സ്കൂള്‍ അധികൃതരുടെ നടപടി
പ്രതിഷേധാര്‍ഹം-സോളിഡാരിറ്റി
കണ്ണൂര്‍: ഭരണഘടന അനുശാസിക്കുന്ന മതസ്വാതന്ത്യ്രം നിഷേധിക്കുന്ന രീതിയിലുള്ള എസ്.എന്‍ വിദ്യാമന്ദിര്‍ സ്കൂള്‍ അധികൃതരുടെ നടപടിയില്‍ സോളിഡാരിറ്റി കണ്ണൂര്‍ ഏരിയ സെക്രട്ടേറിയറ്റ് പ്രതിഷേധിച്ചു. പ്രതിഷേധാര്‍ഹം-സോളിഡാരിറ്റി
ഫുള്‍സ്ലീവ് വസ്ത്രം ധരിച്ച് സ്കൂളില്‍ വന്ന കാരണത്താല്‍ പുറത്താക്കിയ വിദ്യാര്‍ഥിനികളെ ഉടന്‍ തിരിച്ചെടുത്ത് സ്കൂള്‍ അധികൃതര്‍ മാപ്പുപറയണമെന്നും അല്ലാത്തപക്ഷം നിയമനടപടി അടക്കമുള്ള ശക്തമായ സമര പരിപാടികള്‍ക്ക് നേതൃത്വം നല്‍കുമെന്നും ഏരിയ സെക്രട്ടേറിയറ്റ് മുന്നറിയിപ്പ് നല്‍കി. ഏരിയാ പ്രസിഡന്റ് ടി. അസീര്‍ അധ്യക്ഷത വഹിച്ചു. ഷുഹൈബ്, സക്കീര്‍ എന്നിവര്‍ സംസാരിച്ചു.
No comments:
Post a Comment
Thanks