ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണം- സോളിഡാരിറ്റി -------- വാതക പൈപ്പ് ലൈന്‍: ജനവാസ മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി-----

Tuesday, January 10, 2012

ചേലോറ മാലിന്യപ്രശ്നം: സമരം ശക്തമാകുന്നു

ചേലോറ മാലിന്യപ്രശ്നം:
സമരം ശക്തമാകുന്നു
ചക്കരക്കല്ല്: ചേലോറ ട്രഞ്ചിങ് ഗ്രൌണ്ടില്‍ മാലിന്യം തള്ളുന്നതിനെതിരെ പ്രദേശവാസികളുടെ നേതൃത്വത്തില്‍ നടക്കുന്ന സമരം ശകളതമാകുന്നു. സമരം 15 ദിവസം പിന്നിട്ടതിന്റെ ഭാഗമായി ഇന്നലെ 'മാനിഷാദ ജനകീയ സാംസ്കാരികവേദി'യുടെ ആഭിമുഖ്യത്തില്‍ ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു. 15 മെഴുകുതിരി തെളിച്ചു. സമരം 15 ദിവസം തികയുന്നതിന്റെ പ്രതീകമായാണ് ദീപം തെളിച്ചത്. അഹ്മദ് സിറാജ്, ടി.എന്‍. രമ്യന്‍, ഹരി ചക്കരക്കല്ല്, മധു ചേലോറ, രാജീവന്‍ ചാലോടന്‍ എന്നിവര്‍ സംസാരിച്ചു. പ്രദേശത്തെ വീട്ടമ്മമാരുടെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം ഗ്രാമസഭയിലേക്ക് മാര്‍ച്ച് നടത്തിയിരുന്നു.
അതേസമയം, കണ്ണൂര്‍ നഗരസഭയുടെ ദൂതനായി സിറ്റി സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ഇന്നലെ സമരപ്പന്തലിലെത്തി സമരക്കാരുമായി ചര്‍ച്ച നടത്തി. എന്നാല്‍, താല്‍ക്കാലിക പരിഹാരത്തിന് തയാറല്ലെന്നും മാലിന്യനിക്ഷേപം മേലില്‍ അനുവദിക്കില്ലെന്നും സമരക്കാര്‍ സി.ഐയെ അറിയിച്ചു.അലക്ഷ്യമായി മാലിന്യം തള്ളുക പതിവായതോടെ പ്രദേശത്തെ കുടിവെള്ളത്തില്‍ മാലിന്യം കലരുന്നത് കണ്ടെത്തിയിരുന്നു. പ്രശ്നം അധികൃതരുടെ ശ്രദ്ധയില്‍പെട്ടതോടെ താല്‍ക്കാലിക പരിഹാരമായി കുടിവെള്ള വിതരണത്തിന് പൊതുകിണര്‍ സ്ഥാപിച്ചെങ്കിലും പ്രശ്നത്തിന് പൂര്‍ണ പരിഹാരമായിട്ടില്ല.പ്രദേശവാസികളായ 250ലധികം കുടുംബങ്ങളില്‍ കുടിവെള്ള പ്രശ്നം രൂക്ഷമാവുകയായിരുന്നു. പരിഹാരം തേടി ചേലോറ നിവാസികളും അധികൃതരുമായി പലതവണ നടത്തിയ ചര്‍ച്ച പരിഹാരം കാണാതെ പിരിയുകയായിരുന്നു.

No comments:

Post a Comment

Thanks