പഴയങ്ങാടി: മജ്ലിസുത്തഅ്ലീമുല്‍ ഇസ്ലാമി കേരളയില്‍ അഫിലിയേറ്റ് ചെയ്ത വിദ്യാലയങ്ങളുടെ സംസ്ഥാനതല ഐ.ടി പ്രവൃത്തിപരിചയമേള 'സിനര്‍ജി-12'ല്‍ 124 പോയന്റ് നേടി പഴയങ്ങാടി വാദിഹുദ പ്രോഗ്രസീവ് ഇംഗ്ലീഷ് സ്കൂള്‍ ഓവറോള്‍ ചാമ്പ്യന്‍ഷിപ് കരസ്ഥമാക്കി. 95 പോയന്റ് നേടിയ പ്ലസന്റ് ഇംഗ്ലീഷ് സ്കൂള്‍ ഓമശേãരി രണ്ടും 74 പോയന്റുള്ള അല്‍ഹറമൈന്‍ ഇംഗ്ലീഷ് സ്കൂള്‍ കുണ്ടുപറമ്പ് മൂന്നും സ്ഥാനം കരസ്ഥമാക്കി.
ഐ.ടി ഫെസ്റ്റില്‍ 53 പോയന്റുമായി വാദിഹുദ പ്രോഗ്രസീവ് ഇംഗ്ലീഷ് സ്കൂള്‍ ഒന്നാം സ്ഥാനത്തെത്തി. രണ്ടാം സ്ഥാനം 45 പോയന്റ് നേടി ഐ.എസ്.എസ് പൊന്നാനിയും മൂന്നാം സ്ഥാനം 44 പോയന്റുമായി കൊണ്ടോട്ടി മര്‍കസുല്‍ ഉലൂം ഇംഗ്ലീഷ് സീനിയര്‍ സ്കൂളും കരസ്ഥമാക്കി.
പ്രവൃത്തി പരിചയമേളയില്‍ ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ 48 പോന്റുമായി വാദിഹുദ പ്രോഗ്രസീവ് ഇംഗ്ലീഷ് സ്കൂള്‍, 34 പോയന്റുമായി പ്ലസന്റ് ഇംഗ്ലീഷ് സ്കൂള്‍ ഓമശേãരി, 33 പോയന്റുമായി മര്‍കസുല്‍ ഉലൂം കൊണ്ടോട്ടി എന്നിവര്‍ ഒന്നും രണ്ടും മൂന്നും സ്ഥാനം നേടി. ഹൈസ്കൂള്‍ പ്രവൃത്തി പരിചയമേളയില്‍ കുറ്റ്യാടി ഐഡിയല്‍ പബ്ലിക് സ്കൂളിനാണ് ഒന്നാംസ്ഥാനം (35 പോയന്റ്). 34 പോയന്റുമായി ഓമശേãരി പ്ലസന്റ് സ്കൂള്‍ രണ്ടാം സ്ഥാനവും 33 പോയന്റ് നേടിയ ഐ.എസ്.എസ് സ്കൂള്‍ പൊന്നാനി മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
പ്രവൃത്തി പരിചയമേള യു.പി വിഭാഗത്തില്‍ വാദിഹുദ പ്രോഗ്രസീവ് സ്കൂള്‍ (46 പോയന്റ്), ഐ.എസ്.എസ് പൊന്നാനി (36 പോയന്റ്), അല്‍ ഇസ്ലാഹ് ഇംഗ്ലീഷ് സ്കൂള്‍ ചേന്ദമംഗലൂര്‍ (34) എന്നിവര്‍ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനം നേടി. പ്രദര്‍ശന മത്സരത്തില്‍ കോഴിക്കോട് അല്‍ ഹറമൈന്‍ ഒന്നാം സ്ഥാനവും ചേന്ദമംഗലൂര്‍ അല്‍ ഇസ്ലാഹ് രണ്ടാം സ്ഥാനവും കുറ്റ്യാടി ഐഡിയല്‍ പബ്ലിക് സ്കൂള്‍ മൂന്നാം സ്ഥാനവും നേടി.
ശനിയാഴ്ച രാവിലെ നടന്ന ചടങ്ങില്‍ 'സിനര്‍ജി^12' ഫോക്ലോര്‍ അക്കാദമി ചെയര്‍മാന്‍ പ്രഫ. ബി. മുഹമ്മദ് അഹമ്മദ് ഉദ്ഘാടനം ചെയ്തു. എസ്.എ.പി. അബ്ദുസ്സലാം അധ്യക്ഷത വഹിച്ചു. മാടായി ഉപജില്ലാ വിദ്യാഭ്യാസ ഓഫിസര്‍ ടി.വി. കൃഷ്ണന്‍, കെ.എം. മഖ്ബൂല്‍, ടി.കെ. മുഹമ്മദ് റഫീഖ് എന്നിവര്‍ സംസാരിച്ചു. എ. മുഹമ്മദ്കുഞ്ഞി സ്വാഗതവും വി.സി. ഇഖ്ബാല്‍ നന്ദിയും പറഞ്ഞു. സമാപന സമ്മേളനം ടി. പത്മനാഭന്‍ ഉദ്ഘാടനം ചെയ്തു. എസ്. ഖമറുദ്ദീന്‍ അധ്യക്ഷത വഹിച്ചു. സോളിഡാരിറ്റി ജില്ലാ പ്രസിഡന്റ് ഫാറൂഖ് ഉസ്മാന്‍, പി.കെ. മുഹമ്മദ് സാജിദ് എന്നിവര്‍ സംസാരിച്ചു. ഒലിപ്പില്‍ നിയാസ് സ്വാഗതവും പി.കെ. നൌഷാദ് നന്ദിയും പറഞ്ഞു.

No comments:
Post a Comment
Thanks