ഇസ്രായേല്‍ ബന്ധം ആപത്ത്
-ജമാഅത്തെ ഇസ്ലാമി
-ജമാഅത്തെ ഇസ്ലാമി
ഇന്ത്യയുടെ സാമ്രാജ്യത്വ വിരുദ്ധ പാരമ്പര്യത്തെ മറന്നുകൊണ്ട് ഇസ്രായേലുമായി ബന്ധം ശക്തിപ്പെടുത്താനുള്ള വിദേശകാര്യ വകുപ്പിന്റെ നീക്കം ആപത്താണെന്ന് ജമാഅത്തെ ഇസ്ലാമി സംസ്ഥാന ജനറല്‍ സെക്രട്ടറി പി. മുജീബ്റഹ്മാന്‍ പ്രസ്താവിച്ചു. ലോക രാഷ്ട്രങ്ങള്‍ക്കിടയില്‍ ഇസ്രായേല്‍ കൂടുതല്‍ ഒറ്റപ്പെട്ടുകൊണ്ടിരിക്കെ ഭീകരതക്കെതിരായ യുദ്ധത്തില്‍ ഇന്ത്യയും ഇസ്രായേലും യോജിച്ച മുന്നേറ്റം നടത്തണമെന്ന വിദേശകാര്യമന്ത്രി എസ്.എം. കൃഷ്ണയുടെ ജറൂസലം പ്രസ്താവന ബുദ്ധിശൂന്യത കൂടിയാണെന്നും അദ്ദേഹം പറഞ്ഞു.
ഇസ്രായേലിനെ അകറ്റിനിര്‍ത്തുകയും മര്‍ദിതരായ ഫലസ്തീനികളോടൊപ്പം നില്‍ക്കുകയുമായിരുന്നു ഇന്ത്യയുടെ പതിറ്റാണ്ടുകള്‍ പഴക്കമുള്ള നിലപാട്. നരസിംഹറാവുവിന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാറാണ് ഇസ്രായേല്‍ ബന്ധത്തിന് തുടക്കമിടുന്നത്. പിന്നീട് വന്ന ബി.ജെ.പി സര്‍ക്കാറും യു.പി.എ സര്‍ക്കാറും അതിനെ ശക്തിപ്പെടുത്തി.
ഭീകരതക്കെതിരായ യുദ്ധമെന്ന പേരില്‍ ഇന്ത്യയെ തങ്ങളുടെ ഏറ്റവും വലിയ ആയുധച്ചന്തയാക്കി മാറ്റുകയാണ് ഇതിനകം ഇസ്രായേല്‍ ചെയ്തത്. ഇന്ത്യയിലാവര്‍ത്തിക്കപ്പെടുന്ന ബോംബ് സ്ഫോടനങ്ങള്‍ക്കു പിന്നില്‍ ഇസ്രായേല്‍ ചാരസംഘടനയായ മൊസാദിന്റെയും അതുമായി ബന്ധമുള്ള സംഘ്പരിവാര്‍ ശക്തികളുടെയും പങ്ക് ഇതിനകം ചര്‍ച്ച ചെയ്യപ്പെട്ടതാണ്.
ഇന്ത്യയുടെ മഹത്തായ ചേരിചേരാ നയത്തിനും സാമ്രാജ്യത്വ വിരുദ്ധ പാരമ്പര്യത്തിനുമെതിരായ ഈ സമീപനത്തെ കുറിച്ച് നിലപാട് തുറന്നുപറയാന്‍ കേന്ദ്രസര്‍ക്കാറിനെ നയിക്കുന്ന കോണ്‍ഗ്രസ് സന്നദ്ധമാവണം. വിദേശകാര്യ വകുപ്പിലെ സഹകക്ഷിയായ മുസ്ലിംലീഗിനും ഈ വിഷയത്തില്‍ നിലപാട് വ്യക്തമാക്കാന്‍ ബാധ്യതയുണ്ട് ^പ്രസ്താവനയില്‍ പറഞ്ഞു.

No comments:
Post a Comment
Thanks