സമരത്തെ പിന്തുണക്കുന്നത്
നിറം നോക്കിയല്ല
-ജമാഅത്തെ ഇസ്ലാമി
നിറം നോക്കിയല്ല
-ജമാഅത്തെ ഇസ്ലാമി
കണ്ണൂര്‍: സി.പി.എം ജില്ലാ സെക്രട്ടറിയുടെ പ്രസ്താവനകൊണ്ട് തലശേãരി നഗരസഭയുടെ ജനവിരുദ്ധ അതിക്രമങ്ങളുടെ പാപക്കറ കഴുകിക്കളയാന്‍ സാധ്യമല്ലെന്ന് ജമാഅത്തെ ഇസ്ലാമി ജില്ലാ സെക്രട്ടേറിയറ്റ് പ്രസ്താവിച്ചു. പ്രതിസ്ഥാനത്തുള്ളവരുടെ രാഷ്ട്രീയ നിറത്തെ നോക്കിയല്ല ബഹുജന സമരങ്ങളെ പിന്തുണക്കുന്നത്. പെട്ടിപ്പാലത്തും ചേലോറയിലും നടക്കുന്ന അതിജീവന സമരങ്ങളെ പ്രാകൃതമായി നേരിടുന്നവരെ തുറന്നുകാണിക്കാനുള്ള ആശയശേഷി ജമാഅത്തെ ഇസ്ലാമിക്കുണ്ട്. കേരളീയ സമൂഹം അഗണ്യകോടിയിലേക്ക് തള്ളിയ പഴകിപ്പുളിച്ച ആരോപണങ്ങള്‍ ഉപയോഗിക്കുന്നതിലൂടെ സി.പി.എമ്മിനെ ബാധിച്ച ആശയദാരിദ്യ്രത്തിന്റെ ആഴമാണ് വ്യക്തമാക്കുന്നത്.
ചര്‍ച്ചക്കു ക്ഷണിച്ച് പുന്നോലിലെ ജനങ്ങളെ നിരന്തരം വഞ്ചിച്ചവര്‍ക്കുമുന്നില്‍ പൊതുജനാരോഗ്യ സംരക്ഷണസമിതി വെച്ച ആവശ്യങ്ങള്‍ അംഗീകരിക്കുകയോ പരിഗണിക്കുകയോ ചെയ്യുന്നതിനു പകരം ജമാഅത്തെ ഇസ്ലാമിയെ വേട്ടയാടി ശ്രദ്ധതിരിക്കുന്നത് രാഷ്ട്രീയ പാപ്പരത്തമാണ്. യോഗത്തില്‍ ജില്ലാ പ്രസിഡന്റ് ടി.കെ. മുഹമ്മദലി അധ്യക്ഷത വഹിച്ചു. കളത്തില്‍ ബഷീര്‍, സി. അബ്ദുന്നാസര്‍, കെ.പി. അബ്ദുല്‍ അസീസ്, സി.കെ. ജബ്ബാര്‍, ജമാല്‍ കടന്നപ്പള്ളി എന്നിവര്‍ സംസാരിച്ചു.

No comments:
Post a Comment
Thanks