അറബ് മുന്നേറ്റത്തിന്റെ വ്യാപനത്തിന് സമൂഹമനസ്സ് പാകപ്പെടണം
-കെ.ടി. ജലീല്‍ എം.എല്‍.എ
ബംഗളൂരു: അറബ് നാടുകളിലുണ്ടായ ജനമുന്നേറ്റം ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങളിലേക്ക് വ്യാപിപ്പിക്കാന്‍ സമൂഹമനസ്സ് പാകപ്പെടണമെന്ന് ഡോ. കെ.ടി. ജലീല്‍ എം.എല്‍.എ അഭിപ്രായപ്പെട്ടു. ഇക്കാര്യത്തില്‍ ജാതി മത വേര്‍തിരിവില്ലാത്ത ഐക്യപ്പെടല്‍ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.
ജമാഅത്തെ ഇസ്ലാമി ബംഗളൂരു ഏരിയ സംഘടിപ്പിച്ച 'അറബ് വസന്തവും ആഗോള ജനമുന്നേറ്റവും' സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജനമുന്നേറ്റങ്ങള്‍ അമേരിക്ക കൃത്രിമമായി സൃഷ്ടിക്കുന്നതും ബാഹ്യശക്തികളുടെ പിന്തുണയില്ലാത്തതുമുണ്ട്. അറബ് രാജ്യങ്ങളിലെ വിപ്ലവങ്ങളില്‍ ഇസ്ലാമിക മാനം സ്വാഭാവികമാണെന്നും ഇന്ത്യന്‍ സ്വാതന്ത്യ്രസമരത്തില്‍ പോലും മതം പങ്കുവഹിച്ചിട്ടുണ്ടെന്നും ജലീല്‍ ചൂണ്ടിക്കാട്ടി.
ഒരു ജനതക്കും സംസ്കാരത്തെ തള്ളിപ്പറഞ്ഞ് വിപ്ലവം നടത്താന്‍ സാധ്യമല്ലെന്ന് മുഖ്യപ്രഭാഷണം നടത്തിയ 'മാധ്യമം' എഡിറ്റര്‍ ഒ. അബ്ദുറഹ്മാന്‍ പറഞ്ഞു. മുല്ലപ്പൂ വിപ്ലവമുണ്ടാക്കിയ മാറ്റം ചരിത്രപരവും നിര്‍ണായകവുമാണ്. എന്നാല്‍, സാമ്രാജ്യത്വ ശക്തികള്‍ ഇതിനെ തോല്‍പിക്കാന്‍ ശ്രമിക്കുന്നതിനെ കരുതിയിരിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. സ്വാതന്ത്യ്രത്തിന് വിലക്കുകളും നിയന്ത്രണങ്ങളും വരുന്ന നമ്മുടെനാട്ടില്‍ മാനുഷിക മുന്നേറ്റങ്ങള്‍ക്ക് സമയമായെന്നും അബ്ദുറഹ്മാന്‍ പറഞ്ഞു. മാധ്യമപ്രവര്‍ത്തകന്‍ ഭാസുരേന്ദ്ര ബാബു, ജമാഅത്തെ ഇസ്ലാമി മീഡിയ സെക്രട്ടറി സി. ദാവൂദ് എന്നിവര്‍ സംസാരിച്ചു. ജമാഅത്തെ ഇസ്ലാമി ബംഗളൂരു ഓര്‍ഗനൈസര്‍ കെ. ഷാഹിര്‍ അധ്യക്ഷത വഹിച്ചു. പ്രോഗ്രാം കണ്‍വീനര്‍ റിഷാദ് മുഹമ്മദ് സ്വാഗതം പറഞ്ഞു.

No comments:
Post a Comment
Thanks