ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണം- സോളിഡാരിറ്റി -------- വാതക പൈപ്പ് ലൈന്‍: ജനവാസ മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി-----

Tuesday, January 10, 2012

പെട്ടിപ്പാലം പുതിയ സാമൂഹികക്രമത്തിന്റെ ഇര -സച്ചിദാനന്ദസിന്‍ഹ

പെട്ടിപ്പാലം പുതിയ 
സാമൂഹികക്രമത്തിന്റെ ഇര
-സച്ചിദാനന്ദസിന്‍ഹ
ന്യൂമാഹി: വന്‍കിട വ്യവസായവത്കരണത്തിന്റെ അടിസ്ഥാനത്തില്‍ രൂപപ്പെട്ട സാമൂഹിക ക്രമത്തിന്റെ ഇരകളാണ് പെട്ടിപ്പാലത്തേതെന്ന് സമാജ്വാദി ജനപരിഷത്ത് ദേശീയനേതാവ് സച്ചിദാനന്ദസിന്‍ഹ അഭിപ്രായപ്പെട്ടു. സമാജ്വാദി ജനപരിഷത്ത് ദേശീയ നേതൃത്വത്തിന്റെ കേരള പര്യടനത്തിന്റെ ഭാഗമായി പെട്ടിപ്പാലം സമരപന്തലില്‍ ഒരുക്കിയ സ്വീകരണ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. നിശ്ചയദാര്‍ഢ്യത്തോടെ സമരം തുടരുന്ന പോരാളികളുടെ മുമ്പില്‍ അധികൃതര്‍ക്ക് തലകുനിക്കാതിരിക്കാനാവില്ലെന്ന് അദ്ദേഹം പറഞ്ഞു. ദേശീയ സെക്രട്ടറി അഡ്വ. ജോഷി ജേക്കബ്, സംസ്ഥാന പ്രസിഡന്റ് അഡ്വ. വിനോദ് പയ്യട എന്നിവര്‍ സംസാരിച്ചു. പൊതുജനാരോഗ്യ സംരക്ഷണ സമിതി ജനല്‍ കണ്‍വീനര്‍ പി.എം.അബ്ദുന്നാസര്‍ അധ്യക്ഷത വഹിച്ചു.
നഗരസഭയുടെ ആവശ്യം തള്ളണം 
-പൊതുജനാരോഗ്യ സമിതി
തലശേãരി: പെട്ടിപ്പാലത്ത് നഗരസഭയുടെ മാലിന്യം തള്ളല്‍ രണ്ടുവര്‍ഷംകൂടി തുടരാന്‍ സഹായിക്കണമെന്ന തലശേãരി നഗരസഭയുടെ ആവശ്യം പഞ്ചായത്ത് അധികാരികള്‍ തള്ളിക്കളയണമെന്ന് പൊതുജനാരോഗ്യ സംരക്ഷണ സമിതി ആവശ്യപ്പെട്ടു. പെട്ടിപ്പാലത്ത് മാലിന്യം തള്ളല്‍ തുടരാനും നിര്‍മാണ പ്രവര്‍ത്തനങ്ങളൊന്നും അനുവദനീയമല്ലാത്ത സി.ആര്‍.ഇസെഡ്^3 മേഖലയില്‍പെടുന്നതെന്ന് പഞ്ചായത്ത് സര്‍ക്കാറിനു റിപ്പോര്‍ട്ട് ചെയ്ത പ്രദേശത്ത് വന്‍കിട മാലിന്യപ്ലാന്റുണ്ടാക്കാന്‍ നടന്ന ശ്രമം ജനവിരുദ്ധവും അഴിമതി തുടരാനുള്ള കുത്സിതനീക്കവുമാണെന്ന് സമിതി ആരോപിച്ചു.

No comments:

Post a Comment

Thanks