ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണം- സോളിഡാരിറ്റി -------- വാതക പൈപ്പ് ലൈന്‍: ജനവാസ മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി-----

Friday, January 20, 2012

 കൌസര്‍ മെഡി കെയര്‍
ക്ലിനിക് ഉദ്ഘാടനം
കണ്ണൂര്‍: കൌസര്‍ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ പുല്ലൂപ്പിക്കടവ് കൌസര്‍ ഇംഗ്ലീഷ് സ്കൂളിന് സമീപം സ്ഥാപിച്ച കൌസര്‍ മെഡി കെയര്‍ സൌജന്യ ക്ലിനിക്കിന്റെ ഉദ്ഘാടനം ഡോ. ആസാദ് മൂപ്പന്‍ നിര്‍വഹിച്ചു. കൌസര്‍ ഇംഗ്ലീഷ് സ്കൂള്‍ കോമ്പൌണ്ടില്‍ പുതുക്കിപ്പണിത പ്രീപ്രൈമറി സ്കൂള്‍ ലിറ്റില്‍ കിങ്ഡത്തിന്റെ ഉദ്ഘാടനവും അദ്ദേഹം നിര്‍വഹിച്ചു.
മനുഷ്യനെ അവന്റെ സ്രഷ്ടാവിലേക്ക് അടുപ്പിക്കാന്‍ ഉതകുന്ന ഒന്നുമില്ലെന്നതാണ് ഇന്നത്തെ വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ മുഖ്യ പോരായ്മയെന്ന് ആസാദ് മൂപ്പന്‍ ചൂണ്ടിക്കാട്ടി. വൈജ്ഞാനികമായും സാമൂഹികമായും ശാരീരികമായും വളരുന്നതിനൊപ്പം തന്നെ ആത്മീയ വളര്‍ച്ചയും ഉണ്ടാകേണ്ടതുണ്ട്. അത്തരം വിദ്യാഭ്യാസം പുതു തലമുറക്ക് നല്‍കാന്‍ സാധിച്ചില്ലെങ്കില്‍ അവരോട് ചെയ്യുന്ന പാതകമായിരിക്കുമതെന്നും ആസാദ് മൂപ്പന്‍ ചൂണ്ടിക്കാട്ടി.
ചടങ്ങില്‍ കൌസര്‍ ട്രസ്റ്റ്വൈസ് ചെയര്‍മാന്‍ പി.സി. മൊയ്തുമാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. പുഴാതി പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ബി. അബ്ദുല്‍ കരീം, ജമാഅത്തെ ഇസ്ലാമി ജില്ലാ പ്രസിഡന്റ് ടി.കെ. മുഹമ്മദലി, കുഞ്ഞിപ്പള്ളി ജുമാമസ്ജിദ് ഖത്തീബ് സുബൈര്‍ ബാഖവി എന്നിവര്‍ സംസാരിച്ചു. പ്രിന്‍സിപ്പല്‍ മുഹമ്മദ് കോയമ്മ സ്വാഗതവും പി.ടി.എ പ്രസിഡന്റ് സി.പി. മുസ്തഫ നന്ദിയും പറഞ്ഞു.

No comments:

Post a Comment

Thanks