ചേലോറ മാലിന്യപ്രശ്നം:
എസ്.പി ഓഫിസ് മാര്‍ച്ച് നടത്തി
ചേലോറയില്‍ നഗരസഭയുടെ മാലിന്യം തള്ളുന്നതിനെതിരെ നടക്കുന്ന പ്രദേശ വാസികളുടെ സമരത്തിന് നേരെ നടന്ന അക്രമത്തില്‍ പ്രതിഷേധിച്ച് സമര സമിതിയുടെ നേതൃത്വത്തില്‍ കണ്ണൂര്‍ എസ്.പി ഓഫിസിലേക്ക് ജനകീയ മാര്‍ച്ച് നടത്തി. സമരം അന്തിമമാണെന്നും ഒരുവിധ ഒത്തുതീര്‍പ്പ് ചര്‍ച്ചക്കും തയാറല്ലെന്നും സമര നേതാക്കള്‍ പറഞ്ഞു.
രണ്ടാഴ്ചയിലേറെയായി നീളുന്ന സമരപ്പന്തലിലേക്ക് കഴിഞ്ഞ ദിവസം നഗരസഭയുടെ മാലിന്യവണ്ടി ഇടിച്ചുകയറ്റിയിരുന്നു. സംഭവത്തോടെ പ്രദേശവാസികള്‍ ഒന്നടങ്കം സമരത്തിന് പിന്തുണയുമായി എത്തിത്തുടങ്ങി. നഗരസഭയും പൊലീസ് അധികൃതരും സമരക്കാരെ കരുതിക്കൂട്ടി പ്രകോപിക്കുകയായിരുന്നെന്നാണ് നാട്ടുകാരുടെ ആരോപണം.

പൊതുജനാരോഗ്യ സംരക്ഷണ സമിതി നേതാക്കള്‍
ചേലോറയിലെ സമരപ്പന്തലിലെത്തി ഐക്യദാര്‍ഢ്യമറിയിച്ചു
തലശേãരി പെട്ടിപ്പാലത്ത് മാലിന്യവിരുദ്ധ സമരം നടത്തുന്ന പൊതുജനാരോഗ്യ സംരക്ഷണ സമിതി നേതാക്കള്‍ ഇന്നലെ ചേലോറയിലെ സമരപ്പന്തലിലെത്തി ഐക്യദാര്‍ഢ്യമറിയിച്ചു. സമിതി കണ്‍വീനര്‍ പി.എം. അബ്ദുന്നാസര്‍, കെ.വി. അബൂബക്കര്‍, സി.പി. അശ്റഫ്, നൌഷാദ് മാടോള്‍, റഹീം തച്ചറോത്ത് തുടങ്ങിയവരാണ് ഇന്നലെ സമരപ്പന്തലിലെത്തിയത്.
No comments:
Post a Comment
Thanks