ധനസഹായം നല്‍കി
പേരാവൂര്‍ കൃപ ട്രസ്റ്റിന് ആംബുലന്‍സ് വാങ്ങുന്നതിനുള്ള ധനസഹായം ജമാഅത്തെ ഇസ്ലാമി മട്ടന്നൂര്‍ ഏരിയാ പ്രസിഡന്റ് കെ.വി. നിസാര്‍ കൃപ ട്രസ്റ്റ് മാനേജര്‍ സന്തോഷിന് നല്‍കുന്നു
ഇരിട്ടി: പേരാവൂര്‍ കൃപ ട്രസ്റ്റിന്റെ കീഴിലുള്ള അന്തേവാസികള്‍ക്ക് ആംബുലന്‍സ് വാങ്ങുന്നതിനായുള്ള പദ്ധതിയിലേക്ക് സോളിഡാരിറ്റി ഇരിട്ടി ഏരിയാ കമ്മിറ്റി സഹായധനം നല്‍കി. ജമാഅത്തെ ഇസ്ലാമി മട്ടന്നൂര്‍ ഏരിയാ പ്രസിഡന്റ് കെ.വി. നിസര്‍, കൃപ ട്രസ്റ്റ് മാനേജര്‍ എം.വി. സന്തോഷിന്് ധനസഹായം കൈമാറി. സോളിഡാരിറ്റി ഏരിയാ വൈസ് പ്രസിഡന്റ് എം. ഷാനിഷ് ഇരിട്ടി അധ്യക്ഷത വഹിച്ചു. ഏരിയാ സെക്രട്ടറി നൌഷാദ് മേത്തര്‍, യൂനിറ്റ് സെക്രട്ടറി സി. റിയാസ്, കെ.പി. അബ്ദുല്‍ ഖാദര്‍, സി. റഷീദ്, സി. അലി, എം.കെ. അബ്ദുറഹിമാന്‍ എന്നിവര്‍ സംസാരിച്ചു.
No comments:
Post a Comment
Thanks