ആധാര്‍ പദ്ധതി നിര്‍ത്തിവെക്കണം:
ജമാഅത്തെ ഇസ്ലാമി
ജമാഅത്തെ ഇസ്ലാമി
ചെന്നൈ: ആധാര്‍ പദ്ധതിയുടെ കീഴില്‍ പൌരന്മാര്‍ക്ക് യുനീക് ഐഡന്റിറ്റി കോഡ് നമ്പര്‍ ഏര്‍പ്പെടുത്തുന്നതിന്റെ ഉദ്ദേശ്യത്തെയും രീതിയെയും കുറിച്ച് ഒട്ടനവധി ആശങ്കകളും ദുരൂഹതകളും നിലനില്‍ക്കുന്നതായി ജമാഅത്തെ ഇസ്ലാമി കേന്ദ്ര മജ്ലിസ് ശൂറ പ്രമേയത്തില്‍ വിലയിരുത്തി. ഭരണഘടന ഉറപ്പുനല്‍കുന്ന വ്യക്തിസ്വാതന്ത്യ്രവും പൌരാവകാശവും ഹനിക്കാന്‍ കാരണമാകുന്ന പദ്ധതി ഉടന്‍ നിര്‍ത്തിവെക്കണമെന്നും പ്രമേയം ആവശ്യപ്പെട്ടു. അന്താരാഷ്ട്ര ഏജന്‍സികള്‍ക്കും വന്‍കിട സാമ്പത്തിക സ്ഥാപനങ്ങള്‍ക്കുമാണ് പദ്ധതിയുടെ നേട്ടമുണ്ടാവുക. 50,000 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന വന്‍ പദ്ധതിയുടെ തുക ഈടാക്കുന്നത് ജനങ്ങളുടെ നികുതിയില്‍നിന്നാണ്. യുനീക് ഐഡന്റിറ്റി കോഡ് നടപ്പിലാകുന്നതോടെ പൌരന്റെ ജീവിതത്തിലെ എല്ലാ കാര്യങ്ങളും ഇതുമായി ബന്ധിപ്പിക്കും. ഇന്‍ഷുറന്‍സ് ഏജന്‍സികള്‍, വന്‍കിട സാമ്പത്തിക സ്ഥാപനങ്ങള്‍ തുടങ്ങിയവക്ക് വ്യക്തിയുടെ സ്വകാര്യതയിലേക്ക് കടന്നുകയറാന്‍ അവസരമൊരുക്കുകയാവും ഫലം.
അമേരിക്ക, ബ്രിട്ടന്‍, ആസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങള്‍പോലും ഇതിന്റെ പ്രത്യാഘാതങ്ങള്‍ വിലയിരുത്തി ഇത്തരം പദ്ധതികള്‍ വേണ്ടെന്നുവെക്കുമ്പോള്‍ ഇന്ത്യപോലുള്ള ജനാധിപത്യ രാജ്യം പദ്ധതിയുമായി മുന്നോട്ടുപോകുന്നത് അദ്ഭുതകരമാണ്. പാര്‍ലമെന്റിനകത്തും പുറത്തും ആവശ്യമായ ചര്‍ച്ച നടത്തി ആശങ്കകളും ദുരൂഹതകളും നീക്കിയശേഷം ആവശ്യമെങ്കില്‍ മാത്രമേ പദ്ധതിയുമായി ബന്ധപ്പെട്ടവര്‍ മുന്നോട്ടുപോകാവൂ എന്നും പ്രമേയം ആവശ്യപ്പെട്ടു.

No comments:
Post a Comment
Thanks