ഖുര്‍ആന്റെ വിമോചനാത്മകത ചര്‍ച്ചയാകുന്നു
- എം.ഐ. അബ്ദുല്‍ അസീസ്
- എം.ഐ. അബ്ദുല്‍ അസീസ്
തലശേãരി: വിശുദ്ധ ഖുര്‍ആന്റെ വിമോചനാത്മകത ആഗോള സമൂഹം സജീവമായി ചര്‍ച്ച ചെയ്യുകയാണെന്ന് ജമാഅത്തെ ഇസ്ലാമി അസിസ്റ്റന്റ് അമീര്‍ എം.ഐ. അബ്ദുല്‍ അസീസ്. ഖുര്‍ആന്‍ സ്റ്റഡിസെന്റര്‍ കേരളയുടെ ജില്ലാ സംഗമം തലശേãരി ടൌണ്‍ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഖുര്‍ആന്റെ വിപ്ലവാത്മകത പഠിക്കുന്നതിന് പാശ്ചാത്യ ബുദ്ധിജീവികളും വിദ്യാര്‍ഥികളും അറബ് വസന്തത്തിലെ വിപ്ലവ നായകനായ റാശിദ് ഗനൂശിയോട് നിരന്തര സമ്പര്‍ക്കം പുലര്‍ത്തി വരുകയാണ്. സമകാലിക യാഥാര്‍ഥ്യങ്ങളില്‍ നിന്ന് പാഠമുള്‍ക്കൊണ്ട് മുസ്ലിം സമൂഹം സ്രഷ്ടാവ് ഏല്‍പിച്ച ബാധ്യതകള്‍ നിര്‍വഹിക്കാന്‍ മുന്നോട്ടു വരണം. പലിശരഹിത ഇസ്ലാമിക ബാങ്കിങ് തുടങ്ങാന്‍ കേരളത്തില്‍ സര്‍ക്കാര്‍ തലത്തില്‍ നടപടി ആരംഭിച്ചത് എടുത്തുപറയത്തക്ക നേട്ടമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
വിശ്വാസവൈവിധ്യം ഖുര്‍ആന്‍ അംഗീകരിച്ചതാണെന്നും ഇതര മതങ്ങളുടെ ആരാധനാമൂര്‍ത്തികളെ ആക്ഷേപിക്കുന്നത് ഖുര്‍ആന്‍ തടഞ്ഞത് ഇസ്ലാമിന്റെ ക്രിയാത്മക ഇടപെടലാണ് കാണിക്കുന്നതെന്നും 'ഖുര്‍ആനും ബഹുസ്വര സമൂഹവും' എന്ന വിഷയത്തില്‍ സംസാരിക്കവേ തിരുവനന്തപുരം പാളയം പള്ളി ഇമാം മൌലവി ജമാലുദ്ദീന്‍ മങ്കട ചൂണ്ടിക്കാട്ടി. പ്രവാചക ദൌത്യം ഏറ്റെടുത്ത ഇസ്ലാമിക സമൂഹം ബഹുസ്വര സമൂഹത്തില്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കണം.
'ഖുര്‍ആനിലെ കുടുംബം' എന്ന വിഷയത്തില്‍ സഫിയ ശര്‍ഫിയ പ്രഭാഷണം നടത്തി. 'ഖുര്‍ആന്‍ വിസ്മയങ്ങളിലൂടെ ഒരു യാത്ര' എന്ന പരിപാടി ശാന്തപുരം അല്‍ജാമിഅ കോളജ് ലെക്ചറര്‍ നഹാസ് മാള അവതരിപ്പിച്ചു.
ജമാഅത്തെ ഇസ്ലാമി ജില്ലാ പ്രസിഡന്റ് ടി.കെ. മുഹമ്മദലി അധ്യക്ഷത വഹിച്ചു. എസ്.എ. പുതിയവളപ്പില്‍, അഡ്വ. പി.പി. ജയരാജന്‍, കെ.ബി. മുഹമ്മദലി മൌലവി, സി. മഹമൂദ് ഹാജി, കെ.ടി. അന്ത്രു മൌലവി എന്നിവര്‍ സംസാരിച്ചു. ഖുര്‍ആന്‍ സ്റ്റഡിസെന്റര്‍ ജില്ലാ കോര്‍ഡിനേറ്റര്‍ പി.സി. മുനീര്‍ സ്വാഗതവും ജമാഅത്തെ ഇസ്ലാമി തലശേãരി ഏരിയ പ്രസിഡന്റ് യു. ഉസ്മാന്‍ നന്ദിയും പറഞ്ഞു.

No comments:
Post a Comment
Thanks