാട്ടുകാര്‍ക്ക് ഉറപ്പു നല്‍കിയിരുന്നു. എന്നാല്‍, ഇത്തരം ഉറപ്പുകള്‍ നിരന്തരമായി ലംഘിക്കപ്പെടുകയാണെന്നാരോപിച്ചാണ് സ്ത്രീകളും കുട്ടികളുമടക്കമുള്ളവര്‍ മാലിന്യവണ്ടി തടഞ്ഞ് സമരം ആരംഭിച്ചത്.
പ്രദേശവാസികളുടെ കുടിവെള്ളക്ഷാമം പരിഹരിക്കാന്‍ വര്‍ഷങ്ങള്‍ക്കുമുമ്പ് പദ്ധതി ആരംഭിച്ചിരുന്നെങ്കിലും ഫലപ്രദമായ രീതിയില്‍ പൂര്‍ത്തീകരിച്ച് ജലവിതരണം സാധ്യമാക്കാന്‍ കഴിഞ്ഞിരുന്നില്ല. കുടിവെള്ളക്ഷാമം നേരിടുന്ന 250ഓളം കുടുംബങ്ങള്‍ ഇപ്പോള്‍ ഇവിടെയുണ്ട്. ദിവസം ചുരുങ്ങിയത് ഒരു മണിക്കൂറില്‍ കുറഞ്ഞ സമയമാണ് ജല വിതരണം ലഭിക്കുന്നത്. ഇത് തികച്ചും അപര്യാപ്തമാണെന്ന് നാട്ടുകാര്‍ പരാതിപ്പെടുന്നു. തിങ്കളാഴ്ച മാലിന്യം കയറ്റിയ ഒരു വണ്ടി മാത്രമാണ് എത്തിയത്. മാലിന്യമിറക്കാതെ ഉച്ചയോടെ തിരിച്ചുപോയി. വരുംദിവസങ്ങളിലും ശക്തമായ സമരം ആരംഭിക്കുമെന്ന് നാട്ടുകാര്‍ പറഞ്ഞു.
കണ്ണൂര്‍ നഗരസഭ ചേലോറ നിവാസികളോട് കാണിക്കുന്ന അവഗണനക്കെതിരെ പുറംതിരിഞ്ഞുനിന്ന് പെട്ടിപ്പാലം മാലിന്യസമരം ഉദ്ഘാടനം ചെയ്യുന്ന രാഷ്ട്രീയ നാടകം ജനങ്ങള്‍ തിരിച്ചറിയണമെന്നും ചേലോറയിലെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതുവരെ നഗരസഭയുടെ മാലിന്യം ട്രഞ്ചിങ് ഗ്രൌണ്ടില്‍ നിക്ഷേപിക്കാന്‍ അനുവദിക്കുകയില്ലെന്നും സമരസമിതി കണ്‍വീനര്‍ ചാലോടന്‍ രാജീവന്‍ പറഞ്ഞു. കെ.കെ. മധു, രാധ, കാളിയന്‍ കമല തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

എന്താ സോളിക്കുട്ടികള്‍ ഇത അറിഞ്ഞില്ലേ..അവര്‍ എന്താ പോയി കുളമാക്കഞ്ഞേ..?
ReplyDeleteആദ്യം സോളിക്കുട്ടികളെ പോലെയുള്ള മനുഷ്യ മാലിന്യങ്ങള്‍ അവിടെ അടുപ്പിക്കരുത്...
പെട്ടിപ്പാലം കുളമായതെന്തു കൊണ്ടാണ്...സോളികളുടെ ഇടപെടല്‍...സമാധാനമായി പരിഹരിക്കാവുന്നതേ ഉള്ളൂ..ഇവര്‍ പോയി എല്ലാം കുളമാക്കും...