MM HASHIM
 @ STARTING POINT NEAR PANCHAYATH OFFICE
 JEEP ANNOUNCEMENT
 Dr. SABEER TK
 Dr. KHALEEL, CKC MUHAMMED
പാലിയേറ്റിവ് ദിനമാചരിച്ചു
കാഞ്ഞിരോട്: കാരുണ്യ ചാരിറ്റബിള്‍ ട്രസ്റ്റിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന കുടുക്കിമൊട്ടയിലെ കാരുണ്യ പെയിന്‍ ആന്‍ഡ് പാലിയേറ്റിവ് സെന്റര്‍ പാലിയേറ്റിവ് ദിനമാചരിച്ചു. ഏച്ചൂര്‍ നളന്ദ കോളജിലെ വിദ്യാര്‍ഥികള്‍ക്ക് \'പാലിയേറ്റിവ് പരിചരണത്തില്‍ വിദ്യാര്‍ഥികളുടെ പങ്ക്\' എന്ന വിഷയത്തില്‍ കെ. രാമകൃഷ്ണന്‍ ക്ലാസെടുത്തു. ട്രസ്റ്റ് ചെയര്‍മാന്‍ ഡോ. സി.കെ. ഖലീല്‍ അധ്യക്ഷത വഹിച്ചു. അഹമ്മദ് മാസ്റ്റര്‍, ടി.വി.പി. അസ്ലം മാസ്റ്റര്‍, അഹമ്മദ്പാറക്കല്‍, പ്രിന്‍സിപ്പല്‍ ലക്ഷ്മണന്‍, ഹരീഷ് മാസ്റ്റര്‍ തുടങ്ങിയവര്‍ സംസാരിച്ചു. തുടര്‍ന്ന് കുടുക്കിമൊട്ട ടൌണില്‍ വിളംബരജാഥ നടത്തി. ഡോ. ടി.കെ. ശബീര്‍,കരുണാകരന്‍ മാസ്റ്റര്‍, എ. നസീര്‍, എം.എം. ഹാശിം, സജിം കാഞ്ഞിരോട്, പി.സി. അജ്മല്‍ എന്നിവര്‍ നേതൃത്വം നല്‍കി. 




No comments:
Post a Comment
Thanks